രാജ്യത്ത് 500-ന്റെയും 1000-ത്തിന്റെയും നോട്ടുകൾ പിൻവലിച്ചതിനു ശേഷം രൂപപ്പെട്ട വ്യവഹാരങ്ങളിൽ പ്രധാനമായും മൂന്ന് പദങ്ങളാണ് ആധിപത്യം സ്ഥാപിച്ചത്. തീവ്രവാദം, കള്ളപ്പണം, രാജ്യ സ്നേഹം. ഇത്തരം വാക്കുകളുടെ തുടരെയുള്ള ഉപയോഗം കൊണ്ട് നാട്ടിൽ അധീശത്വം സ്ഥാപിച്ച ദേശീയതയെ കുറിച്ചുള്ള പുതിയ `അവബോധം’ ശ്രമിച്ചത് പ്രധാനമായും രണ്ടു മൂന്ന് കാര്യങ്ങൾ ആണ്. ഒന്നാമതായി നോട്ടുകൾ പിൻവലിച്ച നടപടിയെ  എതിർത്തവരെല്ലാം ദേശദ്രോഹികളായി മുദ്രകുത്തപ്പെട്ടു. ഭരണകൂടം വിമർശനങ്ങൾക്ക് അതീതമായ ഒരു സ്ഥാപനമായി അടയപ്പെടുത്തപ്പെട്ടു, ഭരണകൂടം എന്നാൽ രാജ്യം തന്നെയാണ് എന്നും അതിന്റെ തലപ്പത്തുള്ള പ്രധാനമന്ത്രിയെ വിമർശിച്ചാൽ അത് രാജ്യദ്രോഹമായി വായിക്കപ്പെടുന്ന ഒരു പുതിയ വ്യവഹാരം സാമൂഹികമാധ്യമങ്ങളിൽ രൂപപ്പെട്ടു. ഇതിനു മുൻപും പ്രധാനമന്ത്രിമാരുണ്ടായിട്ടുണ്ടെങ്കിലും അവരെ ആരെയും വിമർശിച്ചാൽ ഇപ്പോൾ മോദിയെ വിമർശിക്കുമ്പോൾ എന്ന പോലെ രാജ്യ ദ്രോഹികളായി വായിക്കപ്പെട്ടിരുന്നില്ല. ഇത്തരം ഭീതി ജനിപ്പിക്കുന്ന ഒരു വ്യവഹാരത്തിനുള്ളിലാണ് നോട്ട് പിൻവലിക്കൽ നടന്നത്. ഇത്തരം വ്യവഹാരങ്ങളുടെ ഉദ്ദേശം ഈ നടപടിയെ വിമർശന രഹിതമായ ഒരു പ്രവർത്തിയായി സ്ഥാപിക്കുകയായിരുന്നു.

