ആഗോളവത്‌കരണത്തിന്റെയും വിവരസാങ്കേതികവിദ്യയുടെയുംതുറസ്സുകൾ അനുഭവിക്കുമ്പോഴും മുസ്ലിംസ്‌ത്രീകളെക്കുറിച്ചുള്ളഅധികാരത്തര്‍ക്കങ്ങളും അവകാശത്തര്‍ക്കങ്ങളുമൊക്കെ അവരനുഭവിക്കുന്നദുസ്വാതന്ത്ര്യത്തിന്റെ പ്രത്യക്ഷസൂചനകളാണ്‌. ആണിന്‌ അനുഭവിക്കാനുള്ള ഒരുവിഭവം മാത്രമായി പെണ്ണ്‌ പരിമിതപ്പെടുന്നതിന്റെ ഈ സാമൂഹികസാഹചര്യംതന്നെയാണ്‌ കവിതയിലും വിഷയമാകുന്നത്‌. പിഞ്ഞാണവക്കിനെ നനയ്‌ക്കുന്നവേലിയേറ്റം കണ്ണീരിന്റെ നനവല്ല, കരയുടെ കെട്ടുപൊളിച്ചേക്കാവുന്നവിങ്ങലിന്റെ ശക്തിപ്രകടനവും നാളെയുടെ സൂചനയുമാണ്‌. ഒരു ഭൂകമ്പത്തിന്റെസഹായമുണ്ടെങ്കില്‍ ഈ വേലിയേറ്റത്തിരമാലകള്‍ക്ക്‌ തങ്ങള്‍ നിരന്തരം
തലതല്ലിച്ചാവുന്ന കരയുടെ പരിമിതികളെ മറികടക്കാനാവും. തലച്ചോറില്‍കോര്‍ത്ത മണങ്ങളും ഉള്ളില്‍ കലര്‍ന്ന നിറങ്ങളും അസ്ഥിയില്‍ വിടര്‍ന്നപൂക്കളും കൊടും തണുപ്പിന്റെ ആഴവും ഭൂമിയില്‍ നിന്നൊരു കാഴ്‌ചയും വേണ്ടാഎന്ന കേഴലും വെയില്‍ തുളച്ച വഴികളും വെട്ടിമൂടിയ പച്ച മണ്ണിനടിയിലൂടെ ഒരുകീറുവെളിച്ചം കൈനീട്ടിയേക്കാം എന്ന പ്രതീക്ഷയും സെറീന എഴുതിയിട്ടുണ്ട്‌.വാക്കുകള്‍ കൊണ്ട്‌ അവര്‍ തന്റെ തന്നെ ആന്തരികതകളെ പുറത്തെടുത്തു വച്ച്‌ശുശ്രൂഷിക്കുകയാണ്‌. കടലില്‍ നിന്നും കരക്കെത്തിച്ചിട്ടും ജീവപോയിട്ടും അടുക്കളയും അടുപ്പും പിന്നിട്ട്‌ പാചകം കഴിഞ്ഞിട്ടും പിന്നെയുംബാക്കിയാകുന്ന ഉള്ളിനെയാണ്‌ കവിതയില്‍ എടുത്തു നോക്കുന്നത്‌.സെറീന എന്നകവിയ്‌ക്ക്‌ രൂപകങ്ങ ചമയ്‌ക്കാനുള്ള കഴിവിന്‌ ഉദാഹരണമാണ്‌ അടുത്തവരികള്‍.

പറിച്ചെടുത്തുകളഞ്ഞ
ആ ചെകിളപ്പുവുകളുണ്ടല്ലോ
അതിനിടയിലാണ്‌
അവസാനം കോര്‍ത്തെടുത്ത
ആ ശ്വാസം സൂക്ഷിച്ചിരുന്നത്‌
അതിലായിരുന്നു
അവന്റെ ഓര്‍മ്മയെ വെച്ചിരുന്നത്‌.

