ലോകസാമ്പത്തിക പ്രതിസന്ധിയില്‍നിന്നും സാമ്രാജ്യത്വ രാജ്യങ്ങള്‍ ഇനിയും കരകയറാതിരിക്കുകയും സാമ്പത്തിക മുരടിപ്പും അപവ്യവസായവല്‍ക്കരണവും നിമിത്തം ഏറ്റവും ഒടുവിലത്തെ I. L.Oറിപ്പോര്‍ട്ട് രേഖെപ്പടുത്തിയതു പ്രകാരം ലോകം “തൊഴിലില്ലായ്മയുടെ ഒരു മരുപ്പറമ്പാ”യി മാറുകയും ചെയ്ത പശ്ചാത്തലത്തില്‍ ഏറ്റവും ലാഭകരമായ നിക്ഷേപ സാദ്ധ്യതള്‍ തേടുന്ന ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ചുവപ്പുപരവതാനി വിരിച്ചുകൊണ്ടുള്ള ബജറ്റ് നിര്‍ദേശങ്ങൾ രാജ്യത്തിന്റേയോ ജനങ്ങളുടേയോ താല്പര്യങ്ങളെയല്ല സേവിക്കുന്നത്. വിദേശ മൂലധനത്തിന് 10 ശതമാനം പങ്കുള്ള സംയുക്ത സംരംഭങ്ങളില്‍പോലും രാജ്യതാല്പര്യത്തിനെതിരായ നിയ്രന്തണവും ഇടെപടലും നടത്താന്‍ വിദേശകുത്തകകള്‍ക്ക് കഴിയുമെന്ന വസ്തുത നിലനില്‍ക്കെ, ഇപ്രകാരം F.D.Iകടന്നുവരുന്നേതാടെ ബന്ധെപ്പട്ട രംഗങ്ങളില്‍ സാമ്രാജ്യത്വ സാമ്പത്തിക രാഷ്ട്രീയ താല്പര്യങ്ങളാകും അനായാസം സംരക്ഷിക്കെപ്പടാൻ പോകുന്നെതന്ന് വ്യക്തമാണ്.
പ്രതിരോധ രംഗത്തടക്കം വിദേശമൂലധനം കടന്നുവരുന്നേതാടെ സ്വയം പര്യാപ്തത കൈവരിക്കുമെന്ന് ഉല്പാദനവും തൊഴിലും വര്‍ദ്ധിക്കുമെന്നുമാണ് അവകാശവാദം. പ്രതിരോധ മേഖലയുടെ തന്ത്ര്രപധാന ഘടകങ്ങള്‍ വിദേശ നിയ്രന്തണത്തിലാകുന്നേതാടെ സ്വയം പര്യാപ്തതാ വാദത്തിന്റെ പൊള്ളത്തരം വ്യക്തമാണ്. അയല്‍രാജ്യങ്ങള്‍ക്കും രാജ്യത്തെ പൗരന്മാര്ക്കും എതിരെ ഇന്ത്യന്‍ ഭരണകൂടം സായുധേശഷിയും സൈനികവല്‍ക്കരണവും വളര്‍ത്തേണ്ടതില്ലെന്ന പുരോഗമന നിലപാട് തല്ക്കാലം ചര്ച്ചെക്കടുക്കാതിരിക്കാം. പക്ഷെ, മോദി ജെയ്റ്റ്ലി സംഘമടങ്ങുന്ന ഇന്ത്യന്‍ ഭരണകൂട്രപതിനിധികള് അവകാശെപ്പടുന്നതുപോലെ പ്രതിരോധ രംഗേത്തക്ക് F.D.Iകടന്നുവരുന്നേതാടെ കാലഹരണപ്പെട്ടതല്ലാത്ത പുതിയ ഒരു സാങ്കേതികവിദ്യയും അമേരിക്കയും മറ്റും കൈമാറുകയില്ലെന്നുറപ്പാണ്. എന്നുമാത്രമല്ല, മിസൈല്‍ ടെക്നോളജിയടക്കമുള്ള ആയുധസാങ്കേതിക വിദ്യകള്‍ ഭീകരവാദ സംഘടനകൾ പോലും വില കൊടുത്ത് തുറന്ന കമ്പോളത്തില്‍നിന്നും വാങ്ങുന്നതാണ് വര്‍ത്തമാന യാഥാര്‍ത്ഥ്യം. ആണവ സാങ്കേതിക വിദ്യയും ചൊവ്വാപര്യവേഷണമുള്പ്പെടെയുള്ള സ്പെയ്സ് ടെക്നോളജിയും സ്വായത്തമാക്കിയ ഇന്ത്യ പ്രതിരോധരംഗത്ത് F.D.Iലൂടെ എന്തു സാങ്കേതിക വിദ്യയാണ് നേടാന്‍ പോകുന്നെതന്ന് ഒരു പിടിയും കിട്ടുന്നില്ല. യുദ്ധോപകരണങ്ങളുടെ ഇറക്കുമതിക്കും മറ്റുമായി ഈ ബജറ്റില്‍ 2,29,000 കോടി രൂപ മാറ്റിവെച്ചേതാടൊപ്പം 49 ശതമാനം വിദേശ നിക്ഷേപം ഈ മേഖലയില്‍ അനുവദിച്ചേതാടെ കോണ്‍ഗ്രസിനേക്കാള്‍ തീവ്രമായി അമേരിക്കന്‍ പാദേസവ ചെയ്യാനുള്ള കാവിപ്പടയുടെ വ്യഗ്രതയാണ് പുറത്തുവരുന്നത്. പ്രതിരോധ രംഗത്തെ വിദേശനിക്ഷേപം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന കാവിക്കാരുടെ വാദവും അവരുടെ കപടേദശീയതയുടെ തനിനിറമാണ് ചൂണ്ടിക്കാട്ടുന്നത്. പ്രധാനമായും ഊഹസ്വഭാവം ആര്‍ജ്ജിച്ചുകഴിഞ്ഞ സാമ്രാജ്യത്വ ഫിനാന്‍സ് മൂലധനം പുറെപ്പടുന്ന രാജ്യങ്ങളില്‍ മാത്രമല്ല ചെന്നുചേരുന്ന രാജ്യങ്ങളിലും ഊഹേമഖലകൾ വികസിപ്പിക്കുകയും ഉല്പാദനത്തെ മന്ദീഭവിപ്പിക്കുകയും തൊഴിലില്ലായ്മ രൂക്ഷമാക്കുകയുമാണ് ചെയ്യുന്നെതന്ന് അന്താരാഷ്ട്ര ഏജന്‍സികൾ പുറത്തുവിട്ടിട്ടുള്ള സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നു. യു.