എ റ്റിഎം ക്യൂവിൽ നിന്ന് തളർന്നു വീണ് മരിച്ചവരെപ്പറ്റിയോ ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ പറ്റാതെ ആശുപത്രിയിൽ ചികിത്സ കിട്ടാത്തവരെ പറ്റിയോ ഫേസ്ബുക്കിൽ സ്റ്റാറ്റസിട്ടാൽ അതിനു താഴെ വരും  ഉടനെ അതിർത്തിയിലെ പട്ടാളക്കാരന്റെ ത്യാഗത്തെയോ ബാങ്ക് ജീവനക്കാരന്റെ ത്യാഗത്തെയോ കുറിച്ചുള്ള ഉത്ബോധനങ്ങൾ. എന്റെ വിമർശനം ചില പ്രത്യേക സാഹചര്യങ്ങളിൽ ചില തൊഴിലുകളെ മാത്രം മഹത്വവത്കരിക്കുന്നതിനെയാണ്. ആ വിമർശനം വ്യക്തിപരമല്ല സാമൂഹികപരമാണ്. ഒരു സർക്കാരിന്റെ ഒരു നടപടിയെ 623639046വിമർശിക്കുന്നവരെ മുഴുവൻ രാജ്യദ്രോഹികൾ എന്ന് മുദ്രകുത്താൻ ചില തൊഴിലുകൾ സെലെക്റ്റിവായി ഗ്ലോറിഫെ ചെയ്യുന്ന രാഷ്ട്രീയത്തോടാണ് എന്റെ വിമർശനം. ഇത്തരം വ്യവഹാരങ്ങൾ  നിഷ്കളങ്കമായ ഒരു പരിപാടിയായി തോന്നാത്തത് കൊണ്ടാണ് അത്. അത് കൊണ്ട് തന്നെയാണ് യുദ്ധോൽസുകതയുടെ കാലത്തു പട്ടാളത്തെയും കറൻസി പിൻവലിക്കലിന്റെ കാലത്തു ബാങ്ക് ജീവനക്കാരെയും ഗ്ലോറിഫെ ചെയ്യുന്നതിനെ വിമർശിക്കേണ്ടി വരുന്നത്. അതിൽ തീർച്ചയായും രാഷ്ട്രീയമുണ്ട്. പ്രത്യേകിച്ചു `സ്വച്ഛ്ഭാരതത്തിന്റെ’ കാലത്തു ശൂചികരണ തൊഴിലാളികളെ ആരും മഹത്വവത്കരിക്കാത്തത് കൊണ്ടും കൂടി.

ഒരു തൊഴിലും മറ്റൊരു തൊഴിലിനേക്കാളും ശ്രേഷ്‌ഠമോ, നിന്ദ്യമോ അല്ല. ചില തൊഴിലിനെ ബഹുമാനിക്കുന്നതും മറ്റു ചിലതിനെ നിന്ദ്യമാക്കുന്നതുമായ ശ്രേണികൃത്യമായ വിവേചനമാണ് ജാതി വ്യവസ്ഥ സൃഷ്ട്ടിച്ചത്. ജാതി ഒരു വിവേചനം എന്നതിനെക്കാൾ ഒരു ശ്രേണീകൃത വിവേചനം (structured dr-bhim-rao-ambedkardiscrimination) എന്നാണ് അംബേദ്‌കർ പറഞ്ഞത്. അംബേദ്‌കർ പറഞ്ഞത് പോലെ ആ  ശ്രേണി (structure) നിർമിക്കുന്നത് മുകളിലേക്ക് പോവും തോറും ബഹുമാനവും താഴേയ്ക്ക് പോവും തോറും അവജ്ഞയും (ascending order of reverence and descending order of contempt) എന്ന  മാനദണ്‌ഡം സൃഷ്ടിച്ചാണ്. ഇത്തരം മാനദണ്‌ഡം പുനർനിർമ്മിക്കുന്നത് കറൻസി പിൻവലിക്കുന്ന കാലത്തു ഭരണകൂട നടപടികളെ വിമർശന രഹിതമായി സ്ഥാപിച്ചെടുക്കാൻ വേണ്ടിയാണ്‌.

