ചുരിയിമോവ് ഗരാസിമെങ്കോ! കടിച്ചാല്‍പ്പൊട്ടാത്ത ഒരു പേര്. ഒരുവാല്‍നക്ഷത്രത്തിന്റെ പേരാണത്. ഈ മാസവും അടുത്ത മാസങ്ങളിലുംബഹിരാകാശവാര്‍ത്തകളിനിറഞ്ഞുനില്‍ക്കാ പോകുന്ന ഒരു പേര്. 1969 ലാണ്ഈ വാല്‍നക്ഷത്രത്തിന്റെ കണ്ടെത്ത നടന്നത്. Klim Ivanovych Churyumov, Svetlana Ivanova Gerasimenko എന്നവര്‍ ചേര്‍ന്നു കണ്ടെത്തിയവാല്‍നക്ഷത്രം അങ്ങനെ ഇരുവരുടെയും പേരില്‍ അറിയപ്പെടാനും തുടങ്ങി.പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ്, 2004 മാര്‍ച്ച് 2 ന് ഫ്രഞ്ച് ഗയാനയിലെ ഒരുറോക്കറ്റ് വിക്ഷേപണകേന്ദ്രത്തില്‍ നിന്നും ഏരിയന്‍ റോക്കറ്റിലേറി ഒരുപേടകം ബഹിരാകാശത്തേക്കു കുതിച്ചുയര്‍ന്നു. റൊസറ്റ എന്ന പേരു നല്‍കിയ ഒരുബഹിരാകാശപേടകത്തെയും കൊണ്ടായിരുന്നു ഈ യാത്ര. പ്രാചീനശിലാലിഖിതങ്ങളില്‍ഒന്നായ റൊസറ്റ ശിലയുടെ പേരാണ് ഈ പേടകത്തിനു നല്‍കിയത്. സൗരയൂഥത്തിന്റെപിറവിയുടെ അടയാളങ്ങള്‍ കോറിയിട്ടിരിക്കുന്ന ബഹിരാകാശശിലകളാണ്വാല്‍നക്ഷത്രങ്ങള്‍. അത്തരമൊരു പ്രാചീനശിലയായ 67P/ChuryumovGerasimenko-നെയും തേടി യാത്ര പോകുന്ന ഒരു പേടകത്തിന് ഇതിലും അനുയോജ്യമായ ഒരുപേരെങ്ങനെ നല്‍കും! കഴിഞ്ഞ 2014 ആഗസ്റ്റ് 1 ന് റൊസറ്റ പേടകം ഈവാല്‍നക്ഷത്രത്തിന്റെ ആയിരം കിലോമീറ്റര്‍ അടുത്തെത്തി. എന്നിട്ട്വാല്‍നക്ഷത്രത്തിന്റെ അതുവരെ ലഭ്യമായ ഏറ്റവും നല്ലൊരു ഫോട്ടോയുംപകര്‍ത്തി ഭൂമിയിലേക്ക് അയച്ചുതന്നു.

