ചുമത്തി നികുതി വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കമാണ്. പല സാമ്രാജ്യത്വ രാജ്യങ്ങളിലും ഇതോടകം നടപ്പാക്കിയിട്ടുള്ള രാജ്യവ്യാപകമായ ഇത്തരത്തിലുള്ള ഉപേഭാഗനികുതി വന്‍കിട മുതലാളിമാരില്‍നിന്നും കോര്പ്പേററ്റുകളിൽ നിന്നും നികുതിഭാരം സാധാരണക്കാരുടെ ചുമലിലേക്കു മാറ്റാനുള്ള ആയുധമായാണ് പ്രയോഗിക്കെപ്പടുന്നത്. അതായത്, GST നടപ്പാക്കെപ്പടുന്ന പക്ഷം ഇന്നത്തെ സാഹചര്യത്തില്‍, വര്ദ്ധിതനികുതിയില് നിന്നും പ്രതിലോമനികുതി (regressive tax)മാറ്റത്തിന്റെ നാന്ദിയാകുമത്. ഇന്ത്യയെ ഒരു ഏകീകൃത വിപണിയാക്കി കൊള്ള ചെയ്യുകെയന്ന കോര്‍പ്പേററ്റുകളുടെ സാമ്പത്തിക താല്പര്യത്തെ GST സേവിക്കുമെന്നതിനൊപ്പം ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ തന്നെ ദുര്ബലെപ്പടുത്തി ഒരു യൂണിറ്ററി സ്റ്റേറ്റ് രൂപീകരിക്കുകെയന്ന ആര്.എസ്.എസിന്റെ ഫാസിസ്റ്റ് രാഷ്ട്രീയ അജണ്ടയെയാകും അതു കൂടുതൽസേവിക്കുക.
മധ്യവര്‍ഗ്ഗത്തെ തലോടൽ
കഴിഞ്ഞ രണ്ടര ദശാബ്ദകാലത്തെ ആഗോളീകരണം അതിബൃഹത്തായ ഒരു നവമധ്യവര്ഗ്ഗത്തെ ഇന്ത്യയില്‍ സൃഷ്ടിച്ചിട്ടുണ്ട്. നീതിനിഷ്ഠമായ ഒരു സാമൂഹ്യവ്യവസ്ഥിതിക്കു വേണ്ടി പോയ നൂറ്റാണ്ടില്‍ നടന്ന പോരാട്ടങ്ങളെ സംബന്ധിച്ച് പരിമിതമായ ധാരണകൾ മാത്രമുള്ള, ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കേറ്റ തിരിച്ചടിയെ തുടര്‍ന്ന് പ്രായേണ അരാഷ്ട്രീയവല്ക്കരിക്കെപ്പട്ട, മൂലധനശക്തികളുടെ സാമ്പത്തിക സാംസ്ക്കാരിക അജണ്ടയുമായി താരതേമ്യന താദാത്മ്യം പ്രാപിച്ച ഈ മധ്യവര്‍ഗ്ഗത്തിന്റെ വലിയൊരു വിഭാഗത്തെ കോര്‍പ്പേററ്റ് പ്രചരണത്തിന്റെ അകമ്പടിയോടെ അനുകൂലമാക്കാന്‍ കഴിഞ്ഞതാണ് മോദിയുടെ വിജയത്തിന്റെ ഒരു ഘടകം. ബി.ജെ.പി സര്‍ക്കാരിന്റെ തുടര്ന്നേങ്ങാട്ടുള്ള നിലനില്പിനെ നിര്‍ണായകമായി സ്വാധീനിക്കാവുന്ന ഈ മധ്യവര്ഗ്ഗരാഷ്ട്രീയ മണ്ഡലത്തെ അതിന്റെ അഭിരുചികള്‍ തിരിച്ചറിഞ്ഞ് തലോടാനുള്ള പ്രതേ്യക്രശമം മോദി ബജറ്റില്‍ തെളിഞ്ഞുകാണാം. മോദി കൊണ്ടുവരാന്‍ പോകുന്ന വികസനത്തിന്റെ ഫലങ്ങള്‍ ആസ്വദിക്കാന്‍ നഗരേകേന്ദ്രിത മധ്യവര്‍ഗ്ഗത്തെ പ്രാപ്തരാക്കും വിധം ഇപ്പോഴുള്ള മെട്രോപൊളിറ്റന്‍ നഗരങ്ങളുടെ ഉപഗ്രഹനഗരങ്ങെളന്ന നിലയില്‍ 100 സ്മാര്‍ട്ട് സിറ്റികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയര്‍ത്തിക്കൊണ്ടുവരാനാണ് നീക്കം. ഇതിനുള്ള