“ഒരു നായാടിയേയും മറ്റൊരു മനുഷ്യനേയും രണ്ടുവശത്ത്‌ നിര്‍ത്തുകയാണെങ്കിൽ സമത്വം എന്ന ധര്‍മത്തിന്റെ അടിസ്ഥാനത്തില്‍ ആ ക്ഷണം തന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു. അവന്‍ എന്തുചെയ്‌തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്.’’

കല്പറ്റ നാരായണൻ  ‘നൂറു സിംഹാസനങ്ങൾ’ എന്ന ജയമോഹനന്റെ കൃതിയെ ഉദ്ധരിച്ചുതുടർന്ന് എഴുതുന്നു – ‘ഇന്റര്‍വ്യൂബോര്‍ഡിലെ അംഗങ്ങൾ മൂകരായിപ്പോയതുപോലെ വായനക്കാരേയും മൂകരാക്കിക്കളയുന്ന വല്ലാത്തൊരു സന്ദര്‍ഭം. ഉയര്‍ന്ന ജാതിക്കാരാൽ നായയെപ്പോലെ ഓടിക്കപ്പെട്ടിരുന്നതുകൊണ്ടുമാവാം, ഹീനമായി നായാടപ്പെട്ടതുകൊണ്ടുമാവാം, നായാടി എന്ന പേര്‌. അനേകജന്മങ്ങളിലായി ആട്ടിയകറ്റപ്പെട്ട ഒരു നായാടി അധികാരസ്ഥാനത്തെത്തിയപ്പോള്‍, അതേ ആട്ടിയകറ്റലിന്റെ കൂടുതൽ സൂക്ഷമവും നിര്‍ദയവുമായ രൂപങ്ങൾ നേരിടേണ്ടി വരുന്നു.’

ഭാഷ കൊണ്ട് വിശദീകരിക്കാൻ ആവാത്തതാണ് ഒരു ദളിതനായി ജീവിക്കുക എന്ന ജീവിതാനുഭവം. മലയാള പൊതുബോധം വായനയിലൂടെ നേടിയെടുക്കാൻ ശ്രമിക്കുന്ന കമ്മ്യൂണിസം, മാനവികത പോലുള്ള സമത്വ ദർശനങ്ങൾ, അവനിൽ ആഴത്തിൽ വേരോടിയ സാംസ്കാരിക അവശേഷിപ്പുകളെ ഭേദിക്കാൻ കഴിയാതെ തികച്ചും വ്യക്തിനിഷ്ടമായും അകന്നു നിന്നും നോക്കി കാണുന്ന ഒന്നാണ് ദളിത് ജീവിത വ്യവഹാരം.

പറയി പെറ്റ പന്തിരുകുലത്തിൽ നിന്നും തന്റെ ബ്രാഹ്മണ കുല ശ്രേഷ്ഠതയെ മലയാളി ഉയർത്തി കാട്ടാൻ ശ്രമിക്കുന്നതും അത് കൊണ്ടാണ്. എന്തേ നാം പറയിയുടെ കുലീന പാരമ്പര്യം താമസ്കരിക്കുന്നൂ ? എന്ന് ചിന്തിച്ചു നോക്കുക

നമ്മുടെ സഹോദര ഭാഷയായ തമിഴിലും ഈ ബ്രാഹ്മണകുല മേന്മകുത്തി തിരുകിയ കഥയാണ്‌ തിരുവള്ളുവരും നേരിടേണ്ടി വന്നത്.
‘കാളി കുവറ്റാണ്ടു മറതിപ്പ്‌ലൈച്ചി
കാതര്‍ ചരണിയാകി മേതിനി
യിന്നി ചൈ യെഴുവര്‍യന്തോളിണ്ടേ’

ഈ വരികളില്‍ തിരുവള്ളവരും രണ്ടു സഹോദരന്മാരും നാല്‌ സഹോദരിമാരും കാളിദത്തന്റെയും കരുതിയെന്ന പുലയസ്‌ത്രീയുടെയും മക്കളാണെന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. തിരുവള്ളുവർ ബ്രാഹ്മണൻ ആണെന്ന് സ്ഥാപിക്കാനുള്ള തുടർക്കഥകൾ ഉദ്ധരിക്കാതെ തന്നെ, തന്റെ മേൽ ശ്രേണിയിലേക്ക് മാത്രം കണ്ണ് നട്ടു മാതൃ കുലമേന്മയെ നിഷേധിക്കുന്ന ദ്രാവിഡ മനസ്സിലേക്ക് ഒരു തിരനോട്ടം നടത്തുന്നത് നല്ലതായിരിക്കും.

