കാണാം. പൊതുവിൽ മലയാള നോവലിസ്റ്റുകൾ തങ്ങളുടെ വൈയക്തികമായ ജാതി-മത സാമൂഹികതകൾ മറികടക്കുന്ന സാഹിതീയഭാവനക്കു തയ്യാറായിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഒരളവോളം ഉറൂബും കോവിലനും (തട്ടകം ഒഴികെ) പൂർണ്ണമായും ആനന്ദും മാത്രമാണ് തങ്ങളുടെ നോവലുകളിൽ ജാതിഘടനയുടെ പ്രത്യക്ഷ സൂചകങ്ങളും പശ്ചാത്തലവും ഒഴിവാക്കിയത്. ചന്തുമേനോൻ – സി.വി-തകഴി-എം.ടി- വി.കെ.എൻ വഴി സുഭാഷ്ചന്ദ്രൻ വരെ നീളുന്ന നായർ ജാതിസ്വത്വത്തിന്റെയും സുരേന്ദ്രൻ-വിജയൻ-കോവിലൻ-മുകുന്ദൻ വഴി നീളുന്ന ഈഴവജാതിസ്വത്വത്തിന്റെയും സാമൂഹ്യ ചിത്രീകരണങ്ങളാണ് ഒരർഥത്തിൽ മുഖ്യധാരാ മലയാളനോവൽ. പ്രത്യക്ഷവും പരോക്ഷവുമായ ജാതിചിഹ്നങ്ങൾ അവയിൽ സമൃദ്ധമായി സിഹിതമാകുന്നു. അയൽക്കാരും തലമുറകളും തട്ടകവും മനുഷ്യന് ഒരു ആമുഖവും പോലുളള കൃതികൾ ഈ സാമൂഹ്യസ്വത്വത്തെ ചരിത്രവൽക്കരിക്കുന്നുന്നു മാത്രം. അവയിലും ജാതിനിരാകരണമോ വിമർശനമോ പോലുമല്ല താൽപര്യം; ജാതിസമൂഹത്തിന്റെ സ്ഥാനപ്പെടുത്തൽ തന്നെയാണ്.

