തൊരുകാലഘട്ടത്തിന്റെയും ചരിത്രം പുനര്‍വായിക്കുകയും പുനരെഴുതുകയും ചെയ്യുന്നത്ചരിത്ര രചനകളില്‍ മാത്രം ആകണമെന്നില്ല. സാഹിത്യകൃതികളും ചലച്ചിത്രംതുടങ്ങിയ ജനപ്രിയ മാധ്യമങ്ങളും ചരിത്രത്തെ വ്യാഖ്യാനിക്കുകയുംപുനരെഴുതുകയും ചെയ്യുന്നുണ്ട്. നോവല്‍, കഥ, കവിത, നാടകം തുടങ്ങിയ സാഹിത്യരൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായി സാമൂഹ്യചരിത്രത്തെ സിനിമ എങ്ങനെയാണ്അഭിസംബോധ ചെയ്യുന്നതെന്ന് അന്വേഷിക്കുകയാണിവിടെ.സാമ്പത്തിക-അധികാര-രാഷ്ട്രീയ ബന്ധങ്ങള്‍ സമൂഹത്തിൽ സൃഷ്ടിച്ചസ്വാധീനത്തെക്കുറിച്ചാണ് ചരിത്രത്തെ പുനര്‍വായിക്കുന്നസാമൂഹ്യശാസ്ത്രജ്ഞര്‍, പ്രാഥമികമായും അന്വേഷിക്കുന്നത്. സാമൂഹ്യ-രാഷ്ട്രീയസാമ്പത്തിക ബലതന്ത്രങ്ങള്‍ക്കുള്ളിൽ വ്യക്തികൾ അനുഭവിക്കുന്നദുരന്തങ്ങളും പ്രത്യാഘാതങ്ങളും സാഹിത്യവും ചലച്ചിത്രവും ആഖ്യാനംചെയ്യുന്നു. വര്‍ത്തമാന സമൂഹത്തിന്റെ ദൈനംദിന ജീവിതങ്ങളെയാണ്ചലച്ചിത്രങ്ങള്‍ ഏറെയും പകര്‍ത്തിയത്. ജാതി, മത, ലിംഗ ബന്ധങ്ങളില്‍അധിഷ്ടിതമായ നിത്യജീവിതത്തിലെ വ്യവഹാരബന്ധങ്ങളെ അത് ആവിഷ്‌കരിച്ചു.

സ്വത്വപ്രതിസന്ധിയും പ്രത്യയശാസ്ത്ര-ആത്മീയ സംഘര്‍ഷങ്ങളും എഴുപതുകളിലെ മലയാള സാഹിത്യത്തിലുംസിനിമയിലും മുഖ്യപ്രമേയമായിരുന്നുവെങ്കിൽ എണ്‍പതുകൾ ഒരു ഗതിമാറ്റത്തിന്വിധേയമാകുന്നു. മണ്ഡല്‍കമ്മിഷൻ നിലവിൽ വരുകയും സംവരണ സംവാദങ്ങൾസജീവമാവുകയും ചെയ്ത ചരിത്ര സന്ദര്‍ഭമായിരുന്നു അത്. ഇന്ത്യയിലെ സവര്‍ണ്ണമധ്യവര്‍ഗ്ഗം സ്വാഭാവികമെന്നോണം കൊണ്ടുനടന്ന ജാതിസ്വത്വത്തെ സൂക്ഷ്മവിശകലനത്തിന് വിധേയമാക്കിക്കൊണ്ട് വരേണ്യ ദേശീയതയ്ക്ക് പുറത്തുള്ളജനവിഭാഗങ്ങള്‍ അവരുടെ ദൈനംദിന ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയമുഖ്യധാരയോട് കലഹിക്കുന്നു. മറുവശത്ത് സംവരണത്തിലൂടെ അടിസ്ഥാന ജനതഅനര്‍ഹമായിനേടുന്നു എന്ന പ്രചാരണം പ്രബലമാകുകയും അധീശത്വം നേടുകയുംചെയ്യുന്നു. പത്രമാസികകളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും കഥ-നോവല്‍സാഹിത്യ രൂപങ്ങളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും വികസിച്ചുവന്ന ഈസംവാദമണ്ഡലം വരേണ്യ മധ്യവര്‍ഗ്ഗത്തിന്റെ ആശങ്കകളെയാണ് മുഖ്യധാരയില്‍പ്രതിഷ്ഠിച്ചത്. മതാതീത ജനകീയതയുടെ പൊതുമണ്ഡലത്തെ ശിഥിലമാക്കിക്കൊണ്ടുംവ്യത്യസ്ത ദേശീയതകളെ നിരാകരിച്ചുകൊണ്ടും ഹൈന്ദവബോധത്തിന്റെ മുദ്രപതിഞ്ഞനവബ്രാഹ്മണ്യത്തിന്റെ പുനരുത്ഥാനം എണ്‍പതുകള്‍ക്കുശേഷമുള്ളചലച്ചിത്രങ്ങളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നത് ഈ പ്രചാരണധാരകളോട്കണ്ണിചേര്‍ന്നുകൊണ്ടാണ്.  

