ഹൃദയത്തിന് മിടിപ്പ് കൂടുന്നത് അറിഞ്ഞുകൊണ്ടാണ് Film and Television Iinstitute of India യുടെ ഗേറ്റ് കടന്നത്. അഭിപ്രായ സ്വാതന്ത്യം എന്നത് പൂർവ്വകാലസ്മരണ മാത്രമായി മാറുന്ന, എപ്പോള്‍ വേണമെങ്കിലും സ്ഥാപിക്കപ്പെടാന്‍ പോകുന്ന പോലീസ് സ്റ്റേഷനെ കാത്തിരിക്കുന്ന ഒരു കേന്ദ്ര സർവ്വകലാശാലയിലെ ഒരു ചെറിയ കൂട്ടം വിദ്യാർത്ഥികള്‍ കടന്നുചെല്ലുന്നത് കേന്ദ്രത്തിലിരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തെ ഇച്ഛാശക്തി കൊണ്ടും നിശ്ചയദാർഢ്യം  കൊണ്ടും ചെറുത്ത് തോൽപ്പിക്കുന്ന കാമ്പസിനുള്ളിലേക്കാണ്. ഞങ്ങൾക്കു മാത്രമല്ല, ജാദവ്പൂരും പ്രസിഡൻസിയും പോണ്ടിച്ചേരിയുമടക്കം നിലനിൽപ്പിനായി സമരം ചെയ്യുന്ന മുഴുവന്‍ ഇന്ത്യ വിദ്യാർത്ഥികൾക്കും ആവേശവും പ്രതീക്ഷയുമാവുന്ന കാമ്പസിലേക്ക്. വാതിൽക്കൽ സമര സഖാക്ക അജയനും ഷിനിയും കാത്തുനിൽപ്പുണ്ടായിരുന്നു. ആദ്യമായാണ് കണ്ടതെങ്കിലും ഒരുമിച്ചൊരായിരം സമരം ചെയ്തവരെപ്പോലെ അമർത്തിക്കെട്ടിപ്പിടിച്ചു. മോഡിഫൈഡ് ഇന്ത്യയില്‍ ജീവിക്കാൻധൈര്യം നല്കുവന്ന സഖാക്കളെ മറ്റേതു രീതിയിലാണ് അഭിവാദ്യം ചെയ്യേണ്ടത്.. ഗേറ്റിനടുത്തുതന്നെയാണ് സമരപ്പന്തല്‍. ഉള്ളില്‍ മൂന്നു വിദ്യാർത്ഥികൾ. മുൻപില്‍ ചോരപുരണ്ട ഗാന്ധി. ഇവര്‍ നിരാഹാരത്തിലാണ്. ഇന്നേയ്ക്ക് പത്തു ദിവസം. ഒന്നാം ദിവസം മുതല്‍ സമരം ചെയ്യുന്ന ഹിമാൻഷു, 210 മണിക്കൂറുകൾക്കൊടുവിലും ഭക്ഷണം തൊട്ടിട്ടില്ലാത്ത ഹിമാൻഷു ശാന്തനായിരുന്ന് പത്രം വായിക്കുന്നു. അവര്‍ മൗനവ്രതത്തിലാണ്. ശാന്തരായി, കടന്നുപോവുന്നവരെ ഗൗനിക്കാതെ ധ്യാനത്തിലെന്നവണ്ണം അവര്‍ സമരം ചെയ്യുകയാണ്…

230 വിദ്യാർത്ഥികൾ മാത്രമുള്ള ഒരടഞ്ഞ കാമ്പസ്. അംഗീകൃത വിദ്യാഭ്യാസ വ്യവസ്ഥയുടെ ചട്ടക്കൂടുകൾക്കുള്ളില്‍ നില്ക്കാത്തതിനാ ഒരേ സമയം കാമ്പസിലുണ്ടാവുക 100-ൽ താഴെ വിദ്യാർത്ഥികൾ. സ്വാഗതം ചെയ്യാന്‍ ഒരു നിറത്തിലുമുള്ള കൊടികളില്ല. വർഷത്തിലൊരിക്കല്‍ നടക്കുന്ന സ്റ്റുഡന്റ് യൂണിയ തെരഞ്ഞെടുപ്പു പോലും വ്യക്ത്യാധിഷ്ഠിതം. സിനിമയായിരുന്നു ftii യുടെ രാഷ്ട്രീയം. സിനിമ മാത്രമായിരുന്നു. ഇവിടെ നിന്നാണ് ഇന്ത്യ ഇന്നു കാണുന്ന ഏറ്റവും കരുത്തുറ്റ വിദ്യാർത്ഥി സമരമുണ്ടായത് ! വ്യവസ്ഥാപിത രാഷ്ട്രീയ സംഘടനകളുടെയൊന്നും പിന്തുണയില്ലാതെ ഇത്ര സുദൃഢമായ ഒരു സമരം 100 ദിവസങ്ങളായി വർദ്ധിത വീര്യത്തോടെ സാധ്യമാക്കുന്നത് എന്താണ്?

