മരത്തിന്റെ വേര്,
മുളച്ചുകൊണ്ടേയിരിക്കും…

നിലവിളക്കിന്റെ തിരി തെളിച്ച്, വിരിച്ചിട്ട തൂശനിലയിലേയ്ക്ക് മുല അരിഞ്ഞിട്ട്, മുലക്കരത്തിനെതിരെ സമരം ചെയ്തു രക്തം വാർന്നു മരിച്ചവളടക്കം എത്രയെത്രപേർ!

പട്ടാളത്തിനു മുന്നിലെ അക്കാമ്മാച്ചെറിയാന്റെ ധീരത അറിഞ്ഞത് എൽപി ക്ലാസിൽ. വിപ്ലവം എന്തെറിയാത്ത പ്രായത്തിൽ തന്നെ ഡോക്ടറോ എഞ്ചിനീയറോ അല്ല  രക്തസാക്ഷിയാവുകയാണ് ജീവിത ലക്ഷ്യമെന്ന് തീരുമാനിപ്പിക്കുത്രയും കടൂത്ത കമ്യൂണിസ്റ്റ് വേരോട്ടം. പത്തുമണിച്ചെടികൾ കൊണ്ട് വലിയ അരിവാൾ ചുറ്റിക നക്ഷത്രമുണ്ടാക്കി അതിനു വെള്ളമൊഴിച്ച് പൂവിരിയിച്ച കുട്ടിക്കാലം!

വെടികൊണ്ട തെങ്ങായിരുന്നു ആദ്യത്തെ ഹീറോ. ഒക്ടോബർ 27ന് ചെത്തിയും ചെമ്പരത്തിയുമടക്കം ചുവന്ന പൂക്കളും പറിച്ച് തീർത്ഥാടനത്തിനെന്ന പോലെ വയലാറിലേയ്ക്ക് പോകുമ്പോൾ പലവട്ടം കണ്ട വെടിയേറ്റ തെങ്ങുകൾ. ചങ്കിൽ വെടിയുണ്ടയേറ്റുവാങ്ങിയ ആ തെങ്ങുകളിലൂടെ  ഒരു സമരം അടയാളപ്പെടുകയായിരുന്നു. ലോകത്ത് മറ്റൊരു സമരത്തിനും അങ്ങനെയൊരു സ്മാരകമുണ്ടാവില്ല. ഇപ്പുറത്തു നിന്നുനോക്കിയാൽ അപ്പുറം കാണു ആ ദ്വാരം കാണുമ്പോൾ ആണിപ്പഴുത് ഓർത്തു പോകുന്ന കൗമാരകാലം!

സമരങ്ങളുടെ ഓർമ്മകളുമായി ജീവിക്കുകയും സമരം മാത്രമാണ് പോംവഴിയെന്ന് തിരിച്ചറിയുകയും ചെയ്ത മനുഷ്യരുണ്ടായിരുന്നു ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറു വരെ ഈ കേരളത്തിൽ. രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ട് വരെയെ പണിസമയം നിജപ്പെടുത്തിയപ്പോഴാണ്, സൈറൺ മുഴങ്ങി തുടങ്ങിയത്. സൈറൺ അടിക്കു സമയം വാച്ചിൽ നോക്കി ഉറപ്പാക്കും എങ്ങാനും തിരിമറി സൈറണടിച്ചാൽ, സൈറൺ അടിപ്പിച്ചവന് അടിയുറപ്പാണ്- സമരത്തിന്റെ കാഹളമാണ് ആ സൈറണുകൾ മുഴക്കിയിരുത്. നേരത്തെ സൈറണടിച്ച് പണിക്കാരെ നേരത്തെ ഇറക്കാനോ, വൈകി അടിച്ച് കൂടുതൽ പണിയെടുപ്പിക്കാനോ പാടശേഖര സമതിക്കാർ ഭയന്നു.

റോഡു വന്നത്, ബസ് വന്നത്, കടത്ത് വന്നത്-എല്ലാം സമരം ചെയ്താണ്.