ഏറെ ആഹ്ലാദത്തോടെയാണ് ശാസ്ത്രലോകവും പൊതുജനങ്ങളും ആ ചിത്രത്തെഎതിരേറ്റത്. നാലു ദിവസങ്ങള്‍ കൂടി കഴിഞ്ഞതോടെ റൊസെറ്റ പേടകം വീണ്ടുംവാര്‍ത്തകളി നിറഞ്ഞു. പത്തുവര്‍ഷവും അഞ്ചുമാസവും നാലുദിവസവും യാത്രചെയ്ത് ഭൂമിയില്‍ നിന്നും ഒരു അതിഥി അതിന്റെ ലക്ഷ്യസ്ഥാനത്ത്എത്തിച്ചേര്‍ന്നതിന്റെ ആഹ്ലാദമായിരുന്നു വാര്‍ത്തകളില്‍. 67P/ചുര്യയമോവ്ഗരാസിമെങ്കോ എന്ന വാല്‍നക്ഷത്രത്തിന്റെ 100കിലോമീറ്റര്‍ അകലെമാത്രമാണിപ്പോള്‍ റൊസെറ്റ എന്ന ശൂന്യാകാശപേടകം. ഭൂമിയില്‍ നിന്നും40.5 കോടി കിലോമീറ്റര്‍ അകലെയാണിപ്പോള്‍ പേടകവും വാല്‍നക്ഷത്രവും.മണിക്കൂറില്‍ 55000 കിലോമീറ്റര്‍ വേഗതയില്‍ സൂര്യനുചുറ്റുംപാഞ്ഞുകൊണ്ടിരിക്കുക കൂടിയാണ് ഇരുവരും. സൗരയൂഥരൂപീകരണത്തെക്കുറിച്ചുള്ളകൂടുതല്‍ വിവരങ്ങ തരാ ഈ ദൗത്യത്തിനു കഴിയും എന്നു കരുതപ്പെടുന്നു.മണിക്കൂറില്‍ ഏതാണ്ട് 3000 കിലോമീറ്റര്‍ വേഗതയിലാണ് റൊസെറ്റ 67P എന്നവാല്‍നക്ഷത്രത്തിലേക്ക് അടുത്തുകൊണ്ടിരുന്നത്. അതിന്റെ റോക്കറ്റുകള്‍പത്തുതവണയോളം ജ്വലിപ്പിച്ച് ഈ വേഗം മണിക്കൂറില്‍ 3 കിലോമീറ്റര്‍മാത്രമാക്കി ചുരുക്കിയിരിക്കുകയാണ് റൊസെറ്റയിപ്പോള്‍. ഭൂമിയില്‍ നിന്നുംഉള്ള ഒരു സിഗ്നല്‍ റൊസറ്റയിലെത്താന്‍ ഇപ്പോള്‍ ഏതാണ്ട് 22മിനിറ്റുകള്‍
വേണ്ടിവരും. തിരിച്ചും അത്രതന്നെ സമയമെടുക്കും.

പടിഞ്ഞാറേ ആസ്ട്രേലിയയിലുള്ള 35 മീറ്റര്‍ വ്യാസമുള്ള ആന്റിന വഴിയാണ് പേടകംഭൂമിയുമായി ബന്ധപ്പെടുന്നത്. അടുത്ത 2 മാസക്കാലത്തോളം പേടകംവാല്‍നക്ഷത്രത്തിനുചുറ്റും സഞ്ചരിച്ച് അതിന്റെ വിശദമായചിത്രമെടുത്തുകൊണ്ടിരിക്കും. ശരിക്കും ഒരു വാല്‍നക്ഷത്രമാപ്പിങ്! നവംബര്‍മാസത്തിലാണ് റൊസറ്റ വീണ്ടും മാധ്യമശ്രദ്ധയാകര്‍ഷിക്കാന്‍ പോകുന്നത്.റൊസറ്റയില്‍ നിന്നും പുറപ്പെടുന്ന ഫിലെ എന്ന ചെറുപേടകംവാല്‍നക്ഷത്രത്തിലിറങ്ങും. ഏറ്റവും സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണിത്.നിറയും കുണ്ടുംകുഴികളും മഞ്ഞുംപൊടിയും നിറഞ്ഞ വാല്‍നക്ഷത്രത്തിന്റെഉപരിതലത്തില്‍ സുരക്ഷിതമായി ഒരു പേടകം, അതും ഒരു ശാസ്ത്രപരീക്ഷണശാലഇറക്കുക. തന്റെ മൂന്നു കാലുകള്‍ വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തില്‍സ്ക്രൂ ഉപയോഗിച്ച് ഉറപ്പിച്ച ശേഷം അതിലെ ഉപകരണങ്ങളുപയോഗിച്ച് ഫിലെ തന്റെദൗത്യം ആരംഭിക്കും. വാല്‍നക്ഷത്രത്തെക്കുറിച്ച് വിശദമായി പഠിക്കുകഎന്നതായിരിക്കും ദൗത്യലക്ഷ്യം. 2014 ഡിസംബര്‍ വരെയാണ് ദൗത്യത്തിന്റെകാലാവധി. യുറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഏറ്റവും ശ്രദ്ധേയമായ ഈദൗത്യത്തില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ക്കായി നമുക്കുകാത്തിരിക്കാം….

(നവനീത് കൃഷ്‌ണൻ ബ്ലോഗറും ശാസ്‌ത്ര വിഷയങ്ങളിൽ തത്പരനായ എഴുത്തുകാരനുമാണ്. ഫേസ്ബുക്കിൽ സക്രീയമായി എഴുതുന്നു)

Comments

comments