മലയാളത്തില്‍ ഇതിനു ശേഷം വേറെ ഉണ്ടായിട്ടില്ല” (വര്‍ണ്ണരാജി‘, വൈലോപ്പിള്ളിക്കവിത, പേജ് 182) എന്നാണ് ഡോ.ലീലാവതി ഈ കൃതിയെ പുകഴ്ത്തുന്നത്.

പണിമുടക്കം‘, ‘പുത്തന്‍ കലവും അരിവാളുംമുതലായ കവിതകള്‍ ഇടശ്ശേരിയുടെ വിപ്ലവ കവിതകളായിട്ടും പൂതപ്പാട്ട്‘, ‘കാവിലെപ്പാട്ട്എന്നിവ ആദിപ്രതീകങ്ങള്‍ ഉപയോഗിച്ച കവിതയായിട്ടുമാണ്എല്ലാവരും വാഴ്ത്താറുള്ളത്. എന്നാല്‍ പണിമുടക്കവും‘ ‘കാവിലെപ്പാട്ടുംതമ്മിലുള്ള സാമ്യം കണ്ടെത്തുകയാണ് ഡോ.ലീലാവതി. വിപ്ലവ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്കും വിജയത്തിനും വ്യക്തികളുടെ അഹന്തയും മമതയും ബലികഴിക്കണം എന്ന ആശയമാണ് പണിമുടക്കത്തില്‍. സമൂഹഭദ്രതയ്ക്കായി വ്യക്തി സ്വയം ബലികഴിക്കണം എന്ന കാവിലെപ്പാട്ടിലെസങ്കല്‍പ്പം വിപ്ലവസങ്കല്‍പ്പവുമായി ഇണങ്ങിച്ചേരുന്നതാണ്. ക്രൗര്യത്തെ കാരുണ്യത്തിലേക്കു വികസിപ്പിച്ചെടുക്കാന്‍ ത്യാഗവും ആത്മബലിയുമാണ് വേണ്ടതെന്നു സ്ഥാപിക്കുന്ന കൃതികളാണ് പൂതപ്പാട്ടും‘, ‘കാവിലെപ്പാട്ടും‘. സമൂഹത്തിന്റെ ദുരിതത്തെക്കുറിച്ച് സദാ ഓര്‍മ്മിക്കുകയും അതിന്റെ നിര്‍മ്മാര്‍ജ്ജനമാര്‍ഗ്ഗത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്ന ഒരു ബഹിര്‍മുഖ കവിയ്ക്കുമാത്രമേ അന്തര്‍ദര്‍ശനജന്യമായ ഇത്തരം പ്രമേയങ്ങള്‍ക്ക് ബഹിര്‍മുഖ ചക്രവാളം സങ്കല്‍പ്പിക്കാന്‍ കഴിയൂ എന്നും ഡോ.ലീലാവതി കണ്ടെത്തുന്നു. മുദ്രാവാക്യങ്ങളിലൊതുങ്ങി നില്‍ക്കുന്ന തത്വശാസ്ത്രങ്ങള്‍ ജനജീവിതത്തെ നിരാധാരവും നിര്‍ലക്ഷ്യവുമാക്കിത്തീര്‍ക്കുന്നതാണ് കുമ്മിണിയുടെ കഥയിലൂടെ ധ്വനിപ്പിക്കുന്നതെന്ന് തത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍ എന്ന കവിതയെ വ്യാഖ്യാനിക്കുന്നു. ഉത്തമനായ ഭര്‍ത്താവിനെ സ്വയം തെരഞ്ഞെടുക്കാന്‍ തക്കവിധം വിവേചനശക്തിയും സ്വതന്ത്രചിന്തയും സ്ത്രീകളില്‍ വികസിക്കണം. നല്ല ജനപ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ ജനങ്ങളും ഉദ്ബുദ്ധരാവണം എന്ന ആശയമാണ് ഈ കവിതയില്‍. കവിതയിലെ കുമ്മിണിയ്ക്ക് ആത്മവിശ്വാസക്കുറവുള്ളതു കൊണ്ടാണ് വാതില്‍ പാതിചാരി കാമുകനോടൊപ്പം ഇറങ്ങിയത്. “ഉറങ്ങുന്ന തത്വശാസ്ത്രങ്ങളെ വെടിഞ്ഞ് രണ്ടും കല്‍പ്പിച്ച് ഇറങ്ങുന്ന കുമ്മിണിമാര്‍ക്കു പകരം വിജയവിശ്വാസത്തോടെ ഇറങ്ങുന്നവരെ സൃഷ്ടിക്കാന്‍ ആ മുഴക്കം ഉതകും” എന്ന് കവിതയുടെ ധ്വനി കണ്ടെത്താന്‍ ഒരു ഫെമിനിസ്റ്റ് നിരൂപികയ്‌ക്കേ കഴിയൂ (കവിതാധ്വനി‘, തത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍, പേജ് 73).