ചരിത്രത്തിലെ നിരാകരണങ്ങൾ
മലയാളത്തിലുംഇക്കാലത്ത് ബ്രാഹ്മണ നായകന്‍മാരും അവരുടെ ആത്മസംഘര്‍ങ്ങളുംപ്രമേയമാകുന്നചലച്ചിത്രങ്ങള്‍ പുറത്തുവന്നു. ദാരിദ്ര്യവും തൊഴിലില്ലായ്മയുംഒറ്റപ്പെടലും പലായനവും പ്രവാസവും പ്രമേയമാകുന്ന ആര്യന്‍ (1987) ഒരുനമ്പൂതിരി യുവാവിന്റെ ദൈനംദിന ജീവിതത്തെയാണ് ആഖ്യാനം ചെയ്തത്. ബ്രാഹ്മണനായകന്‍മാരുടെവ്യക്തി സംഘര്‍ഷങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍ മണ്ഡൽഅനന്തരകാല സവര്‍ണ്ണ ദേശീയതയുടെ ആശങ്കകളാണ്. വരേണ്യ മുഖ്യധാരയുമായിതദാത്മ്യം പ്രാപിക്കുന്ന ഒരു പൗരസമൂഹത്തെയാണ് ഈ ചലച്ചിത്രം അഭിസംബോധനചെയ്തത്. സ്ത്രീകളെയും കീഴാളരെയും മറ്റും പ്രതിനിധാനം ചെയ്യാൻവിസമ്മതിക്കുന്ന സവര്‍ണ്ണ ഭാവുകത്വത്തിന്റെ ഈ നിര്‍മ്മിതി കാഴ്ചയുടെവര്‍ണ്ണാഭമായ ഒരു ലോകം സാധ്യമാക്കി. ദലിതരുടെയും കീഴാളരുടെയുംസ്മരണകള്‍ക്കും അനുഭവങ്ങള്‍ക്കും പ്രാതിനിധ്യമുള്ള സാമൂഹ്യചരിത്രത്തെനിരാകരിച്ചുകൊണ്ടാണ് ചലച്ചിത്രം ചരിത്രത്തെ വ്യാഖ്യാനിച്ചത്.
സ്വാതന്ത്ര്യാനന്തരകേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ഘടനയിലുണ്ടായ മാറ്റങ്ങള്‍ ജാതിശ്രേണിയുടെഅധികാരത്തെ സാമ്പത്തികമായും സാംസ്‌കാരികമായും ശിഥിലമാക്കിത്തുടങ്ങി.ഭൂപരിഷ്‌കരണത്തെത്തുടര്‍ന്ന് ഭൂമിയുടെ അവകാശത്തിലുണ്ടായ മാറ്റങ്ങൾ കീഴാളജനവിഭാഗങ്ങളുടെ മുഖ്യധാരാപ്രവേശനത്തിന് കാരണമായി. കുടിയാന്‍ ജാതിയിൽപെട്ടവര്‍ ഭൂ ഉടമകളായി ഉയര്‍ന്നതും കര്‍ഷക/ ഇതര തൊഴിലാളിവര്‍ഗ്ഗങ്ങള്‍ക്കിടയിൽ ശക്തമായ സ്വാധീനം ഉറപ്പിച്ച ഇടതുപക്ഷപ്രസ്ഥാനങ്ങളിലൂടെയും മറ്റും മുഖ്യധാരാ രാഷ്ട്രീയത്തിലേയ്ക്ക് പിന്നോക്കജനവിഭാഗങ്ങള്‍ കടന്നുവന്നതും സാമുദായിക ശ്രേണികളിൽ വിള്ളലുണ്ടാക്കി.പുതിയ ജനാധിപത്യ സാമൂഹ്യ ക്രമത്തിനുകീഴില്‍ വര്‍ഗ്ഗ ജാതി ബന്ധങ്ങളുടെ ഘടനപുനഃക്രമീകരിക്കപ്പെട്ടു. സാമൂഹികവും സാമ്പത്തികവുമായി ഉയര്‍ന്നപദവിയിലുണ്ടായിരുന്നവരും അധികാരം കയ്യാളിയിരുന്നവരുമായ വരേണ്യവിഭാഗത്തെ ഈഅധികാര/പദവിനഷ്ടം ഭീതിയിലാഴ്ത്തുന്നു. പാരമ്പര്യത്തിന്റെ ചിലസവിശേഷതകളോടുള്ള ലാവണ്യാത്മക സമീപനവും, അതിനെ പുനരുത്ഥാനം ചെയ്യുന്നതിനുള്ളകഠിന പ്രയത്‌നങ്ങളും ഈ പശ്ചാത്തലത്തിലാണ് വായിക്കപ്പെടേണ്ടത്. 

