എല്ലാ കവികളും പ്രാഥമികമായി അവര്‍ ഇടപെടുന്ന സാംസ്‌കാരിക മണ്ഡലങ്ങളുടെപ്രതിനിധികള്‍ എന്ന അര്‍ത്ഥത്തില്‍ കവികള്‍ മാത്രമാണ്‌. മലയാളത്തില്‍കവിതയെഴുതുന്ന സെറീന ആ അര്‍ത്ഥത്തി ഒരു മലയാളകവിയാണ്‌. പെണ്‍കാഴ്‌ചആണ്‍കാഴ്‌ചയില്‍നിന്നു വ്യത്യസ്ഥമാകുന്നതുകൊണ്ട്‌ സൂക്ഷ്‌മ വായനയിസെറീന ഒരു പെണ്‍കവിയും മുസ്ലിംപെണ്‍കവിയുമായി മാറുന്നു.അര്‍ത്ഥോല്‍പ്പാദനത്തി ഇടപെടുന്നു എന്നതുകൊണ്ട്‌ ഇത്തരം വിഭജനങ്ങളെമാറ്റിനിര്‍ത്താനാവില്ല. അതുകൊണ്ട്‌ സെറീന കാണുന്ന കടല്‍ സെറീനയുടെ
ലോകത്തെ അടയാളപ്പെടുത്തുന്ന മറ്റൊരു കടലാണെന്ന്‌ നമുക്ക്‌ എളുപ്പംതിരിച്ചറിയാനാകും.
മലയാളത്തിലെ പെണ്ണെഴുത്തിന്റെ സ്വരൂപവും ചരിത്രവും കൃത്യമായി വിശകലനംചെയ്യപ്പെട്ടിട്ടുള്ളതാണ്‌. സാറാജോസഫിന്റെയും മാധവിക്കുട്ടിയുടെയുംസാഹിത്യവഴികളെ പരിചയപ്പെടുത്തുന്ന സച്ചിദാനന്ദന്റെ പഠനങ്ങള്‍ഇത്തരത്തില്‍ പ്രസക്തമാണ്‌. (കലയും നിഷേധവും :1998) സാമൂഹികക്രമത്തില്‍ജനാധിപത്യമൂല്യങ്ങളും സാഹിത്യത്തില്‍ ആധുനികതയും കൊണ്ടുവന്ന തുറസ്സുകളെപ്രയോജനപ്പെടുത്തി സ്വാഭാവികമായി രൂപപ്പെടുന്നതോടൊപ്പം പുരുഷന്റെഅധികാരലോകത്തെ ചോദ്യം ചെയ്‌തുകൂടിയാണ്‌ പെണ്ണെഴുത്തിന്റെ വഴികള്‍രൂപപ്പെടുന്നത്‌. കാഴ്‌ചയുടെ  വഴിക വ്യത്യസ്‌തമാണെന്ന്‌സ്ഥാപിച്ചെടുക്കാനും അതിനായി ഭാഷയെ മാറ്റിത്തീര്‍ക്കാനും മലയാളത്തിലെപെണ്ണെഴുത്തിന്‌ സാധിച്ചിട്ടുണ്ട്‌. സ്വപ്‌നങ്ങളും കാമനകളും അനുഭവങ്ങളുംവ്യത്യസ്‌തമാകുമ്പോഴും വാക്കിനും ചലനത്തിനുമുള്ള സ്വാതന്ത്ര്യം
കേരളീയസമൂഹത്തിന്‌ പൊതുവാണ്‌ എന്നു പറയാനാവില്ല. ജനാധിപത്യത്തിന്റെതുറസ്സുകളെ ഒന്നുകൂടി നീട്ടി നിര്‍ത്തുന്നുണ്ട്‌, ആഗോളവല്‍ക്കരണം എന്നപുതിയ ലോകക്രമം. വിദ്യാഭ്യാസവും തൊഴിലും ചെറിയ സാമൂഹികവട്ടങ്ങളെഭേദിച്ച്‌ പുറത്തു കടക്കുന്നു. വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍വീടിന്റെ ചുമരുകളെ തകര്‍ക്കാതെ മറികടക്കുന്നു. എങ്കിലും ഏതോ കാലത്ത്‌
രൂപപ്പെട്ട സാമൂഹികമായ അതിരുകള്‍ പെണ്ണിനെയും ദലിതനെയുംന്യൂനപക്ഷങ്ങളെയും ഒതുക്കിത്തന്നെ നിര്‍ത്തുകയാണ്‌. സമൂഹത്തില്‍ആഴത്തി വരഞ്ഞിട്ടിട്ടുള്ള ഈ ഭേദചിന്ത അലിഞ്ഞില്ലാതാവാത്തതുകൊണ്ട്‌പുതിയകാലത്തിന്റെ തുറസ്സുകളിലേക്ക്‌ ഇതില്‍പ്പെട്ടവര്‍ക്ക്‌
എത്തിനോട്ടങ്ങള്‍ നടത്തേണ്ടി വരുന്നു. അങ്ങനെയുള്ളവര്‍ക്ക്‌ കടലിലുംബാക്കിയാകുന്നത്‌ മുള്ളുകള്‍ മാത്രമാണ്‌. കവിതയിലെ ആദ്യവരികള്‍ശ്രദ്ധിക്കുക:

വാക്കുകളുടെ തീന്മേശയില്‍
ആഴത്തില്‍ വരഞ്ഞു മുളക്‌ തേച്ച്‌
വിളമ്പി വെച്ചിട്ടുണ്ടെന്നെ.