വേട്ടയാടി വിജയിച്ചവർ വേട്ടയുടെ ചരിത്രം എഴുതുമ്പോൾ ഇരകൾ നൃശംസ്യരായി രേഖപ്പെടുത്തപ്പെടും. ചരിത്ര വിജയങ്ങളിലേക്ക് ഇങ്ങനെ നുഴഞ്ഞു കയറപ്പെട്ട ചരിത്ര രചയിതാക്കളായി കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ പ്രതിനിധികൾ മാറി തീരുന്നതിന്റെ ദുരന്ത ഫലിതമാണ് ഷംസീറും ദിവ്യയും.

സമത്വം എന്ന കാവ്യ നീതിയുടെ രാഷ്ട്രീയമാണ് മാർക്സിസം. സാമ്പത്തിക ഉച്ച നീചത്വങ്ങൾ ഉടച്ചു വാർക്കുന്നതിലൂടെ മനുഷ്യരെ മനുഷ്യരിൽ നിന്നും അകറ്റി നിർത്തുന്ന ശ്രേണി ബന്ധങ്ങളും ഇല്ലാതാക്കണമെന്ന ആശയവും അതിലടങ്ങിയിരിക്കുന്നു. ഉല്പാദനമിച്ചം മൂലധനമായി പരിണമിച്ചതും, മൂലധനം ചൂഷണോപാധി ആയി തീർന്നതിന്റെയും ചരിത്രം മാർക്സ് രേഖപ്പെടുതിയതും ഇത്തരമൊരു ധാർമ്മിക വീക്ഷണത്തിൽ ഊന്നി നിന്നുകൊണ്ടുമായിരുന്നു. മാർക്സിസത്തെ ഏറ്റവും ആകർഷകമായ ആധുനിക സിദ്ധാന്തം ആക്കുന്നതും ഈ സമത്വ ബോധമാണ്.

ദളിതർ ഭൂമിയിലുള്ള അവരുടെ അവകാശത്തിൽ നിന്നും അതിലൂടെ സമ്പത്തിന്റെ മേലുള്ള അവരുടെ അവകാശാധികാരങ്ങളിൽ നിന്നും ചരിത്രപരമായി പുറംതള്ളപ്പെട്ടവരാണ്. അവരെ സമ്പത്തിൽ നിന്നും അതിലൂടെ സാമൂഹ്യമായമായ അധികാര ശ്രേണികളിൽ നിന്നും അകറ്റി നിർത്താനുള്ള ന്യായ സമ്പ്രദായങ്ങളാണ് ജാതി വ്യവസ്ഥ. പാശ്ചാത്യ വർഗ വിശകലനങ്ങൾക്ക് എളുപ്പത്തിൽ വഴങ്ങുന്നതല്ല ജാതി വ്യവസ്ഥ ഏൽപ്പിക്കുന്ന മുറിവുകൾ. ഇത് മനസ്സിലാക്കിയാണ് അംബേദ്‌കർ തന്റെ ജനതയ്ക്ക് സംവരണവും സംരക്ഷണവും ഏർപ്പെടുത്തണം എന്ന് ശക്തിയുക്തം വാദിച്ചത്.

ദളിതർക്ക് എന്താ കൊമ്പുണ്ടോ ? എന്ന ചോദ്യത്തിലൂടെ ഷംസീർ നിയമം ദളിതർക്ക് നല്കുന്ന ഇത്തരം പരിരക്ഷകളെയാണ് നിഷേധിക്കാൻ ശ്രമിക്കുന്നത്. ഒരു നിയമജ്ഞൻ എന്ന നിലയിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിലുള്ള അജ്ഞതയും ഈ അഹന്ത നിറഞ്ഞ ചോദ്യത്തിൽ അടങ്ങിയിരിക്കുന്നു. ഇത്തരം അപഹാസ്യ കഥാപാത്രങ്ങളെ ടീ വിയിലൂടെ അവതരിപ്പിച്ചു പരിഹാസ്യരാവുകയല്ല പാർട്ടി നേതൃത്വം ചെയ്യേണ്ടത്. പകരം ദളിതരെ തങ്ങളോടു ചേർത്തു നിർത്താൻ പര്യാപ്തമായ വസ്തുനിഷ്ഠ സമീപനങ്ങൾ സ്വീകരിക്കുകയാണ് വേണ്ടത്.

