അർജന്റീനിയൻ റ്റാംഗോ ക്വീർ പ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാളായ മരിയാന ഡൊകാംപൊ പറയുന്നത് ക്വീർ പ്രസ്ഥാനം ഒരു ചെറുത്തുനില്പും എതിരിടലും ആണെന്നാണു. ഇതിലെ അംഗങ്ങൾ, തങ്ങളുടെ ലൈംഗികതയെ ഒതുക്കിത്തീർത്ത് തങ്ങളെ ജൈവശാസ്ത്രപരമായും ലൈംഗികാഭിനിവേശപരമായും ഉള്ള വ്യവസ്ഥാപിതമായ രണ്ട് ലിംഗഗ്രൂപ്പുകളിലേക്ക് നിർബന്ധപൂർവ്വം തള്ളിവിടുന്നതിനെ എതിർക്കുകയും അതിന്റെ പേരിൽ ആക്ഷേപിതരാകുവാൻ തയ്യാറല്ലാത്തവരുമാണു. ഭയപ്പെടാനും അവർ വിസമ്മതിക്കുന്നു. പ്രസ്ഥാനത്തിന്റെ തത്വശാസ്ത്രവും ലക്ഷ്യങ്ങളും വിശദീകരിക്കുന്ന ഒരു മാനിഫെസ്റ്റൊ ഡൊകാംപൊ എഴുതി തയ്യാറാക്കിയിട്ടുണ്ട്. അവയിൽ ചിലത് :

സാമൂഹ്യശീലങ്ങളിൽ സമർപ്പണവും നിയന്ത്രണവും തമ്മിലുള്ള രേഖയ്ക്ക് കുറുകെ  അവ കൂട്ടിമുട്ടുന്ന ഒരു ബിന്ദു സൃഷ്ടിക്കുക എന്നതാണു ക്വീർ സൈദ്ധാന്തികരുടെ പ്രധാന ലക്ഷ്യം. ഇതിനു കാരണമായിട്ടുള്ളത് ഇനി പറയുന്നവയാണു:

1. നമ്മെ വിശേഷിപ്പിക്കുന്നതിനു ക്വീർഎന്ന പദം ഉപയോഗിക്കുന്നു എന്നതിനർത്ഥം അവഹേളനാപൂർവ്വമായ ലക്ഷ്യത്തോടെയുള്ള ഒരു സംബോധനയെ അങ്ങേയറ്റം അനുകൂലാർത്ഥം കൽപ്പിക്കുകയും ആ വാക്കിനെ സ്വന്തമാക്കുകയും ചെയ്യുന്നു എന്നതാണു.

2. താരതമ്യങ്ങളൊന്നും ആ വാക്ക് പ്രതിനിധാനം ചെയ്യുന്നില്ല എന്നതിനാൽ ആ പദം സകലരെയും ഉൾക്കൊള്ളുന്നു. നിയതമായ ഒരു വ്യവസ്ഥ സൃഷ്ടിക്കുകയോ അനുശാസിക്കുകയോ ചെയ്യാത്തതിനാൽ വൈവിദ്ധ്യങ്ങളിൽ സഹവർത്തിത്ത്വം സാധ്യമാക്കുന്ന ഒരു അടിസ്ഥാനമാണു ഈ വാക്ക്.

3. സമൂഹത്തിൽ ആൺ-പെൺ സ്വവർഗ്ഗ ഉഭയലിംഗ മൂന്നാംലിംഗങ്ങൾ പ്രതിനിധാനം ചെയ്യുന്ന   ലൈംഗികവും ഭോഗപരവും സാമൂഹികവുമായ ഭാവങ്ങൾ എന്താണു എന്നത് എപ്പോഴും തർക്കത്തിൽ പെടുന്നവയും അസ്ഥിരവുമായ ഒരന്വേഷണമാണു. വാസ്തവത്തിൽ ഇത് ആശയവിനിമയത്തിന്റെ പുതിയ വഴികളിലേക്ക് നൃത്തച്ചുവടുകൾ വയ്ക്കുവാൻ സഹായകമായിത്തീരുന്നു.

4.അവർക്ക് താല്പര്യമുള്ള രീതിയിൽ ക്വീർ പ്രവർത്തകർ നൃത്തം ചെയ്യുക എന്നത് പ്രകൃത്യാ തന്നെ നൃത്തത്തിന്റെ ഘടനയിൽ അടങ്ങിയിട്ടുള്ള വൈവിധ്യത്തെ വെല്ലുവിളിക്കുന്ന സങ്കുചിതചിന്തകളെ മറികടക്കുകയും ലിംഗങ്ങൾക്കിടയിൽ പുതിയ ശക്തിബന്ധങ്ങൾ തീർക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.

