പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ താഴെ പറയുന്ന ആവശ്യങ്ങൾക്കായി സമരം ചെയ്യുകയാണ്:

1.വ്യാജ കരിക്കുലം വിറ്റെ കൈവശമുള്ള വൈസ് ചാൻസലറെ സ്ഥാനഭ്രഷ്ടയാക്കൽ (ഭരണപരമായ ക്രമക്കേടുകളും കരിക്കുലം വിറ്റെയിലെ തെറ്റായ അവകാശവാദങ്ങളും) – എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം ഈ നിയമനം ആണ്.

2.50 കോടി ചെലവിട്ടു 2012-13 ഇൽ തന്നെ പണി തീർന്ന 5 പുതിയ കെട്ടിടങ്ങൾ ഇപ്പോഴും തുറന്നു പ്രവർത്തിക്കാതെ കിടക്കുന്നു.ഇത് മൂലം മതിയായ കെട്ടിടസൌകര്യങ്ങൾ ഇല്ലാതെ വിദ്യാർഥികളും സ്റ്റാഫും വലയുകയാണ്.

3.കഴിഞ്ഞ രണ്ടു വർഷത്തിനിടെ പുതുതായി അഡ്മിഷൻ എടുക്കുന്ന  വിദ്യാർഥികളുടെ എണ്ണത്തിൽ വർധനവുണ്ടായെങ്കിലും മതിയായ ഹോസ്റ്റൽ സൗകര്യങ്ങൾ ലഭ്യമല്ല. ഒരു മുറിയിൽ 4 പേർ തങ്ങാം എന്ന വ്യവസ്ഥയിൽ മാത്രമാണ് പി.ജി വിദ്യാർത്ഥികൾക്ക് ഹോസ്റ്റലിൽ പ്രവേശനം അനുവദിക്കുന്നത്.ഇക്കാരണം കൊണ്ട് ഒറീസ്സ ,പശ്ചിമബംഗാൾ,കാശ്മീർ തുടങ്ങിയ ദൂരസ്ഥലങ്ങളിൽ ഉള്ളവർ അവരുടെ അഡ്മിഷൻ പിൻവലിച്ചിട്ടുണ്ട്.

4.ബാറ്ററികാർ സൈക്കിളുകൾ പോലുള്ള സൗകര്യങ്ങൾ പിൻവലിച്ചു. 2013 ഇൽ 300 ഇൽ പരം സൈക്കിളുകൾ ഇറക്കിയിരുന്നെങ്കിലും ഒരെണ്ണം പോലും ഇപ്പോൾ പ്രവർത്തനക്ഷമമല്ല.

5.മറ്റു യൂണിവേഴ്സിറ്റികളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ഉയർന്ന ഫീസാണ് ഈടാക്കുന്നത്. ഗവേഷണ വിദ്യാർഥികൾ 10000 രൂപ ഉന്നത ലാബ് സൌകര്യങ്ങൾക്കു വേണ്ടി അടയ്ക്കുന്നെങ്കിലും “സെൻട്രൽ ഇൻസ്റ്റ്രുമെന്റെഷൻ ഫെസിലിറ്റി” യിലെ മിക്ക ഉപകരണങ്ങളും പ്രവർത്തനരഹിതമാണ്. 8 കോടി രൂപ വിലയുള്ള ട്രാൻസ്മിഷൻ ഇലക്ട്രോണ്‍  മൈക്രോസ്കോപ്കഴിഞ്ഞ രണ്ടു വർഷമായി സ്ഥാപിക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല.വിദ്യാർഥികൾ സാമ്പിൾ പരിശോധനകൾക്കായി സ്വന്തമായി പണം ചെലവഴിച്ചു ഐ.ഐ.ടി കളിൽ പോവുകയാണ് ചെയ്യുന്നത്.

