സംയുക്ത പ്രസ്താവന:
വിമതശബ്ദങ്ങളെ തടവിലാക്കലും നിശ്ശബ്ദമാക്കലും തുടരുകയാണ്. ഏറ്റവും ഒടുവിലിതാ, ജി.നാഗരാജനെന്ന ദളിത് വിദ്യാർത്ഥിയെ നിസ്സാരമായ ഒരു കാരണത്തിന്റെ പേരിൽ കേസ്സിൽ കുടുക്കി തടവിലാക്കിയ സെൻട്രൽ യൂനിവേഴ്സിറ്റി നടപടിയെ അപലപിച്ചും, തന്റെ വിദ്യാർത്ഥിയുടെ അവസ്ഥയിൽ സങ്കടപ്പെട്ടും സോഷ്യൽ മീഡിയിൽ പ്രതികരിച്ച ഡോ: പ്രസാദ് പന്ന്യൻ എന്ന അദ്ധ്യാപകനെ സെൻട്രൽ സർവ്വകലാശാല വകുപ്പദ്ധ്യക്ഷൻ പദവിയിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നു. ജനാധിപത്യവാദികളെയും ദളിതരേയും മനുഷ്യാവകാശ പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് തടവിലാക്കി നിശ്ശബ്ദമാക്കാമെന്ന് വെറുപ്പിന്റെ വ്യാപാരികൾ വിചാരിക്കുന്നു.ഒരു പരിഷ്കൃത സമൂഹത്തെ നൂറ്റാണ്ടുകളോളം പിന്നോട്ട് വലിക്കാനുള്ള സംഘടിതശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. നാം ഒരു ജനാധിപത്യ സമൂഹത്തിലെ പൗരരായിരിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ, വിമതശബ്ദങ്ങളെ നിശ്ശബ്ദമാക്കുന്ന എല്ലാ ഫാസിസ്റ്റ് പ്രവണതകളേയും ഒന്നിച്ച് ചെറുത്തേ മതിയാവൂ.ഡോ: പ്രസാദ് പന്ന്യനെതിരെയുള്ള നടപടിയിൽ ഞങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നു. നടപടി ഉടൻ പിൻവലിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.
കെ.പി.രാമനുണ്ണി
കെ.ഇ.എൻ
സിവിക് ചന്ദ്രൻ
സുനിൽ.പി.ഇളയിടം
ഡോ:ഖദീജ മുംതാസ്
ഇ.പി.രാജഗോപാലൻ
ടി.ടി ശ്രീകുമാർ
ഡോ: കെ.എം.അനിൽ
വി.കെ.ജോസഫ്
ഡോ:കെ.എസ്.മാധവൻ
മധു ജനാർദ്ദനൻ
പി.എൻ.ഗോപീകൃഷ്ണൻ
വി.മുസഫർ അഹമ്മദ്
ഒ.പി.സുരേഷ്
ഡോ: മുഹമ്മദ് റാഫി എൻ.വി
ഡോ:വി. അബ്ദുൾ ലത്തീഫ്
അനിൽകുമാർ തിരുവോത്ത്
ഗുലാബ് ജാൻ
എ. രത്നാകരൻ
എ.ശാന്തകുമാർ
അപർണ്ണ പ്രശാന്തി
റഫീഖ് ഇബ്രാഹിം
എൻ. പി. സജീഷ്
പി.ടി.മുഹമ്മദ് സാദിഖ്
എം.സി.അബ്ദുൾ നാസർ
ജോൺസ് മാത്യു
സുനിൽ അശോകപുരം
കെ. സുധീഷ്
Be the first to write a comment.