കുത്തകവിഭാഗങ്ങള്‍ അവരുടെ സമ്പത്ത്‌ ആഗോള നികുതിവെട്ടിപ്പ്‌ കേന്ദ്രങ്ങളിലേക്ക്‌  തിരിച്ചുവിടുന്നതിനാല്‍ അക്കാര്യം തല്‍ക്കാലം വിട്ടുകളയുക). ഇന്ത്യയുടെ പൊതുമേഖലാ ബാങ്കുകളില്‍ മാത്രം 100 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ടെന്നാണ്‌ കണക്ക്‌. ഇതു ഫല്രപദമായി വിനിയോഗിക്കാന്‍ ഒരു ഭരണകൂടത്തിന്‌ ദേശാഭിമാനം മാത്രം മതി. നേരെമറിച്ച്‌, ഇന്ത്യയിലെതന്നെ രാജ്യേദ്രാഹികളായ ദല്ലാള്‍കുത്തകവിഭാഗങ്ങഹപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയും ഭക്ഷ്യധാന്യത്തിന്റെ അവധിവ്യാപാരം നടത്തി ജനങ്ങളെ കൊള്ളയടിക്കുന്നതിനു വേണ്ടിയും ഈ  ബാങ്കുനിക്ഷേപത്തിന്റെ ഒരുഭാഗം ബാങ്കു മേധാവികളുമായി അവിഹിത ബാന്ധവത്തിലേര്‍പ്പെട്ട്‌ അടിച്ചുമാറ്റിക്കൊണ്ടിരിക്കുന്നു. ഇങ്ങെനയുള്ള ലക്ഷക്കണക്കിന്‌ കോടി രൂപയുടെ വായ്‌പക കിട്ടാക്കടം (Non Performing Assets) ന്ന പേരില്‍ ഓരോ വര്‍ഷവും എഴുതിത്തള്ളിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം  ഈയിനത്തില്‍ 2.36 ലക്ഷം കോടി രൂപ എഴുതിത്തള്ളിയെന്നും കരുതെപ്പടുന്നു. ഈ വര്‍ഷത്തെ  ബജറ്റില്‍ കോര്‍പേററ്റ്‌ കുത്തകകള്‍ക്ക്‌ വിവിധയിനത്തില്‍ നല്‍കിയ നികുതിയിളവുകള്‍ 5.72 ലക്ഷം കോടി രൂപയാണ്‌. 2006 മുതല്‍ 2014 വരെയുള്ള യു.പി.എയുടെ 8 വര്‍ഷത്തെ ഭരണത്തിനുമാത്രം 36.5 ലക്ഷം കോടി രൂപ കുത്തകകള്‍ക്ക്‌ നികുതിയിളവുക നല്‍കിയതായി ബജറ്റ്‌  രേഖകള്‍ പരിശോധിച്ചതില്‍നിന്നും മനസ്സിലാകുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക ചെലവുകള്‍ക്കും പണമില്ലെന്ന ജെയ്‌റ്റിലിയുടെ പരിവേദനം ഇന്ത്യയിലെ തൊഴിലാളികള്‍ക്കും മര്‍ദ്ദിത ജനേകാടികള്‍ക്കുമെതിരായ ഒരു രാഷ്‌ട്രീയ കടന്നാക്രമണമാണ്‌. പണമില്ലായ്‌മയല്ല, മറിച്ച്‌ വിഭവ സമാഹരണേത്താടുള്ള സര്‍ക്കാരിന്റെ സാമ്പത്തിക സമീപനവും സര്‍ക്കാരിനെ  നയിക്കുന്ന നവ ഉദാരീകരണ ദര്‍ശനവുമാണ്‌ പ്രശ്‌നം.

