മാറുന്നു.ഒരുകാലത്ത് കമ്യൂണിസത്തിൽ വിശ്വാസമർപ്പിച്ച എഴുത്തുകാർക്ക് സംഭവിച്ച വിശ്വാസത്തകർച്ചയിൽ നിന്നാണ് ഈ വിഭാഗത്തിലെ വലിയൊരു പങ്ക് കൃതികളും രൂപംകൊണ്ടിട്ടുളളത്. വിജയനും സുകുമാരനും മാത്രമല്ല സാറാജോസഫും സുരേന്ദ്രനും പ്രഭാകരനും മറ്റും മറ്റും…

          മൂന്ന്, കമ്യൂണിസത്തോടും മാർക്‌സിസത്തോടും പുലർത്തുന്ന അപാരമായ അവഗണനയും അവയുടെ നിശിതമായ നിരാകരണവും. മലയാളനോവലിലെ ആധുനികാനന്തര ദലിത്-സ്ത്രീ-പരിസ്ഥിതി രാഷ്ട്രീയങ്ങളുടെ വക്താക്കളാകട്ടെ, എഴുപതുകളിലെ തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പിൻഗാമികളാകട്ടെ, ആഗോളവൽക്കരണത്തിനും മതവൽക്കരണത്തിനും കമ്പോളാധിനിവേശത്തിനുമെതിരെ ചെറുത്തുനിൽപ്പുകൾ രൂപപ്പെടുത്തുന്നവരാകട്ടെ, അരനൂറ്റാണ്ടുകാലത്തോളം കേരളീയ പൊതുബോധത്തെയും രാഷ്ട്രീയോർജ്ജത്തെയും നിർണ്ണായകമായി സ്വാധീനിച്ചിരുന്ന മാർക്‌സിസത്തിനും കമ്യൂണിസത്തിനും പുറംതിരിഞ്ഞു നിൽക്കുന്ന സാമൂഹിക പ്രതിബദ്ധതയുടെ സ്വരമാണ് ഇവ ഒന്നടങ്കം തൊണ്ണൂറുകളുടെ തുടക്കം മുതൽ കേൾപ്പിക്കുന്നത്. കേരളീയാധുനികതയുടെ, ശിഥിലമായിപ്പോയ ബൃഹദാഖ്യാനങ്ങളിൽ പ്രമുഖമാണ് മാർക്‌സിസം എന്ന് ഈ കാലവും ഇക്കാലത്തെ കൃതികളും നമ്മെ ഓർമ്മിപ്പിക്കുന്നു.

