തൃണമൂലിനും ബി.ജെ.പിക്കുമെതിരെ കോൺഗ്രസുമായി തിരഞ്ഞെടുപ്പുകാലത്ത് സഖ്യമുണ്ടാക്കിയ പാർട്ടിയുടെ ബംഗാൾ ഘടകത്തെയും  ആ ശരിയായ ആശയത്തിന് പിന്തുണനൽകിയ കേന്ദ്ര നേതൃത്വത്തെയും ഒരുപോലെ ആക്രമിച്ചുകൊണ്ട് ഇപ്പോഴത്തെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെkarat-srp-v-1 തരംതാഴ്ത്താനാണ് മുൻ സെക്രട്ടറി പ്രകാശ് കാരാട്ടും, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന എസ്.ആർ.പിയും ശ്രമിക്കുന്നതെന്നാണ് ഇംഗ്ലീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. ടൈംസ് ഓഫ് ഇന്ത്യാ ഗ്രൂപ്പിന്റെ ഇക്കണേമിക് ടൈംസ് ഇപ്പോൾ പാർട്ടിയിൽ നടക്കുന്നത് സൈദ്ധാന്തികത്തർക്കമല്ല, വ്യക്തിതാൽപ്പര്യങ്ങളുള്ള വിഭാഗീയപ്രവർത്തനമാണെന്ന് ശരിയായി നിരീക്ഷിക്കുന്നുമുണ്ട്. ടൈംസ് ഓഫ് ഇന്ത്യയിലാണെങ്കിലും വാസ്തവം അച്ചടിച്ചുവന്നാൽ അത് കണ്ടില്ലെന്ന് നടിക്കേണ്ടതില്ലല്ലോ.. Factionalism Wears Cloak of Ideology എന്നാണ് അവരുടെ ഒരു വാർത്തയുടെ ശീർഷകം. നേരല്ലേ?  രാജിവെച്ച സഖാവ് ജഗ്മതിയുടെ മാദ്ധ്യമങ്ങൾക്കുമുന്നിൽ നടത്തിയ കള്ളക്കരച്ചിൽ വേറെന്താണ് തെളിയിക്കുന്നത്? ഇജ്ജാതി സഖാക്കളെ പാർട്ടിയിൽ പനപോലെ വളർത്തുന്നവരാണ്, ഉദ്ദേശ്യശുദ്ധിയോടെ പാർടിയെ വിമർശിക്കുന്നവരെ പാർട്ടിവിരുദ്ധരെന്ന് മുദ്രകുത്തുന്നതും. പാർട്ടി വിട്ട് സ്വന്തം നഗ്നത വെളിപ്പെടുത്തുംവരെയും കേരളത്തിലെ അബ്ദുള്ളക്കുട്ടിയും ഡോ.മനോജുമെല്ലാം പാർട്ടിയുടെ ഓമനകളായിരുന്നില്ലേ? ഇതിനേക്കാൾ വലിയ അശ്ലീലം വേറെയുണ്ടോ?habeeb-patnaik-v-1             നേരിട്ടുപറയുന്നില്ലെങ്കിലും, സംഘപരിവാരത്തേയും ബി.ജെ.പിയെയുംകാൾ എതിർക്കപ്പെടേണ്ടത് കോൺഗ്രസാണെന്ന കാരാട്ടിന്റെയും കൂട്ടരുടെയും വാദത്തെ എതിർക്കുന്നവർ പാർട്ടിയിൽ മാത്രമല്ല, പുറത്തുമുണ്ട്. അത് കാണുന്ന മാദ്ധ്യമപ്രവർത്തകരുമുണ്ട്. വിഭാഗീയതയുടെ മറവിൽ സംഘപരിവാരത്തിന്റെ വർഗ്ഗീയ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് സഹായകരമായ നിലപാടെടുക്കരുതെന്ന് കാരാട്ടിനോടും കൂട്ടരോടും ആവശ്യപ്പെടാനുള്ള ഉത്തരവാദിത്വം പാർട്ടിക്കുപുറത്തുള്ള മതേതരവാദികൾക്കും ഇടതുപക്ഷ സഹയാത്രികർക്കുമുണ്ട്. ഇർഫാൻ ഹബീബിനെയും പ്രഭാത് പട്‌നായിക്കിനെയും പോലുള്ള അന്താരാഷ്ട്രപ്രശസ്തരായ മാർക്‌സിസ്റ്റ് ചിന്തകർ ആ ദൗത്യം ഏറ്റെടുക്കണമെന്ന് ആഗ്രഹിക്കുന്ന പാർട്ടിയനുഭാവികളും രാജ്യത്ത് എത്രയോ ഉണ്ട്. അവരോടൊപ്പമാണ് ഞാനും.

എല്ലാ പാർട്ടികളും ഒരുപോലെയെന്ന് ലോകോക്തിപറയുന്ന അരാഷ്ട്രീയവാദികളുടെ കാപട്യമല്ല, ഇടതുപക്ഷത്തിന് നേതൃത്വം നൽകാൻ ബാദ്ധ്യതയുള്ള കമ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടി തന്നെയാണ് ഇന്ത്യയിലെ ഏറ്റവും പ്രസക്തമായ ജനാധിപത്യ മതേതരപ്പാർട്ടിയെന്ന് പ്രഖ്യാപിക്കുവാനുള്ള അപായകരമായ സത്യസന്ധത പ്രകടിപ്പിക്കേണ്ട സന്ദർഭമാണിത്.

ഈ രാഷ്ട്രീയ നയം വ്യക്തമാക്കാനുള്ള സമയം അതിക്രമിച്ചുവെന്ന് തോന്നിയതിനാലാണ് ഞാനിത് പരസ്യപ്പെടുത്തുന്നത്. മഴയിലും വെയിലിലും പുറത്തു തനിച്ചുനിൽക്കുന്ന എന്നെപ്പോലൊരാൾക്ക് വേറെന്താണ് ചെയ്യാനാവുക?

Comments

comments