ദളിതർ ഉണർന്നുയരുന്ന ജനവിഭാഗമാണ്. ഇന്ത്യ യുടെ തന്നെ ഭാവി രാഷ്ട്രീയം ദളിത് രാഷ്ട്രീയമാണ്. വിവര സാങ്കേതികതയിൽ ഊന്നിയ വിദ്യാഭ്യാസവും സോഷ്യൽ മീഡിയാ നല്കുന്ന ‘നവ്യാധുനിക’ ലോകവീക്ഷണവും, ദളിതു അവശതകളെ അനുഭാവപൂർവം വിലയിരുത്തുന്ന യുവജനങ്ങളെയും മധ്യവർഗ്ഗത്തെയും വളർത്തിയെടുത്തിട്ടുണ്ട്. ഇവരിൽ നിന്നും ഇടതുപക്ഷ രാഷ്ട്രീയത്തെ അകറ്റി നിർത്തുന്ന പ്രതിരോധത്തിൽ ഊന്നിയ ചിന്താ ശൈലികൾ നേതൃത്വം ഉപേക്ഷിക്കണം എന്ന് ഇടതു പക്ഷ അനുഭാവികൾ ആഗ്രഹിക്കുന്നു. ദളിതർ അനുഭവിക്കുന്ന സ്വത്വദുഃഖമാണ് അവരെ ഇടതു പക്ഷത്തുന്നിന്നും അകറ്റി നിർത്തുന്നത്. അതിനു മേൽ അഹന്ത നിറഞ്ഞ ഭർസനങ്ങൾ അല്ല പ്രതിവിധി.

ഹരിയാനയിലെ അസംബ്ലിയില്‍ നിരവധി വര്‍ഷങ്ങൾ അംഗമായിരിക്കുകയും വ്യത്യസ്ത വകുപ്പുകളുടെ മന്ത്രിയായിരിക്കുയും ചെയ്ത ശ്രീ. ശ്യാം ചന്ദ് എഴുതിയ ‘കാവി ഫാസിസം’ (Saffron Fascism- Unity Publisher 855/2, Panchkula) എന്ന അന്വേഷണാത്മകവും ഉദ്വേഗജന്യവുമായ കൃതിയില്‍ ദലിത് – പിന്നോക്ക – ന്യൂനപക്ഷമത വിഭാഗ ജനതകളെ തകര്‍ക്കുന്നതിനുള്ള ഹൈന്ദവ പദ്ധതികള്‍ അനാവരണം ചെയ്യുന്നു. ഈ കൃതിയിൽ RSS, അതിന്റെ മുഖ്യ പ്രബോധകര്‍ക്കു് അയച്ച ഒരു രഹസ്യ സര്‍ക്കുലറിനെക്കുറിച്ച് (സര്‍ക്കുലര്‍ No.411 ) വിവരിക്കുന്നുണ്ട്. ബുക്കിന്റെ 143 മുതല്‍ 144 വരെയുള്ള പേജുകളിൽ ഈ സര്‍ക്കുലറിലെ സുപ്രധാനമായ ചില ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദലിത് – പിന്നോക്ക ബഹുജനങ്ങളെ എന്നെന്നും സുസ്ഥിര അടിമകളായി നിലനിര്‍ത്താനും, അവരെ ഉപയോഗിച്ച് മുസ്ലീങ്ങളെയും കൃസ്ത്യാനികളെയും ആക്രമിക്കാനും വകവരുത്താനുമുള്ള ബ്രാഹ്മണ-സവര്‍ണ ജാതിക്കാരുടെ ദുഷ്ടവും ഭയാനകവുമായ തന്ത്രങ്ങള്‍ ഈ പുസ്തകത്തിലൂടെ വെളിവാക്കപ്പെടുന്നു.

സര്‍ക്കുലറിന്റെ പ്രസക്തഭാഗങ്ങൾ (വിവര്‍ത്തനം – idaneram.) നോക്കുക.