ചെയർമാൻ ഗജേന്ദ്ര ചൗഹാ എന്ന പ്രഖ്യാപനം വന്നയുടഒരിക്കലും കേട്ടിട്ടില്ലാത്ത ആ പേരു ആരുടെയെന്നറിയാന്‍ വിദ്യാർത്ഥികൾ google ല്‍ എത്തി. ആശാറാം ബാപ്പുവിനൊപ്പം ഗജേന്ദ്ര ചൗഹാന്‍ നൃത്തം ചെയ്യുന്ന ദൃശ്യമാണവർക്ക് ആദ്യം ലഭിച്ചത്. അഭിനയിച്ച ചിത്രങ്ങളുടെയും സീരിയലുകളുടെയും വിവരങ്ങള്‍ കൂടിയായപ്പോ പ്രതിഷേധിക്കാതെ വഴിയില്ലെന്നായി. സിനിമയ്ക്കപ്പുറത്തേക്ക് രാഷ്ട്രീയ ചർച്ചകൾ കടക്കാത്ത കാമ്പസി സമരം ആദ്യം ചെയർമാന്റെ മെറിറ്റില്‍ മാത്രം ഒതുങ്ങി നിന്നു. No fear നൊപ്പം no color എത്തുന്നത് അങ്ങനെയാണ്. രാഷ്ട്രീയ പാർട്ടികൾ ഇടപെട്ടാ പ്രതിഷേധം ഹൈജാക്ക്ചെയ്യപ്പെട്ടേക്കാമെന്ന് അവര്‍ ഭയന്നിരിക്കണം. പക്ഷേ സമരം പുരോഗമിച്ചതനുസരിച്ച് കാമ്പസ് രാഷ്ട്രീയവൽക്കരിക്കപ്പെട്ടു. ചൗഹാനെതിരെയുള്ള മുദ്രാവാക്യങ്ങള്‍ മോഡിയിലേക്കും RSS ലേക്കും ഹിന്ദത്വയിലേക്കും നീണ്ടു. No color മുദ്രാവാക്യങ്ങളില്‍ നിന്ന് പുറത്തുപോയി. തങ്ങൾക്കും നിറമുണ്ടെന്നും അതൊരിക്കലും കാവിയല്ലെന്നും ഉറക്കെ പ്രഖ്യാപിക്കുന്നു ഇന്ന് FTII വിദ്യാർത്ഥികള്‍

ഈ സമരത്തില്‍ ഏറ്റവും കുറച്ച് ശ്രദ്ധിക്കപ്പെട്ടത് വിദ്യാർത്ഥി – തൊഴിലാളി എക്യമാണ്. തൊഴിലാളി വിരുദ്ധ നയങ്ങള്‍ ftii പിന്തുടർന്നു  തുടങ്ങിയിട്ട് വർഷങ്ങളായി. 2007-ൽ നിലവിവന്ന contract worker policy 30ർഷത്തെർവീസുള്ളവരെപ്പോലും കോൺട്രാക്റ്റിനു കീഴിൾപ്പെടുത്തി ആനുകൂല്യങ്ങള്‍ നഷ്ടമാക്കി. സമരം തീവ്രമായതിനെത്തുടർന്ന്  പ്രൊഡക്ഷ പ്രവർത്തനങ്ങള്‍ നിർത്തി വയ്ക്കേണ്ടി വന്നു. ലൈറ്റ് ബോയ്സിനെയടക്കം 82 കോൺട്രാക്റ്റ് തൊഴിലാളികളെ പിരിച്ചുവിട്ടതായി administration അറിയിച്ചു. വിദ്യാർത്ഥികള്‍ അവർക്കു  വേണ്ടി സമരമാരംഭിച്ചു. സതീഷ് എന്ന വിദ്യാർത്ഥി നിരാഹാരമാരംഭിച്ചു. ഒടുവില്‍ admistration ന് തീരുമാനം പിൻവലിക്കേണ്ടി വന്നു. ഇന്നീ കാമ്പസിലെ മുഴുവന്‍ തൊഴിലാളികളും സമരത്തിനൊപ്പമാണ്. അവരില്‍ ഭൂരിഭാഗം പേരും ശിവസേനയോടോ ബി.ജെ.പി യോടോ ആഭിമുഖ്യമുള്ളവരാണ്. പക്ഷേ ഇവിടെ ശരി വിദ്യാർത്ഥികൾക്കൊപ്പമാണെന്ന് അവരും വിശ്വസിക്കുന്നു. അവര്‍ മാത്രമല്ല, വിദ്യാർത്ഥികൾക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പൂനെയി ബന്ദ് നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ നിരവധി തൊഴിലാളി സംഘടനകൾ. വിദ്യാർത്ഥി-തൊഴിലാളി  ഐക്യം ഈ സമരത്തിന്റെ കരുത്താകുന്നു.

