പ്രവര്‍ത്തനം വേണ്ടി വന്നു. സോഷ്യലിസ്റ്റുകള്‍, കമ്മ്യൂണിസ്റ്റുകൾ, ഉദാര വാദികള്‍, വര്‍ഗീയ വാദികൾ തുടങ്ങിയവർ അതിനായി കഠിനാധ്വാനം ചെയ്തു. പക്ഷെ ഈ കൂട്ടായ്മയിലെ ഇണക്കുത്തു ഫ്യൂഡൽ അസ്ഥിവാരമുള്ള കൊൺഗ്രസ്സിനെ വീണ്ടും അധികാരത്തിലേറ്റി. അതിന്റെ എടുപ്പുകൾ ഇളകി കഴിഞ്ഞിരുന്നെങ്കിലും  തുടര്‍ന്നും ഇരുപത്തഞ്ചു കൊല്ലം ഇടവിട്ടിടവിട്ട് അത് അധികാരത്തില്‍തുടര്‍ന്നിരുന്നു എങ്കിലും സമ്പദ് രംഗം തുറന്നിട്ടതോടെ ദുര്‍ബലമായ ഫ്യൂഡൽ ചട്ടക്കൂടിനോടൊപ്പം കൊണ്ഗ്രസ്സും കിതച്ചു . മാര്‍ക്കറ്റ് ശക്തികൾ സ്വാധീനം വര്‍ധിപ്പിച്ചു . നരേന്ദ്ര മോഡി ആ ക്ലാസ്സിനെ ആണ് തുക്കുന്നതെന്നത് പൊതു അറിവാണ് . പക്ഷെ സാധാരണക്കാരന് ഇതെന്തെങ്കിലും മാറ്റം പ്രദാനം ചെയ്യുമോ ? എനിക്ക് സംശയമാണ്. കാരണം ഈ നിമിഷത്തിൽ രാഷ്ട്രീയത്തിൽ വലിയൊരു മഥനം നടക്കുകയാണ്. തീവ്ര ഹിന്ദുത്വത്തെ എതിര്‍ത്ത് പോന്ന ഉദാര ഫ്യൂഡല്‍വിഭാഗങ്ങളും ഭരണക്കാരൽ ആകര്‍ഷിക്കപ്പെടുകയാണ്. ന്യൂന പക്ഷങ്ങൾ ഉന്മൂലനം ചെയ്യപ്പെടുകയോ അടിച്ചമര്‍ത്തലിനു വിധേയരായി കഴിയുകയോ ചെയ്യേട്ടെ. ആര് പേടിക്കുന്നു അവരെ !!!!!!!!!!

ബിട്ടീഷുകാരിലും കൊണ്ഗ്രസ്സിലും കംമ്യൂണിസ്റ്റുകളിലും ലോഹ്യ സോഷ്യലിസ്റ്റുകളിലും ഹിന്ദുത്വയിലും അനുക്രമമായി വിശ്വസിച്ച ഇന്ത്യൻ സാധാരണക്കാരനെ ആരാണ് വഞ്ചിച്ചത് എന്ന് മനസ്സിലാക്കേണ്ടത് പരമപ്രധാനമാണ്. എല്ലാവരും അവനെ വഞ്ചിച്ചു ഫ്യൂഡൽ സമ്പ്രദായം തുടര്‍ന്ന കൊണ്ഗ്രസ്സ്, ഇന്ത്യയുടെ പൊതു മനസ്സ് മനസ്സിലാക്കാതെ നിര്‍മ്മരായിരുന്ന് അവരുടെ കാല്‍പ്പനിക സങ്കല്‍പ്പങ്ങളിൽ ആവശ്യത്തിലും ഏറെക്കാലം കടിച്ചു തൂങ്ങുകയും ഇപ്പോഴും  അത് തുടരുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റുകള്‍…. എല്ലാവരാലും ഇന്ത്യൻ ജനത വഞ്ചിതരായി. വടക്കേ ഇന്ത്യ ഏറ്റവും കൂടുത വഞ്ചിക്കപ്പെട്ടത് ലോഹ്യയിസ്റ്റുകളാലാണ് . കൊണ്ഗ്രസ്സിനെ ഒറ്റയാള്‍പോരാട്ടത്തിൽ തകര്‍ത്തു വി പി സിങ്ങ് അധികാരത്തിൽ വന്നപ്പോള്‍, അധികാരാര്‍ത്തിയും സ്വന്തം നേട്ടത്തിനുള്ള മോഹവും കൊണ്ട് അവർ ജനങ്ങളെ വഞ്ചിച്ചു.