          നോവൽ സാംസ്‌കാരിക ചരിത്രമാണെന്ന ധാരണ ബലപ്പെടുന്നതോടെയാണ് ചരിത്രത്തിന്റെ അപ- അക്കാദമികവൽക്കരണവും ജനപ്രിയവൽക്കരണവും നടക്കുന്നതും ചരിത്രമെന്ന് മുൻപ് കരുതാതിരുന്ന പല ആഖ്യാനങ്ങളും പാഠരൂപങ്ങളും ചരിത്രത്തിന്റെ മാധ്യമമാകുന്നതും. മലയാളനോവലിൽ നിരവധി രചനകൾ സാമാന്യതലത്തിൽ ഈ സ്വഭാവം പങ്കുവെക്കുന്നുണ്ടെങ്കിലും ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ, പരിണാമത്തിന്റെ ഭൂതങ്ങൾ, ഫ്രാൻസിസ് ഇട്ടിക്കോര, പാലേരിമാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ തുടങ്ങിയ നോവലുകൾ ഈ സമീപനം വിപുലവും സൂക്ഷ്മവുമായി ഉപയോഗപ്പെടുത്തുന്നവയാണ്. പ്രാദേശിക, രാഷ്ട്രീയ, മത സംഘർഷങ്ങളുടെ സ്ഥൂലചരിത്രമെന്നതിനെക്കാൾ ചവിട്ടു നാടകവും ബിരിയാണിവെപ്പും സിനിമയും റേഡിയോയും നൽകുന്ന മാധ്യമാനുഭവങ്ങളും മൂത്താശാരിയുടെ കാലബോധങ്ങളുമൊക്കെ നിർമിക്കുന്ന ചരിത്രമാണ് ലന്തൻ ബത്തേരിയുടെ മൗലികത. സിനിമാസ്റ്റുഡിയോകളും തുണിമില്ലുകളും മുംബയിലെ ജനപ്രിയ സംസ്‌കാരങ്ങളും കേന്ദ്രീകരിച്ചാണ് 1960-കളിൽ നിന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കുള്ള ബോംബെയുടെ ചരിത്ര പരിണാമം ആനന്ദ് അവതരിപ്പിക്കുന്നത്. ഡാൻബ്രൗ ലോകപ്രസിദ്ധമാക്കിയ കത്തോലിക്ക സഭയുടെ അധോചരിത്രമാണ് ഇട്ടിക്കോരയുടെ രീതിശാസ്ത്രം. കുറ്റാന്വേഷണത്തിന്റെ വഴിയിൽ കുറ്റങ്ങളുടെ സാമൂഹികചരിത്രം തേടിപ്പോകുകയാണ് രാജീവന്റെ കൃതി. ഒപ്പം, കേരളത്തിലെ ഒന്നാമത്തെ ജനകീയ/കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ രാഷ്ട്രീയ ധാർമികതയെ തലകീഴ്മറിക്കുന്ന ഒരു ചരിത്ര സന്ദർഭത്തിന്റെ ആവിഷ്‌കാരവും. പത്രവാർത്തകളിലൂടെ രാജ്യചരിത്രവും നാട്ടുചരിത്രവും നിർമ്മിച്ചെടുക്കുകയാണ് മനുഷ്യന് ഒരു ആമുഖം‘. ശാസ്ത്രീയ ചരിത്രഗവേഷണങ്ങളുടെ ഭൂമികയിൽ ഒരു ഭാവനാത്മകചരിത്രത്തെ കുടിയിരുത്തുകയാണ് മറുപിറവി‘. കഥാനായകന്റെ ആത്മകഥയെ ഒരു നാടിന്റെ രാഷ്ട്രീയചരിത്രമാക്കി പരിവർത്തിപ്പിക്കുകയാണ് കെ.ടി.എൻ. കോട്ടൂ‘. മിത്തുകളെ ചരിത്രത്തിന്റെ മൂശയിൽ വാർത്തെടുത്ത് നൂറ്റാണ്ടുകളുടെ പാരമ്പര്യമുളള ഒരു കുടുംബചരിത്രവും ടെലിവിഷൻ വാർത്തയിലൂടെ സമകാലചരിത്രവും രൂപപ്പെടുത്തുകയാണ് ആരാച്ചാർ‘. പത്രവാർത്തകളിലൂടെയും സമരകഥകളിലൂടെയും ആഗോള പാരിസ്ഥിതിക മുന്നേറ്റങ്ങളുടെ പശ്ചാത്തലചരിത്രം നിർമ്മിച്ചവതരിപ്പിക്കുകയാണ് കൽപ്രമാണം‘. അക്കാദമിക ചരിത്രങ്ങൾക്കു വെളിയിൽ രൂപപ്പെടുത്തുന്ന സമാന്തര ജനകീയ ചരിത്രങ്ങളുടെ പാഠരൂപങ്ങളായി ഈ നോവലുകളോരോന്നും മാറുന്നു. അതുകൊണ്ടുതന്നെ ശാസ്ത്രീയചരിത്രരചനായുക്തികളെ ഇവ നിസ്സങ്കോചം മറികടക്കുകയും ചെയ്യുന്നു. ചരിത്രത്തെക്കുറിച്ചുളള എഴുത്തല്ല ഇവയൊന്നുംതന്നെ, ചരിത്രമെഴുത്തുതന്നെയാണ്.

          യഥാർഥത്തിൽ ലോകമെങ്ങും നിന്ന് ഇക്കഴിഞ്ഞ കാൽനൂറ്റാണ്ടുകാലം മലയാളി പരിചയപ്പെട്ടിട്ടുളള ആധുനികാനന്തര നോവലുകളുടെ പൊതു എഴുത്തുരീതിതന്നെയാണ് ഈ ജനകീയ/ജനപ്രിയ ചരിത്രപാഠങ്ങൾ. മാർക്കേസും കുന്ദേരയും എക്കോയും പാമുക്കും റുഷ്ദിയും ഡാൻബ്രൗണും വരെയുളളവരുടെ രചനകൾ ഒരുപോലെ സ്വീകരിക്കുന്ന നോവൽകലയായി ഇതു മാറിയിരിക്കുന്നു. മലയാളത്തിലും ആധുനികാനന്തര നോവൽ ജനപ്രിയമാകുന്നതിന്റെ മുഖ്യ സങ്കേതങ്ങളിലൊന്ന് ചരിത്രത്തിന്റെ ഈ ജനപ്രിയവൽക്കരണം തന്നെയാണ്.

