ivbabu1

തൊലിപ്പുറത്തുള്ള ചില വ്യത്യാസങ്ങള്‍ക്കപ്പുറം മൗലികമായ എന്തെങ്കിലും വ്യതിരിക്തതകള്‍ കേരളത്തിലെ ഇരു മുന്നണികളും തമ്മില്‍ ഇല്ലെന്നതാണ് വാസ്തവം. ജനകീയമായ അഭിലാഷങ്ങള്‍ സംരക്ഷിക്കപ്പെടാനും കേരളത്തിന്‍റെ സമഗ്രമായ പുരോഗതി ഉറപ്പുവരുത്താന്‍ ആവശ്യമായ ദീര്‍ഘവീക്ഷണത്തോടെയുള്ള പരിപാടികളും പദ്ധതികളും ഉള്ളതാവും ഇരു മുന്നണികളുടെയും പ്രകടനപത്രികകള്‍ എന്നു കരുതാന്‍ വഴിയില്ല.അനുഭവങ്ങള്‍ അതാണ് കാണിക്കുന്നത്.ആഗോളവല്‍ക്കരണ ‘വികസന’ത്തിന്‍റെ ഭാഷയും രീതിശാസ്ത്രവും തന്നെയാവും അവയുടെ കാതല്‍. എന്തായാലും, പുതിയ മന്ത്രിസഭ അധികാരമേറ്റ് അധികം കഴിയും മുമ്പ് തന്നെ കേരളം കാലവര്‍ഷം വന്നെത്തേണ്ടതാണ്; കാലാവസ്ഥാ വ്യതിയാനം ചതിച്ചില്ലെങ്കില്‍.

മുന്‍പൊരിക്കലുമില്ലാത്ത കൊടും വരള്‍ച്ചയെയാണ് ഇത്തവണ കേരളം അഭിമുഖീകരിക്കുന്നത്.സഹിക്കാനാവാത്ത വെയിലിലും ചൂടിലും വലഞ്ഞ് സ്ഥാനാര്‍ഥികള്‍ വെള്ളംകുടിക്കുകയാണ്.ഈ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഇത്തവണത്തെ സംസ്ഥാനത്ത് അധികാരത്തിലെത്തുന്ന മുന്നണി, സംസ്ഥാനത്തെ ജലസമൃദ്ധമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം.വരുന്ന വര്‍ഷകാലത്തെ ഒരു തുള്ളിവെള്ളവും പാഴായി പോകില്ലെന്ന് ഉറപ്പുവരുത്താനാവണം.

ദൂരവ്യാപകമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന നിര്‍മ്മാണ പ്രവൃത്തികളാണ് വരള്‍ച്ചയ്ക്കുള്ള പ്രധാനകാരണങ്ങളിലൊന്ന്.മഴവെള്ളം ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങി നമ്മുടെ ഭൂഗര്‍ഭജലത്തിന്‍റെ തോത് വര്‍ധിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.ഇതിന് മുഖ്യമായും തടസ്സമായി നില്‍ക്കുന്നത്, വീട് നിര്‍മ്മാണത്തിലെ നമ്മുടെ ചില മണ്ടത്തരങ്ങളോ തെറ്റിദ്ധാരണകളോ ആണ്.

മഴവെള്ളം ഭൂമിയിലേക്ക് പേകാനനുവദിക്കാതെ, പരിമിതമായ സ്ഥലത്ത് പണിയുന്ന വീടുകളുടെ മുറ്റം നിറയെ ഓടുകളോ സ്ലാബുകളോ പാകി വെടിപ്പാക്കുന്നു. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ കര്‍ക്കശമായ നടപടികള്‍ കൈക്കൊള്ളാനുള്ള ചങ്കൂറ്റം പുതിയ സര്‍ക്കാര്‍ കാണിക്കണം.

ഏറെ വിഖ്യാതമാണ് വികസനത്തിലെ കേരള മാതൃക.ഇതില്‍ കേള്‍വികേട്ടതാകട്ടെ കേരളത്തിലെ ആരോഗ്യ മേഖലയും.എന്നാല്‍, നമ്മുടെ ആരോഗ്യ രംഗത്തെ ദൗര്‍ബല്യങ്ങള്‍ മുഴുവന്‍ വെളിവാക്കിക്കൊണ്ടാണ് ഓരോ മഴക്കാലവും കടന്നു പോകുന്നത്.അതിനെ അങ്ങേയറ്റം വഷളാക്കുന്നത് മാലിന്യ സംസ്‌കരണത്തിലെ അലംഭാവവും.ഇത് പരിഹരിക്കാനുള്ള നടപടികളാണ് അടിയന്തര പ്രധാന്യമര്‍ഹിക്കുന്ന മറ്റൊരു പ്രശ്‌നം.
മനുഷ്യാന്തസ്സിനെയും അഭിമാനത്തെയും അവമതിക്കും വിധമാണ് നമ്മുടെ റോഡുകളിലൂടെ വാഹനം ഓടിക്കുന്നത്. നിയമലംഘനവും അശ്രദ്ധയുമാണ് അതിന്‍റെ മുഖമുദ്ര.ഇക്കാര്യത്തില്‍ എന്തുചെയ്യാനാവും എന്നത് മറ്റൊരു ഗൗരവമാര്‍ന്ന പ്രശ്‌നം.
ഗ്രാമ, നഗര ഭേദമില്ലാതെ പെരുകുന്ന തെരുവ് നായക്കളെ എങ്ങിനെ നിയന്ത്രിക്കാനാവുമെന്നതും അടിയന്തിര ശ്രദ്ധ പതിയേണ്ട പ്രശ്‌നമാണ്.അവയെയും ഭൂമിയുടെ അവകാശികളായി കണ്ട്, കൊന്നൊടുക്കാതെയുള്ള പ്രശ്‌ന പരിഹാരമാണ് അനിവാര്യം.

sudeep2വെള്ളം ഭക്ഷണം മരുന്ന് വസ്ത്രം,വിദ്യാഭ്യാസം പാര്‍പ്പിടം,ഭൂമി ഇവ അര്‍ഹാരയവര്‍ക്ക് ഉറപ്പാക്കുക എന്നതാകണം അടുത്ത സര്‍ക്കാരിന്റെ പ്രഥമ പരിഗണന.

രണ്ടാമതായി റോഡുകള്‍ സഞ്ചാരയോഗ്യമാക്കി , അടിസ്ഥാനസൌകര്യങ്ങള്‍ ഉറപ്പാക്കുക.

മൂന്നാമത് ജലാശയങ്ങള്‍ കാട് എന്നിവ സം രക്ഷിക്കുക
മരങ്ങള്‍ വച്ചുപിടിപ്പിക്കുക, പരിസ്ഥിതിക്ക് കോട്ടംവരാതെ വികസനം നടത്തുക
മറ്റൊരു നിര്‍ദേശം, ഇരുപത്തി ഒന്ന് വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് ഓരോ മാസവും നിശ്ചിത അളവില്‍ നിലവാരമുള്ള മദ്യം വാങ്ങാന്‍ ലൈസന്‍സ് കാര്‍ഡ് ഏര്‍പ്പെടുത്തുക
( ഒരാള്‍ക്ക് ഒരു മാസം മൂന്നു ലിറ്റര്‍ എന്ന കണക്കിലാകാം )

Comments

comments