No.411 – RSS ന്റെ ദലിത് പിന്നോക്ക വിരുദ്ധ രഹസ്യ സര്‍ക്കുലർ അംബേദ്ക്കറൈറ്റുകള്‍ക്കും മുസ്ലീങ്ങള്‍ക്കും എതിരെ പോരാടാനുള്ള സന്നദ്ധ ഭടന്മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാൻ, പട്ടികജാതിക്കാരെയും മറ്റു പിന്നോക്കജാതിക്കാരെയും പാര്‍ട്ടിയിലേക്ക് വൻതോതില്‍ ചേര്‍ക്കണം.

ഫാര്‍മസിസ്റ്റുകളുടെയും ഫിസിഷ്യന്മാരുടെയും ഇടയിൽ പ്രതികാരാത്മക ഹിന്ദുത്വം പ്രചരിപ്പിച്ച്, അവരില്‍ വൈരാഗ്യം ജനിപ്പിച്ച്, അവരുടെ സഹായത്തോടെ പട്ടികജാതി-പട്ടിക വര്‍ഗക്കാരുടെയും മുസ്ലീങ്ങളുടെയും ഇടയിൽ കാലഹരണപ്പെട്ടതും വ്യാജവുമായ മരുന്നുകൾ വിതരണം ചെയ്യിക്കണം. ശൂദ്രര്‍, അതിശൂദ്ര, മുസ്ലീങ്ങ, കൃസ്ത്യാനികൾ തുടങ്ങിയവരുടെ നവജാതശിശുക്കള്‍ വികലാംഗരായി ജനിക്കത്തക്ക വിധത്തില്‍ അവരിൽ കുത്തിവെയ്പുകളെടുപ്പിക്കണം. ഇത് സാധ്യമാക്കുന്നതിനു് രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കണം.

ദലിതരിലെയും മുസ്ലീങ്ങളിലെയും കൃസ്ത്യാനികളിലെയും സ്ത്രീകള്‍ വേശ്യാവൃത്തി സ്വീകരിച്ച് ജീവിക്കാന്‍ ശക്തമായ പ്രോത്സാഹനങ്ങളും പ്രേരണകളും നല്‍കിക്കൊണ്ടിരിക്കണം.

പഴുതില്ലാത്ത പദ്ധതികള്‍ ആവിഷ്ക്കരിച്ച് ദലിത്-പിന്നോക്ക-മുസ്ലീം-ക്രൈസ്തവ ജനങ്ങളെ, പ്രത്യേകിച്ച് അംബേദ്ക്കറൈറ്റുകളെ വികാലാംഗരും മന്ദബുദ്ധികളുമാക്കാൻ അവരെ വിഷം കലര്‍ന്ന അപകടകാരികളായ ആഹാരം കഴിപ്പിക്കണം.

നമ്മുടെ ഹിതാനുസരണം നിര്‍മ്മിച്ചിട്ടുള്ള ചരിത്രം ദലിത്-ആദിവാസി വിദ്യാര്‍ഥികളെ വായിപ്പിക്കുന്നതിനായി പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണു്.

ലഹളകളുണ്ടാകുമ്പോള്‍ മുസ്ലീം-ദലിത് സ്ത്രീകള്‍ കൂട്ടബലാൽസംഗം ചെയ്യപ്പെടണം. അക്കാര്യത്തില്‍ സുഹൃത്തുക്കളെയോ പരിചയക്കാരെയോ ഒഴിവാക്കരുത്. സൂററ്റ് മാതൃകയില്‍ വേണം കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടത്.

മുസ്ലീങ്ങള്‍, ക്രിസ്ത്യാനിക, ബുദ്ധിസ്റ്റുക, അംബേദ്ക്കറൈറ്റുകൾ തുടങ്ങിയവര്‍ക്കെതിരെയുള്ള പ്രചരണങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും വേഗത വര്‍ദ്ധിപ്പിക്കണം.

ആര്യന്മാരുടെ ശത്രുവായിരുന്നു അശോക ചക്രവര്‍ത്തി എന്നു തെളിയിക്കുന്ന തരത്തിൽ ലേഖനങ്ങളും എഴുത്തുകളും പ്രസിദ്ധീകരിക്കണം.

ഹിന്ദുക്കള്‍ക്കും ബ്രാഹ്മണര്‍ക്കും എതിരായ എല്ലാ സാഹിത്യവും നശിപ്പിക്കപ്പെടണം. ദലിത്, മുസ്ലീം, ക്രിസ്ത്യന്‍, അംബേദ്ക്കറൈറ്റ് വിഭാഗങ്ങളെ തിരഞ്ഞു കണ്ടുപിടിക്കണം. ഇത്തരം സാഹിത്യം പൊതുയിടത്തിലും ഈ വിഭാഗങ്ങളിലുമെത്താതിരിക്കാന്‍ ശ്രദ്ധ വേണം.

