വിശുദ്ധ വചനങ്ങൾ: കവിത – ലൂയിസ് പീറ്റർ

വിശുദ്ധ വചനങ്ങൾ: കവിത – ലൂയിസ് പീറ്റർ

SHARE
ലൂയിസ് പീറ്റർ

സ്നേഹിതാ,
ഒരാലിംഗനത്താൽ
ഞാൻ നിന്നെ മായ്ക്കുകയല്ല
എന്നെ എഴുതുകയായിരുന്നു
പ്രതിഫലം മുപ്പതു വെള്ളിക്കാശു
മാത്രമല്ലെന്ന് എനിക്കറിയാമായിരുന്നു
പിടിക്കപ്പെട്ട പാപിനിയെ
വിധിക്കാതെ വിട്ടയച്ച
വിവശ മുഹൂർത്തത്തിൽ
നിന്റെ നിലത്തെഴുത്തുകൾ
ഞാനും വായിച്ചിരുന്നു
പൊറുക്കുക
ഞാൻ അവിശുദ്ധനാണ്
നെറ്റിയിൽ ചാർത്തിക്കിട്ടിയ
ശാപമുദ്രകൾ
ഞാൻ ഗൌനിക്കുന്നേയില്ല
നിന്നെപ്പോലെ തന്നെ
എനിക്കും
എന്റെ സ്വർഗം തന്നെയാണ്
വലുത്.

Comments

comments