തത്വത്തില്‍ ലോകത്ത് എല്ലായിടത്തും സൂര്യനുണ്ട്. എങ്ങുമുണ്ടല്ലോ കാറ്റും ജലവും. എന്നാല്‍ സൂര്യനെ കാണാന്‍ കണ്ണി എണ്ണയൊഴിച്ച് കാത്തിരിക്കുന്നവരും, സൂര്യനാ പൊള്ളുന്നവരുമുണ്ട് ലോകത്ത് എന്നോര്‍ക്കണം. മരങ്ങളുടെ മുകളില്‍ വീട് കെട്ടുന്നവരും, മരമില്ലാത്ത പൂഴിയില്‍ കൂടാരം കുത്തുന്നവരും ഉണ്ട്. പ്രകൃതിയുടെ സൌഭാഗ്യങ്ങള്‍ എല്ലായിടത്തും ഒരുപോലെയല്ല. കാടോ മരമോ കടലോ മണ്ണോ ഏതാണോ ലഭ്യമായിട്ടുള്ളത് അതിനെ സജീവമായ ജീവിതക്രിയകളുടെ ഭാഗമാക്കുന്ന മനുഷ്യര്‍ സ്വന്തം ഉണ്മയെ തിരിച്ചറിയുന്നു. പക്ഷെ അതിനിടം കൊടുക്കാതെ നടക്കുന്ന, മനുഷ്യരുടെ ബോധപൂര്‍വ്വമുള്ള രാഷ്ട്രീയ അധിനിവേശങ്ങൾ, അസമാനതക കൂട്ടുന്നു. ലോകത്ത് എല്ലായിടത്തും കലയുണ്ട്. എന്നാല്‍ ഓരോയിടത്തും കലയുടെ ആത്മകഥ വ്യത്യസ്തമാണ്. മ്യൂസിയങ്ങള്‍ ഇല്ലാത്തിടത്ത് അതിന്റെ സൌന്ദര്യബോധം തനിയെ  ഉണ്ടാകുന്നതെങ്ങനെ? ആര്‍ട്ട് ഗാലറിക ഇല്ലാത്തിടത് അതിന്റെ സൌന്ദര്യ ബോധം വെറുതേ ഉണ്ടാകുന്നതെങ്ങനെ? അവിടെ മറ്റു പലതുമാണുള്ളത്. പാതി പണിത പാലവും, ആളൊഴിഞ്ഞ വായനശാലയും, പുത്തന്‍കൂറ്റ് വീടുകളും, നാടാകെ കല്യാണം കാണിക്കുന്ന പരസ്യങ്ങളും, രാഷ്ട്രീയമായ അസംബന്ധ നാടകങ്ങളും ഉള്ളയിടത്തും കലയുടെ പ്രദര്‍ശന സൌകര്യങ്ങ കണ്ടെത്താവുന്നത് തന്നെയാണ്. പക്ഷെ കലയുടെ സൌന്ദര്യബോധം വിനിമയം ചെയ്യുന്നത് അതില്‍ നിക്ഷിപ്തമായ അധിനിവേശക്രിയകൊണ്ടല്ല. ദേശവാദപരമായ സംഘര്‍ഷം വളര്‍ത്തിക്കൊണ്ടുമല്ല.  പ്രാദേശികമായ കലാചരിത്രസങ്കടങ്ങളെ ഏതു സമൂഹത്തിലെ മനുഷ്യജീവിക്കു മുന്നിലും സജീവമായി അഭിസംബോധന ചെയ്യാന്‍ കഴിയുന്ന ഒരു ജീവിതക്രിയ കൊണ്ടാണ് അത് നടക്കേണ്ടത്. ആ ബോധത്തിലെയ്ക്ക് ഈ ബിനാലെ പ്രദേശം എന്നു വളരും? അല്ലെങ്കില്‍ ഇന്നത്തെ കേരളം കലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളോട് ആവശ്യപ്പെടുന്നതെന്ത്? ഇതാണ് ആലോചിക്കാനുള്ളത്.

ഈ സന്ദര്‍ഭത്തിൽ, ഞാ ഒന്നു കാണുന്നു:
ഇവിടെ ചരിത്ര സങ്കടങ്ങളുടെയുംതുന്നിക്കൂട്ടിയ കോട്ടുകളുടെയും ഭാരങ്ങള്‍ ഇല്ലാത്ത ഒരു പുതിയ തലമുറ ഉണ്ട്. അവര്‍ കല കാണാനും, ചെയ്യാനും, കലാചരിത്രം പഠിക്കാനും, പുതിയ ഭാഷയില്‍ എഴുതാനും, ഗവേഷണം ചെയ്യാനും തുടങ്ങിയിരിക്കുന്നു എന്നതാണ് വലിയ മാറ്റം. കേരളത്തില്‍ ഇന്ന്‍ ചെറുപ്പക്കാരായ കലാപ്രവര്‍ത്തക ഒരു പുതിയ കലാത്മകസാമൂഹികത നിര്‍മ്മിക്കുന്നതിവ്യാപൃതരാണ്. ഇവര്‍ക്ക് സ്വന്തം വീട്ടുമുറ്റത്തോ നാട്ടിലെ ലഭ്യമാകുന്ന ഏതെങ്കിലും പൊതു കേന്ദ്രങ്ങളിലോ മനുഷ്യരുമായി ഇടപെട്ടുകൊണ്ട്  കല ചെയ്യാന്‍ അറിയാം. കലാചരിത്രത്തില്‍ അവര്‍ വെറും ടെക്സ്റ്റ്ബുക്കികളല്ല, കുറച്ചൊക്കെ ഫെയ്സ് ബുക്കികള്‍ ആണെങ്കിലും. അവര്‍ വെറും ഗാലറി – മ്യൂസിയം നോക്കികളല്ല. ജീവിതസാഹചര്യം എന്ന നിലയി പലതിനെയും നോക്കുന്ന കൂട്ടത്തില്‍ അവ ഗാലറിയും മ്യൂസിയവും നോക്കും എന്ന് മാത്രം. ആ ഭാഷയിലും കല കാണിക്കാന്‍ പഠിക്കും എന്ന്‍ മാത്രം.

തങ്ങളുടെ ഭാവന കടന്നുപോകുന്ന സാമൂഹികമായ ജീനിയോളജി അപ്പപ്പോള്‍ നിര്‍ണ്ണയിക്കുന്ന, അതില്‍ പരീക്ഷണങ്ങളി ഏര്‍പ്പെടുന്ന, ആ വിധത്തിലും സര്‍ഗ്ഗാത്മകതയുടെ നിര്‍ണ്ണയത്തിനുള്ള അധികാരം  സ്വരൂപിക്കുന്ന കുറേ മനുഷ്യര്‍ ഇന്ന്‍ കലാരംഗത്തുണ്ടു. അവരെ കഴിയുന്നത്ര ചൂണ്ടിക്കാണിക്കാന്‍ നവമലയാളിയുടെ കലയിടം പ്രയോജനപ്പെടട്ടെ. 

Comments

comments