കുടുംബം,വിവാഹം തുടങ്ങിയ സ്ഥാപനങ്ങള്‍ ഒരു പെണ്‍കുട്ടിയില്‍നിന്നുപറിച്ചെടുക്കുന്നതെല്ലാം ഈ ചെകിളപ്പൂക്കളിലുണ്ട്‌. മത്സ്യം ഒരു വിഭവമായിമാറുമ്പോള്‍ അതിന്റെ ജീവസത്തയായിരുന്ന ചെകിളപ്പൂക്കള്‍ ഒരുസ്‌മാരകമായിപ്പോലും പരിഗണിക്കപ്പെടുന്നില്ല. സ്വതന്ത്രമായ കടലിലെനൂറായിരം ഓര്‍മ്മകളിഏറ്റവും പ്രിയപ്പെട്ട ഒന്നുമാത്രമാവണം, അവന്റെ ആഓര്‍മ്മ. കടല്‍ സ്വാതന്ത്ര്യത്തിന്റെ ഒരു വലിയ പരപ്പല്ലെന്നുംമറികടക്കാനാവാത്ത അസ്വാതന്ത്ര്യമാണെന്നും കവി തിരിച്ചറിയുന്നു.

മുറിച്ചു നീന്തിയ കടലൊന്നും
കടലായിരുന്നില്ലെന്ന്‌ ഇപ്പോഴറിയുന്നു,
നിശ്ചലതയെക്കാള്‍ വലിയ കടലില്ലെന്നും

അസ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ കടല്‍ നിശ്ചലതയാണ്‌.നിശ്ചലതയില്‍പ്പെട്ടുപോയ ഒരു മീനിന്‌ ഒരു അണുപോലും മുന്നോട്ടുനീങ്ങാനാവില്ല.ഈ കവിത പ്രതീക്ഷാനിര്‍ഭരമാകുന്നത്‌ അവസാനത്തെ വരികളിലാണ്‌.
ഹെമിംഗ്‌വേയുടെ കിഴവനും കടലും എന്ന കഥയിലെ വൃദ്ധനായ മീന്‍പിടുത്തക്കാരന്‌ലഭിക്കുന്ന വലിയ മത്സ്യം കരയിലെത്തുമ്പോഴേക്കും ഒരു മുള്ളു മാത്രമായിബാക്കിയാകുന്നത്‌ നമുക്കോര്‍മ്മ വരും. അവിടെ അദ്ദേഹം പറയുന്നത്‌ മനുഷ്യനെകൊല്ലാനാകും പക്ഷെ, തോല്‍പ്പിക്കാനാകില്ല എന്നാണ്‌. ഇതേപോലൊരു പ്രതീക്ഷസെറീനയുടെ കവിതയിലും മരിക്കാതെ കിടക്കുന്നുണ്ട്‌.

പോളകളില്ലാത്ത കണ്‍വൃത്തത്തില്‍
മരിക്കാതെ കിടപ്പുണ്ട്‌ ഒരു ആകാശം
മീന്‍കണ്ണുതിന്നാനിഷ്ടമുള്ള കുട്ടീ,
നിനക്കാണതിലെ മേഘങ്ങള്‍,
തിന്നുകൊള്ളൂ,
മുള്ളു കൊള്ളാതെ, കടലിന്റെ ചോര പൊടിയാതെ.

മത്സ്യത്തിന്‌ കണ്‍പോളകളില്ലാത്തത്‌ കല്‌പനയെ യുക്തിസഹമാക്കുന്നു. ഏതുസാഹചര്യത്തിലും മരിക്കാതെ കിടക്കുന്ന പ്രതീക്ഷകളെയാണ്‌ ഈ ആകാശംവായനയ്‌ക്കു വെയ്‌ക്കുന്നത്‌. മുള്ളുകൊള്ളാതെയും പെണ്‍ജീവിതമാകുന്നകടലിന്റെ ചോരപൊടിയാതെയും ഈ ആകാശത്തെ സ്വീകരിക്കാനാവശ്യപ്പെടുന്നത്‌കുട്ടിയോടാണ്‌. സ്വന്തമായി പുറത്തുചാടാന്‍ സാധിക്കാത്ത ഈ ആകാശത്തെ അടുത്തതലമുറയിലേക്കു മാറ്റിവെയ്‌ക്കുന്നതിലെ വീര്യക്കുറവിനെ ആരുവിചാരിച്ചാലും
അടച്ചുവെക്കാന്‍ കഴിയാത്ത കണ്ണുകളുടെ രൂപകം കൊണ്ട്‌ മറികടക്കുന്നുണ്ട്‌, കവി. ഉപ്പും മുളകുമിട്ട്‌ പൊരിച്ചെടുക്കപ്പെട്ട ഒരു കടല്‍മല്‍സ്യത്തിന്റെആത്മഭാഷണമല്ല ഈ കവിത. സ്വന്തം ജൈവലോകം നഷ്‌ടപ്പെട്ടുപോയതിന്റെഖേദത്തില്‍, യഥേഷ്‌ടം സഞ്ചരിച്ചിരുന്ന ജലപംക്തികളും കടലാഴങ്ങളുംമുറിച്ചുമാറ്റപ്പെട്ടതിന്റെ വേദനയില്‍ സ്വയം ജലകന്യകയാകുന്നൊരുപെണ്‍മനസ്സിന്റെ വാക്കാലുള്ള ദയാഹരജിയാണത്‌. ദയ ചോദിക്കുന്നത്‌പുറത്തൊരാളോടാണെന്നും കരുതുക വയ്യ. കാരണം താന്‍ പിടിക്കപ്പെട്ടതുംവേവിക്കപ്പെട്ടതും ആര്‍ക്കാണെന്നും എന്തിനെന്നും ആ മല്‍സ്യത്തോളംഅറിയുന്നവരില്ല അതിന്റെ ചുറ്റിലുമുള്ളവരായിട്ട്‌.