പ്രിയദര്‍ശന്റെ വാഴക്കുല
കേരളചരിത്രത്തിലെസവിശേമായ ഒരു ചരിത്രസന്ദര്‍ഭത്തെ, നവോത്ഥാനകാല സാഹിത്യവും മണ്ഡല്‍അനന്തരകാല ചലച്ചിത്രവും എങ്ങനെ ആഖ്യാനം ചെയ്യുന്നുവെന്ന്പരിശോധിച്ചുകൊണ്ട് ബ്രാഹ്മണ നായകന്‍മാരുടെ ആത്മസംഘര്‍ഷങ്ങളുടെ അടിസ്ഥാനകാരണങ്ങളിലേയ്ക്ക് പ്രവേശിക്കാം. ജന്‍മിത്വ വ്യവസ്ഥിതിക്കുള്ളിലെ കീഴാളജനതയുടെ ജീവിതം പകര്‍ത്തിയ കാവ്യമാണ് ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വാഴക്കുല (1937). മലയപ്പുലയന്റെ ദാരുണവും നിസ്സഹായവുമായ ജീവിത ചിത്രമാണ്കാവ്യത്തിന്റെ പ്രമേയം. ജന്‍മിത്വത്തിന്റെ നിര്‍ദ്ദയമായനീതിവ്യവസ്ഥയ്ക്കുനേരെ ഉന്നയിക്കപ്പെടുന്നജീവിതം. നൂറ്റാണ്ടുകളിലൂടെതുടര്‍ന്നുപോരുന്ന സവര്‍ണ്ണ-സാമ്പത്തിക അധികാരത്തെയാണ് കവിത വിചാരണചെയ്യുന്നത്. ജന്‍മിത്വത്തിൽ നിന്നുള്ള മോചനത്തിന്റെ ആവശ്യംതിരിച്ചറിയുമ്പോഴും ദൈനംദിന ജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്നത് വല്ലാത്തൊരുനിസ്സഹായതയാണ്. കരയാതെ മക്കളെ…. കല്‍പ്പിച്ചു… തമ്പിരാന്‍… ഒരുവാഴ വേറെ…. ഞാന്‍ കൊണ്ടുപോട്ടെ!എന്ന നിസ്സഹായതയിലൂടെ ജാതി അധികാരഘടനയുടെ പ്രത്യയശാസ്ത്ര-സാംസ്‌കാരിക നിര്‍മ്മിതിയ്ക്കുള്ളിൽഅകപ്പെട്ടുപോയ അധഃസ്ഥിത സമൂഹത്തിന്റെ മനസ്സും ശരീരവുമാണ്ചരിത്രപപ്പെടുന്നത്.