റേഷനരി കരിച്ചന്തയിൽ വിറ്റതിനെതിരെ…

പൊതുക്കിണർ വേണമെന്ന ആവശ്യമുയർത്തി…

പഞ്ചായത്ത് പൈപ്പിൽ വെള്ളം എത്തിക്കാത്തതിൽ പ്രതിഷേധിച്ച്…

മിച്ചഭൂമിസമരം, കുടികിടപ്പ് സമരം, വിമോചന സമരം, ഒരയണ സമരം തുടങ്ങി എത്രയെത്ര സമരങ്ങൾ!

ജന്മിയുടെ വീട്ടുപടിക്കൽ കഞ്ഞിയും വെച്ച് സമരജീവിതം നയിച്ച് വിജയിച്ചപ്പോൾ, സമരമാണ് ജീവിതം എന്നുറപ്പിച്ച കുറേ മനുഷ്യരുണ്ടായിരുന്നു- നാമവരെ സഖാവ്എന്നു വിളിച്ചു. സഖാവ് ആണോ പെണ്ണോ ആയിരുന്നില്ല. സഖാവിനോടുള്ള വിശ്വാസത്തോളം അന്ന് ദൈവത്തോടു പോലും വിശ്വാസമുണ്ടായിരുന്നില്ല. സൗമ്യതയും അതേസമയം കീഴടങ്ങായ്മയും സഖാവിന്റെ മുഖമുദ്രയായി. അവരുടെ കണ്ണുകൾ ദൂരെയെവിടെയോ ഉള്ള ലക്ഷ്യങ്ങളിൽ നിലയുറപ്പിക്കപ്പെട്ടിരുന്നു. അവർക്കൊപ്പം പോയാൽ അവരുടെ കണ്ണിൽ കാണുന്ന ആ ലക്ഷ്യത്തിലെത്താമെന്ന് ഒരു പുസ്തകവും വായിക്കാത്തവനും മനസിലായി. ലക്ഷ്യം അത്രമാത്രം വ്യക്തമായിരുന്നു ഓരോ സഖാവിന്റേയും ഓരോ ചലനങ്ങളിലും. അതുകൊണ്ട്, ആ സഖാക്കൾ വിളിച്ചാൽ ചാകാനും കൊല്ലാനും മുദ്രാവാക്യം മുഴക്കാനും ആളുകൾ കൂടി. ഒന്നും അവസാനിച്ചിരുന്നില്ല. പക്ഷെ, സഖാക്കളുടെ കണ്ണുകളിൽ ആ ലക്ഷ്യത്തിലേയ്ക്കുള്ള തിളക്കം മായുകയും ജീവിക്കുന്ന ചുറ്റുപാടുകളിലേയ്ക്കു മാത്രം നോട്ടങ്ങൾ പതറുകയും ചെയ്തപ്പോൾ ആരാധനാലയങ്ങളും ലോട്ടറി ഏജൻസികളും പെരുകി.

പിന്നീട് സമരങ്ങൾ ശക്തി പ്രകടനങ്ങളായി. പൊതുമുതൽ യാതൊരു ഉളുപ്പുമില്ലാതെ നശിപ്പിച്ച് ശക്തി പ്രകടിപ്പിച്ചപ്പോൾ, ആ ശക്തി കണ്ട് ഒപ്പം നിൽക്കേണ്ട ജനം ഭയന്ന് പിന്മാറി. ജനത്തെ ഭയപ്പെടുത്തു ശക്തിയായി പാർട്ടികൾ മാറിയപ്പോൾ, ജനം ഭയത്തോടെ അവരെ നോക്കിക്കണ്ടു. വോട്ട് ചെയ്ത് ആ തൊല്ല ഒഴിവാക്കി. കപ്പം പോലെ പിരിവ് കൊടുത്തു.

സോവിയറ്റ് യൂണിയൻ തകരുകയും ക്രെയിനിൽ തൂക്കിയ തലയില്ലാത്ത ലെനിന്റെ ചിത്രം മനോരമ പ്രസിദ്ധീകരിക്കുകയും ചെയ്തതിനു ശേഷം തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം പോലുള്ളവയെ പറ്റി മിണ്ടാതെയായി. പാർട്ടിക്ലാസുകളിൽ മെമ്പറന്മാർ മേൽക്കമ്മറ്റിയിൽ നിന്നു വവരെ സോവിയറ്റ് യൂണിയന്റെ തകർച്ച നിരത്തി വെള്ളം കുടിപ്പിച്ചു – വിശദീകരിക്കാനാവാത്ത തകർച്ച… വിശദീകരിക്കാനാവാത്ത തളർച്ച!

