ഗരങ്ങളുടെ
കറുത്ത നദിയെന്നു
മൊഴിമാറ്റം ചെയ്യപ്പെട്ട
റോഡരികിൽ
ഒരു മരം.

നിഴലെന്ന നിലയിൽ
നമ്മുടെ ഛായാചിത്രം
വരച്ചെടുക്കുന്ന
അതെ വെയിൽ
മരത്തിന്റെ നിഴലിനെ
തണലെന്ന് മൊഴിമാറ്റി
വിളിപ്പിക്കുന്നു

അങ്ങനെ മരത്തണലിൽ
നമുക്കിരിക്കേണ്ടി വരുന്നു

വെയിൽ മായുമ്പോൾ
മരത്തിന് തണലെന്ന
പദവി നഷ്ട്ടപ്പെടുമ്പോൾ
ഇരുട്ടെന്നുമൊഴിമാറ്റം ചെയ്യപ്പെട്ട
രാത്രിയുടെ നിഴലിൽ
അതേ മരം, ഒറ്റയ്ക്ക്.

Comments

comments