മുസ്ലീംവിരുദ്ധത എന്ന രാഷ്‌ട്രീയസ്ഥാപനവും മാര്‍ക്‌സിസ്റ്റു വിശകലനങ്ങളിലെ പടുകുഴികളും

ഭാരതീയ ജനതാപാര്‍ട്ടി കേവലഭൂരിപക്ഷം നേടിയെന്ന വാര്‍ത്ത കേട്ടതിനു ശേഷം, വൈകുന്നേരം ഞാനൊരു സുഹൃത്തിന്റെ വീട്ടില്‍ പോയി. അദ്ദേഹത്തിന്റെ റിട്ടേയര്‍ഡ്‌അധ്യാപകനായ അച്ഛ അതീവ സന്തുഷ്‌ടനായി തിരെഞ്ഞടുപ്പ്‌ ഫലത്തെപറ്റി സംസാരിക്കാന്‍ തുടങ്ങി. മുസ്ലീംങ്ങളുടെ താന്‍പോരിമയ്‌ക്ക്‌ കിട്ടിയ ചുട്ട അടിയാണ്‌ മോദിയുടെ വിജയമെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം.നാട്ടില്‍ അറിയെപ്പടുന്ന കമ്മ്യൂണിസ്റ്റുകാരനും അധ്യാപകസംഘടനയുടെ നേതാവുമായിരുന്ന അദ്ദേഹവുമായി ഏറെക്കുറെ രണ്ടു മണിക്കൂറുകേളാളം ഞാന്‍ തര്‍ക്കിച്ചു. ഞാന്‍ പറഞ്ഞ പലകാര്യങ്ങളും അംഗീകരിക്കാന്‍ തയ്യാറാണെങ്കിലും ന്യൂനപക്ഷങ്ങള്‍ പൊതുവേയും, മുസ്ലീംങ്ങള്‍ പ്രത്യേകമായും ഒതുക്കെപ്പേടണ്ടവരാണെന്ന തന്റെ അഭിപ്രായം മാത്രം മാറ്റാന്‍ സാധ്യമെല്ലന്നു അദ്ദേഹം തീര്‍ത്തുപറഞ്ഞു. പിറ്റെ ദിവസം ഓഫീസില്‍ ചെന്നേപ്പാഴും അയല്‍പക്കക്കാരോടുള്ള സംഭാഷണത്തിലും മേല്‍പ്പറഞ്ഞ പൊതുവികാരമാണ്‌ കാണാകഴിഞ്ഞത്‌.

കഴിഞ്ഞ രണ്ടുദശകങ്ങളായി സംഘപരിവാര്‍ ശക്തിക ആഭ്യന്തര അപരരായിമുസ്ലീംങ്ങളെ ചിത്രീകരിക്കാന്‍ വേണ്ടി നടത്തിയ പ്രചാരണ പരിപാടിക സമൂഹത്തിലെ സവര്‍ണവിഭാഗങ്ങളെ പൊതുവിലും അവര്‍ണരെ ഭാഗീകമായും സ്വാധീനിച്ചതിന്റെ പ്രതിഫലമാണ്‌ ബി.ജെ.പി.യുടെ അഭൂതപൂര്‍വ്വമായ വിജയം.പത്തുവര്‍ഷക്കാലത്തെ കോണ്‍ഗ്രസ്‌ വരേണ്യകുടുംബവാഴ്‌ചയും വിലക്കയറ്റവും കോര്‍പ്പേററ്റുകളുടെ കടന്നുകയറ്റവുമെല്ലാം അപ്രധാനമായ കാര്യങ്ങളാണ്‌ എന്നല്ല പറയുന്നത്‌. മറിച്ച്‌, ആഭ്യന്തര അപരത്വേത്താടുള്ള ശത്രുത വ്യക്തമായഒരു രാഷ്‌ട്രീയപ്രമേയമായി മാറിയിരിക്കുന്നു എന്ന വസ്‌തുതയെ നാം സവിശേഷമായി തിരിച്ചറിയേണ്ടിയിരിക്കുന്നു എന്നതാണ്‌ വിവക്ഷ.