എന്‍, ഐ.എം.എഫ്, ലോകബാങ്ക്, ഐ.എല്‍.ഒ തുടങ്ങിയ ഏജന്‍സികൾ ഈയിടെ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഉല്പാദനപരവും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതുമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കുപകരം പ്രകൃതിവിഭവങ്ങൾ കൈവശെപ്പടുത്തുക, ഓഹരി നാണയ വിപണികള്‍ വികസിപ്പിക്കുക, റിയല്‍ എസ്റ്റേറ്റ് ഇടപാടുകൾ വളര്‍ത്തുക, കച്ചവട വ്യാപാരാദികളുടെ കുത്തക ഉറപ്പാക്കുക, അവധിവ്യാപാരം പ്രോത്സാഹിപ്പിക്കുക എന്നിത്യാദി പെട്ടെന്ന് കൊള്ളലാഭം അടിച്ചെടുക്കാവുന്ന മേഖലകളില്‍ കേന്ദ്രീകരിച്ച് ലോകത്തെ ഒരു കുമിള സമ്പദ്ഘടനയായി മാറ്റുന്നതിലാണ് ബഹുരാഷ്ട്രകുത്തകകള്‍ക്ക് താല്പര്യം. നവ ഉദാരീകരണത്തിന്റെ ഫലമായി, പുത്തന്‍ അധിനിവേശ രാജ്യങ്ങളിലെ പൊതുമേഖലാ സംരംഭങ്ങളും ഇന്ത്യന്‍ റെയില്‍വെ പോലുള്ള അതിബൃഹത്തായ സര്‍ക്കാർ സ്ഥാപനങ്ങളും ഇൻഷുറന്‍സ് ബാങ്കിങ്ങ് മേഖലകളും സ്വകാര്യവല്ക്കരിക്കെപ്പടുന്ന പശ്ചാത്തലത്തില്‍ അവ കൈവശപ്പെടുത്തുന്നതിനും വിദേശമൂലധനശക്തികള്‍ കടന്നുവരുന്നുണ്ട്. ആഗോള ഇന്‍ഷുറന്‍സ് മേഖലയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്ന ഇന്‍ഷുറന്‍സ് കുത്തകകളെ ‘സാമ്പത്തിക രംഗത്തെ കുഷ്ഠേരാഗികൾ’ എന്നാണ് അമേരിക്കന്‍ സെനറ്റ് പോലും അടുത്തകാലത്ത് വിശേഷിപ്പിച്ചത്. വിദേശമൂലധനം നിബന്ധനകേളാടെ ആകാമെന്ന് പറയുന്ന കപട ഇടതുപക്ഷക്കാരും മോദിയും തമ്മിലുള്ള വ്യത്യാസം അളവില്‍ മാത്രമാണ്, ഗുണത്തിലല്ല എന്നും നാം തിരിച്ചറിയേണ്ടതുണ്ട്. വിദേശ മൂലധനം, അത് F.D.Iആയാലും F.L.I (Foreign Institutional Investment) ആയാലും സാരാംശത്തില്‍ ഒന്നുതെന്നയാണ്. ചുരുക്കത്തില്‍, വിദേശമൂലധനത്തിന് വാതില്‍ മലര്‍ക്കെ തുറന്നിടുന്ന മോദി ബജറ്റ് തിരിച്ചുപോക്കില്ലാത്ത നിലയില്‍ തുടരുന്ന സാമ്രാജ്യത്വ രാജ്യങ്ങളിലെ സ്റ്റാഗ്ഫ്ളേഷൻ കൂടുതൽ തീവ്രതേയാടെ നമ്മുടെ രാജ്യേത്തക്കും കടത്തിക്കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.
സാമ്പത്തിക നിക്ഷേപം നടത്താന്‍ രാജ്യത്തു പണമില്ലെന്നതാണ് ജെയ്റ്റ്ലി ബജറ്റ് പ്രസംഗത്തില്‍ വിദേശനിക്ഷേപത്തിന് അനുകൂലമായി ചൂണ്ടിക്കാട്ടിയ ഏറ്റവും പ്രധാനെപ്പട്ട കാര്യം. പരിശോധിക്കേണ്ട വിഷയമാണിത്. ഗള്‍ഫ് നാടുകളിലും മറ്റും പണിയെടുക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ പ്രതിവര്‍ഷം ലക്ഷത്തിലധികം കോടി രൂപ ഇന്ത്യയില്‍ നിക്ഷേപിക്കുന്നുണ്ടെന്നാണ് കണക്ക്. (മറുനാടന്‍ ഇന്ത്യക്കാര്‍ (NRIs))എന്ന ലേബലുപേയാഗിക്കുന്ന
Be the first to write a comment.