6. യു.ജി.സി, സി.എസ്.ഐ.ആർ, ഡി.എസ്.ടി എന്നീ സ്ഥാപനങ്ങൾ പ്രഖ്യാപിച്ച ,പി.എച്.ഡി ഗവേഷണ വിദ്യാർഥികൾക്കുള്ള ഫെല്ലോഷിപ്‌ വർധന യൂണിവേഴ്സിറ്റി ഇത് വരെയും നടപ്പാക്കിയിട്ടില്ല.

7.കഴിഞ്ഞ രണ്ടു വർഷമായി ലൈബ്രറിയിൽ പുതിയ പുസ്തകങ്ങളൊന്നും തന്നെ വാങ്ങിയിട്ടില്ല.ഗവേഷണപ്രബന്ധങ്ങൾ സൗജന്യമായി ഡൌൻലോഡ് ചെയ്യാവുന്ന വെബ്‌സൈറ്റുകളിലേക്കുള്ള പ്രവേശനം റദ്ദാക്കിയിരിക്കുന്നു.ലൈബ്രറി അനുബന്ധസമുച്ചയം ഇപ്പോഴും തുറക്കാതെ കിടക്കുന്നു.

8. വളരെയധികം സ്കോളർഷിപ്പുകൾ വൈകുന്നു, സർട്ടിഫിക്കറ്റ് വിതരണത്തിൽ ക്രമാതീതമായ കാലതാമസം ഉണ്ടാകുന്നു.ഗവേഷണവിദ്യാർഥികളുടെ പി.എച്.ഡി പ്രബന്ധം അകാരണമായി പിടിച്ചു വെക്കുന്നു.

9.തമിഴ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർഥിയായ രാധാകൃഷ്ണൻ  വി.സി ശ്രീമതി  ചന്ദ്ര കൃഷ്ണമൂർത്തിയുടെ നിർദേശത്തിൽ ഹരിഹരൻ, ഭൂഷണ്‍ സുധാകർ എന്നിവരുടെ ക്രൂരമായ മർദനത്തിനിരയായെന്നു സ്ഥാപിക്കപ്പെട്ടിട്ടും കുറ്റവാളികൾക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.തന്റെയും മറ്റു രണ്ടു പേരുടെയും സംരക്ഷണത്തിനു വേണ്ടി വി.സി  മനുഷ്യാവകാശകമ്മീഷനും മാനവവിഭവശേഷിമന്ത്രാലയത്തിനും  തെറ്റായ റിപ്പോർട്ടുകൾ അയക്കുകയാണ് ചെയ്യുന്നത്.

10.അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരുടെ പദവികൾ  പ്രോജെക്റ്റ് ചുമതലയിൽ നിന്നും പർച്ചേസ്,ഹോസ്റ്റൽ ചുമതലയിൽ നിന്നും ഹെൽത്ത് എന്നിങ്ങനെ മാറ്റം വരുത്തികൊണ്ടിരിക്കുകയാണ്.അത് കൊണ്ട് തന്നെ തങ്ങളുടെ ഫയലുകൾ മുന്നോട്ടു കൊണ്ട് പോകുന്നതിൽ വിദ്യാർഥികളും അധ്യാപകരും ബുദ്ധിമുട്ടനഭവിക്കുകയാണ്. മാത്രമല്ല, ഉദ്യോഗസ്ഥർ ഹിന്ദിയിലോ ഇംഗ്ലിഷിലൊ നിപുണർ അല്ലാത്തതിനാൽ അട്മിനിസ്ട്രെറ്റീവ്  സെക്ഷനുകളും കേന്ദ്ര യു,ജി.സി യും തമ്മിൽ ആശയവിനിമയപ്രശ്നങ്ങളും നിലനില്ക്കുന്നു . ഇക്കാരണം കൊണ്ട് പല അപേക്ഷകളും (ഫയലുകളും) നിരസിക്കപ്പെടുകയോ കാലതാമസം നേരിടേണ്ടി വരികയോ ചെയ്തിട്ടുണ്ട്.

