പ്രളയദുരന്തം ബാധിച്ച കേരളത്തിനു പിന്തുണയുമായി ഇന്ത്യയിലെ വിവിധസർവ്വകലാശാലകളിലെ വിദ്യാർത്ഥിസമൂഹം.

ദില്ലി ജെ എൻ യു, ഹൈദരബാദ് കേന്ദ്ര സർവ്വകലാശാല, EFLU ഹൈദരാബാദ്,  ഐ ഐ ടി ബോംബെ എന്നിങ്ങനെ വിവിധ കലാശാലകളിലെ വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസങ്ങളിൽ  ഒത്തുകൂടി. കേരളത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മാർച്ചുകളും റാലികളും യോഗങ്ങളും നടത്തിയ വിദ്യാർത്ഥികൾ കേരളത്തിന് അടിയന്തിര സഹായങ്ങൾ നൽകാനും വേണ്ട നടപടികൾ സ്വീകരിക്കാനും വൈകിക്കുന്ന കേന്ദ്രഗവണ്മെന്റിനെ നിശിതമായി വിമർശിച്ച് പ്രസ്താവനകൾ പുറത്തിറക്കുകയും ചെയ്തു.

ഐ ഐ ടി ബോംബെ

പുലർച്ചെ മൂന്നു മണിയോടടുപ്പിച്ച്  ഈ സർവ്വകലാശാലകളിലെല്ലാം വിദ്യാർത്ഥികൾ മെഴുകുതിരി റാലികൾ സംഘടിപ്പിക്കുകയും മുഴുവൻ വിദ്യാർത്ഥിസമൂഹത്തോടും മുഴുവൻ  രാജ്യത്തോടും കേരളത്തിനു സഹായമെത്തിക്കാൻ  ആവശ്യപ്പെടുകയും ചെയ്തു. ചെങ്ങന്നൂർ മുൻപില്ലാത്തവിധം മുങ്ങിത്താഴുകയും -അൻപതിനായിരത്തോളം  ആളുകൾ പലയിടങ്ങളിൽ ഭക്ഷണമില്ലാതെ കുടുങ്ങിപ്പോകുകയും ചെയ്ത അവസ്ഥയിൽ  കേന്ദ്രസർക്കാർ അതിന്മേൽ അവശ്യനടപടികൾ സ്വീകരിക്കാത്തതും വിദ്യാർത്ഥികളെ കൂടുതൽ രോഷാകുലരാക്കിയിരുന്നു.

EFLU ഹൈദരാബാദ് വിദ്യർത്ഥികളുടെ പ്രസ്താവന
ഹൈദരാബാദ് സർവ്വകലാശാലാവിദ്യാർഥികളുടെ പ്രസ്താവന

കഴിഞ്ഞ കുറേ ദിവസങ്ങളായി വിദ്യാർത്ഥികൾ  കേരളത്തിന് ദുരിതത്തിൽ ആശ്വാസം നൽകാനുള്ള വിവിധസാമഗ്രികളും വസ്ത്രങ്ങളും പണവും ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. അവരിൽ പലരും ദിവസങ്ങളായി ഉറക്കമില്ലാതെ രക്ഷാപ്രവർത്തനങ്ങൾ  ഇന്റർനെറ്റും ടെലഫോണും വഴി ഏകോപിപ്പിക്കുന്നുമുണ്ട്. കേരളത്തെ സഹായിക്കാൻ  രാജ്യമെങ്ങുമുള്ള വിദ്യാർത്ഥിസമൂഹവും പൗരസമൂഹവും രംഗത്തിറങ്ങണമെന്ന് വിദ്യാർത്ഥികൾ ആഹ്വാനം ചെയ്തു.

ഹൈദരാബാദ് സെൻട്രൽ യൂണീവേഴ്സിറ്റിയിലെ വിദ്യാർഥികൾ
ഹൈദരാബാദ് -സെൻട്രൽ യൂണീവേഴ്സിറ്റിയിലെ വിദ്യാർഥികൾ

കേരളത്തിലെ വിവിധ കലായങ്ങളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റുകളിലെ വിദ്യാർത്ഥികളും -പ്രളയക്കെടുതിയെ നേരിടാൻ വസ്ത്രങ്ങളും മരുന്നുകളും ഭക്ഷണസാധനങ്ങളും ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്.

Comments

comments