ഡെനിസ് വില്ലന്യൂവിന്റെ  Incendies എന്ന ചിത്രത്തെക്കുറിച്ച്
യുദ്ധങ്ങൾ കാപട്യങ്ങളില്ലാത്ത ജീവചിഹ്നങ്ങളാണ്. മനുഷ്യന്റെ അത്യന്തം ആദിമമായ ഭയം, ക്രൗര്യം, ആർത്തി, വിശപ്പ്, നിസ്സഹായത, പക എന്നിവയുടെ മൗലികമായ പ്രകടനകേന്ദ്രങ്ങളാണ് യുദ്ധഭൂമികൾ. അത്തരമൊരു യുദ്ധവും അതിന്റെ അപഹാരക്കെടുതികളുമാണ് ഇൻസെൻഡീസ്എന്ന കനേഡിയൻ ചലച്ചിത്രത്തിന്റെകഥാവസ്തു. ഡെനിസ് വില്ലന്യൂവിന്റെ മാസ്റ്റർപ്പീസെന്ന് പറയാവുന്ന ഇൻസെൻഡീസിനെ അക്കാഡമി അവാർഡ് നാമനിർദ്ദേശമുൾപ്പടെയുള്ള അനേകം അംഗീകാരങ്ങൾക്ക് യോഗ്യമാക്കിയത് ചിത്രത്തിലെ നഷ്ടബന്ധങ്ങൾക്കായുള്ള വേട്ടയാടലും അത് ഉളവാക്കുന്ന അനേക മാനങ്ങളുള്ള വികാരങ്ങളുടെ സമ്മിശ്രണവുമാണ്.

അന്ത്യപത്രത്തിന്റെ ആജ്ഞകൾ

ജീവിത സംഘർഷങ്ങൾ ഒട്ടനവധി നേരിട്ടഅമ്മയുടെ മരണത്തിന് ശേഷം മക്കളായ ഇരട്ടസഹോദരീ സഹോദരന്മാർ അവരുടെ വിൽപ്പത്രത്തിലെ അവസാന ആഗ്രഹങ്ങൾ/ അഭ്യർഥനകൾ അഭിഭാഷകനിൽ നിന്ന് കൈപ്പറ്റുന്നു. ഇരുവർക്കമായി അമ്മയായ നവ്വൽ 2 കത്തുകൾതയ്യാറാക്കിയിട്ടുണ്ടായിരുന്നു ഒന്ന് അവരുടെ അജ്ഞാതനായ സഹോദരന്, മറ്റൊന്ന് അവർ മരണപ്പെട്ടെന്ന് വിശ്വസിച്ചുപോന്ന അച്ഛന്. അച്ഛനെയും സഹോദരനെയും കണ്ടെത്തി ഈ കത്തുകൾ കൈമാറിയതിന് ശേഷം മാത്രമേ തന്റെ ശരീരം അനുശാസിക്കും വിധം സംസ്‌കരിക്കാൻ പാടുള്ളുവെന്ന് അവർ വിൽപ്പത്രത്തിലൂടെ ശഠിക്കുന്നു.

Bury me without a coffin, naked and without prayers,
Face turned towards the ground, back turned against the world.
No stone will be placed on my grave, and my name engraved nowhere.
No epitaph is deserved for those who fail to keep their word.

ഈ വിധം വിചിത്രവും നിഗൂഡവുമായൊരു മരണാനന്തര മോഹസാക്ഷാത്കാരം ലഭിച്ചതിൽ ഇരട്ടസഹോദരർ(ജിയാൻ, സൈമൺ) ആശയക്കുഴപ്പത്തിലാകുന്നു, വിശേഷിച്ചും ആൺകുട്ടിയായ സൈമൺ. അമ്മയുടെ ഭൂമിക പൂർണ്ണമായി നിറവേറ്റാൻ സാധിക്കാത്തവളായി മരിക്കേണ്ടിവന്ന നവ്വൽ അത്രമാത്രം ഭീകര ജീവിത സംഘർഷങ്ങൾ നേരിടേണ്ടിവന്നവളായതിനാലാവാമെന്ന് മകൾ ജിയാൻ സംശയിക്കുന്നു. അതുകൊണ്ട് തന്നെ ജിയാൻ, സൈമൺ എതിർത്തെങ്കിലും അമ്മയുടെ ഭുതകാലമെന്ന തുരങ്കത്തിലൂടെ ഒരു യാത്രയ്ക്ക് തയ്യാറാകുന്നു. കുഴിമാടത്തിനുള്ളിൽനിന്നുയർന്നുവന്ന വാക്കുകളുടെ വേരു തേടി ജിയാൻ അമ്മയുടെ ഗ്രാമത്തിലേക്ക് യാത്രയാകുന്നു.

