ഹിന്ദുത്വരാഷ്ട്ര വാദികളെ ചെറുക്കാന്‍ ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ ഐക്യമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ദില്ലിയില്‍ കമ്യൂണിസ്റ്റ് നേതാവായിരുന്ന പ്രമോദ് ദാസ് ഗുപ്തയുടെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.

കോൺഗ്രസ് ഇതിന്റെ ഭാഗമായിരിക്കും എന്ന് ഒരു ചോദ്യത്തിന് മറുപടിയായി യെച്ചൂരി വ്യക്തമാക്കി.

ഇന്ത്യയില്‍ വർഗീയ വിഘടനം ഉണ്ടാക്കാനുള്ള ഏതു തീരുമാനത്തെയും നിർദ്ദേശത്തെയും എതിര്‍ക്കാൻ മുന്നോട്ടു വരുന്ന p-karat1ഏതു ജനാധിപത്യ പാർട്ടിയുമായും സി പി ഐ എം സഹകരിക്കുമെന്ന് സംശയത്തിനിടയില്ലാതെ ജനറല്‍ സെക്രട്ടറിയുടെ വാക്കുകൾ ഇതിനെ എതിർക്കുന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിന് കൂടിയുള്ള മറുപടിയാണു. ഞായാറാഴ്ച ബംഗാളിലെ കോണ്ഗ്രസ് സഖ്യം സംബന്ധിച്ച കേന്ദ്ര കമ്മറ്റിയുടെയും പ്രകാശ് കാരാട്ടിന്റെയും നിലപാട് ബംഗാൾ ഘടകം തള്ളിക്കളഞ്ഞിരുന്നു. യെച്ചൂരി സംസ്ഥാന ഘടകത്തിന്റെ നിലപാടിനെ ശരിവെക്കുന്നു.

ഇതൊരു തെരഞ്ഞെടുപ്പു സംഖ്യം ആണെന്ന കേന്ദ്ര കമ്മറ്റിയുടെ നിലപാട് യെച്ചൂരി തള്ളി. അനിവാര്യമായും ഒരു വിശാല സഖ്യത്തിന്റെ പ്രാരഭം ആണത്. ഇന്ത്യന്‍ ഫാബ്രിക്കിനെ വെല്ലുവിളിക്കുന്നവരെ ചെറുക്കാന്‍ അതിനെ കഴിയൂ. ആ ചെറുത്തു നിൽപ്പാണു പരമ പ്രധാനം. “കൊൺഗ്രസ്സും ഞങ്ങളും പാർലമെന്റില്‍ പലപ്പോഴും യോജിച്ചാണ് പ്രവര്ത്തിക്കാറുള്ളത്. ജെ എന്‍ യു സമരത്തിൽ ഞാനും രാഹുൽ ഗാന്ധിയും ഒരേ വേദി പങ്കിട്ടു. സാധ്യമാണ്” യെച്ചൂരി പറഞ്ഞു.

സക്കീര്‍ നായിക് വിഷയത്തിൽ വിശദമായ അന്വേഷണത്തിനു ശേഷമേ നിയമ നടപടി എടുക്കാവൂ എന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. ബംഗ്ലാദേശിലെ കലാപം പശ്ചിമ ബംഗാളിലെ സാമുദായിക സൌഹാർദ്ദം നശിപ്പിക്കാനിടയുണ്ടെന്നും കരുതലോടെയിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
“ബംഗാളിൽ പാർട്ടിക്കുണ്ടായ ക്ഷീണത്തിന് ആനുപാതികമായാണ് വർഗ്ഗീയ ശക്തികള്‍ വളരുന്നത്. വർഗ്ഗീയതക്കെതിരായ പോരാട്ടത്തിന്റെ അച്ചുതണ്ടാകാൻ സി പി ഐ എമ്മിനും സി പി ഐ അടക്കമുള്ള ഇടതു പക്ഷത്തിനുമാണ് കഴിയുക”ifc-2v

മുതിർന്ന മാർക്സിസ്റ്റ്‌ പണ്ഡിതൻ ഇർഫാൻ ഹബീബും ഭാര്യയും പാർട്ടിക്കയച്ച കത്തിലെ നിലപാടുകളോടുള്ള അനുകൂല പ്രതികരണം കൂടിയാണ് യെച്ചൂരി ഫലത്തില്‍ പ്രകടിപ്പിച്ചത്.

Comments

comments