          ആധുനികതയുടെ  ബൃഹദാഖ്യാനങ്ങളിൽ പ്രമുഖമായ മതം, സ്ത്രീയെ ദൈവശാസ്ത്രത്തിന്റെയും മാനവികതയുടെയും തുറകണ്ണിലൂടെയല്ല, പൗരോഹിത്യ, പുരുഷാധിപത്യ വ്യവസ്ഥകളുടെ അടഞ്ഞ മൂല്യങ്ങളിലൂടെയാണ് കണ്ടുപോരുന്നത്. ശരീരത്തിലും ആത്മാവിലും ഒരുപോലെ വിലങ്ങുകളിട്ടാണ് മതം സ്ത്രീയെ മെരുക്കുന്നത്. ഓരോ മതവും അടിമുടി സ്ത്രീവിരുദ്ധവും അതുകൊണ്ട്തന്നെ മനുഷ്യവിരുദ്ധവും  ദൈവവിരുദ്ധവും യുക്തിരഹിതവുമാണ് എന്ന് സ്ഥാപിക്കുന്ന ഒരു പറ്റം നോവലുകൾ മലയാളത്തിലുണ്ടായി. മുഖ്യമായും ക്രിസ്ത്യൻ, മുസ്ലീം സംഘടിത മതഘടനയ്ക്കു നേരേ ഉയരുന്ന സ്ത്രീപക്ഷ വിമർശനമായാണ് ഇവ ഭാവനചെയ്യപ്പെട്ടിട്ടുള്ളത്. ദൈവത്തെയോ മതത്തെയോ നിരാകരിക്കുന്ന യുക്തിബോധമെന്നതിനപ്പുറം, മതാത്മക മാനവികതയിൽ സ്ത്രീക്കു നിഷേധിക്കപ്പെടുന്ന ഇടങ്ങളെക്കുറിച്ചാണ് ഇവ ഉൽക്കണ്ഠപ്പെടുന്നത്. സാറാജോസഫ്, ഖദീജാ മുംതാസ്, സഹീറാ തങ്ങൾ തുടങ്ങിയവരുടെ നോവലുകൾ ഭാഷ, ശരീരം, ലൈംഗികത, കുടുംബം, മാതൃത്വം കന്യകാത്വം, ആത്മീയത എന്നിങ്ങനെ സ്ത്രീ  നേരിട്ടിടപെടുന്ന ഓരോ വൈയക്തിക, സാമൂഹിക ജീവിത മണ്ഡലത്തിലും അവൾക്കു നേരേ രൂപം കൊള്ളുന്ന പൗരോഹിത്യത്തിന്റെ  മൂടുപടങ്ങൾ ചീന്തിയെറിയുന്നവയാണ്. ആഗോള, ദേശീയ, പ്രാദേശിക തലങ്ങളിൽ ഏറ്റവും മൂർത്തമായി നിലനിൽക്കുന്ന സാമൂഹിക സംഘർഷങ്ങളിലൊന്നു കൂടിയാണ് മതാധിപത്യത്തിനെതിരായുള്ള സ്ത്രീ സ്വത്വത്തിന്റെ ഈ ഉണർവുകൾ മറനീക്കിക്കാണിക്കുന്നത്. മതവിമർശനം നവോത്ഥാനാധുനികതയുടെ ഒരു സാമൂഹ്യാദർശമായി മലയാളനോവൽ മുൻപും നാമമാത്രമായെങ്കിലും ഏറ്റെടുത്തിട്ടുണ്ടെങ്കിലും (ദേവ്, മുണ്ടശ്ശേരി….) സ്ത്രീപക്ഷ മതവിമർശനം ആധുനികാനന്തര നോവലിലെ സവിശേഷമായ ഭാവുകത്വങ്ങളിലൊന്നാണ്. സക്കറിയ സാമാന്യമായവതരിപ്പിച്ചിട്ടുളള ക്രൈസ്തവസഭയുടെ സ്ത്രീവിരുദ്ധതയെ തന്റെ മിക്ക നോവലുകളുടെയും സാംസ്‌കാരിക രാഷ്ട്രീയമായിത്തന്നെ പരിവർത്തിപ്പിക്കുന്നു, സാറാജോസഫ്. ആലാഹയുടെ പെമക്കൾ, മാറ്റാത്തി, ഒതപ്പ്, ആളോഹരി ആനന്ദം എന്നീ രചനകൾ ഉദാഹരണം. സ്ത്രീയുടെ ശരീരത്തിലും ലൈംഗികതയിലുമാണ് പുരുഷാധിപത്യമതങ്ങൾ ഏറ്റവും കൂടുതൽ അധികാരം പ്രയോഗിക്കുന്നത് എതുകൊണ്ടുതന്നെ ശരീരം, ലൈംഗികത എന്നിവയെയാണ് സാറാജോസഫിന്റെ കൃതികൾ ഏറ്റവും നിശിതമായി പ്രശ്‌നവൽക്കരിക്കുന്നതും രാഷ്ട്രീയവൽക്കരിക്കുന്നതും. മതങ്ങളെ, അവയുടെ ചരിത്രപരമായ അധികാരഘടന മുൻനിർത്തി വിചാരണ ചെയ്യുന്നു, ഈ നോവലുകൾ. ഒതപ്പ്‘, കേരളത്തിലെ കത്തോലിക്കാസഭയുടെ ആഭ്യന്തര വിമർശനമാണെങ്കിൽ ആളോഹരിആഗോളതലത്തിൽ തന്നെ സഭ നേരിടുന്ന ലൈംഗിക മൂല്യവിചാരണയുടെ സ്ത്രീപക്ഷ രാഷ്ട്രീയമായി മാറുന്നു. ബഷീറും എൻ.പി.യും അവതരിപ്പിച്ചതിൽ നിന്നു ഭിന്നമായി ബർസ, റാബിയ എന്നീ നോവലുകളിലൂടെ ഖദീജാ മുംതാസും സഹീറാതങ്ങളും ഉന്നയിച്ച മുസ്ലിം സ്ത്രീകളുടെ മതജീവിതത്തത്തിന്റെ ലിംഗപരവും ലിംഗപദവീപരവുമായ വിമർശനമാകട്ടെ, അത്രമേൽ തുടർച്ചകളില്ലാതെ പോയി; അങ്ങേയറ്റം മതാത്മകവും മൗലികവാദപരവുമായി പരിണമിക്കുന്ന ഒരു സാമൂഹ്യഘടനയിൽ ഇത്തരം പൊളിച്ചെഴുത്തുകൾക്കുളള രാഷ്ട്രീയ പ്രാധാന്യം ഏറെയായിട്ടും.

