കാലത്തെ ഇന്തോ അമേരിക്കന്‍ കാര്‍ഷിക സാങ്കേതിക ഉടമ്പടിയുടെ തുടര്‍ച്ചയായി ജൈവ സാങ്കേതിക വിദ്യയുടെ രംഗത്ത് ആഗോളപങ്കാളിത്തം ഉറപ്പുവരുത്തുന്നതും അതുവഴി കാര്‍ഷികവിത്തു കമ്പനികള്‍ക്ക് പച്ചക്കൊടി കാട്ടുന്നതുമാണ് ബജറ്റ്. കൃഷി മുഖ്യ ജീവിതോപാധിയായിട്ടുള്ള ദരിദ്ര ഭൂരഹിത കര്‍ഷകരും നിത്യവൃത്തി കര്‍ഷകരും ഇടത്തരം കര്‍ഷകരുമെല്ലാമടങ്ങുന്ന കര്‍ഷക ജനതയെ കൃഷിയില്‍നിന്നു തന്നെ ആട്ടിയോടിക്കുന്നതും സാമ്രാജ്യത്വരാജ്യങ്ങളിലെ പോലെ, വമ്പിച്ച ഭൂകേന്ദ്രീകരണത്തിലധിഷ്ഠിതമായ കോര്‍പ്പറേറ്റ് കൃഷിയാണ് ബജറ്റിന്റെ മുഖ്യ അജണ്ട. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ രാജ്യത്ത് രണ്ടാം ഹരിത വിപ്ലവത്തിന് ഊന്നല്‍ നല്‍കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അതു പ്രഖ്യാപിക്കുന്നു. രണ്ടാം ലോകയുദ്ധാനന്തരം അമേരിക്കന്‍ കാര്ഷികവകുപ്പും ലോകബാങ്കും റോക്ക് ഫെല്ലർ- ഫോര്‍ഡ് ഫൗണ്ടേഷനുകളും അമേരിക്കന്‍ അഗ്രിബിസിനസ് കമ്പനികളുമെല്ലാം കൂട്ടായി ആവിഷ്ക്കരിച്ച ഒന്നാം ഹരിതവിപ്ലവം പൊതുമേഖലക്കു പ്രാമുഖ്യമുണ്ടായിരുന്ന നെഹ്രുവിയൻ ഘട്ടത്തിലാണ് ഇന്ത്യയില്‍ അരേങ്ങറിയത്. അതു സംജാതമാക്കിയ കാര്‍ഷിക മേഖലയിലെ ഘടനാപരമായ മാറ്റങ്ങളും പുത്തന്‍ കാര്ഷികമുതലാളിവര്ഗ്ഗത്തിന്റെ നിയ്രന്തണത്തിലുണ്ടായ വമ്പിച്ച ഭൂകേന്ദ്രീകരണവും കര്‍ഷകജനതയുടെ ഭൂരാഹിത്യവും പാപ്പരീകരണവും സര്‍വോപരി പരിസ്ഥിതി വിനാശവും ഗുരുതരമായ പ്രത്യാഘാതങ്ങളാണ് രാജ്യത്തു വരുത്തിവെച്ചത്. എന്നാല്‍ നവ ഉദാരീകരണ കാലത്ത് പൊതുമേഖലയുടെ ആവരണമില്ലാതെ ഫിനാന്‍സ് മൂലധനത്തിന് സര്വ്വത്രന്തസ്വത്രന്തമായി കൃഷിയിലേക്കു കടക്കാനുള്ള സാധുത രൂപെപ്പട്ടേതാടെ ആധുനിക കാര്‍ഷിക സങ്കേതങ്ങളും ഗവേഷണപദ്ധതികളുെമല്ലാം കയ്യടക്കി രണ്ടാം ഹരിതവിപ്ലവെമന്ന പേരില്‍ കൂടുതല്‍ വിനാശകരമായ ഒരു കാര്ഷികാധിനിവേശത്തിനാണു സാമ്രാജ്യത്വം തയ്യാറായിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി പരിചിതെമങ്കിലും ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയുടെ അടിസ്ഥാനമായി കരുതെപ്പടുന്ന ഭക്ഷ്യധാന്യ കോര്പ്പേറഷനെ പുന:സംഘടിപ്പിക്കല്‍ എന്ന പേരില്‍ തച്ചുതകര്‍ക്കാനും ബജറ്റില്‍ ആലോചനകളുണ്ട്. അതോടൊപ്പം ഭക്ഷ്യധാന്യത്തിന്റെ പൊതുവിതരണത്തെ തകര്‍ക്കും വിധം കോര്‍പ്പേററ്റ് ഫാമുകള്‍ക്ക് ഭക്ഷ്യധാന്യത്തിന്റെയും കാര്‍ഷിക വിളവുകളുടെയും സ്വത്രന്തവ്യാപാരത്തിലേര്പ്പെടാനുള്ള സംവിധാനത്തെപ്പറ്റിയും ബജറ്റ് പ്രതിപാദിക്കുന്നു.