അർജന്റീനയിൽ റ്റാംഗോ ക്വിർ ഉൽസവങ്ങളും വർക് ഷോപ്പുകളും ക്ലാസ്സുകളും യോഗങ്ങളും വിദ്യാഭ്യാസ പരിപാടികളാണു. അവയൊക്കെ മിക്കവാറും തന്നെ പ്രാദേശിക മീഡിയകളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെയാണു നടത്തപ്പെടാറുള്ളതും. അത്തരം പരിപാടികൾ ബുദ്ധിപരമായി ഈ വിഷയത്തെ നോക്കിക്കാണുവാൻ പ്രേരിപ്പിക്കുകയും അടിസ്ഥാനതത്വങ്ങൾ മുതൽ അവയുടെ പ്രയോഗം വരെ ചർച്ച ചെയ്യപ്പെടുന്നതുമായവയാണു. സന്നദ്ധപ്രവർത്തകരുടെ അജണ്ട പ്രകാരമുള്ള പ്രഭാഷണങ്ങളും വട്ടമേശയോഗങ്ങളും ചർച്ചകളും ഉണ്ടാകും. ലോകമെമ്പാടുമുള്ള LGBT വ്യക്തികൾ അനുഭവിക്കുന്ന സവിശേഷമായ പ്രതിബന്ധങ്ങളെക്കുറിച്ച് അവരുടെ ഇടയിൽ മാത്രം അവബോധം വളർത്തുക എന്നതിൽ ഉപരി പ്രാദേശിക സമൂഹങ്ങളിലും ആ അവബോധം സൃഷ്ടിക്കുക എന്നതാണു ആ പരിപാടികളുടെ ലക്ഷ്യം. മെച്ചപ്പെട്ട സാമൂഹ്യനീതിക്കായി ഒരു പുതിയ നിലപാടുതറ സൃഷ്ടിക്കുകയും നിർബന്ധിതമായ അനുഷ്ഠിക്കേണ്ടി വരുന്ന ഇതരലൈംഗികതയെയും ലിംഗസ്വത്വങ്ങളെയും കുറിച്ചുള്ള  വ്യവസ്ഥാപിതമായ ചിന്തകളെ പൊളിച്ചുമാറ്റുന്നതിനും റ്റാംഗോ മീറ്റുകൾ ശ്രമിക്കുന്നു.

2002ൽ ബ്യൂണോസ് അയേഴ്സ് സിറ്റി കൗൺസിൽ സ്വവർഗ്ഗലൈംഗിക യൂണിയനുകളെ അംഗീകരിച്ചുകൊണ്ടും സ്വവർഗ്ഗാനുരാഗികളായ പങ്കാളികൾക്ക് ഇൻഷുറൻസ്, പെൻഷൻ എന്നിവയ്ക്കുള്ള അവകാശങ്ങൾ അനുവദിച്ചുകൊണ്ടും നിയമം പാസ്സാക്കിയിരുന്നു. താമസിയാതെ രാജ്യത്തെ മറ്റു നഗരങ്ങളും അതേ വഴി പിന്തുടർന്നു. ലാറ്റിൻ അമേരിക്കയുമായി സാധാരണ ബന്ധിപ്പിച്ചു കാണാറുള്ള പരുഷതയുടേയും  സ്വവർഗ്ഗലൈംഗികവിരുദ്ധതയുടേയും ക്ലീഷേകൾക്കു മീതെ, റ്റാംഗോ പ്രസ്ഥാനം നിമിത്തം, സ്വർഗ്ഗാനുരാഗികളായ ടൂറിസ്റ്റുകളെ സംബന്ധിച്ച് പ്രത്യേകിച്ചും അർജ്ജന്റീന കൂടുതൽ കൂടുതൽ പുരോഗമനപരമായ രൂപം സ്വീകരിക്കുകയായിരുന്നു. 1990കളിലും 2000ങ്ങളുടെ ആദ്യ ദശകത്തിലും നൃത്തപഠനകേന്ദ്രം എന്നതിൽ ഉപരിയായി സ്വതന്ത്ര സ്വവർഗ്ഗ ടാംഗോയുടെ ആഗോളകേന്ദ്രം. 2008-വൈവിദ്ധ്യമാർന്ന ബ്യൂണോസ് അയേഴ്സ്എന്നൊരു മുദ്രാവാക്യം സ്വീകരിക്കുകയും അവിടെ ലഭ്യമായ സാംസ്കാരിക തുറസ്സ് ഉയർത്തിക്കാട്ടുകയും ചെയ്തു ആ നഗരം. ക്വീർ റ്റാംഗോ അവിടെ അഭിവൃദ്ധി പ്രാപിക്കുകയായിരുന്നു. ദശകത്തിന്റെ അവസാനമായപ്പോഴേക്കും സഞ്ചാരികൾക്ക് ബ്യൂണോസ് അയേഴ്സ് ക്വീർ മാപ്പുകൾ ലഭ്യമാക്കുക തൊട്ട് സ്വവർഗ്ഗപ്രേമികൾക്കു മാത്രമായിട്ടുള്ള നഗരത്തിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടൽ തുടങ്ങുക പോലുമുണ്ടായി. വർഷം പ്രതി സ്വവർഗ്ഗാനുരാഗസമൂഹം നേടിയെടുത്തു കൊണ്ടിരുന്ന പാവിധമായ അവകാശങ്ങൾക്കൊടുവിൽ 2011 ജൂലൈ 15-നു സ്വവർഗ്ഗവിവാഹങ്ങൾ നിയമാനുസൃതമാക്കുന്ന ലാറ്റിൻ അമേരിക്കയിലെ ആദ്യ രാജ്യമായി മാറി  അർജ്ജന്റീന.