വാക്കുകളുടെ തീന്മേശയിലേക്ക്‌ കവി ഒരു മീനായി പകര്‍ച്ച പ്രാപിക്കുന്നു.തെളിനീരില്‍ ഓടിക്കളിക്കുന്നതോ ചില്ലുപാത്രത്തില്‍ കണ്ണുകള്‍ക്ക്‌ ആനന്ദംപകരുന്നതോ ആയ മീനല്ല ഇത്‌. ആഹാരമായി തീന്മേശമേലെത്തുമ്പോള്‍ മത്സ്യവുമായിബന്ധപ്പെട്ട എല്ലാ ലാവണ്യചിന്തകളും ആഹാരത്തിന്റെ പോഷകമൂല്യങ്ങളായി, രുചികളായി വേഷം മാറുന്നു. ലാവണ്യപരമായ രൂപകമെന്ന നിലവിട്ട്‌ ആസക്തിയുടെരുചിക്കൂട്ടാവുന്ന ഒരു ഗതിമാറ്റം കേരളീയസാഹചര്യത്തില്‍ ഇന്നുംനിലനില്‍ക്കുന്നുവെന്ന്‌ ഈ വരികള്‍ മുറിവില്‍ത്തേച്ച മുളകുപോലെഓര്‍മ്മിപ്പിക്കുന്നു. അങ്ങനെ ആദ്യവരികളില്‍ മത്സ്യശരീരത്തില്‍ കാണുന്നആഴമേറിയ വരകളും അതില്‍ത്തേച്ച മുളകും കവിതയിലെ വക്താവിന്റെ അനുഭവമെന്നനിലവിട്ട്‌ വായനക്കാരനില്‍ അസുഖകരമായ എരിവായി അനുഭവപ്പെടുന്നു. വിളമ്പലുംതീന്‍മേശയും ഈ രുചികള്‍ ആസ്വദിക്കാന്‍ അര്‍ഹതപ്പെട്ട മറ്റാരെയോഓര്‍മ്മിപ്പിക്കുന്നുണ്ട്‌.

തിരിച്ചും മറിച്ചുമിട്ട്‌ പൊള്ളിച്ചെടുത്തതാണ്‌
എന്നിട്ടും എവിടെനിന്നാണ്‌
ഈ വെളുത്ത പിഞ്ഞാണവക്കിനെ
കരപോലെ നനയ്‌ക്കുന്ന വേലിയേറ്റം?

വരികള്‍ക്കിടയികുടുങ്ങിക്കിടക്കുന്ന ഈ വെളുത്തപിഞ്ഞാണം അടുത്തകാലംവരെ മുസ്ലിം ഗാര്‍ഹികപദാവലിയി സജീവമായിരുന്ന ഒന്നാണ്‌. മീനിന്‌കുടുങ്ങിക്കിടക്കാനുള്ള ഒരു തടവറയാണ്‌ ഈ പിഞ്ഞാണം. നേരത്തേ സൂചിപ്പിച്ചവിഭവമായിപ്പോകുന്നതിന്റെ വിഹ്വലതകള്‍ ഇതിലുണ്ട്‌. അതോടൊപ്പം പിഞ്ഞാണമെന്നസവിശേഷപദമുല്‍പ്പാദിപ്പിക്കുന്ന മുസ്ലിം ഗാര്‍ഹികസദസ്സിലേക്കും അവിടുത്തെപെണ്‍ജീവിതത്തിലേക്കും വായനയുടെ കണ്ണുപാളേണ്ടതുണ്ട്‌. ഇപ്പോള്‍, മുസ്ലിംപെണ്‍കുട്ടികളെ എത്ര നേരത്തെ കെട്ടിച്ച്‌ വീട്ടിനുള്ളിലാക്കാമെന്ന്‌മതപുരോഹിതന്മാര്‍ കോടതിയെ സമീപിച്ചു കളയും എന്നു ഭീഷണിപ്പെടുത്തിയകാലത്താണ്‌ സെറീനയുടെ ആദ്യ പുസ്‌തകം പ്രകാശനം ചെയ്യപ്പെടുന്നത്‌.പെണ്ണിനുമേല്‍ പുരുഷന്‌ ആധിപത്യങ്ങളുണ്ട്‌ എന്ന രീതിയിലാണ്‌ ഈയിടെകേരളത്തിലെ പ്രമുഖനായ ഒരു മുസ്ലിം പണ്ഡിതന്‍ പ്രതികരിച്ചത്‌.

Comments

comments