ഈ കവിത മലയാളത്തിലെ എഴുതുന്ന സ്‌ത്രീത്വത്തിന്റെ ശബ്‌ദമായിരിക്കെ തന്നെപ്രമേയപരമായി, അടച്ചുമൂടപ്പെട്ട മുസ്ലിംപെണ്‍ജീവിതത്തെിന്റെആത്മാവിഷ്‌കാരം കൂടി നിര്‍വഹിക്കുന്നുണ്ട്‌. പെണ്‍കാഴ്‌ചകളില്‍നിന്നുസമാഹരിക്കുന്ന ഗാര്‍ഹികപദാവലികള്‍കൊണ്ടാണ്‌ സംവാദാത്മകമായവിചാരണകള്‍ക്കുള്ള ഭാഷ സെറീന രൂപപ്പെടുത്തുന്നത്‌. പുസ്‌തകത്തിന്‌കവിയെഴുതിയ ആത്മാഭിമുഖ്യമുള്ള കുറിപ്പ്‌ ഈ വാസ്‌തവത്തിന്റെ മൗനത്തിലുള്ളഅറിയിപ്പാണ്‌. തീഞൊറിവുകള്‍ മായുന്ന കവിതയുടെ നിശാവസ്‌ത്രം താധരിച്ചിരിക്കുന്നതായി അവരാശ്വസിക്കുന്നുണ്ട്‌. ഇതേ നിശാവസ്‌ത്രത്തെകുറിച്ച്‌ അതു ഭയത്തിന്റേതു കൂടിയാണെന്ന്‌ എഴുതിയിട്ടുള്ള മറ്റൊരുമലയാളിപ്പെണ്ണ്‌ കമലാദാസാണ്‌. അഞ്ചാം തരം മുതല്‍ മഹാരാജാസ്‌ വരെയുള്ളവായനയുടെയും എഴുത്തിന്റെയും ലോകം വന്നവസാനിച്ചത്‌ അറവുശാലയിലേക്ക്‌തുറക്കുന്ന ജനാലകളുള്ള ഒരു വീട്ടിലാണ്‌. അക്ഷരങ്ങളുടെ ഗന്ധമോകൂട്ടുകാരുടെ ഒച്ചയോ കടന്നു വരാത്ത അവിടുത്തെ പത്തിലേറെ വര്‍ഷങ്ങളുടെനിശബ്ദതയില്‍ നിനച്ചിരിക്കാതെ കൈവന്ന സൗഹൃദമാണ്‌ വീണ്ടുംഅക്ഷരങ്ങളുടെ വഴിതുറന്നത്‌. നീ പറയുന്നതൊക്കെ കവിതയാണെന്ന്‌ പറഞ്ഞു കവിതയിലേക്ക്‌കൈപിടിച്ചത്‌, എന്റെ എഴുത്തിനെ തിരികെ തന്നത്‌. അമര്‍ത്തി പിടിച്ചിരുന്നഒരു പുഴ പൊടുന്നനെ പുറപ്പെട്ടു വരുമ്പോലെയായിരുന്നു അത്‌. വാക്കുകള്‍ആത്മാവിലെ ഏതോ പാട്ടിനൊപ്പം ചുവടുകള്‍ വെയ്‌ക്കാന്‍ തുടങ്ങി..മുള്ളുകള്‍ മാത്രം ബാക്കിയാകുന്ന ഈ കടല്‍ വരുംകാലത്തെ കാവ്യസംവാദങ്ങളികടന്നുവരുമെന്ന്‌ ഉറപ്പിച്ചുപറയാന്‍ സന്ദേഹിക്കേണ്ടതില്ല.

Comments

comments