ജര്‍മ്മനിയിനാസിക അധികാരത്തി വന്നേപ്പാഅതിനെ കേവലമായ സാമ്പത്തികമാത്ര പദാവലികള്‍ കൊണ്ടു വിശദീകരിക്കാനാണ്‌ യൂറോപ്യ മാര്‍ക്‌സിസ്റ്റുകളും സാമൂഹികചിന്തകരും രംഗത്തുവന്നത്‌. കുത്തക മുതലാളിത്തശക്തികള്‍ തങ്ങളുടെ സമ്രഗാധിപത്യത്തിനു വേണ്ടി ഉപേയാഗിക്കുന്ന ഒരു പുകമറയാണ്‌ ജൂതവിദ്വേഷം എന്നവര്‍ കരുതി. മാര്‍ക്‌സിസ്റ്റുകളുടെ ഇത്തരം വ്യാഖ്യാനങ്ങേളാട്‌ നൂറുശതമാനവും വിയോജിച്ചുകൊണ്ട്‌, യൂറോപ്പില്‍ മുമ്പേ നിലനിന്നിരുന്ന ജൂതവിരുദ്ധതയെ പുതിയൊരു രാഷ്‌ട്രീയസ്ഥാപനമാക്കി പരിവര്‍ത്തനെപ്പടുത്തുകയാണ്‌ നാസികള്‍ ചെയ്‌തെതന്നാണ്‌ ഹന്ന ആരെടന്റ്‌ വിലയിരുത്തിയത്‌. ജര്‍മ്മനിയി രൂപെപ്പട്ട ഈ പുത്തന്‍ രാഷ്‌ട്രീയകാലാവസ്ഥയെ ഒരുവിധത്തിലും തിരിച്ചറിയാതിരുന്ന മാര്‍ക്‌സിസ്റ്റുകളുടെ കുത്തകമുതലാളിത്ത വിരുദ്ധപ്രചാരണങ്ങള്‍ ജൂതജനതയെ മറ്റൊരുവിധത്തി നിശബ്‌ദരും നിര്‍വീര്യരുമാക്കുകയെന്ന കെണിയിലാണ്‌ വീഴ്‌ത്തിയതെന്നും അവ നിരീക്ഷിക്കുകയുണ്ടായി. ഈ അര്‍ത്ഥത്തി നാസിസെത്തപ്പറ്റിയുള്ള മാര്‍ക്‌സിസ്റ്റ്‌ പ്രമേയങ്ങേളാട്‌ കടുത്ത വിയോജിപ്പ്‌ മാത്രമല്ല കനത്ത പുച്ഛവുമാണ്‌ ഹന്ന ആരെടന്റ്‌ പ്രകടിപ്പിച്ചിട്ടുള്ളത്‌.1

സമാനമായ വിധത്തില്‍, ബി.ജെ.പിയുടെ വിജയത്തിനു പിന്നിലെ മുസ്ലീം/ദളിത്‌ വിരുദ്ധതയെ കാണാതെ മോദി സമം കോര്‍പ്പേററ്റുവത്‌കരണം എന്ന ലളിതയുക്തിയി എത്തിച്ചേര്‍ന്നിരിക്കുകയാണ്‌ നമ്മുടെ നാട്ടിലെ മാര്‍ക്‌സിസ്റ്റുക ഒന്നടങ്കം. സംഘപരിവാറിനെപ്പാലെതന്നെ ഇക്കൂട്ടരും ഫാഷിസെമന്നത്‌ വൈവിദ്ധ്യങ്ങളുടെ നിരാകരണമാണെന്ന വസ്‌തുതെയയാണ്‌ മറച്ചുപിടിക്കുന്നത്‌. ഇന്ത്യന്‍ ജനതയുടെ വൈവിധ്യങ്ങളുടെ ഏറ്റവും സമൂര്‍ത്തമായ രൂപം ദളിത്‌ പിന്നാക്ക ന്യൂനപക്ഷ സാഹോദര്യമാണെന്നും

അതിനു മാത്രമേ സംഘപരിവാറിന്റെ വിദ്വേഷ രാഷ്‌ട്രീയത്തെ ചെറുക്കാനാവുകയുള്ളൂ എന്ന കാര്യവും കോര്‍പ്പേററ്റുവല്‍ക്കരണെത്തപ്പറ്റിയുള്ള മാര്‍ക്‌സിസ്റ്റ്‌ പ്രമാണവാദ പദാവലികളിലൂടെ മാഞ്ഞുപോകുന്നു.