ടൂറിസ്റ്റുകളിൽ  ലോകത്തേറ്റവും സമ്പന്നരായവരിലാണു സ്വവർഗ്ഗാനുരാഗികളായ ടൂറിസ്റ്റുകളുടെ സ്ഥാനം 200 മുതൽ 250 ഡോളർ വരെ ഒരു ദിവസത്തെ സഞ്ചാരത്തിനിടയ്ക്ക് ചിലവഴിക്കും എന്നാണു കണക്ക്. പൊതുവായി കണ്ടെത്തിയിട്ടുള്ളത്  സന്ദർശിക്കുന്ന സ്ഥലങ്ങളിൽ നിന്നുള്ള സ്മരണികകൾ സ്വന്തമാക്കുന്നതിനും അവർ നിർലോഭമായി പണം ചിലവഴിക്കുന്നു എന്നതാണു. ഉയർന്ന വിദ്യാഭ്യാസ നിലവാരം, കൂടുതലായി ചിലവഴിക്കാൻ കഴിയുന്ന തരത്തിലുള്ള വരുമാനം, താരതമ്യേന ദീർഘമായ നാളുകൾ; ശരാശരി 12 ദിവസത്തോളം ഒരിടത്ത് തങ്ങാറുള്ള പതിവ് എന്നിവയാണു അവരെ ആകർഷണീയരാക്കുന്ന ഘടകങ്ങൾ. അങ്ങനെ സ്വന്തം താല്പര്യാർത്ഥമാണു നഗരം  സ്വയം ഒരു സ്വവർഗ്ഗാനുരാഗികൾക്കായുള്ള ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി സ്വയം അടയാളപ്പെടുത്തുന്നത്.  ബാഴ്സലോണയെയും ആംസ്റ്റർഡാമിനെയും പിന്നിലാക്കി ഏറ്റവും മികച്ച സ്വവർഗ്ഗാനുരാഗ കേന്ദ്രമായി ഔട്ട് ട്രാവല്ലർമാഗസിൻ ബ്യൂണോസ് അയേഴ്സിനെ തെരഞ്ഞെടുത്തു. അസംഖ്യങ്ങളായ സാംസ്കാരിക പരിപാടികൾ, ബാറുകൾ, ഡിസ്കോകൾ, പബ്ബുകൾ, ഉൽസവങ്ങൾ – എല്ലാം പ്രസന്നമായ അവിടത്തെ കാലാവസ്ഥയ്ക്ക് മാറ്റു കൂട്ടുന്നു. ഒരു ശരാശരി സ്വർഗ്ഗാനുരാഗിയായ ടൂറിസ്റ്റ് 35നും 55നും ഇടയ്ക്ക് പ്രായമുള്ള, വലിയ രീതിയിൽ വാങ്ങൽ ശേഷിയുള്ള, ഒരാഴ്ച്ച വരെ തങ്ങുകയും  ഒരു ദിവസം ഏകദേശം 250 ഡോളർ ചിലവഴിക്കുകയും ചെയ്യുന്ന ആളാണു. ബ്യൂണോസ് അയേഴ്സിലേക്കെത്തുന്ന സ്വർഗ്ഗപ്രേമികളായ ടൂറിസ്റ്റുകളിൽ 50 % യു എസ്സിൽ നിന്നും 35 % യൂറോപ്പിൽ നിന്നും 15 % ബാക്കിയുള്ള ലാറ്റിൻ അമേരിക്കൻ പ്രദേശങ്ങളിൽ നിന്നുമാണു. 2011ലെ  ഗേBA (GayBA) എന്ന ഗൈഡിലുള്ളതനുസരിച്ച് 38 റെസ്റ്റോറെന്റുകൾ, 32 ഹോട്ടലുകൾ, 30 ഡാൻസ് ഹാളുകൾ, 9 മിലൊംഗകൾ (ക്വീർ നൃത്തകേന്ദ്രങ്ങൾ), ചില സ്പാകൾ ഉൾപ്പടെ നഗരത്തിലാകെ 168 സ്വവർഗ്ഗസൗഹാർദ്ദസ്ഥലങ്ങളുണ്ട്.

Comments

comments