നരേന്ദ്ര ദാമോദർ മോഡിയുടെ നിഴൽ ഏറെ നാളായി നമ്മെ ചൂഴ്ന്ന് നിൽക്കുകയായിരുന്നു.അവതാരസമയം കാത്ത്. ഞാനിവിടെ ഉദ്ദേശിക്കുന്നത്, ഈ ആശ്ചര്യകരമായ അവസ്ഥ ഏറെ നാളായി അതിന്റെ പണിപ്പുരയിൽ, നിര്‍മ്മാണാവസ്ഥയിൽ ആയിരുന്നു എന്നാണു. അധഃസ്ഥിത വര്‍ഗം / ജാതിക്ക് ഇന്ത്യയിൽ ആദികാലം മുതലേ ലഭിച്ചത് കയ്ക്കുന്ന അനുഭവങ്ങൾ ആയിരുന്നു . ഓർത്തെടുക്കാനാവാത്ത കാലം മുതൽ ഇന്ത്യയിൽ അവർ ഭരണകൂടത്തിന്റെ ഒരു ആസൂത്രണത്തിലും പരിഗണിക്കപ്പെടുകയോ കണക്കിലെടുക്കപ്പെടുകയോ ചെയ്തിട്ടില്ല. ഒരു രാജാവും, അയാളുടെ കൃഷിമന്ത്രിയും ധനമന്ത്രിയും ഈ അധഃസ്ഥിതരെ മനസ്സിൽ കണ്ടു ഒരു പദ്ധതിയും ഉണ്ടാക്കിയിട്ടില്ല. അവർ കന്നുകാലികളെ പോലെ കഴിഞ്ഞു. ഇന്നും അങ്ങിനെ തന്നെ കഴിയുന്നു.
റോമാ സാമ്രാജ്യത്തിനെതിരെ വലിയ പോരാട്ടം നയിച്ച സ്പാര്ട്ടക്കസിനെ പോലെ ഒരു അടിമനേതാവ് ഇന്ത്യൻ ഉപഭൂഖണ്ടത്തിൽ എന്നെങ്കിലും ഉണ്ടായിരുന്നോ എന്ന് എഴുതപ്പെട്ട ചരിത്രം നമ്മോടു പറയുന്നില്ല. 1857 ൽ ബ്രിട്ടീഷ് സേനയുടെ ഭാഗമായിരുന്ന ഇന്ത്യൻ വിഭാഗം കലാപം നടത്തിയതാണ് അത്തരത്തിലുള്ള ഒരേയൊരു ജനകീയ പോരാട്ടം. അന്നവർ ആയുധം കയ്യിലെടുത്തു. പക്ഷെ അവർ ഭടന്മാരായിരുന്നു. അവരുടെ മുഖ്യപ്രശ്നം ഭരണവർത്തിന്റെ ഹിന്ദു – മുസ്ലിം വിരുദ്ധത തന്നെയായിരുന്നു എന്ന് വ്യക്തമാണ്.
ഇവിടെ മൌലികമായ ഒരു സംശയം പ്രസക്തമാണ്. ഇത്രയേറെ പീഡിതരായ ജനസഞ്ചയം എന്ത് കൊണ്ട് ഒരിക്കലും പ്രതിഷേധിച്ചില്ല ? നമ്മുടെ മതങ്ങളുടെ പൂർവ്വ നിർണ്ണീതമായ വിധിയിലുള്ള വിശ്വാസം — എല്ലാവരും ഏതെങ്കിലും സാമൂഹ്യ ഉത്തരവാദിത്വം ജാതി അടിസ്ഥാനത്തിൽ ചെയ്യണമെന്ന നിബന്ധ വ്യവസ്ഥയുള്ള സാമൂഹ്യസാംസ്കാരിക ചുറ്റുപാട് — കലാപത്തെ അചിന്തനീയമാക്കി . എല്ലാ പ്രതിഷേധങ്ങളെയും മതം അല്ലെങ്കില്‍ജാതി എന്ന സ്പോഞ്ച് ആഗിരണം ചെയ്തു ഇല്ലാതാക്കി. അടിച്ചമര്‍ത്തൽ അതിന്റെ പാരമ്യത്തിൽ ആയിരുന്ന സമയത്ത് ഉടലെടുത്ത ഭക്തിപ്രസ്ഥാനം പോലുള്ളവയിൽ ഈ പ്രവണത ദൃശ്യമാണ്. ജനം മതത്തിൽ അഭയം തേടി . കഷ്ട്ടപ്പെടുക എന്നത് അവരുടെ വിധിയാണെന്ന് വിശ്വസിച്ചു. തങ്ങളുടെ ജാതിക്കു നിര്‍ദേശിക്കപ്പെട്ട ജോലി പ്രതിഫലേച്ഛ കൂടാതെ നിശബ്ദം ചെയ്‌താൽ അടുത്ത ജന്മം സുരഭിലമാവും എന്ന് കരുതി. ഈ ജന്മം ദാരിദ്രത്തിലും കഷ്ട്ടപാടിലും കഴിഞ്ഞാൽ സ്വർഗ്ഗത്തിൽ പോകാം എന്ന് വിശ്വസിച്ചവരുമുണ്ട്. ഫലത്തിൽ നിരാശാജനകവും മനുഷ്യത്വരഹിതവുമായ ഈ ജന്മത്തിൽ നിന്ന് രക്ഷപ്പെടാൻ അടുത്ത ജന്മത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു എല്ലാവരും.