മാര്‍ക്‌സിസ്‌ററ്‌ സാമൂഹികവിശകലനങ്ങളെ ഉപാധിയാക്കുന്നതിലൂടെ കീഴാള ന്യൂനപക്ഷ രാഷ്‌ട്രീയം എങ്ങനെ നിശബ്ദീകരിക്കെപ്പടുകയും നിരാകരിക്കെപ്പടുകയും ചെയ്യുന്നു എന്നതിന്റെ തെളിവാണ്‌ “മാധ്യമം വാരികയില്‍ ഡോ. സ്റ്റാന്‍ലി ജോണി എഴുതിയ ലേഖനം2. മോദിഭരണം സമം പരമ്പരാഗത ഹിന്ദൂയിസം അധികം കോര്‍പ്പേററ്റുവത്‌കരണം എന്ന പ്രാചീന കമ്മ്യൂണിസ്റ്റ്‌ സൂത്രവാക്യം തന്നെയാണ്‌ ലേഖനത്തിലുള്ളത്‌. ഫാഷിസമെന്നത്‌ പൂര്‍വ്വ ആധുനിക ഘടകങ്ങളുമായി സന്ധിചെയ്‌തിട്ടുള്ള കുത്തകമുതലാളിത്തമാണെന്ന പ്രഭാത്‌പട്‌നായിക്കിന്റെ ആശയെത്തയാണ്‌ ലേഖക ഉള്ളാലെ ഉറപ്പിക്കുന്നത്‌.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ പൂര്‍വ്വ ആധുനികതയായി ചിത്രീകരിക്കുന്നത്‌ ഹിന്ദുത്വത്തെ മാത്രമല്ല, കീഴാള ന്യൂനപക്ഷ രാഷ്‌ട്രീയത്തെ മൊത്തമായിട്ടാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. ജാതിയുടെയും മതത്തിന്റെയും (പൂര്‍വ്വ ആധുനികതയുടെ) കറകെളാന്നും പറ്റാത്ത ശുദ്ധമാര്‍ക്‌സിസ്റ്റുകളുടെ ഒരു പൊളിറ്റിക്കല്‍ ക്ലാസ്സായിരിക്കുംഫാഷിസത്തെ പ്രതിരോധിക്കുകയെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. ഇത്തരം അവകാശവാദങ്ങളിലൂടെ, ഹന്ന ആരെടന്റ്‌ വിശദീകരിച്ചതുപോലെ ഫാഷിസം ഏതു ജനതെയയാണോ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌ ആ ജനതയുടെ നിര്‍ബന്ധിത നിശബ്ദീകരണവും  നിര്‍വ്വീര്യതയുമാണ്‌ മാർക്സിസം മുന്‍കൂആവശ്യപ്പെടുന്നത്‌. അതായത്‌; സംഘപരിവാര്‍ അധികാരത്തിനുകീഴി കീഴാളബഹുജന ന്യൂനപക്ഷ രാഷ്‌ട്രീയത്തിനു സവിശേഷമായ കര്‍ത്തൃത്വസ്ഥാനമുണ്ട്‌. അതിനെ സ്വയം റദ്ദാക്കിക്കൊണ്ട്‌ ശുദ്ധെപാളിറ്റിക്കക്ലാസ്‌ എന്ന സവര്‍ണ മതേതര കെട്ടുകഥയെ അഭയം പ്രാപിക്കാനാണ്‌ മാര്‍ക്‌സിസം ആഹ്വാനം ചെയ്യുന്നത്‌. ഏതായാലും, പ്രഭാത്‌ പട്‌നായിക്മാർ ഹൊററായികാണുന്നത്‌ ഹിന്ദുത്വത്തെയല്ല, സ്വത്വവാദപ്രസ്ഥാനങ്ങെളയും സിവില്‍സമുദായസമരങ്ങെളയുമാണെന്ന യാഥാര്‍ത്ഥ്യമാണ്‌ മാധ്യമംപോലുള്ള ഇസ്ലാമിക പ്രസിദ്ധീകരണങ്ങള്‍ തിരിച്ചറിയാതെ പോകുന്നത്‌.

ഹിന്ദു എന്ന സാങ്കൽപ്പിക സ്വത്വേബാധത്തെ ഏകീകരിച്ചെടുക്കുകയെന്നതാണ്‌ സംഘപരിവാമുന്നോട്ടു വെക്കുന്ന അജണ്ട. ഇതു നടപ്പിലാക്കാൻ വേണ്ടി സവര്‍ണ്ണ അവര്‍ണ്ണ പിന്നാക്ക ദലിത്‌ വേര്‍തിരിവുക ഇല്ലാത്ത മൂല്യവ്യവസ്ഥയായി ഹിന്ദുത്വത്തെ സ്ഥാപിക്കേണ്ടതുണ്ട്‌. സ്വാഭാവികമായും, പുരോഗമനചിന്തകള്‍ കൊണ്ടോ ജനാധിപത്യപരമായ ആശയങ്ങ ള്‍കൊണ്ടോ ഇത്‌ സാധ്യമല്ല. പകരം, മുസ്ലീം ശത്രുതയെ ഹിന്ദുക്കളുടെ  പൊതുവികാരമാക്കി മാറ്റുകയെന്നതാണ്‌ വഴി. ഇതിനു വേണ്ടി ഹിന്ദുവിന്റെ “പ്രാഗ്‌ ദേശീയതയുമായി   സംഘര്‍ഷെപ്പട്ടിട്ടുള്ളത്‌ ഇസ്ലാമും മുസ്ലീം സമുദായവുമാണെന്നു വരുത്തുന്നു. സവര്‍ണ്ണ അടിത്തറയുള്ള ബ്യൂറോക്രസിയും ജുഡിഷ്യറിയും മാധ്യമങ്ങളും മേല്‍പ്പറഞ്ഞ തരം അപരത്വനിര്‍മ്മിതിയുടെ ഭാഗമാകുന്നതിലൂടെ ഏറ്റവും അടിത്തട്ടുവരെ മുസ്ലീം വിരുദ്ധത പടര്‍ന്നുപിടിക്കുയാണ്‌ ഫലം.

