(സെറീനയുടെ മുള്ളുകള്‍ മാത്രം ബാക്കിയാകുന്നൊരു കടല്‍ എന്ന കവിതയെ കുറിച്ച് വി. അബ്ദുൾ ലത്തീഫ് )

തെളിവെള്ളത്തില്‍ മഷി തൂവി നിറപ്പകര്‍ച്ച സംഭവിക്കുന്നതിന്റെ രാസഘട കവിതയിലും കാണാം. തമ്മില്‍ക്കലര്‍ന്നും സ്വതന്ത്രമായും ബഹുവര്‍ണങ്ങസൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കവിതയുടെ സ്വരൂപം ആസ്വദിക്കുന്നതു പോലെഎളുപ്പമല്ല നിറപ്പകര്‍ച്ചകളുടെ രാസഘടന കണ്ടെത്തുന്നത്‌. പുതിയ കാലത്ത്‌കവിതാരചന ഏറെ പ്രയാസമുള്ള ഒന്നാണ്‌. നിത്യജീവിതവ്യവഹാരത്തോടു
ചേര്‍ന്നുനിന്ന്‌ സൌന്ദര്യത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്തേണ്ടതുണ്ട്‌, പുതിയ കാലത്ത്‌ കവിക്ക്‌. ബാലിശവും അതിഭാവുകത്വം നിറഞ്ഞതുമായ ശൈലി പുതിയആസ്വാദനശീലങ്ങള്‍ക്കു പുറത്താണ്‌. സമൂഹത്തെയും സ്വകാര്യജീവിതത്തെയുംവിശകലനം ചെയ്യുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ഇപ്പോള്‍ എഴുത്തുകാരന്റെപണിയല്ല. കമ്പോളം നൂറായിരം മാര്‍ഗ്ഗങ്ങളിലൂടെ അതുനിര്‍വഹിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. ഗുണപരമേതെന്ന്‌ തിരിച്ചറിയുകപ്രയാസകരമാക്കുന്ന തരത്തില്‍ സങ്കീര്‍ണ്ണമാണ്‌ ഇത്തരം വിശകലങ്ങളുടെ ഘടന.വ്യക്തിയുടെ മനസ്സും സ്വകാര്യതകളും സ്വപ്‌നങ്ങളും നിരന്തരംപരിശോധിക്കപ്പെടുകയും കടന്നുകയറ്റങ്ങള്‍ നിര്‍ബാധം നടക്കുകയും ചെയ്യുന്നകാലത്ത്‌ ജീവിതരാഷ്ട്രീയത്തിന്റെ ദിശ കണ്ടെത്തുകയും ഇടപെടുകയും ചെയ്യുകഎന്നത്‌ അത്യന്തം ശ്രമകരമാണ്‌. പുതിയ കാലത്തെ കവികള്‍ നേരിടുന്നവെല്ലുവിളിയും ഇതാണ്‌. എല്ലാ കാലത്തും കവികള്‍ ഇത്തരം പ്രഹേളികകളെഅഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും കുറെക്കൂടി സൂക്ഷ്‌മതകളിലേക്ക്‌ഇറങ്ങിച്ചെല്ലേണ്ടുന്ന അവസ്ഥ പുതുതാണ്‌. ഡി.സി.ബുക്‌സ്‌ ഈയിടെ
പുറത്തിറക്കിയ സെറീനയുടെ മുള്ളുകള്‍മാത്രം ബാക്കിയാകുന്നൊരു കട എന്നസമാഹാരത്തിലെ സമാഹാരത്തിന്‌ ശീര്‍ഷകമായ കവിതയെ ഈ പശ്ചാലത്തിവായിക്കാനുള്ള ശ്രമമാണ്‌ ഈ പഠനം.

