സാമൂഹ്യകേന്ദ്രങ്ങളിലായിരുന്നു മിക്ക പ്രദര്‍ശനശാലകളും. ചില സന്ദര്‍ഭങ്ങളി പ്രമുഖ സാമുദായിക സംഘടനകള്‍ പ്രദര്‍ശനത്തെ പിന്തുണക്കുകയും അതുവഴി ഉയര്‍ന്നജാതി, സാമുദായിക വിഭാഗങ്ങളെ അതിലേക്ക് ആകര്‍ഷിക്കുകയും ചെയ്തിരുന്നതായി കാണാം. ആദ്യകാല സിനിമാപ്രദര്‍ശനത്തിവൈവിധ്യമാര്‍ന്ന സാംസ്‌കാരിക രക്ഷാധികാര സമ്പ്രദായങ്ങളുണ്ടായിരുന്നു എന്നുവേണം അനുമാനിക്കാന്‍. പ്രേക്ഷക സമൂഹത്തിലുണ്ടായ വര്‍ഗ്ഗപരമായ പങ്കാളിത്ത പരിണാമത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. കാലക്രമത്തില്‍ നഗര-അര്‍ദ്ധനഗര സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായി മധ്യവര്‍ഗ്ഗത്തിന്റെ വിനോദകേന്ദ്രമായും പ്രദര്‍ശന ഇടങ്ങള്‍ മാറുന്നുണ്ട്. ഈ മധ്യവര്‍ഗ്ഗ പ്രേക്ഷക സമൂഹത്തോട് സംവദിക്കുന്നതും അവരുടെ ജാതീയവും സാമ്പത്തികവുമായ ഉല്‍കണ്ഠക ഉള്ളടക്കത്തില്‍ വഹിക്കുന്നതുമായ ചലച്ചിത്രങ്ങളാണ് എണ്‍പതുകളി പുറത്തുവന്നത്.

തൊണ്ണൂറുകളില്‍ കേരളത്തിലെ മധ്യവര്‍ഗ്ഗം വലിയൊരു പ്രതിസന്ധിയെ നേരിടുന്നു. സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും ഭാഗമായി സേവന മേഖലയില്‍ നിന്നും ഭരണകൂടം പിന്‍വാങ്ങിത്തുടങ്ങി. സേവനമേഖലയെ ആശ്രയിച്ച് ശക്തിയാര്‍ജ്ജിച്ച മധ്യവര്‍ഗ്ഗ സമൂഹം ഈ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വ്യവസായം, വികസനം തുടങ്ങിയവയില്‍ സ്വകാര്യ മൂലധനം ആവാമെന്ന നിലപാടിലേക്ക് വ്യവസ്ഥാപിത ഇടതുപക്ഷം വ്യതിചലിച്ചപ്പോള്‍ ഈമധ്യവര്‍ഗ്ഗത്തിന് പ്രത്യയശാസ്ത്രപരമായ തണലും നഷ്ടപ്പെടുന്നു. പൊതുമേഖലയ്ക്കു വേണ്ടിയുള്ള മുറവിളികളും  സര്‍ക്കാ ജീവനക്കാരുടെ സമരവുമെല്ലാം ഈ പ്രതിസന്ധിയുടെ പ്രകടിതരൂപങ്ങളായി നിരീക്ഷിക്കപ്പെടുന്നു. വിവരസാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള  പുത്തന്‍ സാമ്പത്തിക മേഖലകളിലേക്ക് ചെറിയൊരു വിഭാഗം എത്തിപ്പിടിച്ചുവെങ്കിലും മറ്റൊരു വിഭാഗം തികച്ചും അരക്ഷിതമായ സാമ്പത്തിക- സാമൂഹ്യ സമ്മര്‍ദ്ദത്തില്‍ പിന്തള്ളപ്പെട്ടുപോകുന്നു. ഈ വര്‍ത്തമാന പ്രതിസന്ധിയിലാണ് ജാതി വീണ്ടും ഉന്നയിക്കാവുന്ന രാഷ്ട്രീയ പ്രശ്നമായി ഉയര്‍ന്നുവരുന്നത്. അത് സംവരണവിരുദ്ധ പ്രത്യയശാസ്ത്രത്തെ പ്രക്ഷേപണം ചെയ്യുകയും സവര്‍ണ്ണതയെ ആധികാരികമായൊരു സാംസ്‌കാരിക മൂലധനമായി പുനഃപ്രതിഷ്ടിക്കുകയും ചെയ്യുന്നു.