ബി.ജെ.പി.യുടെ കേവലഭൂരിപക്ഷവും മോദിയുടെ വാഴ്‌ചയും മുസ്ലീംജനസാമാന്യത്തെ കൂടുത നിശബ്ദീകരിക്കുമെന്നത് ഉറപ്പാണ്‌. രാജ്യത്തെ ഏറ്റവും കൂടുതല്‍ ലോകസഭാംഗങ്ങളെ തിരെഞ്ഞടുക്കുന്ന ഉത്തര്‍പ്രേദശി നിന്നും ഒറ്റ പാര്‍ലെമന്റ്‌ അംഗം പോലും മുസ്ലീം സമുദായത്തി നിന്നും തിരെഞ്ഞടുക്കെപ്പട്ടിട്ടില്ല. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അംഗങ്ങള്‍ മാത്രമാണ്‌ പുതിയ ലോകസഭയില്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ളത്‌. മുസ്ലീംങ്ങളുടെ പിന്നാക്കാവസ്ഥയെ ചൂണ്ടിക്കാണിച്ച സച്ചാര്‍  കമ്മീഷന്‍ അടക്കമുള്ള എല്ലാ റിപ്പോര്‍ട്ടുകളും അസാധുവാകാനുള്ള സാഹചര്യമാണ്‌ ഇപ്പോഴുള്ളത്‌.

ഈ ഭരണത്തിനുകീഴില്‍  മുസ്ലീംങ്ങള്‍ മാത്രമല്ല, സവര്‍ണ്ണഹിന്ദുചട്ടക്കൂടിനു പുറത്തുള്ളവരായ  ദലിതര്‍ പിന്നാക്കക്കാര്‍ അവര്‍ണ്ണര്‍ കീഴാള  സ്‌ത്രീകള്‍  അടിസ്ഥാനതല ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ മുതലായ വിഭാഗങ്ങളും  കൂടുതല്‍ കര്‍തൃത്വനഷ്‌ടം സംഭവിക്കുന്നവരായി മാറുമെന്നതും ഉറപ്പാണ്‌. മാത്രമല്ല, ദേശീയസുരക്ഷയുടെ മറപറ്റിയുള്ള

ഭരണകൂടത്തിന്റെ സ്വേച്ഛാധികാരപ്രയോഗങ്ങള്‍, വികസനത്തിന്റെ പേരിലുള്ള കോര്‍പ്പേററ്റുവല്‍ക്കരണം, സാംസ്‌കാരികരംഗത്തും അക്കാദമിക്‌ മേഖലയിലും പാരമ്പര്യവാദത്തിന്റെ പിടിമുറുക്കല്‍ എന്നിവയും ശക്തിപ്പെടുമെന്നതും തര്‍ക്കമറ്റ കാര്യമാണ്‌.

ഈ ഭരണത്തിനുകീഴില്‍  മുസ്ലീംങ്ങള്‍ മാത്രമല്ല, സവര്‍ണ്ണഹിന്ദുചട്ടക്കൂടിനു പുറത്തുള്ളവരായ  ദലിതര്‍, പിന്നാക്കക്കാര്‍,  അവര്‍ണ്ണർ, കീഴാള സ്‌ത്രീകൾ,  അടിസ്ഥാനതലജോലിക ചെയ്യുന്ന തൊഴിലാളികള്‍ മുതലായ വിഭാഗങ്ങളും കൂടുതകര്‍തൃത്വനഷ്‌ടം സംഭവിക്കുന്നവരായി മാറുമെന്നതും ഉറപ്പാണ്‌. മാത്രമല്ല, ദേശീയസുരക്ഷയുടെ മറപറ്റിയുള്ള ഭരണകൂടത്തിന്റെ സ്വേച്ഛാധികാരപ്രയോഗങ്ങ, വികസനത്തിന്റെ പേരിലുള്ള കോര്‍പ്പേററ്റുവല്‍ക്കരണം, സാംസ്‌കാരികരംഗത്തും അക്കാദമിക്‌മേഖലയിലും പാരമ്പര്യവാദത്തിന്റെ പിടിമുറുക്ക എന്നിവയും ശക്തിപ്പെടുമെന്നതും തര്‍ക്കമറ്റ കാര്യമാണ്‌.

പ്രവചനാതീതമായ വിജയം മോദിക്കും ബി.ജെ.പിക്കും കിട്ടിയതിനു പിന്നിലുള്ള ഏറ്റവും സുപ്രധാന ഘടകം അദ്ദേഹത്തിന്റെ പിന്നാക്ക/അവര്‍ണ്ണ ഹിന്ദു ഐഡന്റിറ്റിയാണ്‌. “വികസന നായകന്‍ എന്നൊക്കെയുള്ള സ്ഥാനമാനങ്ങള്‍ ഉപരിമധ്യവര്‍ഗ്ഗങ്ങള്‍ക്ക്‌ സ്വീകാര്യമാണെങ്കിലും ഇന്ത്യെയാട്ടാകെയുള്ള പൊതുജനങ്ങളെ വശീകരിച്ചത്‌ അവര്‍ണ്ണഹിന്ദു  കാര്‍ഡ്‌ ഇറക്കിയുള്ള കളിയാണെന്നത്‌  നിസ്സംശയമാണ്‌.