പ്രവര്‍ത്തനത്തിനായി 7060 കോടി രൂപ ബജറ്റില്‍ വകെകാള്ളിച്ചിരിക്കുന്നു എന്നതിൽ നിന്ന് മോദി സംഘത്തിന്റെ ഇക്കാര്യത്തിലുള്ള താല്പര്യം വ്യക്തമാണ്. നഗരങ്ങളിലെ ഫ്ളാറ്റ് നിര്‍മ്മാണം, സ്പെഷ്യാലിറ്റി ആശുപ്രതികള്‍, സമ്പാദ്യത്തെ പ്രോത്സാഹിപ്പിക്കും വിധം നിരവധി നികുതിയിളവുകള്‍ എന്നിത്യാദി മധ്യവര്‍ഗ്ഗത്തെ സന്തോഷിപ്പിക്കുന്ന നിരവധി പദ്ധതികളും മുന്നോട്ടുവെച്ചിരിക്കുന്നു. ‘ഡിജിറ്റല്‍ ഇന്ത്യ’എന്ന പേരില്‍ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ഉറപ്പാക്കാനും അതുവഴി സേവനങ്ങൾ മെച്ചെപ്പട്ട രീതിയിൽ ലഭ്യമാക്കാനും ബജറ്റ് ശ്രദ്ധ ഊന്നുന്നു. നേരത്തെ സൂചിപ്പിച്ച PPP അടിസ്ഥാനത്തിലുള്ള അടിസ്ഥാനസൗകര്യനിര്മ്മാണവും വരുന്ന രണ്ടു ദശാബ്ദം കൊണ്ട് ഇന്ത്യയിലെ 60 ശതമാനം ജനങ്ങള്‍ നഗരവാസികളാകാൻ പോകുന്നുവെന്ന വസ്തുതയുമെല്ലാമായി ബന്ധപ്പെട്ട്ഇന്ത്യയുടെ സാമൂഹ്യഘടനയിലുണ്ടാകാൻ പോകുന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ ഇതു വിലയിരുത്തെപ്പടണം.
പരിസ്ഥിതി വിനാശത്തിലേക്ക്
വികസനെത്തയും നഗരവല്ക്കരണെത്തയും സംബന്ധിച്ച് വാചാലമാകുന്ന ബജറ്റ് വര്‍ത്തമാന ഇന്ത്യയുടെ കേന്ദ്രരാഷ്ട്രീയ വിഷയങ്ങളിലൊന്നായിക്കഴിഞ്ഞ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ സംബന്ധിച്ച് പതിവു പരാമര്ശങ്ങളിലൊതുങ്ങുന്നതാണ് ബജറ്റ്. അടുത്ത വര്‍ഷം രൂപം കൊടുക്കേണ്ട ആഗോള പരിസ്ഥിതി ഉടമ്പടിയുടെ പശ്ചാത്തലത്തില്‍ സ്ഥായിയായ വികസനലക്ഷ്യങ്ങളുടെ ഒരു ചട്ടക്കൂടു രൂപം കൊടുക്കേണ്ടതാണെന്ന് ബജറ്റിന്റെ തലേദിവസം പാര്ലെമന്റിലവതരിപ്പിച്ച സാമ്പത്തിക സര്‍വെ പറഞ്ഞിട്ടും കൃഷിയും പ്രകൃതിവിഭവങ്ങളും കയ്യടക്കി തടിച്ചുകൊഴുക്കാന്‍ തയ്യാറായിട്ടുള്ള കോര്‍പ്പേററ്റുകളുടെ താല്പര്യം സംരക്ഷിക്കാനുള്ള വ്യഗ്രതയില്‍ അക്കാര്യെമാന്നും അറിഞ്ഞതായിപ്പോലും ബജറ്റ് നടിക്കുന്നില്ല. പ്രധാനമായും ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്ക്കുപേയാഗിക്കാവുന്ന ‘ഗംഗാ ശുചീകരണ’ത്തിന് 2037 കോടി രൂപ മാറ്റിവെച്ചതൊഴിച്ചാല്‍, വര്‍ത്തമാന ഭാവി തലമുറകളുടെയും മണ്ണിനെയും പ്രകൃതിയെയും മാത്രം ആശ്രയിച്ചു കഴിയുന്ന കര്‍ഷക ഗോത്ര ജനവിഭാഗങ്ങളുടെയും അതിജീവനത്തിന് അത്യന്താപേക്ഷിതമായ വനങ്ങളും