തൊഴിലില്ലാത്ത ചെറുപ്പക്കാർ തൊഴിലിനു വേണ്ടി അലയുമ്പോൾ ആർക്കു വേണം കംപ്യൂട്ടർ പോലുള്ള ചില മുദ്രാവാക്യങ്ങൾ ഉയർത്തിയെങ്കിലും 1990 വന്നത് പെട്ടെന്നായിരുന്നു. ഡങ്കൽ നിർദ്ദേശം, ഗാട്ട് കരാർ എന്നിവയുടെ വരവോടെ നിഴൽയുദ്ധത്തിനുള്ള പുതിയ ശത്രുവിനെ കിട്ടി- ആഗോളവൽക്കരണം. അതേവരെ കേട്ടപദാവലികളിൽ നിന്ന് വിഭിമായിരുന്നു ഇപ്പറഞ്ഞ വൽക്കരണം. പിന്നീട് കുറേ വർഷങ്ങൾ ആ പ്രതിഭാസത്തിനെതിരെ വടക്ക് പടിഞ്ഞാറേ ദിശയിലേയ്ക്ക് മൈക്ക് നീക്കി വെച്ച്, ക്ലിന്റണോടും ബുഷിനോടും സംസാരിച്ച് കടന്നു പോയി.

അപ്പോഴേയ്ക്കും രാമായണവും മഹാഭാരതവും സീരിയലായി. ബാബറി മസിജിദും തകർന്നു. വർഗ്ഗീയത കിടിലൻ തുറുപ്പു ചീട്ടായി വോട്ടുരാഷ്ട്രീയത്തിന് കിട്ടുകയും ചെയ്തു. നാരായണപ്പണിക്കർ, വെള്ളാപ്പള്ളി, ബിഷപ്പുമാർ, ശിഹാബ്തങ്ങൾ തുടങ്ങി പുതിയ കുറച്ചുപേർക്ക് പത്രങ്ങളിൽ രാഷ്ട്രീയം പച്ചയ്ക്ക് പറയാനും വിലപേശാനുമുള്ള അവസരമായി പിന്നീട്. സമരം എന്നൊക്കെ പറഞ്ഞാൽ അതിനിടയിൽ പലതു വന്നു. സ്വാശ്രയ കോളേജുകൾക്കെതിരെ… വിദ്യാഭ്യാസകച്ചവടത്തിനെതിരെ എന്നിങ്ങനെയുള്ളവ. കൂത്തുപറമ്പിലെ അഞ്ചുരക്തസാക്ഷികളുടെ മണ്ഡപങ്ങൾ ഗുരുമന്ദിരങ്ങൾക്കൊപ്പം വ്യാപകമായി സ്ഥാപിക്കപ്പെട്ടു.

വിദ്യാർത്ഥി രാഷ്ട്രീയം നിരോധിച്ച് കോടതി ആ സ്ഥാപനത്തിന്റെ രാഷ്ട്രീയബോധം പ്രകടിപ്പിച്ചു. ഹർത്താൽ നിരോധനം, പൊതുസ്ഥലത്ത് യോഗവും പ്രകടനവും നിരോധനം അങ്ങനങ്ങനെ നിരോധനങ്ങളുടെ ഒരു വേലിയേറ്റം തന്നെയായി.

രാഷ്ട്രീയപ്പാർട്ടികളുടെ ശക്തിപ്രകടന സമരങ്ങൾക്കെതിരെയാണ് ജനഹിതമെന്നതിന് തെളിവാണ് ബന്ദ്- ഹർത്താൽ നിരോധനമടക്കമുള്ളവയ്ക്ക് കിട്ടിയ ജനപിന്തുണ. അതുവരെ നടന്നിരുന്ന ഏറ്റവും വലിയ സമരമുറ അങ്ങനെ കൈമോശം വന്നു.

മനുഷ്യചങ്ങലയെന്ന വിസ്മയസമരം കണ്ട് ലോകം കോരിത്തരിച്ചത്

Comments

comments