11.ഒരു സെൻട്രൽ യൂണിവേഴ്സിറ്റി ആയതിനാൽ ഇവിടെ ഇന്ത്യയുടെ പലഭാഗത്തു നിന്നും ,കുറച്ചു വിദേശികളും, വിദ്യാർഥികൾ പഠിക്കുന്നുണ്ട്.എന്നാൽ മെൻസ് ഹൊസ്റ്റെലിലും ലേഡീസ് ഹൊസ്റ്റലിലും നിയമിതരായിരിക്കുന്ന വാർഡൻമാർ തമിഴ് ഭാഷ മാത്രം കൈകാര്യം ചെയ്യുന്നവരാണ്.അത് കൊണ്ട് തന്നെ വിദ്യാർഥികൾ ആശയവിനിമയപ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടനുഭവിക്കുന്നു.ഇതുമായി ബന്ധപ്പെട്ടു  ഇതിനോടകം തന്നെ ഒരുപാട് പരാതികൾ ഉയർന്നു കഴിഞ്ഞതാണ്.

12. ഈ അധ്യയന വർഷത്തെ  സ്റ്റുഡെൻറ്റ് കൌണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ്  ഇത് വരെ നടത്തിയിട്ടില്ല

പ്രശ്നങ്ങൾ വളരെ രൂക്ഷമാണെന്നും രണ്ടായിരത്തിലധികം വിദ്യാർഥികൾ സമരത്തിലാണെന്നും വ്യക്തമാണ്. പോണ്ടിച്ചേരി സ്റ്റുഡെന്റ്സ് മൂവ്മെന്റ് , പോണ്ടിച്ചേരി യൂണിവേഴ്സിറ്റി ടീച്ചേർസ് യൂണിയന്റെ (PUTA ) പിന്തുണയോടെ 27-07-15 തിങ്കളാഴ്ചയാണ് സമരം ആരംഭിച്ചത്.സമരത്തിൽ പങ്കെടുക്കുന്നവർകെതിരെ നടപടി സ്വീകരിക്കുമെന്ന് സമരം തുടങ്ങുമ്പോൾ  തന്നെ രജിസ്ട്രാർ വിജ്ഞാപനം ഇറക്കി. കൂടാതെ ചില അധ്യാപകരും വകുപ്പ് മേധാവിമാരും സമരം ചെയ്യുന്ന വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയാണ്.ജാതി,മത ,സാംസ്കാരിക,രാഷ്ട്രീയ ,ഡിപ്പാർട്ട്മെന്റ് വ്യത്യാസമില്ലാതെ എല്ലാ വിദ്യാർത്ഥികളും സമരത്തിൽ പങ്കെടുക്കുന്നതാണ് ദൃശ്യമാകുന്നത്.

30-07-2015 വ്യാഴാഴ്ച വരെ സമരം സമാധാനപൂർണമായിരുന്നു.പക്ഷെ, വെള്ളിയാഴ്ച സമരമുഖത്തെ വിദ്യാർഥികളുടെ എണ്ണത്തിൽ വർധനവുണ്ടായതോടെ വി.സി യും മറ്റു അധികാരികളും പോലീസിനെയും ഗുണ്ടകളെയും അണിനിരത്തി വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്തു.വിദ്യാർഥികൾ സമധാനം നിലനിർത്താൻ ശ്രമിച്ചപ്പോഴും പോലീസ് അവരെ മർദിക്കുകയും നിലത്ത് കൂടെ വലിച്ചിഴക്കുകയും ആണുണ്ടായത്.ക്യാംപസിനു പുറത്തു നിന്ന് വന്ന ചിലരും ചില സെക്യൂരിറ്റി ഓഫീസർമാരും വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു.കുറച്ചു വിദ്യാർഥികളെയും PUTA യുടെ നേതാവായ ഒരു അധ്യാപകനെയും പോലീസ് കസ്റ്റഡിയിൽ വെക്കുകയും പിന്നീട് അതെ ദിവസം തന്നെ വിട്ടയക്കുകയും ചെയ്തു.