ജാതിവ്യവസ്ഥ സൃഷ്ടിച്ച ജീവിതാന്തരങ്ങളുടെഅങ്ങേത്തലയ്ക്കലാണ് തമ്പിരാന്റെസര്‍വ്വശക്തമായ അധികാരസ്ഥാനം.ഇങ്ങേയറ്റത്താണ് മലയപ്പുലയനും കുടുംബവും. ജാതിവ്യവസ്ഥയുടെ മൊത്തം ചരിത്രവുംസമ്പത്തിന്റെ അസമമായ നിയന്ത്രണവുമായി അതിനുള്ള ബന്ധങ്ങളുംഉച്ചനീചത്വങ്ങളിലൂടെ നൂറ്റാണ്ടുകളായി അത് നേടിയെടുത്ത സാംസ്‌കാരിക മൂലധനവുംഅതിന്റെ ഇരകളായി എന്നും തിരസ്‌കരിക്കപ്പെടുന്ന നിരവധി അധഃസ്ഥിതജീവിതങ്ങളുടെ ചരിത്രവുമാണ് മലയപ്പുലയന്റെജീവിതാഖ്യാനത്തില്‍സന്നിഹിതമാകുന്നത്. ഉല്‍പ്പാദകരുടെ കൈകളിൽ നിന്നും ഉല്‍പ്പന്നംവഴുതിപ്പോകുന്ന ഈ അനുഭവം കേരളത്തിന്റെ കാര്‍ഷിക ചരിത്രത്തിലേയ്ക്കും വായനയെനയിക്കുന്നു. കൃഷിഭൂമിയിലോ, കാര്‍ഷികോല്‍പ്പന്നങ്ങളിലോ, സ്വന്തംഅധ്വാനത്തിലോ, സ്വന്തം ശരീരത്തിനുമേല്‍ തന്നെയോ (മേല്‍ ജാതിക്കാരുടെതീണ്ടലുമായി ബന്ധപ്പെടുത്തിയാണ് ശരീരത്തിന്റെ സ്ഥാനം നിര്‍ണ്ണയിച്ചിരുന്നത്എന്നതിനാല്‍) അധികാരം ഇല്ലാതിരുന്ന ഒരു ജനതയുടെ ചരിത്രമാണ് വാഴക്കുല.കേരളത്തിന്റെ നവോത്ഥാന സാമൂഹ്യ-രാഷ്ട്രീയ സന്ദര്‍ഭമാണ് വാഴക്കുലപോലൊരുകാവ്യം സാധ്യമാക്കിയത്.  
ഈ കാവ്യസന്ദര്‍ഭത്തെപുനരാവിഷ്‌കരിക്കുന്നതിലൂടെ, ജനപ്രിയ കാവ്യത്തെ പുനരെഴുതുന്നതിലൂടെചരിത്രത്തിലേയ്ക്ക് അനായാസമായൊരു കൈവഴി നിര്‍മ്മിക്കുകയാണ് ആര്യൻ എന്നചലച്ചിത്രം. നാട്ടിന്‍പുറത്തെ ക്ലബ്ബിൽ വാഴക്കുലനാടകത്തിന്റെ റിഹേഴ്‌സൽ നടക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനുംകര്‍ഷകത്തൊഴിലാളിയും അധഃകൃതനുമായ കരുണനാണ് (ശ്രീനിവാസന്‍) നാടകംസംവിധാനം ചെയ്യുന്നത്. നാടകത്തിലെ ജന്‍മിയുടെ വേഷത്തിൽ വെറുതെ ഒന്ന്നിന്നുതരാന്‍ കരുണൻ നായകനായ ദേവനാരായണനോട് (മോഹന്‍ലാല്‍)പറയുന്നു. ഇവിടെഒരു സംവാദം ആരംഭിക്കുകയാണ്. നമ്പൂതിരി യുവാവിന്റെ ദൈനംദിന ജീവിതദുരിതങ്ങള്‍ മലയപ്പുലയന്റെ ജീവിതത്തിന് പകരംവയ്ക്കുന്നു. ചങ്ങമ്പുഴയുടെവാഴക്കുലയൊക്കെ പഴയ തീമാണടോ. ഇപ്പോ നമ്പൂതിരിമാരുടെ കാര്യമൊക്കെ വലിയകഷ്ടമാ.എന്നു പറയുന്ന നായകന്‍, കാവ്യത്തില്‍ നിന്നുംവര്‍ത്തമാനകാലത്തേക്കുള്ള ദൂരം വളരെ വലുതാണെന്ന് സ്ഥാപിക്കുന്നു. കാവ്യംഭാവനയും സിനിമ യാഥാര്‍ത്ഥ്യവുമാണെന്ന് വരുന്നു. മലയപ്പുലയന്റെ ജീവിതദുരന്തം കാവ്യകല്‍പ്പനയും പഴങ്കഥയുമാണെന്ന് സ്ഥാപിക്കും വിധം വികാരരഹിതമാണ് നാടക റിഹേഴ്‌സല്‍. മാത്രമല്ല ആ നാടകം ഒരിക്കലുംഅരങ്ങിലെത്തുന്നില്ല. 