പൂർവ്വാവസ്ഥയിലേക്കൊരു സംക്രമം

നവ്വലിന്റെ മങ്ങിത്തുടങ്ങിയ ഫോട്ടോ മാത്രമാണ് ഈ വിഷമകരമായ കടങ്കഥയ്ക്ക് കുരുക്കഴിക്കുവാൻ അവൾക്കുണ്ടായിരുന്ന ഒരേയൊരു സൂചന. ആ ഫോട്ടോയ്ക്ക് പിന്നിലായി കാണുന്ന ചുമരിൽ അറബിയിൽ എഴുതിയിരുന്നത് അന്ന് യുദ്ധകാലത്ത് തടവുകാരെ പാർപ്പിക്കുവാനുണ്ടാക്കിയ കുപ്രസിദ്ധമായ ഒരു ജയിലിന്റെ പേരാണ്. പുസ്തകങ്ങളിലെ കണക്കുകൾക്ക് മാത്രം ഉത്തരം കണ്ടെത്തിയിരുന്ന ഗണിത വിദ്യാർത്ഥിയായ ജിയാൻ ജീവിതത്തിലെ പ്രയാസമേറിയ സമസ്യകൾക്ക് വഴി കണ്ടെത്തുവാൻ തുടങ്ങി. അവൾ നവ്വലിന്റെ ഗ്രാമത്തിലെ അന്വേഷണങ്ങളിൽ നിന്ന് അവരുടെ ജീവിതത്തിലെ പറയാത്ത രഹസ്യങ്ങൾ കണ്ടെത്തുകയാണു.

നവ്വലിന്റെ കുട്ടിക്കാലവും യൗവനവും പിന്നിടുന്നതൊരു പശ്ചിമേഷ്യൻഗ്രാമത്തിലാണു.ക്രൈസ്തവ കുടുംബത്തിൽ ജനിച്ച നവ്വൽ ഗ്രാമത്തിലെ ഒരു മുസ്ലീം അഭയാർത്ഥിയായ വഹാബുമായി പ്രണയത്തിലാവുകയും ഗർഭം ധരിക്കുകയും ചെയ്യുന്നു. നവ്വലിന്റെ സഹോദരന്മാരാൽ കൊല ചെയ്യപ്പെടുന്ന വഹാബിന്റെ കുഞ്ഞിനെ അവൾ പ്രസവിക്കുമെങ്കിലും കുടുംബത്തിന്റെ മാനം രക്ഷിക്കുവാനായി ആ കുഞ്ഞിനെ അനാഥാലയത്തിലേക്ക് നൽകേണ്ടി വരുന്നു. പ്രസവശേഷം കുഞ്ഞിനെ അവളിൽ നിന്ന് അകറ്റും മുൻപ് നവ്വലിന്റെ അമ്മൂമ്മ അടയാളമായി കുഞ്ഞിന്റെ വലത് കാൽപാദത്തിന് പിന്നിലായി മൊട്ടുസൂചിക്കുത്തുകളായി 3 അടയാളങ്ങൾ തീർക്കുന്നു. എന്നെങ്കിലുമൊരിക്കൽ തന്റെ മകനെ കണ്ടെത്തിയാൽ തിരിച്ചറിയാനുള്ള ഏക മാർഗ്ഗമായി 3  പുള്ളികൾ. അത് കാലിന്റെ പിൻഭാഗത്ത് നൽകപ്പെട്ടത് നവ്വൽ ഒരിക്കലും അവനെ കണ്ടെത്താതിരിക്കട്ടെ എന്ന് കരുതിത്തന്നെയാവണം. മറ്റൊരാളുടെ കണ്ണുകൾ അവന്റെ കാൽ പാദത്തിന്റെ നിരപ്പിൽ വരുകയെങ്കിൽ മാത്രം കാണപ്പെടുന്ന ഈ അടയാളങ്ങൾ അമ്മൂമ്മയുടെ ബുദ്ധിപൂർവ്വമുള്ള ഇടപെടൽ.