ഇതെല്ലാം അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കാൻ പോകുന്നത്. കാര്‍ഷിക മേഖലക്ക് 8 ലക്ഷം കോടി രൂപയുടെ വായ്പകൾ ലഭ്യമാകുമെന്നു പറയുേമ്പാള്‍ ലക്ഷ്യം വെക്കുന്നത് കര്‍ഷകജനതയെ അല്ലെന്നും കോര്‍പ്പേററ്റ് കാര്ഷികഭീമന്മാരെയാണെന്നും വ്യക്തമാണ്. കൃഷിയുടെ ഈ കോര്‍പ്പേററ്റ് വല്‍ക്കരണത്തിലൂടെ സംഭവിക്കാൻ പോകുന്നത് വിനാശകരമായ ഭൂകേന്ദ്രീകരണവും കാര്‍ഷികജനതയുടെ ഗ്രാമങ്ങളില്‍ നിന്നുള്ള കുടിയൊഴിപ്പിക്കലും നഗരങ്ങളിലെ ചേരികളിലേക്കുള്ള അവരുടെ പലായനവുമാണ്. ഭൂമിയില്‍ നിന്നു പറിച്ചെറിയെപ്പടുന്ന കര്‍ഷകജനത കോര്‍പ്പേററ്റ് ഫോമുകളിലെ കൂലിയടിമകളായി മാറുകയോ നഗരങ്ങളിലെ ചേരിനിവാസികളായി കുടിയേറുകയോ മാത്രമാണ് പോംവഴി. ഭക്ഷ്യധാന്യത്തിന്റെയും പച്ചക്കറികളുടെയും രംഗത്തെ പൊതുനിയ്രന്തണം അവസാനിക്കുകയും ഊഹക്കച്ചവടവും അതിന്റെ കോര്‍പ്പേററ്റ് പര്യായമായ അവധി വ്യാപാരവും തഴച്ചുവളരുകയും ചെയ്യുന്നേതാടെ ഭക്ഷ്യവില ഇപ്പോഴേത്തതിന്റെ പല മടങ്ങായി ഉയരാന്‍ പോകുകയാണ്. ദാരിദ്ര്യവും പട്ടിണിയും ഭീതിദമാകും. സാമ്രാജ്യത്വരാജ്യങ്ങളില്‍ ബഹുരാഷ്ട്രകുത്തകകൾ രൂപം കൊടുത്തിട്ടുള്ള ഫൗണ്ടേഷനുകളുടെയും കാരുണ്യവാദപ്രസ്ഥാനങ്ങളുെടയും മാതൃകയില്‍ കോര്‍പ്പേററ്റുകൾ ആവിഷ്ക്കരിക്കുന്ന ചാരിറ്റിയിലും കാരുണ്യ്രപവൃത്തിയിലും ജീവന് നിലനിര്‍ത്താൻ ആശ്രയിക്കേണ്ട ഗതികേടിലേക്ക് ജനേകാടികളെ എറിയുന്നതാണ് പ്രഖ്യാപിച്ചിട്ടുള്ള കാര്‍ഷിക സമീപനം.
ഭാരം ജനങ്ങളുടെ ചുമലിൽ
ഇപ്രകാരം വികസനത്തിന്റെ പേരില്‍ വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുംവിധം എല്ലാ രംഗത്തും കോര്‍പ്പേററ്റ് മൂലധനത്തെ കയറൂരി വിടുന്ന ജെയ്റ്റ്ലി ഇപ്പോഴത്തെ “വിളറിയ”സാമ്പത്തിക വളര്‍ച്ചക്കു കാരണം മുന്ഗവണ്മെന്റിന്റെ “പോപ്പുലിസ്റ്റ് ”നയങ്ങളാണെന്ന് അധിക്ഷേപിച്ചുകൊണ്ട് ജനങ്ങളെ നേരിട്ട് ആക്രമിക്കാനും തയ്യാറായിരിക്കുന്നു. നവ ഉദാരീകരണകാലത്ത് സാമ്രാജ്യത്വ കേന്ദ്രങ്ങളും ക്രെഡിറ്റ് റേറ്റിങ്ങ് ഏജന്‍സികളും കോര്‍പ്പേററ്റ് മീഡിയയും സാമൂഹ്യേക്ഷമെച്ചലവുകളെ അധിക്ഷേപിക്കാന്‍ പതിവായി ഉപേയാഗിക്കുന്ന പദമാണ് ‘പോപ്പുലിസം’. അതോടൊപ്പം ഭരണവര്‍ഗ്ഗങ്ങളും അവരുടെ രാഷ്ട്രീയ പാര്‍ട്ടികളും സങ്കുചിത വോട്ടുബാങ്ക് ലക്ഷ്യങ്ങള്‍ക്ക് ‘പോപ്പുലിസ്റ്റ് പരിപാടികൾ’ ഉപേയാഗിക്കുകയും ചെയ്തു വരുന്നു. തൊഴിലാളികള്‍, കര്‍ഷകർ, മര്‍ദ്ദിതർ, മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ തുടങ്ങിയവരുടെ നിലനില്പ് ഉറപ്പാക്കുന്ന സാമൂഹ്യെച്ചലവുകളും സബ്സിഡികളും ലക്ഷ്യാധിഷ്ഠിതമാക്കി, അവക്കു വേണ്ടിവരുന്ന തുക വെട്ടിക്കുറച്ച് കുത്തകകള്‍ക്കായി മാറ്റിവെക്കുന്ന തുക വര്ധിപ്പിക്കണെമന്നത് നവ ഉദാരീകരണവാദികളുടെ സ്ഥിരം ഡിമാന്റാണ്. ധനക്കമ്മി
Be the first to write a comment.