മാവാസി ദിവസം അമ്പിളി മാമന്‍ കുറെ  നക്ഷത്രങ്ങളെ പ്രസവിച്ചു. അതിലൊരുവളുടെ  പേരായിരുന്നു മിന്നു. മിന്നുവിനായിരുന്നു കൂടുതല്‍ തിളക്കം. മിന്നുവിന്‍റെ അനിയത്തിയായിരുന്നു ചിന്നു.എന്നാല്‍  ചിന്നുവിന് മാത്രം ഒട്ടും തിളക്കം ഇല്ലായിരുന്നു. അതുപറഞ്ഞു മിന്നു അവളെ ഒരുപാട് കളിയാക്കും. ചിന്നുവിന് അപ്പോ ഒരുപാട് സങ്കടമാവും.

ഒരു ദിവസം നക്ഷത്രങ്ങളുടെ ദേവന്‍  ഇത് കണ്ടു. ദേവനു  ചിന്നുവിന്‍റെ അവസ്ഥ കണ്ട് സഹതാപം തോന്നി. മിന്നുവിനോട് ദേഷ്യവും. ദേവന്‍ മിന്നുവിനെ ഒരു പാഠം    പഠിപ്പിക്കാന്‍ തന്നെ  തീരുമാനിച്ചു. ദേവന്‍ ചിന്നുവിനെ കാണാന്‍ നല്ല  ഭംഗിയുള്ള  ഒരു ചുന്ദരി വാല്‍നക്ഷത്രമാക്കി മാറ്റി. മിന്നുവിന് ഇത് കണ്ട് അസൂയ ആയി. അവള്‍ തനിക്കും ചിന്നുവിനെപ്പോലെ ഒരു  വാല്‍നക്ഷത്രമാകണമെന്നു ദേവനോട് ആവശ്യപ്പെട്ടു .ദേവന് മിന്നുവിനോടു ഭയങ്കര ദേഷ്യം തോന്നി. ദേവന്‍ മിന്നുവിനെ ശപിച്ചു,

 

നീ ഒരു കടല്‍ജീവിയായി ഭൂമിയിലോട്ടുപതിക്കട്ടെ”.
മിന്നു തിളക്കമെല്ലാം നഷ്ടപ്പെട്ടു  കടലിലേക്ക് വീണു . അങ്ങനെയാണത്രെ നക്ഷത്ര മല്‍സ്യങ്ങള്‍  ഉണ്ടായത്.    

Comments

comments