തിരയൽ‘ – ആകസ്മികതകളിലേക്കുള്ള പാതയോ ?

ജിയാന്റെ സഞ്ചാരങ്ങളൊടൊപ്പം പുരോഗമിക്കുന്ന ചിത്രം അവളെ അമ്മയുടെദുരിതങ്ങളേറെയറിഞ്ഞ കലാപഭൂമിയുടെ ഒഴിഞ്ഞ സങ്കേതങ്ങളിലേക്ക് ആഴ്ത്തിയിറക്കിനിർത്തുന്നു. ഇന്ന് അവിടം ഒരു പ്രേത ഗ്രാമമായി മാറിയിരിക്കുന്നു. യുദ്ധം അവശേഷിപ്പിച്ച് പോയ ഏതാനും ചില കഷണങ്ങൾ അങ്ങിങ്ങായി കാണാം; യുദ്ധാവസ്ഥയുടെ ബാക്കിയായി ഏകാന്തതയുടെ ചില പ്രതിനിധികളും, രണ്ട് കാലഘട്ടങ്ങളിലുള്ള സ്ത്രീകളുടെ ഒരേ വഴികളിലൂടെയുള്ള സഞ്ചാരങ്ങൾ; ചിത്രത്തിൽ അമ്മയുടെ ഫ്ലാഷ്ബാക്കും ജീയാന്റെ അന്വേഷണങ്ങളും ഇടവിട്ട് അവതരിപ്പിക്കുമ്പോൾ തിരച്ചിലുകളിൽ കുടങ്ങിക്കിടക്കുന്ന സ്ത്രീയുടെ പരമമായ അസ്ഥിത്വാന്വേഷണ യാത്രകൾ ആണ്ടുകളായുള്ളൊരു തുടർച്ചയാണെന്ന് തോന്നിപ്പോകും.