ഇത്തരം വ്യവഹാരങ്ങളുടെ ലെജിറ്റിമസി സ്ഥാപിക്കാൻ അതിനെ `സദാചാര’ വീക്ഷണവുമായി ബന്ധിപ്പിക്കാനും ശ്രമവും നടക്കുന്നുണ്ട്. ബീവറേജസിനു മുന്നിൽ ക്യൂ നിൽക്കുന്നവർക്ക് എന്ത് കൊണ്ട് എ റ്റി എമ്മിന് മുന്നിൽ ക്യൂ നിന്ന് കൂടാ എന്നു തുടങ്ങിയ സദാചാരപരമായ ചോദ്യങ്ങളും ഭരണകൂടത്തെ വിമർശനരഹിതമായി നിലനിർത്താൻ ഉപയോഗിക്കപ്പെടുന്നുണ്ട്. വളരെ ലളിതമായി പറഞ്ഞാൽ, ഒരാൾ സ്വന്തം ഇഷ്‌ടപ്രകാരം എ റ്റി എമ്മിലോ, ബാങ്കിലോ, ബീവറേജ്‌സ് ഷോപ്പിനു മുന്നിലോ ക്യൂ നിൽക്കുന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പായിട്ടാണ്. എന്നാൽ ഭരണകൂടത്തിന്റെ ഇടപെടലുകൾ ഇത്തരം ഏതെങ്കിലും ഇടത്തിലേക്ക് ആട്ടിത്തെളിച്ചു കൊണ്ട് പോയി ക്യൂ നിർത്തുമ്പോൾ ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പല്ല അത്തരം ക്യൂ നിൽക്കൽ. ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെ അബോധമായി ഭരണകൂടം റെഗുലേറ്റ് ചെയ്യുന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്. അതിന്റെ ഉദ്ദേശവും ഈ നടപടിയെ വിമർശന രഹിതമായ ഒരു പ്രവർത്തിയായി സ്ഥാപിക്കുകയായിരുന്നു.

പറഞ്ഞു വന്നത് കറൻസി പിൻവലിക്കൽ പോലെ അതിനെ ചുറ്റി ഉയർന്ന വ്യവഹാരങ്ങളുടെ രാഷ്ട്രീയ ഉള്ളടക്കവും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട് എന്നാണ്. നോട്ടു പിൻവലിക്കലിനെ തുടർന്നുണ്ടായ മറ്റൊരു വ്യവഹാരം തീവ്രവാദത്തെയും കള്ളപ്പണത്തെയും കുറിച്ചാണ്. ഈ വ്യവഹാരങ്ങൾ വികസിച്ചു വരുന്നത് മുസ്ലിംകളെ അപാരസ്ഥാനത്തു നിർത്തിയാണ്. കള്ളപ്പണം സമം മലപ്പുറം, തീവ്രവാദം സമം മലപ്പുറം തുടങ്ങിയ ഒരു പൊതുബോധം കേരളത്തിൽ മുൻപ് തന്നെ നിലനിൽക്കുന്നുണ്ട്. വൻ തോതിൽ മുസ്ലിങ്ങൾ സ്ഥലം വാങ്ങി കൂടുന്നതിനെ കുറിച്ചും ഞങ്ങളുടെ നാട്ടിന്‍പ്പുറങ്ങളിലെ പല പ്രദേശങ്ങളിലും ഇപ്പോൾ മുസ്ലിങ്ങളുടെ കൈയിലാണ് ഭൂരിപക്ഷം ഭുമിയെന്നും മറ്റുമുള്ള കഥകൾ പ്രചരിക്കപ്പിക്കപ്പെട്ടുകൊണ്ടാണല്ലോ ആ വ്യവഹാരം മുൻപ് തന്നെ നിർമ്മിക്കപ്പെട്ടത്. എന്നാൽ  തീവ്രവാദവും ലാൻഡ്‌ മാഫിയയും കള്ളകടത്തും ഒന്നുമല്ല, ഗൾഫ്‌ കുടിയേറ്റവും അതിനെ തുടർന്നുണ്ടായ ബാങ്ക് റെമിറ്റെൻസുമാണ് കേരളത്തിലെ മുസ്ലിങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിക്ക് കാരണം. ഈ അഭിവൃദ്ധിയെ തുടർന്നു ഒരു ഇൻവെസ്റ്റ്‌മെന്റ് ഓപ്ഷൻ എന്ന നിലയിലാണ് അവർ ഭൂമി വാങ്ങി കൂട്ടിയത്. ഗൾഫ്‌ കുടിയേറ്റം എങ്ങനെ മുസ്ലിങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമായി എന്ന് ഡെമോഗ്രാഫിയെ കുറിച്ചുള്ള പഠനങ്ങൾ പറയുന്നുണ്ട്.