          ചരിത്രത്തെയും നോവലുകളെയും കുറിച്ചുള്ള അതികഥനമാണ് മറ്റൊരു വിഭാഗം നോവലുകളുടെ രീതി. ചരിത്രത്തിന്റെ തന്നെ സൂക്ഷമതലങ്ങളോ ജനപ്രിയതലങ്ങളോ മാധ്യമമാക്കി രചിക്കപ്പെടുവയാണ് ഇവയിൽ പലതും. സ്ഥലകാലാതീതമായ ചരിത്രരൂപങ്ങളെ കൂട്ടിയിണക്കുന്ന ഗോവർദ്ധന്റെ യാത്രകൾ, അതികഥയുടെ ആഖ്യാന സാധ്യതകൾകൊണ്ട് രാഷ്ട്രീയ ചരിത്രത്തിനു പാരഡി നിർമിക്കുന്ന കേശവന്റെ വിലാപങ്ങൾ, നാടകത്തെ നോവലിന്റെ ആന്തര പാഠമാക്കുന്ന ഒരു ദളിത് യുവതിയുടെ കദനകഥ, സൂക്ഷ്മവും പ്രാദേശികങ്ങളുമായ പ്രാന്തചരിത്രങ്ങൾ കോർത്തിണക്കുന്ന ആലാഹയുടെ പെമക്കൾ, പത്രറിപ്പോർട്ടും ഫീച്ചറുമായി ഭാവന ചെയ്യപ്പെടുന്ന ദൈവത്തിന്റെ വികൃതികൾ, തീയൂർരേഖകൾ, യാത്രാവിവരണത്തെ നോവലിന്റെ ആഖ്യാനകലയാക്കുന്ന പ്രവാസം, ഗവേഷണപഠനത്തിന്റെ രീതിശാസ്ത്രങ്ങളേറ്റെടുക്കുന്ന ജനകഥ, ഫോസിലുകളിൽ ഉണ്ടായിരുന്നത്, ഫ്രാൻസിസ് ഇട്ടിക്കോര, പത്രവാർത്തകളിലൂടെ ചരിത്രത്തിന്റെയും കാലത്തിന്റെയും ഭൂപടം നിർമിക്കുന്ന മനുഷ്യന് ഒരു ആമുഖം ടെലിവിഷൻ വാർത്തയെ/വാർത്താടെലിവിഷനെ, സമകാലചരിത്രത്തിന്റെ രേഖീകരണ മാധ്യമമാക്കി ഭാവനചെയ്തും മിത്തിക്കൽ ഭൂതകാലത്തെ ചരിത്രവൽക്കരിച്ചും രചിക്കപ്പെടുന്നആരാച്ചാർ‘, കവിതയെഴുത്തിനെ രാഷ്ട്രീയജീവിതത്തിന്റെയും സ്വകാര്യജീവിതത്തിന്റെയും പാഠാന്തര രൂപമാക്കി ചരിത്രത്തിന്റെ ഭാഗധേയം പങ്കിടുന്നകെ.ടി.എൻ.കോട്ടൂർ: എഴുത്തും ജീവിതവും‘-പത്രവാർത്തകളിലൂടെയും ടെലിവിഷൻ ഡോക്യുഫീച്ചറിലൂടെയും ആഗോള, ദേശീയ, പ്രാദേശിക സാമൂഹ്യാനുഭവങ്ങളെ മൂർത്തമാക്കി നിലനിർത്തുന്ന കൽപ്രമാണംഎന്നിങ്ങനെ എത്രയോ നോവലുകളുണ്ട് ഈ രീതി സ്വീകരിക്കുന്നവയായി. നോവലിന് അതിന്റെ ഉത്ഭവകാലംതൊട്ട്ചരിത്രത്തോടും രേഖീകരണ(documentation)-ത്തോടുമുളള ബന്ധവും സമാനതകളും അതിന്റെ ആഖ്യാന സാധ്യതകളും തിരിച്ചറിയുന്നുവെന്നതാണ് ആധുനികാനന്തരതയിലെ പ്രവണതകളിലൊന്ന്. അതുകൊണ്ടുതന്നെയാണ് സെർവാന്റിസ്

Comments

comments