ആകാശമില്ലാത്ത പറക്കൽ

യുദ്ധാരംഭത്തിൽ അനാഥാലയത്തിൽ തള്ളപ്പെട്ടമകനെ അന്വേഷിച്ചെത്തുന്ന നവ്വൽ തന്റെ ഗ്രാമത്തിൽ നിറയെ പുകഞ്ഞുകൊണ്ടിരിക്കുന്ന വീടുകളും  തരിശാക്കപ്പെട്ടകൃഷിഭൂമികളും പട്ടാളമെന്നോ ഭീകരവാദികളെന്നോ തിരിച്ചറിയാനാവത്ത തോക്കേന്തിയ ഭൂരിപക്ഷവും നിറഞ്ഞൊരിടമാണ് കാണുന്നത്. സുരക്ഷയുടെ നേരിയ പാടപോലുമില്ലാത്ത ആ ഭീകരഭൂമിയിൽ നവ്വൽ അലഞ്ഞു. മകനെത്തേടി. ഇടയ്ക്ക് ക്രിസ്ത്യൻ വിമതരുടെ ആക്രമണത്തിന് വിധേയമായ ഒരു ബസ്സിൽ നിന്ന് നവ്വൽ അതഭുതകരമായി രക്ഷപ്പെടുന്നു. അവർ തീയിട്ട് ചുട്ട് കൊല്ലുവാനായി മണ്ണണ്ണ തൂകപ്പെട്ടശരീരവുമായി നവ്വൽ ആ ജ്വലിക്കുന്ന കലഹ ഭൂമിയിൽ നിന്ന് ഒരു പ്രതിജ്ഞയെടുക്കുന്നു. കലാപങ്ങൾക്ക് കാരണമായ വിമത നേതാവിനെ വധിക്കുവാനായി അവൾ പരിഷ്‌കരണവാദികളുടെ സംഘവുമായി ചേർന്ന് പ്രവർത്തിച്ച് വളരെ വിദഗ്ദ്ധമായി വിമത നേതാവിനെ കൊലചെയ്യുന്നു. ശേഷം 15 വർഷങ്ങൾ ജയിലിനുള്ളിലെ ക്രൂര പീഡനങ്ങൾ; അതിലൊന്നും തളരുന്ന ആത്മധൈര്യം ആയിരുന്നില്ല നവ്വലിന്റേത്. അവളെ ഒരുക്കുവാനായി ജയിലിൽ 72 ആം മുറിയിലെ തടവുകാരിയായ നവ്വൽ നിഷേധിയെന്ന പേര് അബു താരിക്കിന് മുന്നിലും ഈട് വയ്ക്കാൻ തയ്യാറാകുന്നില്ല. അയാൾ മറ്റുള്ള സ്ത്രീകളെ ഉപദ്രവിക്കുമ്പോൾഅവരിൽ നിന്നുയരുന്ന ഭീകരമായ അലർച്ചകളിൽ നിന്ന് ആശ്വാസമെന്നോണം നവ്വൽ 24 മണിക്കൂറും പാടുവാൻ തുടങ്ങി. അങ്ങിനെ അവൾക്ക് വുമൺ ഹൂ സിങ്ങ്‌സ്എന്ന അപരനാമം നൽകപ്പെട്ടു. അബു താരിക്കിനാൽ നിരന്തരം ബലാത്ക്കാരം ചെയ്യപ്പെട്ടനവ്വൽ ഗർണിയാക്കുകയും ഇരട്ടകുട്ടികൾക്ക് ജന്മം നൽകുകയും ചെയ്യുന്നു. തങ്ങളുടെ പിറവി ഈ വിധമൊരു അമർഷത്തിൽ നിന്ന് ഉടലെടുത്തതെന്നുള്ള സത്യംഅറിയുമ്പോൾ ജിയാൻ തളരുന്നു, സഹോദരൻ സൈമണിനെയും സഹായത്തിനായി അവൾ വിളിച്ചുവരുത്തുന്നു. ജനനവും മരണവും അനുമതികൾ ചോദിക്കാതെ വന്നുപോകുവരാണെങ്കിലും അവയുടെ ഉൽപത്തി അറിയുവാൻ ഏതൊരാളും അനുഗ്രഹിക്കുന്നുണ്ടാവില്ലേ. തങ്ങൾ സ്‌നേഹമുരുക്കിയുണ്ടായ ഉത്പന്നങ്ങളല്ലെന്നും വെറുപ്പിലും പൈശാചികതയിലും ഉണ്ടായവരാണെന്നുമുള്ള ബോധം; അത് തളർത്തുന്നൊരു തിരിച്ചറിവ് തന്നെ. ഗ്രാമത്തിലെ തദ്ദേശീയർക്ക് നവ്വലിന്റെ മകൾ എന്ന പരിചയപ്പെടുത്തൽ അസ്വസ്ഥതയുണ്ടാക്കുന്നു, ജിയാനെ പരസ്യമായി അവർ ആക്ഷേപിക്കുന്നു. ആ അനുഭവത്തിൽ നിന്നും നവ്വൽ എത്ര മാത്രം അപഹാസ്യയായി ജീവിക്കേണ്ടി വന്നവളായിരുന്നു എന്ന് മക്കൾ മനസ്സിലാക്കുന്നു. ഒരു പക്ഷെ തങ്ങളെ വാത്സല്യപൂർവ്വം പരിചരിക്കാൻ കഴിയാതെ വന്നത് അമ്മയുടെ ജീവിതത്തിൽ സംഭവിച്ച കയ്പുകൾ കാരണമാകാം എന്നവർ മനസ്സിലാക്കുന്നു.

ഇരട്ടകുട്ടികളായ തങ്ങളെ പ്രസവമെടുത്ത നഴ്‌സ് പരിചരിക്കുകയും നവ്വൽ ജയിൽ മോചിതയായ ശേഷം തിരികെ ഏൽപ്പിക്കുകയും ചെയ്തതാണ്. ശേഷം നവ്വൽ പ്രവർത്തിച്ചിരുന്ന സംഘത്തലവന്റെ സഹായത്തോടെ ഇരട്ടകളുമായി കാനഡിയിലേക്ക് ജീവിതമുറപ്പിക്കുന്നു. അവിടം മുതല്ക്കുള്ള ജീവിതം മാത്രമേ ജിയാനും സൈമണും ഓർക്കുന്നുള്ളൂ. അതിന് മുൻപുള്ള യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തുവാനാവണം നവ്വൽ തന്റെ മരണാനന്തരം മക്കളെ ഇങ്ങനൊരു പര്യവേക്ഷണത്തിനയക്കുന്നത്.