തീവ്രവാദത്തിനെ കുറിച്ചുള്ള വ്യവഹാരവും നിലനിൽക്കുന്നത് കള്ളപ്പണത്തെ കേന്ദ്രത്തിൽ നിർത്തിയാണ്. കള്ളപ്പണത്തെ കുറിച്ചുള്ള വ്യവഹാരത്തിൽ മറ്റൊരു cooperative-societyവില്ലനായി അടുത്ത കാലത്തു  അവതരിപ്പിക്കപ്പെട്ടത് സഹകരണ ബാങ്കുകളാണ്. കേരളത്തിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളിൽ മുപ്പതിനായിരം കോടി കള്ളപ്പണമുണ്ടെന്നാണ് സംഘപരിവറിന്റെ ആരോപണം. സംസ്ഥാന സഹകരണ ബാങ്കിന്റെ 20 ശാഖകളും 14 ജില്ലാ സഹകരണ ബാങ്കുകളുടെ 700-ഓളം ശാഖകളും 1600-ൽ അധികം വരുന്ന പ്രാഥമിക സഹകരണ സംഘങ്ങളും അവയുടെ 300-ൽ അധികം ശാഖകളും അടക്കം ഏകദേശം 4000- ത്തിനടുത്ത് സഹകരണ സ്ഥാപനങ്ങളാണ് ക്രെഡിറ്റ് മേഖലയില്‍ മാത്രം കേരളത്തിൽ പ്രവര്‍ത്തിക്കുന്നത്. കേരളത്തിൽ സഹകരണ മേഖലയില്‍ നിലവിൽ  ഒരു ലക്ഷം കോടിയിലധികം രൂപ നിക്ഷേപമുണ്ട്. അതില്‍ പകുതിയും പ്രാഥമിക സഹകരണ സ്ഥാപനങ്ങളിലാണ്. അവയിൽ  90 ശതമാനവും വായ്പയായി നല്‍കപ്പെട്ടിട്ടുണ്ട്. ഇത് കേരളത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയിൽ സഹകരണ മേഖലയുടെ പങ്കു വ്യക്തമാക്കുന്നു. ഇത് മറച്ചുവെച്ചാണ് സഹകരണ സ്ഥാപനങ്ങളിലെ  കള്ളപ്പണത്തെ കുറിച്ചുള്ള വ്യവഹാരം രൂപപ്പെട്ടത്.

2016 മാര്‍ച്ച് 31 വരെ റിസർവ് ബാങ്ക് ആകെ പുറത്തിറക്കിയ 1000, 500 നോട്ടുകളുടെ മൂല്യം 14,17,000 കോടി രൂപ. ഇവ പിൻവലിച്ചതിനു ശേഷം നവംബര്‍ 30 വരെ 11 ലക്ഷം കോടി രൂപ തിരിച്ചു ബാങ്കിൽ എത്തിയെന്നാണ് റിസർവ് ബാങ്കിന്റെ കണക്കുകൾ പറയുന്നു. ഇത് ഇപ്പോൾ 12 ലക്ഷം കോടി രൂപയായി എന്നാണ് അനൗദ്യോഗിക കണക്കുകൾ പറയുന്നത്. രാജ്യത്തെ സഹകരണ ബാങ്കുകളില്‍ മാറാൻ കഴിയാതെ സംഭരിക്കപ്പെട്ടിരിക്കുന്ന നോട്ടുകള്‍ ഈ കണക്കില്‍ ഉള്‍പ്പെടുന്നുമില്ല. കേന്ദ്ര റവന്യു സെക്രട്ടറി ഹഷ്മുഖ് അധിയ പറയുന്നത് ബാക്കി കറൻസികൾ ഈ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാൻ കൊടുത്ത അവസാന തീയതിയായ ഡിസംബർ 31-നുള്ളിൽ തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന് തന്നെയാണ്. അപ്പോൾ മൂന്ന് ലക്ഷം കോടി രൂപയിലധികം രൂപ മൂല്യം ഉള്ള കറൻസി കള്ളപ്പണമായാണ് സംഭരിക്കപ്പെട്ടിരിക്കുന്നത്, അത് തിരിച്ചെത്തില്ല. കള്ളപ്പണത്തെ കുറിച്ചുള്ള വ്യവഹാരങ്ങളുടെ പൊള്ളത്തരം അത് വ്യക്തമാവുന്നുന്നുണ്ട്.