ജലേസ്രാതസ്സുകളും തണ്ണീര്‍ തടങ്ങളും പുല്‍മേടുകളും മറ്റും സംരക്ഷിക്കാനുള്ള ഒരു താല്പര്യവും ബജറ്റിനില്ല. ജൈവവൈവിധ്യത്തിന്റെയും പ്രകൃതിവിഭവങ്ങളുടെയും കലവറയായിട്ടുള്ള പശ്ചിമഘട്ടം, ഹിമാലയന്‍ പ്രദേശം, പൂര്‍വഘട്ടം തുടങ്ങിയവ കോര്‍പ്പേററ്റ് കടന്നുകയറ്റക്കാരുടെയും , ഖനന മാഫിയകളുടെയും റിയല്‍ എസ്റ്റേറ്റ് കുത്തകകളുടെയും ഇടെപടലുകളിലൂടെ തകര്‍ന്നുകൊണ്ടിരിക്കുമ്പോഴും നിശബ്ദത പുലര്‍ത്തുക മാത്രമല്ല, അതിനു കാരണമായ നവ ഉദാരീകരണ നയങ്ങളും കോര്പ്പേററ്റുവല്ക്കരണവും അടിച്ചേല്‍പ്പിക്കുകയാണ് ബജറ്റ് ചെയ്യുന്നത്. ബജറ്റ് വിഭാവനം ചെയ്യുന്ന നഗരവല്‍ക്കരണം, പ്രത്യേക സാമ്പത്തിക മേഖലകള്‍, വ്യവസായ ഇടനാഴികൾ, സ്മാര്‍ട്ട് സിറ്റികൾ, മെട്രോകള്‍ തുടങ്ങിയവ നടപ്പാക്കപ്പെട്ടാല്‍ വന്‍തോതിലുള്ള പരിസ്ഥിതി അസന്തുലനത്തിനും ആവാസ വ്യവസ്ഥയില്‍ നിന്നുള്ള ജനങ്ങളുടെ കുടിയൊഴിപ്പിക്കലിനും വമ്പിച്ച ആരോഗ്യ്രപശ്നങ്ങൾ സംജാതമാക്കും വിധം വെള്ളവും വായുവും ഭൂമിയും ജൈവവൈവിധ്യവും തകരുന്നതിനുമാകും ഇടയാക്കുക. കോര്‍പ്പേററ്റ് പദ്ധതികള്‍ക്ക് ചുവപ്പുനാട ഒഴിവാക്കി ഫാസ്റ്റ് ട്രാക്കിലൂടെ പരിസ്ഥിതി ക്ലിയറന്‍സ് നല്കുമെന്നു പറഞ്ഞതിലൂടെ നിലവിലുള്ള പരിമിതമായ പരിസ്ഥിതി ചട്ടങ്ങള്‍പോലും ലംഘിക്കെപ്പടുമെന്ന് ഉറപ്പായിരിക്കുന്നു. സൗരോർജ്ജത്തെപ്പറ്റി ഗീര്വാണ്രപസംഗം നടത്തിയ ജെയ്റ്റ്ലി മൊത്തം ഊര്ജ്ജബജറ്റിന്റെ 0.6ശതമാനം മാത്രമാണ് സൗരോര്‍ജ്ജത്തിന് മാറ്റിവെച്ചിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയും സാമൂഹ്യസംഘര്‍ഷങ്ങളും രൂക്ഷമാകും
ബജറ്റ് നിര്‍ദ്ദേശങ്ങൾ നടപ്പാകുന്ന പക്ഷം ഒരു ഭാഗത്ത് അത് കോര്‍പ്പേററ്റ് സമ്പത്ത് പല മടങ്ങ് ഉയര്‍ത്തുകയും മറുഭാഗത്ത് അവ വ്യവസായ വല്ക്കരണവും തൊഴിൽ രാഹിത്യവും കുതിച്ചുയരുന്ന വിലക്കയറ്റവും മുമ്പൊരു കാലത്തും ദൃശ്യമായിരുന്നിട്ടില്ലാത്തവിധം അസമത്വങ്ങളും സാധാരണ ജനങ്ങളുടെ പാപ്പരീകരണവും സംജാതമാക്കുകയും ചെയ്യും. ഊഹേമഖലകളും പെട്ടെന്ന് പണം കൊയ്യാവുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും പണമിടപാടു പ്രവര്‍ത്തനങ്ങളും തഴച്ചു വളരുമ്പോൾ, മറ്റു രാജ്യങ്ങളുടെ അനുഭവങ്ങൾ കാണിക്കുന്നതുപോലെ, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന യഥാര്‍ത്ഥ ഉല്പാദനേമഖലകൾ മുരടിക്കുകയാകും