നേർരേഖയിലെ മൂന്ന് അടയാളങ്ങൾ

കാനഡയിലെ ജീവിതത്തിനിടയിലൊരു നാൾ സ്വിമ്മിംഗ് പൂളിൽ നിന്ന് തല ഉയർത്തി നോക്കുന്ന നവ്വൽ ആ 3 മൊട്ടുസൂചിക്കുത്തുകൾ കാണുന്നു. ആ നിമിഷത്തിനപ്പുറം നവ്വൽ പിന്നെ ചലിച്ചിട്ടില്ല, അവർക്ക് സ്‌ട്രോക്ക് സംഭവിച്ചു. മരണക്കിടക്കയിൽ അഭിഭാഷകന്റെ സഹായത്തോടെ തയ്യാറാക്കുന്ന വില്പത്രത്തിലെ കത്തുകളാണ് ജിയാന്റെയും സൈമണിന്റെയും കൈവശമുള്ളത്.

ഒന്നും ഒന്നും ഒന്നോ ?

അജ്ഞാത സഹോദരന്റെ വിവരങ്ങൾ അന്വേഷിച്ച് സൈമൺ നവ്വൽ പ്രവർത്തിച്ചിരുന്നസംഘത്തിന്റെ തലവന്റെയരികിലെത്തുന്നു. അയാളിൽ നിന്ന് ലഭിച്ച അപ്രതീക്ഷിത സത്യം സൈമൺ ജിയാനുമായി പങ്കുവെയ്ക്കുന്ന നിമിഷം; അതാണ് ഈ ചിത്രത്തിലെ ഏറ്റവും പ്രഹരമേൽപ്പിക്കുന്ന നിമിഷം. സൈമൺ ജിയാനോട് ചോദിക്കുന്നു.ഒന്നും ഒന്നും രണ്ടല്ലേ ?

ആണെുള്ള മറുപടിക്ക് എനിക്ക് ഒന്നും ഒന്നും ചേർക്കുമ്പോൾ രണ്ടല്ല, ഒന്നാണ് കിട്ടുന്നത്എന്ന് പറയുന്നു. സൈമണിന്റെ മുഖത്ത് നോക്കി വിറങ്ങലിച്ചിരിക്കുന്ന ജിയാൻ ശരീരത്തിന്റെ ഏറ്റവും അടിത്തട്ടെന്നൊരിടമുണ്ടെങ്കിൽ അവിടെ നിന്ന് ഉത്ഭവിച്ച ഒരു എങ്ങൽ പുറപ്പെടുവിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ ജിയാനെ പോലൊരു പെൺകുട്ടിക്ക്  പ്രതികരിക്കുവാനാകുന്ന ഒരേയൊരു മാതൃക. ആ ഒരു ഏങ്ങൽ ഇനിയൊരിക്കലും എനിക്ക് മറക്കാനാവില്ല; ഓരോ കഥാപാത്രത്തിനും യോജിച്ച അഭിനയ സന്ദർഭങ്ങൾ ഒരുക്കി കൊടുക്കുന്നത് സംവിധായകന്റെ കഴിവല്ലാതെ മറ്റെന്ത്! എന്നെ ഞെട്ടിച്ച ആ കിതപ്പോടെയുള്ള ദീർഘനിശ്വാസം; അതെവിടെ നിന്ന് അവർ പുറപ്പെടുവിച്ചു! അത്ഭുതം……

സഹോദരൻ, അച്ഛൻ എന്ന 2 വ്യക്തികളെ തിരഞ്ഞിറങ്ങിയ ഇരട്ടകൾ ഒന്നിൽ തന്നെയാണ് വന്ന് നിന്നത്. നവ്വലിന് സ്‌ട്രോക് ഉണ്ടായ ദിവസം സ്വിമ്മിംഗ് പൂളിൽ വച്ചുകണ്ട 3 അടയാളങ്ങളുള്ള മകൻ അവളെ ജയിലിൽ വച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ അബു താരീക്ക് തന്നെ ആയിരുന്നു. അച്ഛനും മകനും ഒരേ ഒരാൾ!  സ്വന്തം മകനാൽ ബലാത്കാരം ചെയ്യപ്പെട്ട് ഗർഭിണിയായ അമ്മ; ആ അമ്മയുടെ ഇരട്ടക്കുട്ടികൾ. ബന്ധങ്ങൾ വലിയ വിരോധാഭാസങ്ങളായി മാറുന്നു.