ഹിന്ദു സാഹിത്യം പിന്നോക്ക ജാതിക്കാരിലും അംബേദ്ക്കറൈറ്റുകളിലും പ്രയോഗിക്കപ്പെടണം.

സര്‍വീസ് മേഖലകളിൽ പട്ടികജാതി- പട്ടിക വര്‍ഗക്കാര്‍ക്കു വേണ്ടി നീക്കി വെച്ചിരിക്കുന്ന ഒഴിവുകള്‍ യാതൊരു കാരണവശാലും അനുവദിക്കരുത്. സര്‍ക്കാര്‍-സര്‍ക്കാരിതര- അര്‍ദ്ധ സര്‍ക്കാർ സ്ഥാപനങ്ങളിലെ സര്‍വീസുകളിൽ പ്രവേശനത്തിനും പ്രമോഷനും വേണ്ടിയുള്ള അവരുടെ ആവശ്യങ്ങൾ തള്ളിക്കളയുകയും സര്‍വീസ് രേഖകളിൽ മോശമായ റിപ്പോര്‍ട്ടുകൾ എഴുതി അവരെ നശിപ്പിക്കുകയും വേണം.

ദലിതര്‍ക്കും പിന്നോക്ക ജാതികള്‍ക്കും ആഴത്തിലുള്ള മുന്‍വിധികൾ ഉണ്ടാകത്തക്കവിധം നടപടികള്‍ സ്വീകരിക്കണം. ഇതിനായി സന്യാസികളുടെയും സ്വാമിമാരുടെയും സഹായം തേടണം.

കമ്മ്യൂണിസം പറയുന്നവര്‍, അംബേദ്ക്കറൈറ്റുക, മുസ്ലീം പ്രബോധക, ക്രസ്ത്യൻ മിഷണറിമാർ, അവരുടെയെല്ലാം അയല്‍ക്കാർ [?] തുടങ്ങിയവര്‍ക്കെതിരെയുള്ള അക്രമണം തുല്യതയോടെയും വീര്യത്തോടെയും തുടങ്ങണം.

അംബേദ്ക്കര്‍ പ്രതിമകൾ ശക്തമായ പ്രയത്നത്തോടെ നശിപ്പിക്കണം.

ദലിത്-മുസ്ലീം എഴുത്തുകാരെ പാര്‍ട്ടിയിലേക്കു് തിരഞ്ഞെടുക്കുകയും, അവരെ ഉപയോഗിച്ച് ദലിതര്‍ക്കും മുസ്ലീങ്ങള്‍ക്കും അംബേദ്ക്കറിസ്റ്റുകള്‍ക്കും എതിരായ ലേഖനങ്ങളും സാഹിത്യങ്ങളും എഴുതിക്കുകയും പ്രസംഗിപ്പിക്കുകയും വേണം.

ഇത്തരം എല്ലാ എഴുത്തുകളും വേണ്ടവണ്ണം എഡിറ്റു ചെയ്യുന്നതിലും പ്രചരിപ്പിക്കപ്പെടുന്നതിലും സത്വര ശ്രദ്ധയുണ്ടായിരിക്കണം.

വ്യാജ ഏറ്റുമുട്ടലുകളിലൂടെ ഹിന്ദുത്വത്തെ എതിര്‍ക്കുന്നവരെയെല്ലാം കൊല്ലണം. ഈ കൃത്യം നിര്‍വഹിക്കുന്നതിനു് പോലീസിന്റെയും അര്‍ദ്ധ സൈന്യത്തിന്റെയും സഹായം എല്ലായ്പ്പോഴും തേടിയിരിക്കണം.

ഭീതി ജനകമായ ഇത്തരം സംഘ രാഷ്ട്രീയ അജണ്ടയോടാണ് ഇടതു പക്ഷം പോരാടേണ്ടത് എന്ന് മനസ്സിലാക്കി ക്രിയാത്മകമായ രാഷ്ട്രീയ ചർച്ചകൾ ഉയർത്തിക്കൊണ്ടു വരികയാണ് ഇടതു പക്ഷ ചിന്തകർ ചെയ്യേണ്ടത്.

Comments

comments