അഭൂതപൂര്‍വ്വമായ സ്വകാര്യവല്‍ക്കരണം

സാമ്രാജ്യത്വ ഊഹമൂലധനത്തിന്‌ രാജ്യത്തെ അടിയറെവച്ചതിന്റെ തുടര്‍ച്ചയായി, മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം 58,345 കോടി രൂപയുടെ പൊതുമേഖലാ ഓഹരിക വിറ്റഴിക്കാനുള്ള തീരുമാനമാണ്‌  ബജറ്റില്‍ എടുത്തിരിക്കുന്നത്‌. കോര്‍പേററ്റ്‌ രാഷ്‌ട്രീയ ഉദ്യോസ്ഥലോബി ഓഹരിവിപണിയിലും മറ്റും ഇടെപട്ടുകൊണ്ട്‌ പൊതുമേഖലാ ഓഹരിവിലകള്‍ കൃത്രിമമായി കുറച്ചുനിര്‍ത്തുകെയന്നത്‌ പൊതുമേലാ ഓഹരി വിറ്റഴിക്കലിന്‌ മുന്നോടിയായി നടത്താറുള്ള ഏര്‍പ്പാടാണ്‌. തൻനിമിത്തം തന്ത്ര്രപധാനവും ലാഭത്തിലോടുന്നതുമായ പൊതുമേഖലാ സംരംഭങ്ങളുടെ യഥാര്‍ത്ഥ ഓഹരിവിലകളുടെ ചെറിയൊരു ഭാഗം മാത്രമാകും സര്‍ക്കാരിനു കിട്ടുക. ഉല്‍പാദന പ്രവര്‍ത്തനങ്ങളെ മുരടിപ്പിച്ചും  തൊഴിലവസരങ്ങള്‍ തകര്‍ത്തും ഊഹക്കുമിള വികസിപ്പിച്ച്‌ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭനിരക്കുകളുമായി ശതേകാടീശ്വരന്‍മാ വിലസുമ്പോള്‍ സാമൂഹിക  ഉത്തരവാദിത്വങ്ങള്‍ നിറേവറ്റിക്കൊണ്ട്‌ രാജ്യേദ്രാഹികളായ ക്രെഡിറ്റ്‌ റേറ്റിംഗ്‌ ഏജന്‍സികളുടെ മാനദണ്ഡപ്രകാരമുള്ള ലാഭനിരക്കുകള്‍ ഉണ്ടാക്കി പിടിച്ചു നില്‍ക്കേണ്ട അവസ്ഥയിലാണ്‌ പൊതുമേഖല. കോര്‍പേററ്റുകളുടെ ഏജന്റുമാരും ബിനാമികളുമായി പൊതുമേഖലാ സംരംഭങ്ങളുടെ തലപ്പത്തിരിക്കുന്ന സി.ഇ.ഒ മാരുടെ കുത്രന്തങ്ങളെ മറികടന്നുെകാണ്ട്‌ പൊതുമേഖല നിലനിര്‍ത്തേണ്ട ബാദ്ധ്യത തൊഴിലാളികളുടേതായിരിക്കും. 45 കോടിയോളം വരുന്ന ഇന്ത്യൻ തൊഴിലാളി വര്‍ഗ്ഗത്തിന്റെ 93 ശതമാനവും ഇന്ന്‌ യാതൊരു തൊഴില്‍ അവകാശവുമില്ലാത്ത, കരാര്‍ തൊഴിലും അടിമപ്പണിയും വ്യാപകമായിക്കൊണ്ടിരിക്കുന്ന സ്വകാര്യ കോര്‍പേററ്റുക നിയ്രന്തിക്കുന്ന അംസംഘടിത മേഖലയിലാണ്‌. മറിച്ച്‌ തൊഴിലവകാശങ്ങളും തൊഴില്‍ സ്ഥിരതയും ന്യായമായ കൂലിയും നിലവിലുള്ള കേവലം 7 ശതമാനം വരുന്ന സംഘടിത തൊഴില്‍വിഭാഗം ഏതാണ്ട്‌ പൊതുമേഖലയില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു. കഴിഞ്ഞ 10 വര്‍ഷക്കാലം മന്‍മോഹേണാമിക്‌സിലൂടെ പൊതുമേഖലയെ തകര്‍ത്തതിന്റെ തുടര്‍ച്ചയായി മോദിനോമിക്‌സ്‌കെട്ടഴിച്ചുവിട്ടിട്ടുള്ള ഓഹരിവില്‍ക്കലിലൂടെയുള്ള സ്വകാര്യവല്‍ക്കരണം വമ്പിച്ച അപവ്യവസായവല്‍ക്കരണത്തിനും  തൊഴി രാഹിത്യത്തിനും, ഉള്ള തൊഴിലിന്റെ തന്നെ അസംഘടിത വല്‍ക്കരണത്തിനുമാണ്‌ വഴിവെക്കുക.

                   പൊതുമേഖലാ ഓഹരി വിറ്റഴിക്കലിനൊപ്പം സ്വകാര്യവല്‍ക്കരണത്തിന്റെ രാജപാത എല്ലാ അടിസ്ഥാന സൗകര്യ (Infrastructure) നിര്‍മ്മാണത്തിനും പൊതുേസവനങ്ങള്‍ക്കും സാമൂഹ്യേസവനങ്ങളുടെ നടത്തിപ്പിനുമെല്ലാം ബാധകമാക്കിയിട്ടുള്ള പൊതുസ്വകാര്യ പങ്കാളിത്ത (Public Private Partnership)മാണു.10 വര്‍ഷക്കാലം മോദി ഗുജറാത്തിലും മന്‍മോഹന്‍സിംഗ്‌ രാജ്യത്തും നടപ്പാക്കിയ PPP പദ്ധതികളുടെ കൂടുതല്‍ വികസിച്ച്‌ ഒരു ഘട്ടത്തിലേക്ക്‌ ഇതോടെ രാജ്യം കടക്കുകയാണ്‌. വാസ്‌തവത്തി, കോര്‍പേററ്റ്‌ മാഫിയ, രാഷ്‌ട്രീയ നേതൃത്വം, ദ്യോഗസ്ഥ മേധാവിത്വം എന്നീ 3 നെടും തൂണുകളിലാണ്‌ PPP പദ്ധതിക കെട്ടിപ്പൊക്കിയിരിക്കുന്നത്‌. ഇപ്പോള്‍ത്തന്നെ 900PPP പദ്ധതിക നടപ്പാക്കെപ്പട്ടുകൊണ്ടിരിക്കുന്ന ഇന്ത്യ ലോകത്തെ ഏറ്റവും വലിയ PPP കമ്പോളമാണെന്നാണ്‌ ജെയ്‌റ്റ്‌ലി ബജറ്റ്‌ പ്രസംഗത്തില്‍ വീമ്പിളക്കിയത്‌. മേല്‍ സൂചിപ്പിച്ച 3 നെടുംതൂണുകളടങ്ങിയ PPP ലോബി പൊതുഗജനാവില്‍ നിന്നുള്ള നികുതിപ്പണവും ഉപയോഗച്ചെലവുകള്‍ (user charges)ന്ന പേരില്‍ ജനങ്ങളുടെ കൈയ്യില്‍ നിന്നും നേരിട്ടും സമ്പത്ത്‌ അടിച്ചുമാറ്റുന്ന ഒരു കൊള്ളസംഘമായി പ്രവര്‍ത്തിക്കുന്നതാണ്‌

Comments

comments