ഒന്നും ഒന്നും ഒന്ന് എന്നുള്ള കുഴപ്പിക്കുന്ന ഗണിതതത്വത്തിലേക്ക് എത്തിക്കുവാൻ ആവണം ജിയാനെ ഗണിത വിദ്യാർത്ഥിയാക്കിയതും ചിത്രത്തിൽ ഉടനീളം ഉത്തരം കണ്ടെത്താത്ത ഗണിത പ്രശ്നങ്ങളെ കുറിച്ച് പരാമർശിക്കുന്നതും. ഇത്രയും വിചിത്രമായൊരു ക്ലൈമാക്‌സിലേക്ക് എത്തിക്കുവാൻ കണ്ടെത്തിയ ഗണിത വഴികൾ!

ശവക്കല്ലറക്കുള്ളിൽ നിന്നൊരു ശബ്ദം.

അച്ഛനും മകനും വേണ്ടി നവ്വൽ എഴുതിയ 2 കത്തുകൾ ജിയാനും സൈമണും അബു താരീക്കിനെ ഏല്പിക്കുന്നു. അയാൾ കാനഡയിൽ തന്നെ ഒരു ബസ്സ് സ്റ്റേഷനിൽ ജോലി നോക്കുന്നു.അച്ഛനുള്ള കത്ത് ഇങ്ങിനെ വായിക്കപ്പെടും.
അച്ഛനുള്ള
കത്ത്:
I am trembling as I write this.
I recognized you, although you didn
t recognize me
It
s a wonderful miracle: Im your (prisoner) number 72
This letter will be delivered by our children.
You will not recognize them because they are beautiful,
But they know who you are
Through them, I want to tell you: you
re still alive
But soon you
ll be quite, I know.
Because everyone is silent before the truth
Signed: the whore of (cell) 72

നഷ്ടപ്പെട്ടുപോയമകനായുള്ളത്ഇങ്ങനെ:
I am speaking to the son, not the torturer
Whatever happens, I will always love you
That
s the promise that I made to you at your birth, my son
Whatever happens, I will always love you
I
ve searched for you whole life, and then I found you.
You could not recognize me; you have a tatto on your right heel
I saw it and recognized you, and I found beautiful
I breathe to you all the sweetness of the world my love.
Console yourself because nothing is more beautiful than being together.
You were born of love. Your brother and sister were also born of love
Nothing is more beautiful than be together
Your mother . . .  prisoner number 72.

ഒരു കരാർ സഭലമാക്കപ്പെടുന്നു. നവ്വൽ ശവക്കല്ലറയ്ക്കുള്ളിൽ നിന്ന് മക്കളോട് പറയുന്നുണ്ടാകും.  ജനനത്തിന്റെ ആ അമർഷച്ചരട് ഭേദിക്കപ്പെട്ടിരിക്കുന്നല്ലൊ, ഇനിയെനിക്ക് നിങ്ങളെ താലോലിക്കാം, സാന്ത്വനിപ്പിക്കാം, മൃദുവായി താരാട്ട് പാടാം

അറിയുന്നതും അറിയത്തതുമായ സത്യങ്ങൾ ജീവിതങ്ങളെ എങ്ങിനെയെല്ലാം രൂപപ്പെടുത്തുന്നു, മാറ്റിമറിക്കുന്നു! വർഷങ്ങൾ കൂടെ ജീവിച്ചവർ ആണെങ്കിൽ പോലും ഓരോ മനുഷ്യനും ഓരോ മുഴുത്ത നിഗൂഢതയാണ്. കാറ്റ് കയറാത്ത, വെളിച്ചമിറങ്ങാത്ത അറകൾ എനിക്കും നിങ്ങൾക്കുമുണ്ട്.ഒന്നും ഒന്നും,രണ്ടും രണ്ടും, മൂന്നും മൂന്നും ഒക്കെ ചേരുമ്പോൾ ഗണിത ശാസ്ത്രം അംഗീകരിക്കാത്ത വിചിത്ര ഉത്തരങ്ങൾ കണ്ടെത്തു ഇടങ്ങൾ; അതെല്ലാവർക്കുമുണ്ട്.

…………..
soniarafeek@gmail .com

Comments

comments