ഇത്തരം കള്ളങ്ങളിലൂടെ വികസിച്ച  നോട്ട് പിൻവലിക്കലിന്റെ യഥാർത്ഥ ഉദ്ദേശം വിപണിയുടെ താല്പര്യമാണ്. ദേശരാഷ്ട്രം എന്ന ഭരണകൂടരൂപം  മുതലാളിത്ത സമ്പദ് വ്യവസ്ഥയിലെ വിപണിയുമായി ബന്ധപ്പെട്ടാണ് വളര്‍ന്നത്. ഉല്പന്നങ്ങളുടെ ചരക്കുവല്ക്കരണമാണ് നാടുവാഴിത്തത്തെ തളര്‍ത്തിയത്. നാടുവാഴിത്തത്തിന്റെ ചെറിയ നാട്ടതിർത്തിയിൽ ഒതുങ്ങാത്ത ഭൂവിസ്തൃതിയുള്ള പ്രദേശങ്ങള്‍ വിപണിക്ക് ആവശ്യമായിവന്നു. മുതലാളിത്ത സമ്പദ്വ്യവസ്ഥയിലെ വിപണിയുടെ വ്യാപനത്തിന് മുൻപും തീർച്ചയായും ഭാരത വർഷം എന്നൊക്കെ വിവക്ഷിക്കപെടുന്ന ഭൂമിശാസ്ത്രപരമായ എന്റിറ്റിയുണ്ടായിരുന്നു. അതിനെ കുറിച്ച് പ്രാചീനക്കാലഘട്ടങ്ങൾ തൊട്ട് പരാമർശമുണ്ട്. എന്നാൽ അത് ഒരു ഏകീകൃത രൂപമുള്ള ഒരു ദേശരാഷ്ട്രമായിരുന്നില്ല. അനേകം നാട്ടു രാജ്യങ്ങൾ കൂടി ചേർന്ന ഭൂപ്രദേശം മാത്രമായിരുന്നു. യൂറോപ്പിൽ ആരംഭിച്ച ജ്ഞാനോദയവുമായുള്ള ബൗദ്ധികമായ സമ്പർക്കം കൊണ്ടാണ് ദേശരാഷ്ട്രമെന്ന സങ്കൽപം ഇവിടെയ്ക്കും വ്യാപിക്കുന്നത്. ഇതേ ജ്ഞാനോദയത്തിൻറെ സൃഷ്‌ടിയായ അച്ചടിയുടെ കണ്ടെത്തലിൽ നിന്നാണ് പേപ്പർ കറൻസി എന്ന സങ്കല്പവും ഉണ്ടായത്. ഇപ്പോൾ വിപണിയുടെ പുതിയ ആവശ്യം കറന്‍സി രഹിത സമ്പദ് വ്യവസ്ഥയിലേക്കുള്ള ചുവട് മാറ്റമാണ്. ഇതിലേക്ക് ജനങ്ങളെ  നിര്‍ബന്ധിക്കുന്നതാണു റിസര്‍വ് ബാങ്കിന്റെ പുതിയ പരിഷ്കാരങ്ങൾ.

ക്യാഷ് ലെസ്സ് എക്കണോമിയുടെ പ്രധാന ഘടകമായ പ്ലാസ്റ്റിക് മണിയുടെ  ഒരു സവിശേഷത അത് ചിലവാക്കാനുള്ള പ്രവണത വളർത്തുമെന്നതാണ്.

അത് effect-of-plastic-money-on-global-economy-3-638ഫലത്തിൽ ആരെ സഹായിക്കുന്നതാണെന്നത് വ്യക്തവുമാണു.

Comments

comments