ഇവിടെ ശ്രദ്ധിക്കേണ്ടതായ കാര്യം; മോദിയെ പിന്തുണച്ച ദലിതര്‍, പിന്നാക്കക്കാര്‍, അവര്‍ണ്ണ മുതലായ വിഭാഗങ്ങള്‍ സാങ്കൽപ്പികമായി മാത്രമാണ്‌ ഹിന്ദുക്കളാവുന്നത്‌. സംഘപരിവാര്‍ പ്രചാരണത്തിന്‌ അടിപ്പെട്ടത്‌ മൂലമാണ്‌ ഇവരിലേക്ക്‌ മുസ്ലീം വിരുദ്ധത പടര്‍ന്നത്‌. മാത്രമല്ല, ഇവിടെ നിലനിൽക്കുന്ന മതേതരത്വം ഏറെക്കുറെ സവര്‍ണ്ണകേന്ദ്രീകൃതവുമാണ്‌. ഇതും പുനര്‍നിര്‍മ്മിക്കെപ്പേടണ്ടതായിട്ടുണ്ട്‌. സംഘപരിവാറിന്റെ പ്രചാരണ യന്ത്രേത്തയും മതേതരത്വത്തിന്റെ ഏങ്കോണിപ്പുകെളയും വകഞ്ഞുമാറ്റി നോക്കിയാല്‍, ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗം സംഘര്‍ഷപ്പെടുന്നത്‌ സവര്‍ണ്ണാധിപത്യേത്താടാണെന്ന്‌ തിരിച്ചറിയാനാവും. ഈ ഭിന്നിപ്പ്‌ വളരെ ആഴത്തിലുള്ളതും ചരിത്രപരവുമാണ്‌. മുന്‍കാലത്തെ ബി.ജെ.പി. ഗവണ്‍മെന്റുക എല്ലാം തന്നെ ആടിയുലഞ്ഞതും ശിഥിലമായതും ഹിന്ദുത്വത്തിനകത്ത്‌ അവര്‍ണ്ണ സവര്‍ണ്ണ സംഘര്‍ഷം പൊട്ടിപ്പുറെപ്പട്ടത്‌ മൂലമാണ്‌. ഇപ്രാവിശ്യവും സ്ഥിതി വ്യത്യസ്‌തമാകാ പോകുന്നില്ല. മുന്‍കാലത്തു എന്നേപാലെ ഇപ്പോഴും ബി.െജ.പി.യുടെ കേന്ദ്രാധികാരവും കീഴാള ബഹുജനങ്ങളും ചുരുങ്ങിയ സമയം മാത്രമേ ഏകീകരിക്കെപ്പട്ടു നില്‍ക്കുകയുള്ളു.

ഗുജറാത്തില്‍ മോദിയുടെ ഭരണം സുസ്ഥിരമായി തുടര്‍ന്നതിദലിതരടക്കമുള്ള പാര്‍ശ്വവല്‍കൃത സമുദായങ്ങളുടെ പിന്നാക്കാവസ്ഥ വളരെ പ്രധാനവശമാണ്‌. പരമ്പരാഗതമായി ശുചിത്വജോലികള്‍ ചെയ്യുന്ന ദലിത ഏറ്റവും കൂടുതലുള്ള

സംസ്ഥാനം ഗുജറാത്താണെന്നു വെളിപ്പെടുത്തുന്ന നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌. മറ്റു സംസ്ഥാനങ്ങളിലെ ദലിത്‌ പ്രസ്ഥാനങ്ങള്‍ അംബേദ്‌കറിന്റെ ആശയങ്ങളെ സ്വീകരിച്ചപ്പോൾ ഗുജറാത്തിലെ  ദലിതര്‍ ഗാന്ധിയന്‍ മാതൃകകളില്‍ തളം കെട്ടിയതിനാലാണ്‌ അവരുടെ അവസ്ഥ ഏറ്റവും പിന്നാക്കമായെതന്നു പല ആക്‌ടിവിസ്റ്റുകളും വെളിെപ്പടുത്തിയിട്ടുണ്ട്‌.

