ഇതരലൈംഗികതകളെ (alternative sexualities) അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് 1990-കളിലും 2000-ങ്ങളുടെ ആദ്യ ദശകത്തിലും അർജന്റീനയിൽ വർദ്ധിച്ച് വന്ന അവബോധത്തിനു ലോകത്ത് നടന്നുകൊണ്ടിരുന്ന ചില സംഭവങ്ങൾ ആക്കം കൂട്ടി: 1) യു എസ് അക്കാദമിക സമൂഹത്തിൽ രൂപം കൊണ്ട ക്വീർ സിദ്ധാന്തം 2) സോഷ്യൽ മീഡിയയുടേയും ഇന്റർനെറ്റിന്റെയും വികാസം 3) അതിരുകളില്ലാത്ത ലോകദേശീയതാസങ്കല്പവും ആഗോളവൽക്കരണവും നിയോലിബറലിസവും. പലതലങ്ങളിൽ ഒരുമിച്ച് ചേരുന്ന ഇവയെല്ലാം കൂടി ചേർന്നു കൊണ്ട് ബ്യൂണോസ് ഐറിസിലും ലോകമെങ്ങും തന്നെയും നാടകീയമായ മാറ്റങ്ങൾ അരങ്ങേറ്റുന്ന ഒരു ആഗോള ക്വീർ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിനു കാരണമാകുകയായിരുന്നു.
അർജന്റീനയുടെ കാര്യത്തിൽ ഈ ദശകങ്ങളിൽ ടൂറിസം രംഗത്തുണ്ടായ വളർച്ചയും ഇതിനു സഹായകമായി. ലോകമെങ്ങും എണ്ണമറ്റ ചലച്ചിത്രങ്ങളിൽ റ്റാംഗോ നൃത്തം പ്രധാന വിഷയം ആയതിനെ തുടർന്ന് (Hong Kong director Wong KarWai’sHappy Together [1997], Spaniard Carlos Saura’sTango: no me dejesnunca [Tango: Never Leave Me, 1998] and Sally Potter’s (UK) film The Tango Lesson [1997] –എല്ലാം തന്നെ ബ്യൂണോസ് അയേഴ്സിൽ ഷൂട്ട് ചെയ്തവ) റ്റാംഗോ നൃത്തം പഠിക്കുന്നതിനായി രാജ്യത്തേക്ക് എത്തുന്നവരുടെ എണ്ണവും വർദ്ധിച്ചു. 2001-ൽ അർജന്റൈൻ സാമ്പത്തികരംഗം തകർന്നത് രാജ്യത്തേക്ക് വരുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഒരു കുത്തൊഴുക്കിനു തന്നെ കാരണമായി. ചിലവു കുറഞ്ഞ നഗരമായി ബ്യൂണോസ് അയേഴ്സ് മാറിക്കഴിഞ്ഞതാണു നൃത്തം പഠിക്കാൻ ആഗ്രഹിച്ചവരെ ആകർഷിച്ചത്. രാജ്യത്തെ ആൺ-പെൺ സ്വവർഗ്ഗരതിസമൂഹത്തിന്റെ അവകാശങ്ങൾ രൂപപ്പെടുത്തുന്നതിൽ ഈ ടൂറിസ്റ്റുകൾ അഗാധമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
അർജന്റീനയിലെ ഈ മാറ്റത്തെ നോക്കിക്കാണുന്നതിനു ക്വീർ പ്രസ്ഥാനത്തിന്റെ ഉൽഭവത്തെക്കുറിച്ചും അറിയേണ്ടതുണ്ട്. “ക്വീർ”എന്ന പദം സൂചിപ്പിക്കുന്നത് ലൈംഗികതയെയും ലിംഗഭാവങ്ങൾക്കും (gender roles) മേലുള്ള സദാചാര പൊലീസിംഗിനും ലൈംഗികതയെന്നാൽ എതിർലിംഗങ്ങൾ (heterosexual) തമ്മിലുള്ളത് മാത്രമാണെന്ന പൊതുബോധനിർബന്ധത്തിനും എതിരായുള്ള ഒരു പ്രതിഷേധത്തെയാണു. മുൻ കാലങ്ങളിൽ ആക്ഷേപകരമായി കരുതിയിരുന്ന ഒരു പദത്തെ അഭിമാനപൂർവ്വം ഉപയോഗിക്കപ്പെടുന്ന ഒന്നാക്കുക എന്നതായിരുന്നു ആദ്യകാല പ്രവർത്തകർ ഉയർത്തിയ ആശയം. അത് ജനകീയമായി മാറിയ ഒരു മുദ്രാവാക്യമായി മാറി: “ഞങ്ങൾ ഇതാ എത്തി. ഞങ്ങളാണു ക്വീർ. പുതിയ അവസ്ഥയുമായി ശീലപ്പെടുക !” (“We’re here. We’re queer. Get used to it!”)