Ftii യില്‍ ഒരിക്ക പഠിക്കാനെത്തിയവരാരും കോഴ്സ് കഴിഞ്ഞാലും ആ സർക്കിളിന് പുറത്തു പോവുന്നില്ല. അദൃശ്യമായി നിലനിൽക്കുന്ന ഒരു സമൂഹമാണത്. അതുകൊണ്ടാണ് തലമുറകളുടെ വ്യത്യാസമില്ലാതെ, ഹൈറാർക്കികളില്ലാതെ ഒറ്റ ശബ്ദമായി പ്രതികരിക്കുന്ന ചലച്ചിത്ര പ്രവർത്തകരെ നാം കണ്ടത്. അവരില്‍ പലരും മുൻപൊരിക്കൽ പോലും പൊതുവേദിയി രാഷ്ട്രീയം പറഞ്ഞിട്ടില്ലാത്തവരാണ്. അവരുടെ നാവനക്കിയത് ftii എന്ന വികാരമാണ്. ഫലത്തില്‍ ftii യുടെ അംഗസംഖ്യ 230 അല്ല, 2300 അല്ല. ചരിത്രത്തിലിന്നോളം ഇവിടെ പഠിച്ചിറങ്ങിയ രോരുത്തരും ഈ സമരത്തില്‍ ഭാഗഭാക്കാണ്.

ഒരു ഭരണാധികാരിയുടെ തെരഞ്ഞെടുപ്പ് എന്നതില്‍ നിന്നും ഒരുപാട് വളർന്നിരിക്കുന്നു ftii സമരം. പോലീസിനെതിരെ, militarize ചെയ്യപ്പെടുന്ന ഞങ്ങളുടെ കാമ്പസിനെതിരെ, പ്രതികരിക്കുവാനുള്ള ഊർജ്ജമാണ് ഈ സമരം. ഞങ്ങൾക്ക്  മാത്രമല്ല , ഇല്ലാതാക്കപ്പെടുന്ന സ്വാതന്ത്യങ്ങൾക്കു  വേണ്ടി, എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിഷ്ഠിക്കപ്പെടുന്ന പാവകളായ അധികാരികൾക്കെതിരെ, അടിച്ചേൽപ്പിക്കപ്പെടുന്ന നിരോധനങ്ങൾക്കെതിരെ ഇന്ത്യയൊട്ടാകെ നടക്കുന്ന എല്ലാ സമരങ്ങളുടേയും ഊർജ്ജശ്രോതസാണു ഈ സമരം. ഇന്ന് ഞങ്ങള്‍ ഒരുമിച്ചു പാടിയ വിപ്ലവഗാനത്തിൽ, ഉച്ചത്തി വിളിച്ച ഇങ്ക്വിലാബുകളിലാണു ഇന്ത്യ വിദ്യാഭ്യാസത്തിന്റെ  ഭവിപ്രതീക്ഷ. ആയിരക്കണക്കിന് വിദ്യാർത്ഥികളും വ്യവസ്ഥാപിത സംഘടനകളും ഇല്ലാതെയും ഒരു സമരത്തെ വിജയിപ്പിക്കാമെന്ന് നിങ്ങഞങ്ങളെ പഠിപ്പിക്കുന്നു. ഈ സമരം ഒരു പ്രതീകമാണ്, നിശ്ചയ ദാർഢ്യത്തിന്റെ വിജയപ്രതീകം.
——-
ഹൈദരബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ  വിദ്യാർത്ഥിനിയായ  ലേഖിക പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിന്റെ നൂറാം ദിവസം സമരത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ചലോ FTII എന്ന മുദ്രാവാക്യം ഉയർത്തി FTII-ൽ എത്തിച്ചേർന്ന വിദ്യാർത്ഥിസംഘത്തിൽ അംഗമാണു.

Comments

comments