ഴയ്ക്കു മുൻപേ ഇരുൾമൂടിയ മാനത്തേയ്ക്ക് അയാളുടെ ദൃഷ്ടികൾ ഉയർന്നു.മേഘാവൃതമായ മാനം . ചുറ്റും ഇരുൾ വ്യാപിക്കുയാണ്. അയാളുടെ ദൃഷ്ടിപഥത്തെമായിച്ചുകൊ ജീവിതം പോലെതന്നെ അറ്റങ്ങൾ കാണുവാൻ സാധിക്കാത്ത ഒന്നാണ്മഴയ്ക്കു മുൻപേയുളള ആ ആകാശമെന്നയാൾക്ക് തോന്നിപ്പോയി.ഇനിയെന്ത്……….? എന്താണ് ചെയ്യുനാനുളളത് ചുരുങ്ങിയ ചിലവിൽ ഭാര്യയുടെയും , ഏക മകളുടെയുംമരണാന്തര ചിലവുകൾ കഴിച്ച്, മേഘാവൃതമായ ആ വീട്ടിൽ അയാൾ തനിച്ചായിരുന്നു.
ഒന്നു മഴ പെയ്തിരുന്നെങ്കിൽ………. ആ മഴയ്‌ക്കൊപ്പം ഈ ജീവിതദുഖങ്ങളുംപെയ്തിറക്കാമായിരുന്നു. പക്ഷേ, മഴയില്ല. ഇരുൾ മാത്രം. കുറ്റാക്കൂരിരുൾ.നിശബ്ദതയിൽ നിന്നും പല ശബ്ദങ്ങളും അയാൾവേർതിരിച്ചെടുക്കാൻ ശ്രമിച്ചു. മകളുടെ കൊലുസ്സിന്റെ ശബ്ദം , ഊണുകഴിക്കുനാനുംചായകുടിക്കുവാനും മറ്റും വിളിക്കുന്ന ഭാര്യയുടെ ശബ്ദം, വീടിനുളളിലെ കളിതമാശകൾ , എല്ലാം……എല്ലാം അയാളുടെ കാതുകളിൽ വന്നലച്ചു. അതെ, ഇന്നലെ……ഇന്നലെ ഇതെല്ലാം അയാൾ കേട്ടതാണ്. രാവിലെ ചായകുടിച്ചിട്ടിറങ്ങാത്തതിന് പരിഭവപൂർണ്ണമായ ശകാരം, തന്റെ പഴകിയ സ്‌ക്കൂട്ടറിൽ മകളെയുമിരുത്തി പോകുമ്പോൾമകൾ പറഞ്ഞിരുന്നു, അച്ഛാ നാളെ സ്‌ക്കൂളിന്റെ ആനിവേഴ്‌സറിയാണ്. കേട്ടിട്ടുംകേൾക്കാതെ അമർത്തിമൂളുമ്പോൾ അവളുടെ പരിഭവവും, കൊഞ്ചലും ചേർന്നമുഖത്ത്‌ചെറിയ ദേഷ്യഭാവം. അതു കണ്ടില്ലെന്നു നടിച്ച് , ചെറുതായി പുഞ്ചിരി വരുത്തിഅയാൾ സ്‌ക്കൂൾ ഗേറ്റിനുമുമ്പിൽ വണ്ടി നിർത്തി. അവൾ ചാടിയിറങ്ങി. കൊലുസണിഞ്ഞകാൽപ്പരുമാറ്റം കേൾപ്പിച്ചുക്കൊണ്ട് വൈകിട്ടുവരണേ, എന്നുപറഞ്ഞ് നടന്നകന്നു.

ഉച്ചയ്ക്ക് പതിവിലും വിപരീതമായി ഊണുകഴിക്കാനെത്തിയപ്പോൾ അയാളുടെഫോണിലേക്ക് ഭാര്യ വിളിച്ചിരുന്നു. തീർത്തുകൊടുക്കേണ്ട ജോലികൾ അധികമായതിനാൽ വരാൻ വൈകും, മകളെ സ്‌ക്കൂളിൽനിന്നും കൂട്ടിക്കൊണ്ടു പോകണം എന്നു പറഞ്ഞയാൾ ഫോൺ വച്ചു. 7 മണിക്കാണ് ഓഫീസിൽ നിന്നിറങ്ങിയത്. പതിവിന് വിപരീതമായി വീട്ടിലെത്തിയപ്പോൾ വീടിനു ചുറ്റും ലൈറ്റുകൾ , ആൾക്കൂട്ടം അയാൾക്ക്ആദ്യമൊന്നും മനസ്സിലായില്ല. ആരോ അടക്കം പറയുന്നു.

വല്ലാത്ത ദുര്യോഗമായിപ്പോയി, മോളെ വിളിക്കാൻ പോയതാ‘, ഓള്. വണ്ടിതട്ടി രണ്ടുപേരും……….