വളരെ കുറച്ചു റിപ്പോർട്ടർമാർ ഈ പ്രശ്നത്തിൽ ശ്രദ്ധചെലുത്തിയിട്ടുണ്ടെങ്കിലും , വിദ്യാർഥികൾ  മാധ്യമങ്ങളെ സമീപിച്ചപ്പോൾ അവർക്ക് വളരെ തണുത്ത പ്രതികരണമാണ് ലഭിച്ചത്.മാധ്യമങ്ങൾ “കലാമിന്റെ സംസ്കാരച്ചടങ്ങുകൾ ചിത്രീകരിക്കാനും യാക്കൂബിന്റെ തൂക്കിക്കൊല “റിപ്പോര്ട്ട് ചെയ്യാനും ആയിരുന്നു കൂടുതൽ താല്പര്യം പ്രകടിപ്പിച്ചത്.

വിസിയെ പിന്തുണയ്ക്കുന്നവരായ ചില അദ്ധ്യാപകരും ഡിപ്പാർട്ടുമെന്റുകളും സമരത്തിനെതിരാണു. സർവ്വകലാശയിലെ സ്ഥിതിഗതികൾ ഇങ്ങനെയൊക്കെയാണെങ്കിലും അവർ ക്ലാസ്സുകൾ നടത്തുന്നു.   വിവിധ ഡിപ്പാർട്ട്മെന്റുകളുടെ  ചുമതല നല്കപ്പെട്ട അധ്യാപകരുണ്ട്. ഒഴിഞ്ഞു കിടക്കുന്ന മിക്ക പദവികളിലും സ്ഥിരം അധ്യാപകരെ നിയമിച്ചിട്ടില്ല. പകരം താൽകാലിക ചുമതലകൾ നൽകുകയാണു വി സി ചെയ്യുന്നത്. ഒരദ്ധ്യാപകൻ ഒരേ സമയം ഡിപ്പാർട്ട്മെന്റ് ഡീനും കമ്മ്യൂണിറ്റി കോളേജ് പ്രിൻസിപ്പൽ പദവിയും വഹിക്കുന്ന അവസ്ഥയാണു നിലവിൽ. ഇത് ചട്ടവിരുദ്ധമാണു. രജിസ്ട്രാർ എസ് പനീർശെൽവം ഉൾപ്പെടെയുള്ള  വിസി തെരെഞ്ഞെടുത്ത ആളുകൾ വി സിയുടെ പാവകളായാണു പ്രവർത്തിക്കുന്നത്.

മുൻപ്,രജിസ്ട്രാർ ആയിരുന്ന രാജീവ് യദുവംഷി എന്ന ഐ.എ.എസ്. ഉദ്യോഗസ്ഥൻ വി.സിയെ നഖശിഖാന്തം എതിർത്തതിന്റെ ഫലമായി അദ്ദേഹത്തെ തന്റെ പദവിയിൽ നിന്നും തിരിച്ചയക്കുകയാണുണ്ടായത്.വി.സി ക്കെതിരെ ശബ്ദം ഉയർത്തിയവരെല്ലാം ക്രൂരമായി പീഡിപ്പിക്കപ്പെടുകയാണുണ്ടായത്.

ഇത് വരെ വി.സി നേരിട്ട് പ്രത്യക്ഷേപ്പെട്ടു സമരത്തോട് പ്രതികരിക്കുകയോ കാര്യക്ഷമമായ എന്തെങ്കിലും ഇടപെടൽ നടത്തുകയോ ചെയ്തിട്ടില്ല.കഴിഞ്ഞ കുറെ ദിവസങ്ങളായി അവർ അവധിയിലാണെന്നൊരു വാർത്തയുണ്ട്.

———————–

 

പോണ്ടിച്ചേരി സർവ്വകലാശാലയിൽ Centre for Nanoscience and Technology – ൽ ഗവേഷകയാണു ലേഖിക

വിവർത്തനം: മുഹമ്മദ് ജുനീം

Comments

comments