ജീവിതഗന്ധമില്ലാത്തനാടകത്തിന് സമാന്തരമായി ദേവനാരായണന്റെ യഥാര്‍ത്ഥജീവിതം അതിവൈകാരികമായി കാഴ്ചപ്പെടുന്നു.ഇല്ലത്തിന്റെ അത്താഴപ്പപട്ടിണിക്ക് പരിഹാരമായി അന്യന്റെ പുരയിടത്തില്‍നിന്നും നേന്ത്രക്കുല മോഷ്ടിക്കുകയും തോട്ടത്തിന്റെ നടത്തിപ്പുകാരായഅടിയാളര്‍ അത് കണ്ടുപിടിക്കപ്പെടുകയും ചെയ്യുന്നതോടെ ദേവനാരായണൻ എന്നബ്രാഹ്മണ യുവാവ് പ്രേക്ഷകരുടെ അഗാധമായ അനുതാപത്തിന് പാത്രമാകുന്നു. അഭിമാനംക്ഷതപ്പെട്ട അച്ഛൻനമ്പൂതിരി മകന്‍ ചെയ്ത കുറ്റത്തിന് പ്രായശ്ചിത്തമായിവാഴക്കുല തോളിലേറ്റി തിരികെഏല്‍പ്പിക്കാൻ അടിയാളനൊപ്പം നടന്ന്നീങ്ങുമ്പോള്‍ പശ്ചാത്തലത്തില്‍ നാടക പരിശീലനത്തിന്റെ വോയ്‌സ് ഓവര്‍.തന്റെ മാടത്തിന്റെ മുറ്റത്ത് അന്നാ വാഴക്കുല നട്ടപ്പോള്‍ മലയപ്പുലയന്‍ആലോചിച്ചില്ല. നമ്പൂതിരി ജന്‍മിത്വത്തിന്റെ കരാള ഹസ്തങ്ങൾ ആ പഴക്കുലവെട്ടി മനയില്‍ കൊണ്ടുപോകുമെന്ന്.ഒരു ഡോക്യുമെന്ററിയുടെ ഘടനയാണ്ചലച്ചിത്രം ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ഒരു കാലഘട്ടത്തിന്റെ സാമൂഹ്യചരിത്രം വഹിക്കുന്ന കാവ്യസന്ദര്‍ഭത്തെ ഒരു അയഥാര്‍ത്ഥ ആഖ്യാനമായിലഘൂകരിക്കുന്നചലച്ചിത്രം ജന്‍മിയുടെ ദയനീയതയും കീഴാളരുടെദയാരാഹിത്യവുമാണ് സമകാലിക യാഥാര്‍ത്ഥ്യമെന്ന് പറഞ്ഞുവയ്ക്കുന്നു. എഴുത്തിനെദൃശ്യംകൊണ്ട് നേരിടുകയാണ് ചലച്ചിത്രം. എഴുത്ത് അയഥാര്‍ത്ഥവും ദൃശ്യംയഥാര്‍ത്ഥവുമാണെന്ന അധീശപ്രത്യയശാസ്ത്രത്തെ ചലച്ചിത്രംആന്തരവല്‍ക്കരിക്കുന്നു. കുല തോളിലേറ്റി നടക്കുന്ന അച്ഛന്‍ നമ്പൂതിരിയുടെദയനീയ ദൃശ്യത്തെ മലയപ്പുലയന് പകരം വെച്ചുകൊണ്ട് ചലച്ചിത്രം ചരിത്രത്തെതലകീഴായി പിടിക്കുന്നു. ഈ വിപരീത ദൃശ്യങ്ങളിലൂടെ സവര്‍ണ്ണ-അവര്‍ണ്ണസാമ്പത്തിക ബന്ധങ്ങള്‍ കീഴ്‌മേൽ മറിഞ്ഞെന്നും സവര്‍ണ്ണൻ ഇരയാക്കപ്പെടുകയാണെന്നുമുള്ള ബോധമാണ് പ്രക്ഷേപണം ചെയ്യപ്പെടുന്നത്.എഴുത്തില്‍ നിന്നും കാഴ്ചയിലേക്ക് പരിണമിച്ച മാധ്യമകാലം എന്നതിപ്പുറം ഈഅരനൂറ്റാണ്ട്  (വാഴക്കുലയ്ക്കും 1937, ആര്യന്‍ 1987) നവോത്ഥാനത്തില്‍നിന്നും പുനരുത്ഥാനത്തിലേക്കുള്ള പരിണമിക്കുന്ന സാമൂഹ്യ രാഷ്ട്രീയചരിത്രത്തെക്കൂടി വഹിക്കുന്നുണ്ട്.

Comments

comments