ല്ലാ കഥകളിലെയും പോലെ, 
ഒരു പക്ഷി കൈകള്‍,

ചിറകുകൾ വശങ്ങളിലേക്ക് വിരിച്ച് ,
നീ തന്നെ ആവണം. 


കാലുകള്‍ ഉപ്പൂറ്റിമുതൽ മുട്ടുവരെ

മുകളിലേക്ക് മടക്കി 
തള്ളവിരല്‍ പിന്നിട്ട ദൂരത്തേക്കു ചൂണ്ടി, 
നിന്നെപ്പോലെ തന്നെ, 
അതേ പക്ഷിയെപ്പോലെ നീ.

മറ്റൊന്നും കണ്ടില്ല .

എനിക്ക് മുന്നേ 
എന്റെ ദൂരങ്ങള്‍ തുഴഞ്ഞതുപോലെ..
മുന്നേയും കണ്ടിരുന്നു; മുഖം മാത്രം.
മുടിയിഴകൾ പോലുമില്ല, 
നിന്നെപ്പോലെ 
അല്ലെങ്കില്‍ നീ തന്നെ. 


നീയിങ്ങനെ,

നിന്റെ തന്നെ ഒരു മേഘം പോലെ ,
മറ്റൊന്നും കണ്ടില്ല എന്ന് പറഞ്ഞാല്‍ ,
സത്യം തന്നെ ആവണം,
നഗ്നത പോലെ..


അവസാനിക്കുമ്പോഴുമുണ്ട് , 
നീയും, 
അവസാനിപ്പിച്ച യാത്രപോലെ. 

അപ്പോഴുമില്ല മറ്റൊന്നും.


മേഘം പോലെ,
അവിടെത്തന്നെ.

മുനിഞ്ഞു കത്തുന്ന ധ്യാനമെന്നോ   
ഉടലൊപ്പം പോന്ന ഉപമയെന്നോ

അവിടെത്തന്നെ.

 

നാലു ചുണ്ടുകളുടെ

അതിര്‍ത്തിയിൽ

ഉപേക്ഷിക്കപ്പെട്ട ചുംബനം,

നമ്മുടെആകാശം.

നമ്മുടെശ്വാസം.

——————————————————————————————————–

രാജേഷ്‌ ചിത്തിര, രേവതി, വള്ളിക്കോട്-കോട്ടയം, പത്തനംതിട്ട,689656

Email :[email protected] . phone :00971551053706.

Comments

comments