വിപണിയിലെ വമ്പന്മാരെ പുണരുമ്പോൾ തന്നെ മോഡിയും ബി ജെ പി യും ജനകീയതക്ക്  വേണ്ടി ലോഹ്യയുടെ ചില സമീപനങ്ങൾ സ്വീകരിക്കുന്നുണ്ട്. ഉദാഹരണം ഹിന്ദി. ഇന്ത്യയുടെ ഔദ്യോഗിക ഭാഷ ഹിന്ദി ആക്കണമെന്ന് ലോഹിയും വാദിച്ചിരുന്നു. ഇംഗ്ലീഷ് ഉപയോഗിക്കുന്നത് മൌലികമായ ചിന്തക്ക് തടസ്സമാണ് അപകര്‍ഷതാ ബോധത്തിന്റെ കാരണമാണ് . പഠിച്ചവരും അല്ലാത്തവരും തമ്മിലുള്ള അസമത്വം അത് വര്‍ദ്ധിപ്പിക്കും . വരൂ , ഹിന്ദിയെ അതിന്റെ യഥാർത്ഥ  ഔന്നത്യത്തിലേക്ക് നമുക്ക് എത്തിക്കാം ലോഹ്യ പറയുന്നുരാഷ്ട്രത്തിന്റെ ഭാവിക്കായി സാമ്പത്തിക കരുത്തു ആർജ്ജിക്കണമെന്നു പൊതുജനം മനസ്സിലാക്കണമെന്നും അദ്ദേഹം വാദിച്ചു.

ഇന്ത്യന്‍സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം , പ്രത്യേകിച്ച് വടക്കെ ഇന്ത്യനു, ഇംഗ്ലീഷ് ഭാഷ അപര്‍ഷതാ ബോധത്തിന്റെ ഉത്പാദകനാണു. അവർ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരെ വെറുക്കുന്നു. ഈ വെളുത്ത മനുഷ്യരും മക്കളും നമ്മളെ ഭരിക്കുന്നത്‌എന്തിനാണ് എന്ന് അവര്‍ക്ക് മനസ്സിലാവുന്നില്ല. ഹിന്ദുത്വ അവരെ ഭയപ്പെടുത്തുന്നില്ല . കാരണം അവർ ഹിന്ദുക്കളാണ് . ന്യൂനപക്ഷത്തിനു  അവർ വലിയ വിലയൊന്നും കല്‍പ്പിക്കുന്നില്ല. കാരണം അവർ ഒരിക്കലും ഇന്ത്യ സാമൂഹ്യഘടനയിലേക്ക് സ്വയമേവ സ്വംശീകരിക്കപ്പെട്ടിട്ടില്ല. അവരെപ്പോഴും അന്യർ അല്ലെങ്കിൽ മറുപക്ഷം [ the other ] ആയിരുന്നു . പിന്നെന്തു കൊണ്ട് അവര്‍ക്ക് വേണ്ടി നിലകൊള്ളുകയും ഗീബല്‍സിയൻ മാതൃകയിലുള്ള പ്രചരണങ്ങൾ വഴി വാഗ്ദാനങ്ങൾ നല്‍കുന്ന മോഡി ആയിക്കൂടാ !!!

ആമേന്‍.

Comments

comments