(സെറീനയുടെ മുള്ളുകള്‍ മാത്രം ബാക്കിയാകുന്നൊരു കടല്‍ എന്ന കവിതയെ കുറിച്ച് വി. അബ്ദുൾ ലത്തീഫ് )
തെളിവെള്ളത്തില്‍ മഷി തൂവി നിറപ്പകര്‍ച്ച സംഭവിക്കുന്നതിന്റെ രാസഘട കവിതയിലും കാണാം. തമ്മില്‍ക്കലര്‍ന്നും സ്വതന്ത്രമായും ബഹുവര്‍ണങ്ങൾസൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കവിതയുടെ സ്വരൂപം ആസ്വദിക്കുന്നതു പോലെഎളുപ്പമല്ല നിറപ്പകര്‍ച്ചകളുടെ രാസഘടന കണ്ടെത്തുന്നത്. പുതിയ കാലത്ത്കവിതാരചന ഏറെ പ്രയാസമുള്ള ഒന്നാണ്. നിത്യജീവിതവ്യവഹാരത്തോടു
ചേര്‍ന്നുനിന്ന് സൌന്ദര്യത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്തേണ്ടതുണ്ട്, പുതിയ കാലത്ത് കവിക്ക്. ബാലിശവും അതിഭാവുകത്വം നിറഞ്ഞതുമായ ശൈലി പുതിയആസ്വാദനശീലങ്ങള്‍ക്കു പുറത്താണ്. സമൂഹത്തെയും സ്വകാര്യജീവിതത്തെയുംവിശകലനം ചെയ്യുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ഇപ്പോള്‍ എഴുത്തുകാരന്റെപണിയല്ല. കമ്പോളം നൂറായിരം മാര്‍ഗ്ഗങ്ങളിലൂടെ അതുനിര്വഹിച്ചുകൊണ്ടിരിക്കുന്നുണ്
പുറത്തിറക്കിയ സെറീനയുടെ ‘മുള്ളുകള്‍മാത്രം ബാക്കിയാകുന്നൊരു കടൽ‘ എന്നസമാഹാരത്തിലെ സമാഹാരത്തിന് ശീര്‍ഷകമായ കവിതയെ ഈ പശ്ചാലത്തിൽ വായിക്കാനുള്ള ശ്രമമാണ് ഈ പഠനം.
പുതുമഴ പോലെ കവിതയുടെ ചൊരിച്ചിലുണ്ടായ കഴിഞ്ഞ ആറേഴു വര്‍ഷങ്ങളിൽ, ബ്ലോഗുകള്‍ ആര്‍ക്കൈവുകളായി മാറുന്നതിനു മുമ്പത്തെ, മലയാളത്തിലെപുതുവെഴുത്തിന്റെ താവളവായി ഫേസ്ബുക്ക് മാറുന്നതിനു മുമ്പുള്ളവര്‍ഷങ്ങളിലെ മലയാളം ബ്ലോഗുകളിൽ ഏറ്റവും മൗലികതയുള്ള കവിതകളുടെ പേരില്‍വായിക്കപ്പെട്ട പേരാണ് സെറീനയുടേത്. വാക്കിന്റെ കടലിടുക്കിൽ വീണുചിതറുന്നതിനെപ്പറ്റി എഴുതുന്ന `മണ്ണിനടിയില്‍ നിന്ന് ദൈവത്തിനൊരുകത്ത്‘ എന്ന കവിത കൊണ്ടാണ് ബ്ലോഗിൽ സെറീനയുടെ തുടക്കം. അത്ബ്ലോഗില്‍ വന്നതല്ല ആദ്യം. ഒരച്ചടി മാധ്യമത്തില്‍ വന്ന കവിത ബ്ലോഗിൽപ്രസിദ്ധപ്പെടുത്തിയതാണ്. പൊതുവെ പത്രാധിപന്മാർ തിരിച്ചയച്ച കവിതകളെകെട്ടിപ്പിടിച്ചാണ് ബ്ലോഗിൽ മലയാളം കവികൾ കാലൂന്നുന്നത്. ബ്ലോഗു
കവിതയെഴുത്തുകാരില് നിന്ന് സെറീന ആദ്യകവിത കൊണ്ടു തന്നെ വേറിട്ടത്അച്ചടി കഴിഞ്ഞൊരു എഴുത്തിനെ `തിരമൊഴിയിലേക്ക് വരുത്തിയാണ്. 2008-ലാണ്ആദ്യ കവിത സെറീന ബ്ലോഗിലിടുന്നത്. ഇതര ബ്ലോഗുകവികളെ അപേക്ഷിച്ച്കവിതയുടെ എണ്ണത്തില്‍ സെറീനയുടെ പച്ച എന്ന ബ്ലോഗ് ചെറുതാണ്. കവിതയുടെഅതിരു കവിയലുകൊണ്ട് വളരെ വലുതുമാണ്. ചരിത്രത്തിലേക്കും ഭാവിയിലേക്കുംദൂരവ്യാപകമായ വാക്കുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു അവ. എഴുതുന്നസ്ത്രീകൾ സ്വന്തം ഹൃദയത്തിലേക്കു നോക്കിയപ്പോള്‍ തരിശുനിലവും അടഞ്ഞവാതിലുകളും കിളിവാതിലില്‍ വന്നു ചോരവാര്‍ക്കുന്ന കുരുവികളെയും കണ്ടതിന്റെവായനകള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. സെറീന ഉള്ളിലേക്കുനോക്കിയപ്പോഴൊക്കെ ഉള്ളിനെ കടലായാണ് കണ്ടത്. കടലിലെ മല്‍സ്യങ്ങളുടെഒത്തൊരുമയില്‍ വലുതും ചെറുതുമായ വാക്കുകള്‍ പായുന്നും പിടയുന്നുംഇരയാവുകയും ഇരപിടിക്കുകയും ചെയ്യുന്നുണ്ട് അവരുടെ കവിതകളിൽ.
തലക്കെട്ടില്‍നിന്നുതന്നെ കവിതയുടെ വായന ആരംഭിക്കേണ്ടതുണ്ട്. എന്നാല്‍അതിനപ്പുറം കവിതയുടെ കീഴെ ചേര്‍ത്തിരിക്കുന്ന കവിയുടെ പേരും കവിതയുടെപാരായണത്തില്‍ നിര്‍ണായകമാവുന്നുണ്ട്. ഇത് ഒരു വാക്കിന്റെ പരിസരമാകെ ആവാക്കിന്റെ ജ്ഞാനതലത്തെ നിര്‍ണയിക്കുന്നതിൽ ഇടപെടുന്നു എന്നഫില്‍മോറിന്റെ നവഭാഷാശാസ്ത്ര ചിന്തകരുടെ ജ്ഞാനാര്‍ത്ഥവിചാരവുമായിചേര്‍ന്നു നില്ക്കുന്നു. കവിതയിലെ പുതുഭാവുകത്വം അടയാളപ്പെടുത്തുന്നത്ഏതെങ്കിലും വരേണ്യ സ്വത്വത്തെയല്ല. മറിച്ച് ഓരപ്പെട്ടുപോയ എല്ലാശബ്ദങ്ങളെയും അത് മുഖ്യധാരയിലേക്കു കയറ്റി നിര്‍ത്തുന്നു. എല്ലാതൊഴില്‍മേഖലയിൽ നിന്നുള്ളവര്‍
Be the first to write a comment.