ഒടുവിൽ സ്വതന്ത്ര ഇന്ത്യ നിലവിൽ വന്നു. ഇന്ത്യൻ സമരങ്ങളുടെ ഭാഗമായാണോ അതോ ഇനിയൊന്നും കൊള്ളയടിക്കാൻ ഇല്ലാത്തത് കൊണ്ട് ബ്രിട്ടൻ ഉപേക്ഷിച്ചുപോയതാണോ നമ്മുടെ സ്വാതന്ത്ര്യം എന്ന് നമുക്ക് ഇപ്പോഴും തിട്ടപ്പെടുത്താന്‍കഴിഞ്ഞിട്ടില്ല.
എങ്കിലും ബ്രിട്ടീഷ് ഇന്ത്യ നമ്മുടെ ഇന്ത്യത്വത്തിനു സംഭാവനകൾ നല്‍കിയിട്ടുണ്ട്. രാഷ്ട്ര സമ്പര്‍ക്കത്തിന്റെ ട്രാഫിക് വെ ആയ റെയില്‍വെ , വിദ്യാഭ്യാസം തുടങ്ങി അവർ ചെയ്ത കാര്യങ്ങളാണ് ഇന്ത്യ എന്ന ആശയവും അതിൽ ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും പാഠങ്ങളും വ്യക്തി എന്ന ആശയവും നമുക്ക് നല്‍കിയത്.
സ്വാതന്ത്ര്യം കൊണ്ട് നാം മോഹിച്ചത് നമ്മുടെ ആത്മാവിനെ കാര്‍ന്നു തിന്നുന്നവയിൽ നിന്നുള്ള മോചനമായിരുന്നു. ജനൾക്ക് വേണ്ടി ജനങ്ങൾ ജനങ്ങളാൽ നടത്തുന്ന ഭരണമാണല്ലോ നമ്മുടെ പ്രഖ്യാപിത ജനാധിപത്യം. പക്ഷെ നാം തീവ്രമായി വഞ്ചിക്കപ്പെട്ടു . സ്വാതന്ത്ര്യത്തിനു മുന്‍പും പിന്‍പും കോണ്ഗ്രസ് ഫ്യൂഡൽ ആയ എന്തിനും വേണ്ടി നിലകൊള്ളുകയാണ് ചെയ്തത്. മറ്റൊരു അവസ്ഥ പ്രതീക്ഷിക്കുന്നതിൽ അര്‍ത്ഥമില്ല. കാരണം ഫ്യൂടലിസത്തിന്റെ സന്തതിയാണ് കൊൺഗ്രസ്സ്. ബ്രിട്ടീഷ് ഭരണത്തിന്റെ എല്ലാ നേട്ടങ്ങളും കയ്യടക്കിയത് ഫ്യൂഡല്‍ക്ലാസ് അഥവാ ഉപരിവര്‍ഗം അല്ലെങ്കിൽ കൃത്യമായി പറഞ്ഞാൽ ഉന്നത ജാതിക്കാരാണ്.
ഏതാണ്ട് എഴുപത് – എൺപത് ശതമാനം വരുന്ന സാധാരണക്കാര്‍ക്ക് അങ്ങോട്ട് പ്രവേശനമില്ലായിരുന്നു. നെഹ്രു തീര്‍ച്ചയായും താനൊരു സോഷ്യലിസ്റ്റ് ആണെന്ന് വിശ്വസിക്കുകയോ വിശ്വസിക്കുന്നതായി നടിക്കുകയോ ചെയ്തു, പക്ഷെ സോഷ്യലിസം എന്നത് കൊണ്ട് എന്താണര്‍ത്ഥമാക്കുന്നത് എന്നോ ആ വാക്കിന്റെ വിവിധ തലങ്ങളോ മനസ്സിലാക്കാൻ പണിപ്പെട്ടതുമില്ല. സോഷ്യലിസം എന്ന ആശയം സ്വതന്ത്രാനന്തര ഇന്ത്യയിൽ എന്നും അന്തരീക്ഷത്തിൽ ഉണ്ടായിരുന്നു. പക്ഷെ ഈ യൂറോപ്യൻ ആശയം ഇറക്കുമതി ചെയ്തത് ബിസിനസ് ലോബിയെ നിയന്ത്രിക്കാനും അത് വഴി സര്‍ദാര്‍പട്ടേലിന് അധികാര കേന്ദ്രത്തിലും കാര്യ നിര്‍വ്വഹണത്തിലുമുള്ള സ്വാധീനം കുറയ്ക്കാനും ആണോ എന്നത് ഇനിയും സംവാദത്തിനു വിഷയമാക്കേണ്ട കാര്യമാണ്.
ജനാധിപത്യം എന്നാ വ്യവസ്ഥയുടെ പഴുതുകളിലൂടെയും , നിര്‍ജീവമായ ഭരണ ഘടനയിലൂടെയും മുപ്പതു കൊല്ലം തുടര്‍ച്ചയായി കൊൺഗ്രസ്സ് ഇന്ത്യ ഭരിച്ചു. 1977ൽ കോൺഗ്രസ്സ് ഭരണം അവസാനിപ്പിക്കാൻ ഒട്ടേറെ
Be the first to write a comment.