          മതം, ജാതി, ലിംഗം, വർഗം, ഭരണകൂടം തുടങ്ങിയ അധികാര സ്ഥാപനങ്ങൾക്കെതിരെ എന്നപോലെ പ്രത്യയശാസ്ത്ര ജടിലമായ രാഷ്ട്രീയസ്ഥാപനങ്ങൾക്കു നേരേയും ഉയരുന്ന വിമർശനവും വിയോജിപ്പും സമകാല മലയാള നോവലിലെ ചരിത്രാനുഭവങ്ങളിലൊന്നാണ്. കമ്മ്യൂണിസം ഭരണകൂട ഭീകരതയായി മാറിയ ഒരു പ്രത്യയശാസ്ത്ര വ്യതിയാനമാണെന്ന ധാരണ 1930-80 കാലത്ത് മലയാളിക്ക് സ്വപ്നത്തിൽപോലും ഉണ്ടായിരുന്നില്ല. കൽക്കത്താ തീസിസ് 1948 –ൽ ത്തന്നെ ഈയൊരു യാഥാർഥ്യത്തിന്റെ മറനീക്കിയിരുന്നുവെങ്കിലും , ‘പരാജയപ്പെട്ട ദൈവംനൽകിയ തിരിച്ചറിവുകൾ ചിലരെയെങ്കിലും ഈ വസ്തുത ബോധ്യപ്പെടുത്തിയിരുന്നുവെങ്കിലും , ആധുനികതാ വാദത്തിന്റെ പ്രമുഖ വക്താക്കൾ ഏതാണ്ട് ഒടങ്കം കമ്മ്യൂണിസ്റ്റ് വിരുദ്ധത മുൻനിർത്തി ഗാന്ധിയൻ  മാനവികത മുന്നോട്ടു വെച്ചിരുന്നെങ്കിലും, മലയാളിയുടെ പൊതുബോധം കമ്മ്യൂണിസത്തിൽ വിശ്വസിക്കുക തന്നെയായിരുന്നു. സി.ജെ, ഗോവിന്ദൻ, ഇടശ്ശേരി, ഉറൂബ് , അക്കിത്തം, അയ്യപ്പപണിക്കർ തുടങ്ങിയവരിൽ നിന്ന് വിജയൻ, ആനന്ദ് എന്നിവരിലേക്കും പിന്നീട് എം.സുകുമാരൻ, സി.ആർ. പരമേശ്വരൻ എന്നിവരിലൂടെ മാധവൻ, ടി.പി. രാജീവൻ, ഇ.സന്തോഷ്‌കുമാർ തുടങ്ങിയവരുടെ ഭാവനയിലേക്കും സഞ്ചരിച്ച ഈ രാഷ്ട്രീയബോധം ചരിത്ര വിചാരണയുടെ രൂപത്തിൽ ആവിഷ്‌കാരം നേടിയത് നോവലിലും ചെറുകഥയിലുമാണ്. ഹംഗറിയിലെയും  (1956)   ചെകൊസ്ലാവാക്യയിലേയും (1968) സോവിയറ്റ് അധിനിവേശവും പോളണ്ടിലെ ജനാധിപത്യ വിപ്ലവവും (1989) മുൻപു തന്നെ   വിചാരത്തിന് തുടക്കമിട്ടിരുന്നുവെങ്കിലും സോവിയറ്റ് യൂണിയന്റെ തകർച്ചക്കു ശേഷമാണ് വ്യക്തവും പ്രകടവുമായി ഈ രാഷ്ട്രീയ വിചാരത്തിന്റെ രൂപം കൊള്ളൽ സംഭവിച്ചത്.  മൂന്നു തലങ്ങളിലാണ് കമ്യൂണിസത്തിന്റെ വിമർശനവും വിചാരണയും മലയാളനോവൽ ഏറ്റെടുത്തിട്ടുളളത്.

ന്ന്, പ്രത്യയശാസ്ത്രമെന്ന നിലയിൽ മാർക്‌സിസം മുന്നോട്ടുവച്ച വർഗസമരസിദ്ധാന്തത്തിന്റെ ഇന്ത്യൻ അപ്രായോഗികതകളെ മുൻനിർത്തി എം.എൻ.റോയിയും എം.ഗോവിന്ദനും നേതൃത്വം നൽകിയ മാനവികതാവാദചിന്തകളുടെ ആവിഷ്‌ക്കാരം. വിജയനും ആനന്ദും സക്കറിയയും ഉൾപ്പെടെയുളളവർ തങ്ങളുടെ രാഷ്ട്രീയലേഖനങ്ങളിലെന്നപോലെ സാഹിതീയ രചനകളിലും നിരന്തരം ഏറ്റെടുത്തതും മലയാളത്തിൽ മാർക്‌സിസത്തോടുളള ഏറ്റവും നിശിതമായ വിമർശനധാരയായി പ്രചാരം നേടിയതും ഇതാണ്. ഖസാക്കും‘ ‘ആൾക്കൂട്ടവും തൊട്ടുതുടങ്ങുന്നു (നിശ്ചയമായും വൈലോപ്പിളളിക്കും അക്കിത്തത്തിനും സി.ജെ.ക്കും മുട്ടത്തുവർക്കിക്കും ശേഷം) ഈ ആശയസമരത്തിന്റെ സാഹിതീയപാഠങ്ങൾ. സുകുമാരൻ മുതൽ പരമേശ്വരനും മാധവനും സന്തോഷ്‌കുമാറും രാജീവനും വരെയുളളവർ ഇതേറ്റെടുക്കുകയും ചെയ്യുന്നു.

          രണ്ട്, കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രായോഗികരാഷ്ട്രീയം ഇന്ത്യയിൽ പൊതുവെയും കേരളത്തിൽ വിശേഷിച്ചും അവശേഷിപ്പിച്ച മനുഷ്യത്വരഹിതവും ഹിംസാസമൃദ്ധവുമായ ചരിത്രമാലിന്യങ്ങളുടെ വിശകലനം. ധർമപുരാണവും പ്രകൃതിനിയമവും ജനിതകവും പാലേരിമാണിക്യവും അന്ധകാരനഴിയും, കെ.ടി.എൻ. കോട്ടൂരും വരെയുളള കൃതികൾ ഈ ചരിത്രാനുഭവത്തിന്റെ കുറ്റവിചാരണകളായി

Comments

comments