കവികളെയും മലയാള കവിതയേയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നവമലയാളി ഈ വർഷം ഒരു കവിതാ മത്സരം സംഘടിപ്പിക്കുകയാണു.

 

14705617_1309871969079516_4011827736459178712_n

 

മുപ്പത്തിയഞ്ച് വയസ്സിൽ താഴെയുള്ളവർക്കാണു മത്സരത്തിൽ പങ്കെടുക്കാനാവുക.

കവിതകൾ അയച്ചു തരാനുള്ള അവസാന തീയതി 2016 ഡിസംബർ 30 ആയിരിക്കും.

         കവിതകള്‍ അയക്കേണ്ട വിലാസം –   [email protected]

 

 

മറ്റു നിബന്ധനകൾ ചുവടെ :
===================
1. 35 വയസ്സിനു താഴെയുള്ളവർക്ക് മാത്രമാണു മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക.
2. രചനകള്‍ മലയാളത്തിലുള്ള മൌലിക സൃഷ്ടികള്‍ ആയിരിക്കണം.
3. ഓണ്‍ലൈന്‍ ആയോ അച്ചടി രൂപത്തിലോ മുന്പ് പ്രസിദ്ധീകരിക്കപ്പെടാത്ത രചനകള്‍ ആയിരിക്കണം അയയ്ക്കേണ്ടത് .
4. രചനകള്‍ Microsoft Word (“.doc” or “.docx”) അല്ലെങ്കില്‍ PDF ഫോര്‍മാറ്റില്‍ ആയിരിക്കണം.
5. ഒരാളുടെ ഒരു കവിത മാത്രമേ സ്വീകരിക്കുകയുള്ളൂ.
6. രചനയോടൊപ്പം നിങ്ങളുടെ ഫോൺ നമ്പറും അഡ്രസ്സും അയക്കേണ്ടതാണ്‌. കവിതയുടെ മുകളിൽ ‘നവമലയാളി കവിതാ പുരസ്കാരം 2017’ എന്ന് പരാമർശിക്കേണ്ടതാണു.
7. രജിസ്ട്രേഷ്ന്‍ ഫോമില്‍ നിങ്ങളുടെ യഥാര്‍ത്ഥ പേരും വിലാസവും ഉള്‍പ്പെടുത്തി, ഫോട്ടോ സഹിതം ആയിരിക്കണം കവിത അയയ്ക്കേണ്ടത് .
8. വയസ്സ് തെളിയിക്കുന്നതിനുള്ള ഏതെങ്കിലും രേഖയുടെ കോപ്പി കവിതയ്ക്കൊപ്പം സമര്‍പ്പിക്കേണ്ടതാണ്( ഡ്രൈവിംഗ് ലൈസന്‍സ്/പാന്‍/തിരിച്ചറിയല്‍ കാര്‍ഡുകള്‍/പാസ്പോര്‍ട്ട് etc)
9. തൂലികാനാമം ഉള്‍പ്പെടുത്താന്‍ അവസരം ഉണ്ടായിരിക്കുന്നതല്ല. കവിതകള്‍ക്ക് പ്രത്യേക വിഷയം ഇല്ല
10. രചനകളെ സംബന്ധിച്ച് യാതൊരു വിധത്തിലും ജൂറിയെ ബന്ധപ്പെടാന്‍ പാടുള്ളതല്ല
11. രചനകള്‍ സ്വീകരിച്ചു തുടങ്ങുന്നതിയതി : 1 നവംബര്‍ 2016,അവസാന തീയതി: 30 ഡിസംബര്‍ 2016
12. വിജയികള്‍ നേരിട്ട് വന്നു പുരസ്‌കാരം സ്വീകരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം പ്രതിനിധിയെ അയയ്ക്കുകയും ആ വിവരം രേഖാമൂലം (Email) മുന്‍കൂട്ടി നവമലയാളിയെ അറിയിക്കുകയും വേണം.
13. രചനകള്‍ മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ടതാണെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍, പ്രസ്തുത രചന അയോഗ്യമായി പരിഗണിക്കും
14. ഫലപ്രഖ്യാപനത്തിനു മുന്‍പ് രചനകളെ സംബന്ധിച്ച് യാതൊരു വിധ അറിയിപ്പുകളും എഴുത്തുകാര്‍ക്ക് നല്‍കുന്നതല്ല.
15. പുരസ്കാരങ്ങള്‍ താഴെപ്പറയും വിധമായിരിക്കും
A)ഒന്നാം സമ്മാനം – 10010 രൂപ
B)രണ്ടാം സമ്മാനം – 5005 രൂപ
C)മൂന്നാം സമ്മാനം – 3003 രൂപ
16. പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായ കവിതകള്‍ നവമലയാളി മാഗസിനിലും വെബ്‌ പേജിലും പ്രസിദ്ധീകരിക്കും. ഒപ്പം വിജയികളെ ഇമെയില്‍ / ഫോണ്‍ വഴി ബന്ധപ്പെടുന്നതായിരിക്കും
17. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
18. സമ്മാനാർഹമായ കവിതകൾ 2017 ജനുവരി‌ മൂന്നാം വാരത്തിൽ‌ പ്രഖ്യാപിക്കും.

Registration Form

1.
In PDF format –  ( copy paste the below URL to your browser and download,duly fill it and forward it along with the poem)
https://navamalayali.com/wp-content/uploads/2016/10/navamalayali-Reg-Form.pdf

Or

2.

(Below Registration form can be downloaded in JPEG format , duly fill it and forward it along with the poem.)

navamalayali Reg Form

Comments

comments