സംവരണവിരുദ്ധ പ്രക്ഷോഭണഘട്ടത്തില്‍ നിലനിന്നിരുന്ന ദലിത്‌ മുസ്ലീം ഐക്യത്തെ തകര്‍ക്കുകയാണ്‌ മോദി സര്‍ക്കാര്‍ ആദ്യം ചെയ്‌തത്‌. പതുക്കെ ഇരു സമുദായങ്ങെളയും ഗെറ്റോകളിേലക്ക്‌ മാറ്റുകയും ചെയ്‌തു. ഗുജറാത്ത്‌ വികസനത്തിന്റെ യഥാര്‍ത്ഥ രഹസ്യം കിടക്കുന്നത്‌ ഈ “ഗെറ്റോ’കളിലാണ്‌. എന്നാല്‍ ഗുജറാത്ത്‌ വംശഹത്യകാലത്ത്‌ ദലിതരും മുസ്ലീംങ്ങളും പരസ്‌പരം ഹിംസിക്കുകയായിരുന്നു എന്നത്‌ മതേതര മാധ്യമങ്ങളും ലിബറല്‍ ബുദ്ധിജീവികളും ഉണ്ടാക്കിയ കെട്ടുകഥയായിരുന്നുെവന്നും, അടിത്തട്ടിലെ കീഴാളസാഹോദര്യം ഒരിക്കലും മുറിഞ്ഞിരുന്നിെല്ലന്നും ഇന്നു വ്യക്തമാക്കെപ്പട്ടിട്ടുണ്ട്‌. ദലിത്‌ അധിവാസമേഖലകളില്‍ മാത്രമായിരുന്നു മുസ്ലീം ജനതയ്‌ക്ക്‌

ഏറ്റവും കുറച്ചു ക്ഷതമുണ്ടായെതന്ന്‌ നിരവധി ദലിത്‌ ആക്‌ടിവിസ്റ്റുകള്‍ കണക്കുകള്‍ നിരത്തി സ്ഥാപിച്ചിട്ടുണ്ട്‌. സംഘപരിവാറിന്റെ പരിശീലിക്കെപ്പട്ട കേഡറുകള്‍ ഗവണ്‍മെന്റിനെ ഉപാധിയാക്കി ചെയ്‌ത ഹിംസകളെ ദലിതരുടെ മേല്‍ കെട്ടിെവക്കാന്‍ നടത്തിയ പ്രചാരണങ്ങളെ പല ഇടതുപക്ഷ മാധ്യമപ്രവര്‍ത്തകരും അക്കാദമിക്കുകളും ഏറ്റുവിളിച്ചു എന്നതാണ്‌ ഏറ്റവും ദൗര്‍ഭാഗ്യകരമായത്‌.

മോദിഭരണം ഗുജറാത്തില്‍ നിന്നും ഇന്ത്യയിലേക്ക്‌ മാറുമ്പോള്‍ മേപറഞ്ഞ അനുകൂല ഘടകങ്ങെളാന്നും ഇല്ലെന്നതാണ്‌ വസ്‌തുത. സിവില്‍സമുദായം ഗുജറാത്തി ശൈശവ ദിശയിലാണ്‌. അതല്ല അഖിലേന്ത്യ തലത്തിലെ സ്ഥിതി. ഏതായാലും, കീഴാളബഹുജനങ്ങളും സ്‌ത്രീമുന്നേറ്റങ്ങളും പുതുസാമൂഹിക വിഷയികളും സിവില്‍ സമൂഹവും സോഷ്യ മീഡിയായും ഉണ്ടാക്കാന്‍ പോകുന്ന സമ്മര്‍ദ്ദങ്ങളെ തടയിടാ ബി.ജെ.പി. മുന്നോട്ടുവെക്കുന്ന “ഹിന്ദു പ്രൈഡ്‌‘ “രാജ്യസ്‌നേഹം‘ “സാംസ്‌കാരിക ദേശീയത‘, “പട്ടേല്‍മാരുടെ ആണത്തംമുതലായ അറുപഴഞ്ചന്‍ മുദ്രാവാക്യങ്ങള്‍ക്ക്‌ കഴിയില്ല.

പാക്കിസ്ഥാന്‍ പോലുള്ള “ബാഹ്യശത്രുക്കളോടുള്ള യുദ്ധമോ മുസ്ലീംങ്ങളെ പോലുള്ള “ആഭ്യന്തര ശത്രുക്കേളാടുള്ള യുദ്ധമോ നിതാന്തമായി നിലനിറുത്തിയാല്‍ മാത്രമേ സംഘപരിവാ വിഭാവന ചെയ്യുന്ന ഫാഷിസ്റ്റ്‌അജണ്ട സാക്ഷാത്‌കരിക്കെപ്പടുകയുള്ളു. അതിര്‍ത്തിയി ചില കുത്തിത്തിരിപ്പുകളും പ്രാദേശിക തലങ്ങളില്‍ ഒട്ടേറെ വംശീയകലാപങ്ങളും ഉണ്ടാക്കാമെന്നല്ലാതെ സാര്‍വ്വേദശീയകാലാവസ്ഥ യുദ്ധപരതയ്‌ക്ക്‌ മൊത്തത്തി അനുകൂലമല്ല.  ഈ അസാധ്യതയില്‍, സംഘപരിവാറിന്റെ കുടക്കീഴില്‍ എത്തിച്ചേര്‍ന്നിട്ടുള്ള “ഹിന്ദുക്കള്‍ പരസ്‌പരം ഏറ്റുമുട്ടുകയാണ്‌ സംഭവിക്കാന്‍ പോകുന്നത്‌.