പുതുമഴ പോലെ കവിതയുടെ ചൊരിച്ചിലുണ്ടായ കഴിഞ്ഞ ആറേഴു വര്‍ഷങ്ങളി, ബ്ലോഗുകള്‍ ആര്‍ക്കൈവുകളായി മാറുന്നതിനു മുമ്പത്തെ, മലയാളത്തിലെപുതുവെഴുത്തിന്റെ താവളവായി ഫേസ്‌ബുക്ക്‌ മാറുന്നതിനു മുമ്പുള്ളവര്‍ഷങ്ങളിലെ മലയാളം ബ്ലോഗുകളി ഏറ്റവും മൗലികതയുള്ള കവിതകളുടെ പേരില്‍വായിക്കപ്പെട്ട പേരാണ്‌ സെറീനയുടേത്‌. വാക്കിന്റെ കടലിടുക്കി വീണുചിതറുന്നതിനെപ്പറ്റി എഴുതുന്ന `മണ്ണിനടിയില്‍ നിന്ന്‌ ദൈവത്തിനൊരുകത്ത്‌എന്ന കവിത കൊണ്ടാണ്‌ ബ്ലോഗി സെറീനയുടെ തുടക്കം. അത്‌ബ്ലോഗില്‍ വന്നതല്ല ആദ്യം. ഒരച്ചടി മാധ്യമത്തില്‍ വന്ന കവിത ബ്ലോഗിപ്രസിദ്ധപ്പെടുത്തിയതാണ്‌. പൊതുവെ പത്രാധിപന്മാതിരിച്ചയച്ച കവിതകളെകെട്ടിപ്പിടിച്ചാണ്‌ ബ്ലോഗി മലയാളം കവിക കാലൂന്നുന്നത്‌. ബ്ലോഗു
കവിതയെഴുത്തുകാരില്‍ നിന്ന്‌ സെറീന ആദ്യകവിത കൊണ്ടു തന്നെ വേറിട്ടത്‌അച്ചടി കഴിഞ്ഞൊരു എഴുത്തിനെ `തിരമൊഴിയിലേക്ക്‌ വരുത്തിയാണ്‌. 2008-ലാണ്‌ആദ്യ കവിത സെറീന ബ്ലോഗിലിടുന്നത്‌. ഇതര ബ്ലോഗുകവികളെ അപേക്ഷിച്ച്‌കവിതയുടെ എണ്ണത്തില്‍ സെറീനയുടെ പച്ച എന്ന ബ്ലോഗ്‌ ചെറുതാണ്‌. കവിതയുടെഅതിരു കവിയലുകൊണ്ട്‌ വളരെ വലുതുമാണ്‌. ചരിത്രത്തിലേക്കും ഭാവിയിലേക്കുംദൂരവ്യാപകമായ വാക്കുകള്‍ കൊണ്ട്‌ നിറഞ്ഞിരിക്കുന്നു അവ. എഴുതുന്നസ്‌ത്രീക സ്വന്തം ഹൃദയത്തിലേക്കു നോക്കിയപ്പോള്‍ തരിശുനിലവും അടഞ്ഞവാതിലുകളും കിളിവാതിലില്‍ വന്നു ചോരവാര്‍ക്കുന്ന കുരുവികളെയും കണ്ടതിന്റെവായനകള്‍ നമുക്ക്‌ ലഭിച്ചിട്ടുണ്ട്‌. സെറീന ഉള്ളിലേക്കുനോക്കിയപ്പോഴൊക്കെ ഉള്ളിനെ കടലായാണ്‌ കണ്ടത്‌. കടലിലെ മല്‍സ്യങ്ങളുടെഒത്തൊരുമയില്‍ വലുതും ചെറുതുമായ വാക്കുകള്‍ പായുന്നും പിടയുന്നുംഇരയാവുകയും ഇരപിടിക്കുകയും ചെയ്യുന്നുണ്ട്‌ അവരുടെ കവിതകളിൽ.

തലക്കെട്ടില്‍നിന്നുതന്നെ കവിതയുടെ വായന ആരംഭിക്കേണ്ടതുണ്ട്‌. എന്നാല്‍അതിനപ്പുറം കവിതയുടെ കീഴെ ചേര്‍ത്തിരിക്കുന്ന കവിയുടെ പേരും കവിതയുടെപാരായണത്തില്‍ നിര്‍ണായകമാവുന്നുണ്ട്‌. ഇത്‌ ഒരു വാക്കിന്റെ പരിസരമാകെ ആവാക്കിന്റെ ജ്ഞാനതലത്തെ നിര്‍ണയിക്കുന്നതി ഇടപെടുന്നു എന്നഫില്‍മോറിന്റെ നവഭാഷാശാസ്‌ത്ര ചിന്തകരുടെ ജ്ഞാനാര്‍ത്ഥവിചാരവുമായിചേര്‍ന്നു നില്‍ക്കുന്നു. കവിതയിലെ പുതുഭാവുകത്വം അടയാളപ്പെടുത്തുന്നത്‌ഏതെങ്കിലും വരേണ്യ സ്വത്വത്തെയല്ല. മറിച്ച്‌ ഓരപ്പെട്ടുപോയ എല്ലാശബ്ദങ്ങളെയും അത്‌ മുഖ്യധാരയിലേക്കു കയറ്റി നിര്‍ത്തുന്നു. എല്ലാതൊഴില്‍മേഖലയിൽ നിന്നുള്ളവര്‍ക്കും അവരായിത്തന്നെ അതില്‍ ഇടംകിട്ടുന്നു. തൊഴില്‍പരമല്ലാതെയും വ്യവഹാരമണ്ഡലങ്ങളില്‍വിഭജനങ്ങളുണ്ടല്ലോ. ജാതിമതവിഭജനങ്ങ പ്രകടമാണ്‌. എന്നാല്‍ ഇനിയുംസ്വരൂപം അനുവദിച്ചുകിട്ടേണ്ടതായ ഒരുപാടു വിഭാഗങ്ങളുണ്ട്‌.ലൈംഗികത്തൊഴിലാളികളും ലൈംഗികന്യൂനപക്ഷങ്ങളും ഇത്തരത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്‌. ലോകത്തെവിടെയും പെണ്‍കാഴ്‌ചകളും അതുണ്ടാക്കുന്നവ്യവഹാരമണ്ഡലങ്ങളും വേറിട്ടു നില്‍ക്കുന്നതാണ്‌. സാമൂഹികമായ എല്ലാവിഭജനങ്ങള്‍ക്കുമൊപ്പം അതതുവിഭാഗങ്ങളിലെ പെണ്‍കാഴ്‌ചകള്‍ ഉപവിഭാഗമായിപരിഗണിക്കപ്പെടേണ്ടതുണ്ട്‌. ദളിത്‌സ്‌ത്രീ, മുസ്ലിംസ്‌ത്രീ തുടങ്ങിയപരികപനകള്‍ അങ്ങനെ രൂപപ്പെട്ടു വരുന്നതാണ്‌. കേരളത്തിന്റെസാമാന്യപശ്ചാത്തലത്തില്‍ സെറീന എന്ന പേര്‌  കാവ്യപാരായണത്തില്‍ സക്രിയമായിഇടപെടുന്ന ചില അര്‍ത്ഥസാധ്യതകളെ തുറന്നുവിടുന്നുണ്ട്‌.

Comments

comments