ചില രാജ്യങ്ങളിൽ, സദാചാര പൊലീസ് നിശ്ചയിച്ചിരിക്കുന്ന ഒരു പരിധി വരെ സ്വന്തം ലൈംഗികസ്വത്വം “പ്രകടിപ്പിക്കുക”എന്നതിലെ വീഴ്ച്ചയ്ക്ക് വിലയായി ഒരു വ്യക്തിക്ക് തൊഴിൽനഷ്ടം, ഭീഷണി, പീഢനം എന്നിവയും ചിലപ്പോൾ മരണം തന്നെയും ഏറ്റുവാങ്ങേണ്ടി വരുന്നു. അതിനാൽ തന്നെ ഈ ‘പ്രകടനം’സദാ കാത്തുസൂക്ഷിക്കേണ്ടുന്ന പ്രധാനപ്പെട്ട ഒന്നായിത്തീരുന്നു. ഗൗരവമായ ഒന്ന്. ചിലപ്പോഴൊക്കെ വർഷങ്ങളായി നാം കാണുന്നത് പോലെ മരണവും ജീവിതവും തമ്മിലുള്ള അന്തരം നിശ്ചയിക്കുന്ന ഒന്ന്; 2012 ജൂണിൽ മർദ്ദനത്തിനു ഇരയാക്കിയ ശേഷം ലൈംഗികാവയങ്ങൾ അറുത്തുമാറ്റി വായിൽ തിരുകി കൊല്ലപ്പെട്ട ദക്ഷിണാഫ്രിക്കൻ സൗന്ദര്യമൽസര വിജയിയും സ്വവർഗ്ഗരതിക്കാരനും മൂന്നാംലിംഗത്തിൽ പെട്ടയാളുമായിരുന്ന തപെലൊ മഖുത്ലെയുടെ നഗ്നമായ മൃതദേഹം കണ്ടെടുക്കപ്പെട്ടതു പോലെ. ലിംഗസ്വത്വത്തിന്റെ നിയമങ്ങൾ അനുസരിച്ചില്ല എന്നതിനാൽ അയാൾക്ക്/ അവൾക്ക് കൊടുക്കേണ്ടി വന്നത് സ്വന്തം ജീവന്റെ വിലയാണു. സ്വവർഗ്ഗ-മൂന്നാം ലിംഗങ്ങളുടെ അവകാശങ്ങൾ വലിയ തിരിച്ചടി നേരിട്ടത് റഷ്യൻ അധികാരിവർഗ്ഗത്തിന്റെ നിലപാടുകളിൽ നിന്നായിരുന്നു. കൂട്ടത്തിൽ ഞെട്ടിക്കുന്ന ഒന്ന് 2013 ഡിസംബറിൽ പ്രമുഖ റഷ്യൻ നടനായ ഇവാൻ ഒഖ്ലോബിസ്റ്റിന്റെ പ്രസ്താവനയായിരുന്നു: സ്വവർഗ്ഗരതിക്കാരെ “ഓവനുകളിലിട്ട് ജീവനോടെ ചുട്ടുകൊല്ലണം.”
Be the first to write a comment.