ഒഴിഞ്ഞ കൊട്ടക
നാട്ടിന്‍പുറങ്ങളും ഗ്രാമടാക്കീസുകളും സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയൊരു പ്രേക്ഷകസമൂഹവും മലയാളസിനിമയുടെ ശക്തികേന്ദ്രങ്ങളായിരുന്നു. തൊണ്ണൂറുകളുടെ മധ്യത്തോടെയാണ് ഈശക്തികേന്ദ്രങ്ങളില്‍  വിള്ളല്‍ സംഭവിക്കുന്നത്. ഗ്രാമങ്ങളുടെയും ചെറുപട്ടണങ്ങളുടെയും ഓര്‍മ്മകളിലും ചരിത്രത്തിലും ഗൃഹാതുരമായൊരു കാലത്തെ അവശേഷിപ്പിച്ചുകൊണ്ട് വളരെ വേഗം ഗ്രാമടാക്കീസുകള്‍ ഒഴിഞ്ഞ ഇടങ്ങളായി. കേരളത്തില്‍ ഏറ്റവുമധികം ബി, സി ക്ലാസ് തിയേറ്ററുകള്‍ അടച്ചുപൂട്ടിയ ദശകമാണിത്.
 
സാങ്കേതികമായും മാധ്യമപരമായും ഇന്ത്യന്‍ ചലച്ചിത്രം വലിയ വളര്‍ച്ച നേടി ദശകങ്ങള്‍ കൂടിയാണിത്. എന്നാ ഒരു മാധ്യമം എന്ന  നിലയില്‍ അത് വലിയ തിരിച്ചടികളെ നേരിട്ടു. 30 ശതമാനം ഇന്ത്യക്കാര്‍  പത്രങ്ങള്‍ വായിക്കുകയും 60 ശതമാനം  ആളുകള്‍  ടെലിവിഷന്‍ കാണുകയും ചെയ്യുന്ന ഇന്ത്യയില്‍ പത്ത് ശതമാനം പേരാണ് സിനിമ കാണുന്നത്. 2000-2010 ലെ സൂചികകള്‍ പ്രകാരം ഇന്ത്യയുടെ സാക്ഷരതാ നിരക്ക് 12.5 ശതമാനം വര്‍ദ്ധിച്ചു. പത്രം വായിക്കുന്നവരുടെ എണ്ണത്തില്‍ മുപ്പത് ശതമാനവും  ടെലിവിഷന്‍ കാഴ്ചക്കാരുടെ എണ്ണം 36.7 ശതമാനവും റേഡിയോ 12 ശതമാനവും എം എഫ് എം റേഡിയോ ശ്രോക്കളുടെ എണ്ണം 56 ശതമാനവും ഇന്റര്‍നെറ്റ് ഉപഭോഗം 55.9 ശതമാനവും വര്‍ദ്ധന നേടി. എന്നാസിനിമയുടെ പ്രചാരം ആറ് ശതമാനം കുറയുകയാണ് ചെയ്തത്. കേരളത്തില്‍ ഈ ദശകത്തില്‍ ടെലിവിഷന്റെ പ്രചാരം ഏതാണ്ട് നൂറ് ശതമാനത്തിനടുത്താണ്. ഇതിന്ആനുപാതികമാണ് എഫ് എം റേഡിയോ, ഇന്‍ര്‍നെറ്റ് എന്നിവയുടെ വളര്‍ച്ച. എന്നാല്‍ പ്രചാരത്തില്‍ സിനിമ 60 ശതമാനത്തിലേറെ തിരിച്ചടി നേരിട്ട ദശകമാണിത്. 1996ല്‍ കേരളത്തിലെ തിയേറ്ററുകളുടെ എണ്ണം 1600 ആയിരുന്നു. 1986ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 300 തിയേറ്ററുകളുടെ വര്‍ദ്ധവ്. (1986ല്‍ 1300, 1996ല്‍ 1600). 2004ല്‍ എണ്ണം ആയിരമായി കുറയുന്നു. 2007ല്‍ എണ്ണൂറും 2012 ആകുമ്പോള്‍ അത് 561 എന്നനിലയിലേക്കും കൂപ്പുകുത്തുന്നു. എ, ബി, സി ക്ലാസുകളായി തരം തിരിച്ചിരിക്കുന്ന തിയേറ്ററുകളില്‍ ഗ്രാമ-അര്‍ദ്ധനഗരങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ബി, സി ക്ലാസ് തിയേറ്ററുകളാണ് വന്‍തോതില്‍  അടച്ചുപൂട്ടല്‍ നേരിട്ടത്.

1990കളോടെ വികസിച്ചുവന്ന സാങ്കേതിക വിദ്യകളും ടെലിവിഷന്‍ ചാനലുകളുടെ വ്യാപനവും വി സി പി, വി സി ആ പ്രചാരവും വീഡിയോ പാര്‍ലറുക നല്‍കിയ തെരഞ്ഞെടുക്കാനും സ്വകാര്യമായും സ്വന്ത്രമായും

Comments

comments