സക്തികളുടെ ദൈവം

തന്റെ ആത്മാവിനെ

അഴിച്ചുപണിയുന്നത് പ്രമേയമാക്കി

ഞാനൊരു സിനിമയുണ്ടാക്കുന്നുണ്ട്.

 

ഏത് വേദനയ്ക്കും ഇക്കിളിക്കും

ശരീരം സദാ സന്നദ്ധമായിരിക്കുന്നതുപോലെ

സിനിമയുടെ സ്ക്രിപ്റ്റ് പണ്ടേക്കുപണ്ടേ

മനസ്സില്‍ തയ്യാറാണ്.

 

നീയില്ലാതെ ഞാന്‍ ജീവിക്കുമോ

എന്നുചോദിക്കുമ്പോള്‍

ഞാനില്ലാതെതന്നെ ഞാന്‍

ജീവിച്ചിട്ടുണ്ടെന്ന്

സംഭാഷണം കൈമാറുന്ന

രണ്ടു കഥാപാത്രങ്ങള്‍

സിനിമയുടെ തുടക്കത്തിലുണ്ടാവും.

 

അതിലാരായിരിക്കും

മേലെപ്പറഞ്ഞ ദൈവമെന്നതായിരിക്കും

സിനിമയുടെ ത്രസിപ്പിക്കുന്ന സസ്പെന്‍സ്

എന്താ, നന്നായിരിക്കില്ലേ ?

Comments

comments