മുന്‍കാലത്ത്‌ നിരവധി പിന്നാക്ക സമുദായ നേതാക്കന്മാർ ബി.ജെ.പി. യോട്‌ കലഹിച്ചു പുറത്തുപോയപ്പോള്‍, കുറഞ്ഞപക്ഷം മണ്‌ഡല്‍ക മ്മീഷേനാടെങ്കിലും  അവര്‍ നീതിപുലര്‍ത്തിയിരുന്നു എന്നു വ്യക്തമായിരുന്നു. എന്നാല്‍, സാമൂഹികനീതിയെ പറ്റിയുള്ള ചെറുചിന്തകള്‍പോലും   മോദിയില്‍ നിന്നും ഉണ്ടാകുന്നില്ലെന്നതാണ്‌ ഏറെ അസ്വസ്ഥകരമായിട്ടുള്ളത്‌. എതായാലും; ഇന്ത്യയിലെ  അംബേദ്‌കമൂവ്‌മെന്റിന്റെ സ്വാധീനം,  മണ്‌ഡലനന്തരഘട്ടത്തിലെ കീഴാളയുവജനമുന്നേറ്റങ്ങ, പുതുവിഷയിസ്ഥാനേത്തക്ക്‌ ഉയരുന്ന ദലിത്‌ബഹുജ സ്‌ത്രീപ്രസ്ഥാനം, മുസ്ലീംങ്ങള്‍ക്കിടയിലെ നവ പരിഷ്‌കരണ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും; ഇവെയല്ലാം മോദിസര്‍ക്കാരിന്റെ ഫാഷിസ്റ്റ്‌പ്രവണതകളെ പ്രതിരോധിക്കുന്ന ഘടകങ്ങളാണ്‌.

ബി.ജെ.പി.യുടെ ഹിന്ദുത്വരാഷ്‌ട്രീയത്തെ തടയുന്ന രസത്രന്തമാണ്‌ ആം ആദ്‌മി പാര്‍ട്ടിക്കുള്ളതെന്നത്‌ ചിലരുടെ തെറ്റിദ്ധാരണയാണ്‌. ജാതി, മതം, ലിംഗം, വര്‍ഗ്ഗം, പ്രദേശം മുതലായ ഘടനാപരമായ സാന്നിധ്യങ്ങളെയും പ്രാദേശിക ദേശീയ അധികാരശക്തികള്‍, മുതലാളിത്തം, സാമ്രാജ്യത്വം തുടങ്ങിയ കേന്ദ്രീകരണങ്ങെളയും അപ്രത്യക്ഷെപ്പടുത്തുകയാണ്‌ ആ സംഘടന ചെയ്യുന്നത്‌. സവര്‍ണ്ണവ്യക്തിവാദത്തിന്റെ പഴഞ്ച ബോധോദയങ്ങ പലതും മൂലധനമായുണ്ട്‌ എന്നതിനപ്പുറം സ്ഥലെത്തയും സമുദായങ്ങെളയും ഉള്‍ക്കൊള്ളുന്ന “ജനസഞ്ചയ രാഷ്‌ട്രീയമാണ്‌ അതിനുള്ളെതന്ന്‌ പറയുന്നത്‌ തികഞ്ഞ അത്യാരോപണമാണ്‌.

ഒരുപക്ഷേ, ബി.ജെ.പി.ക്ക്‌ ഇത്രമാത്രം അനായാസ വിജയം നേടിക്കൊടുത്തത്‌ ആം ആദ്‌മി പാര്‍ട്ടിയുടെ സാന്നിധ്യമാകാം. ആ സംഘടനയുടെ മുന്‍നിരനേതൃത്വങ്ങളി ഒരാ പോലും സംഘപരിവാറിന്റെ ഹൈന്ദവ ഏകീകരണത്തെ തുറന്നു എതിര്‍ത്തില്ലെന്നു മാത്രമല്ല, പ്രതിനിധാന രാഷ്‌ട്രീയത്തിലൂടെ ഹൈന്ദവതയെ കാല്‌പനികമായും അത്യാകര്‍ഷകമായും പുനര്‍സൃഷ്‌ടിക്കുകയുമാണ്‌ ചെയ്‌തത്‌. ദലിത്‌ ന്യൂനപക്ഷ വോട്ടുബാങ്കുകെളയും, സിവില്‍സമുദായ സമരമുന്നണികള്‍ പടുത്തുയര്‍ത്തിയ പ്രതിരോധേമഖലകെളയുമാണ്‌ ആം ആദ്‌മി പാര്‍ട്ടി ശിഥിലമാക്കിയെതന്ന്‌ ഡെല്‍ഹി ഉപെതരെഞ്ഞടുപ്പില്‍ തന്നെ വ്യക്തമായതാണ്‌.