പിന്നെ അയാൾ ഒന്നും കേട്ടില്ല. അകത്തേയ്ക്ക് ആളുകളെ വകഞ്ഞുമാറ്റി ഓടി. കത്തിച്ചുവെച്ച നിലവിളക്കിനരുകെ നാക്കിലയിൽ കിടത്തിയ 2 ശരീരങ്ങൾ അത് തിരിച്ചറിയാൻ അയാൾക്കു പ്രയാസമുണ്ടായിരുന്നില്ല. ഇതുവരെ കെട്ടിപ്പടുത്ത ജീവിതം ഒരുനിമിഷംകൊണ്ട് ഉടഞ്ഞപോലെ അയാൾക്കുതോന്നി.

പിന്നെയെല്ലാം യാന്ത്രികമായിരുന്നു. ആരൊക്കൊയോ വന്നുപോയി.പരിതാപ സ്വരങ്ങൾ, വിങ്ങലുകൾ. എന്റെ സഖി, എന്റെ മകൾ..എനിക്കു കരയുവാൻപോലുമാകുന്നില്ല എന്നെല്ലാം അയാളുടെ മനസ്സ് മന്ത്രിച്ചുക്കൊണ്ടിരുന്നു. ശവദാഹം കഴിഞ്ഞെന്നു വരുത്തി എല്ലാവരും അവിടെനിന്ന് പൊയ്‌ക്കൊണ്ടിരുന്നു. അവസാനത്തെ ആളും ഒഴിഞ്ഞപ്പോൾ അയാൾ അവിടെ വന്നിരുന്നതാണ്. ഓർമ്മകൾ അയാളെചിന്തയിൽനിന്നുണർത്തി. അയാളുടെ ലോകത്തെ ശബ്ദങ്ങളും കാഴ്ചകളുമൊന്നുംഅപ്പോളവിടെ ഉണ്ടായിരുന്നില്ല. പകരം കാറ്റിന്റെ ശീൽകാകാരവും ചീവീടിന്റെശബ്ദവും മരണത്തിന്റെ ഗന്ധവും മാത്രം. ഇന്നലെയിൽ നിന്നും വ്യത്യസ്തമായ ഇന്നത്തെ ലോകം. നഷ്ടപ്പെടലിന്റെ വേദനകൾ തുറന്നുകാട്ടിയ നാളയുടെലോകം. ഏതോ ഒന്നിനെക്കുറിച്ചുളള നഷ്ടബോധം അയാളെ അലട്ടുന്നുണ്ടായിരുന്നു.

അകലെകുട്ടികൾ നിറമുള്ള ഉടുപ്പുകളുമണിഞ്ഞ് പോകുന്നു. അച്ഛാ നാളെ സ്‌ക്കൂൾ ആനിവേഴ്‌സറിയാ. മകളുടെ ശബ്ദം അയാളുടെ കാതുകളിൽ മുഴങ്ങി. നാളെ എന്ന ഒരു ദിവസം ഉണ്ടോ? അവളുടെ ജീവിതത്തിൽ അതുണ്ടായില്ല. പകരം അവളുടെ രക്തം ചിതറിയമണ്ണ് ആ നാളേക്കായി പ്രാർത്ഥിച്ചു. അയാൾ ഒരു അപരിചിതനെപ്പോലെ വീടാകെവീക്ഷിച്ചു. എല്ലാത്തിലും അവരുടെ സാന്നിധ്യമുണ്ട്……. ഓർമ്മകളുണ്ട്.

അയാൾക്കൊരു വിങ്ങലായി തോന്നി.സമയം പൊയ്‌ക്കൊണ്ടിരുന്നു. വിശപ്പറിയാതെ ദാഹമറിയാതെ അയാളുടെ ഓർമ്മകളും അതിനെ പിന്തുടർന്നു. പകൽ എരിഞ്ഞടഞ്ഞുകയാണ്. മഴ ഇതുവരെയും വന്നില്ല.

ആ ഇരുൾ മേഘങ്ങൾ മാത്രം മാനത്ത് മായാതെ നിൽക്കുന്നു. കറുത്ത മഴമേഘങ്ങൾ.

……ആകാശം കാണുവാൻ അയാളുടെ ഹൃദയം ത്രസിച്ചു. പക്ഷേ മഴമേഘങ്ങൾഅതിനെ അയാളുടെ ദൃഷ്ടി പഥത്തിൽനിന്ന് മായിച്ചുകളഞ്ഞിരിക്കുകയാണ്. ദൂരെചക്രവാളത്തിൽ ഒരു പക്ഷി പറന്നടുക്കുന്നു. പക്ഷേ ആ ഇരുൾമേഘങ്ങളെ കീറിമുറിച്ച്ആകാശം കണ്ടെത്തുവാൻ അതിനും സാധിക്കുന്നില്ല. അയാളെപ്പോലെ ജീവിതം തിരഞ്ഞുപിടിക്കുവാൻ അതും വ്യഗ്രതപ്പെടുകയാണ്. ആകാശം തിരയുന്ന പക്ഷി!!!.
————————————————————
ആനെറ്റ് പി എസ്,
ഒന്നാം വർഷ ഇംഗ്ലീഷ് സാഹിത്യം
സെന്റ് ജോസഫ് കോളജ് ഫോർ വിമൻ, ആലപ്പുഴ

Comments

comments