സംഭവിക്കുക. ആമുഖമായി സൂചിപ്പിച്ചതുപോലെ, പത്തു വര്‍ഷക്കാലം കോര്‍പ്പേററ്റുകൾ ആവശ്യപ്പെട്ട നയപരിപാടികള്‍ നടപ്പാക്കിയതിന്റെ ഫലമായി ഇന്ത്യൻ ഭരണവര്‍ഗ്ഗങ്ങളുടെ ഒന്നാമത്തെ പാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസ്സിനെ ജനങ്ങൾ വെറുക്കുകയും ആ പാര്‍ട്ടി ഇന്നു ശിഥിലമാകുകയും ചെയ്തുകഴിഞ്ഞു. എന്നാല്‍ മന്മോഹൻ ഭരണത്തിനു നടപ്പാക്കാൻ കഴിയാതെവന്ന കാര്യങ്ങള്‍ ദ്രുതഗതിയില്‍ നടപ്പാക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ മോദിയെ കോർപ്പറേറ്റുകള്‍ അധികാരത്തിലെത്തിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സിനെക്കാൾ തീവ്രവലതുസമീപനം സാമ്പത്തിക രംഗത്തു നിലനിര്‍ത്തുന്ന ബി.ജെ.പി അതിന്റെ ബജറ്റിലൂടെയും ബജേറ്റതര നടപടികളിലൂടെയും തുടക്കം കുറിച്ചിരിക്കുന്നത് മന്മോഹൻ ഭരണത്തിനു പൂര്‍ത്തീകരിക്കാൻ കഴിയാതെവന്ന കോർപ്പറേറ്റാഭിമുഖ്യ, ജനദ്രോഹനയങ്ങള്‍ ശീഘ്രഗതിയിൽ മുന്നോട്ടു കൊണ്ടുപോകാനാണ്. രാജ്യത്തിനു മേലുള്ള പുത്തന്‍ അധിനിവേശത്തിന്റെ കൂടുതല്‍ വിനാശകരമായ ഘട്ടമാണ് വരും ദിനങ്ങളുടേത്. ഇതിനെതിരെ നാനാരൂപങ്ങളില്‍ ദേശവ്യാപകമായ പ്രക്ഷോഭങ്ങൾ ഉയര്‍ന്നുവരുമെന്ന കാര്യത്തില്‍ സംശയമില്ല. തീര്‍ച്ചയായും സാമ്പത്തിക രാഷ്ട്രീയ നയങ്ങളില്‍ തീവ്ര വലതുസമീപനേത്താടൊപ്പം സാമൂഹ്യ സാംസ്കാരിക വിഷയങ്ങളില്‍ പ്രതിലോമ ഫ്യൂഡല്‍ നിലപാടുള്ള ആര്.എസ്.എസിന്റെ സംഘടനാസംവിധാനം കൂടി ഉപേയാഗിച്ച് ജനകീയ മുന്നേറ്റങ്ങളെ നേരിടാനാകും ബി.ജെ.പി ഭരണം തയ്യാറാകുക. ഇതിനു സഹായകരമാംവിധം നവ ഉദാരീകരണ സാമ്പത്തിക നയങ്ങള്‍ക്കൊപ്പം ഭരണത്തിന്റെ സമസ്ത മണ്ഡലങ്ങളും വിദ്യാഭ്യാസം, ശാസ്ത്രഗേവഷണം, ചരിത്രം, സംസ്കാരം തുടങ്ങിയ എല്ലാ രംഗങ്ങളിലും ഹിന്ദുത്വവല്‍ക്കരണം ശക്തിപ്പെടും. ഭാരിച്ച ഉത്തരവാദിത്വമാണ് പുരോഗമന ജനാധിപത്യശക്തികളുടെ ചുമലില്‍ ഇതേല്‍പിക്കുന്നത്. കഴിഞ്ഞ കാലത്തെ തെറ്റുകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടുെകാണ്ടും വര്‍ത്തമാനകാലത്തെ ശരിയായി വിലയിരുത്തിക്കൊണ്ടും വിശാലജനവിഭാഗങ്ങളുടെ താല്പര്യങ്ങളിലൂന്നുന്ന ഒരു ജനപക്ഷ വികസന ബദലിന്റെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ ഇടതു ജനാതിപത്യ ശക്തികൾ മുന്നിട്ടിറേങ്ങണ്ട സമയമാണിത്.
Be the first to write a comment.