ബൂര്‍ഷ്വാലിബറ ഭരണവ്യവസ്ഥയി പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളി നിന്നും ഉയര്‍ന്നുവരുന്ന സമ്മര്‍ദ്ദരാഷ്‌ട്രീയെത്തയും അവരുടെ സ്വയം ശാക്തീകരിക്കാനുള്ള ശ്രമങ്ങളെയും “അഴിമതിഎന്ന ഒറ്റവാക്കില്‍ ഒതുക്കി അപരത്വവല്‍ക്കരിക്കാ നടക്കുന്നവരെ “”രക്ഷകരായി കാണുന്നത്‌ ഗുരുതരമായ വീഴ്‌ചയാണ്‌. ഇത്തരം രക്ഷകരിലുള്ള അമിതമായ പ്രതീക്ഷ മൂലമാണ്‌ മുസ്ലീംസമുദായ വോട്ടുകള്‍ വന്‍തോതി ചിതറിപ്പോയതും; ദലിത്‌വോട്ടുക ലക്ഷ്യം കാണുന്നതി പരാജയെപ്പട്ടതും.

ഇത്തവണ, സംഘപരിവാര്‍ ശക്തികസ്റ്റേറ്റിനെ ഫാഷിസവത്‌കരിക്കാന്‍ ശ്രമിക്കുന്നത്‌ “മുസ്ലീം തീവ്രവാദത്തെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടായിരിക്കുമെന്ന്‌ വിചാരിക്കേണ്ടതില്ല. ബുഷ്‌ ഭരണകാലത്ത്‌ പ്രകടിപ്പിക്കപ്പെട്ട “ഇസ്ലാമോഫോബിയഅന്താരാഷ്‌ട്രീയ രംഗത്ത്‌ വലിയ തിരിച്ചടി നേരിട്ടുകഴിഞ്ഞു. അതിനാല്‍ ഇസ്ലാമിക തീവ്രവാദെത്തപ്പറ്റിയുള്ള നിറംപിടിപ്പിച്ച കള്ളക്കഥകള്‍ വലിയ തോതി ചെലവാകാനുള്ള സാധ്യത കുറവാണ്‌.

ഒരുപക്ഷേ, മാവോയിസം പോലുള്ള സായുധ ഫ്യൂഡല്‍ കേന്ദ്രീകരണങ്ങളായിരിക്കും സ്റ്റേറ്റിനെ ഫാഷിസവത്‌കരിക്കാ സംഘപരിവാറിന്‌ സുരക്ഷിതത്വ കവാടെമാരുക്കി കൊടുക്കുന്നത്‌. മോദിസത്തിനു പ്രതിവിധി മാവോയിസമാണെന്ന മട്ടിലുള്ള പ്രചാരണവുമായി ടി. ജി. ജേക്കബ്ബിനെപ്പോലുള്ളവര്‍ക്കൊപ്പം 3അരുന്ധതിറോയിയെ പോലുള്ള ടൂറിസ്റ്റുകളും രംഗത്തുവന്നിട്ടുണ്ട്‌. ഇന്ത്യയിലെ കീഴാളരും ന്യൂനപക്ഷ ജനതയും സിവില്‍സമുദായ പ്രസ്ഥാനങ്ങളും വിവിധ സോഷ്യലിസ്റ്റ്‌ ഗ്രൂപ്പുകളും ഐക്യപ്പെടേണ്ട ഫാഷിസ്റ്റ്‌ വിരുദ്ധ ബഹുജന മുന്നണിയുടെ സ്ഥാനത്ത്‌ മാവോയിസ്റ്റ്‌ പ്രതിഹിംസക മഹത്വവല്‍ക്കരിക്കെപ്പടുന്നത്‌ ചിന്താശൂന്യതയല്ലാതെ മറ്റൊന്നുമല്ല. ജ്ഞാനശാസ്‌ത്രപരമായി വഴിമുട്ടിയവരും സാമൂഹിക രൂപീകരണെത്തപ്പറ്റിയുള്ള പശ്ചാത്യവാദ ധാരണകളി കുടുങ്ങിക്കിടക്കുന്നവരുമായ ഇത്തരക്കാരി നിന്നും വേറിട്ട്‌; കീഴാള സാഹോദര്യത്തിലും ബഹുജനപ്രസ്ഥാനത്തിലും ഉറച്ചുനിന്നാല്‍ മാത്രമേ സംഘപരിവാ രാഷ്‌ട്രീയം ദുര്‍ബ്ബലെപ്പടുകയുള്ളൂ.

സൂചനകള്‍
1) The Origins of Totalitarianism-Hannaah Arendt (A Harvest Book 1976)
2) മാധ്യമം വാരിക   ലക്കം 22, ജൂണ്‍ 2014
3)ഇന്ത്യന്‍ ഫാഷിസെമന്നാല്‍ വര്‍ഗ്ഗീയഫാഷിസം മാത്രമല്ല   ടി. ജി. ജേക്കബ്ബ്‌; മാധ്യമം വാരിക   ലക്കം 17,മാര്‍ച്ച്‌ 2014

കെ.കെ. ബാബുരാജ്‌
കഴുത്തൂട്ടില്‍ വീട്‌
കടുത്തുരുത്തി പി.ഒ.
കോട്ടയം

Comments

comments