അക്കിത്തത്തിന്റെഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തെ‘ ‘കുടിയൊഴിക്കലുമായി താരതമ്യപ്പെടുത്തുകയാണ് ഡോ. ലീലാവതി, വിപ്ലവത്തിനുവേണ്ടി നിലകൊണ്ടതിലും സഹാനുഭൂതിയ്ക്കുള്ള കഴിവു നഷ്ടപ്പെട്ടതിലും ദുഃഖിതനായ ഇരുപതാം നൂറ്റാണ്ടിലെ നായകന്‍ മനുഷ്യത്വം തിരിച്ചു കിട്ടിയപ്പോള്‍ ജീവിതം ധന്യമായി എന്നു വിചാരിക്കുന്നു. അന്യനു വേണ്ടി കണ്ണീര്‍ പൊഴിച്ചാലും വിപ്ലവത്തിനു വേണ്ടി ചോര ചൊരിയാത്തതില്‍ കുടിയൊഴിക്കലിലെ നായകന്‍ ദുഃഖിക്കുന്നു. സ്‌നേഹത്തിന്റെ മഹത്വമറിഞ്ഞാലും ചരിതാര്‍ത്ഥനാവാന്‍ കഴിയാത്ത ബുദ്ധിജീവിയുടെ ധര്‍മ്മസങ്കടങ്ങളാണ് കുടിയൊഴിക്കലിലെ നായകനെങ്കില്‍, കര്‍മ്മത്തില്‍ മുഴുകിയിട്ടും ഒന്നും നേടാന്‍ കഴിയാത്ത ചേരിക്കാരന്റെ ധര്‍മ്മസങ്കടമാണ് അക്കിത്തത്തിന്റെ നായകന്. കക്ഷിക്കുവേണ്ടി വ്യക്തികളെ ഹോമിക്കുന്ന തത്വസംഹിതയുടെ നേരെ ഇപ്രകാരം തുറന്നടിച്ചു കൊണ്ടുള്ള വിമര്‍ശനം ഏറെയുണ്ടായിട്ടില്ല മലയാളത്തില്‍. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തേടും ദുരദർശിത പോരാത്ത നേതാക്കള്‍ കടിഞ്ഞാണ്‍ പിടിക്കുന്ന കക്ഷിരാഷ്ട്രീയത്തിനെതിരെയുമുള്ള രൂക്ഷവിമര്‍ശനമായിത്തന്നെ കാണണം” ( ”വര്‍ണ്ണരാജി” , അക്കിത്തത്തിന്റെ കവിത, പേജ് 300) എന്ന് കവിതയുടെ ധ്വനി നിരൂപിക തുറന്നടിക്കുന്നു.

കാലദേശാതീതമായി സ്ത്രീയുടെ നിസ്സഹായാവസ്ഥയെ ഹൃദയ സ്പര്‍ശിയായി അവതരിപ്പിക്കുന്ന മലായളത്തിലെ മികച്ച കാവ്യമായി വിശേഷിപ്പിക്കുന്നത് ഒളപ്പമണ്ണയുടെനങ്ങേമക്കുട്ടിയെയാണ് നമ്പൂതിരി സമുദായത്തിലെ കഥയാണെങ്കിലും മൂന്ന് മാനസികാവസ്ഥകളാണ് ഈ കവിതയിലെ ദുരന്തഹേജുവെന്ന ലേഖിക കണ്ടെത്തുന്നു. മനുഷ്യനെ സംശയാലുവാക്കുന്ന ഭയാശങ്കകള്‍ (നങ്ങേലയുടേത്) പലായനോന്‍മുഖനാക്കുന്ന സ്വാത്മ കേന്ദ്രീകതത്വം (കാമുകന്റേത്) മൃദുലവികാരങ്ങളെ ശിലീഭൂതമാക്കുന്ന വിശ്വാസ ജാഡ്യം (മാതാപിതാക്കളുടേത്). രണ്ടാമത്തേതിനെ നന്നായി വിമര്‍ശിക്കുന്നത് നിരൂപിക. നാലാമത്തെ അരൂപിയായ ദുരന്തഹേതുവായി സ്ത്രീയുടെ ശാരീരിക മാനസിക പരാധീനതയേയും കാണുന്നു. സാമൂഹ്യവ്യവസ്ഥിതിയില്‍ മാറ്റങ്ങള്‍ വരുത്തുകയാണെങ്കില്‍ ഈ പരാധീനതയെ ലഘൂകരിക്കാന്‍ കഴിയും എന്ന ധ്വനി കൂടി ഈ കവികയ്ക്കുണ്ടെന്ന് ഫെമിനിസ്റ്റ് ചിന്തയുടെ വെളിച്ചത്തില്‍ ലേഖിക അഭിപ്രായപ്പെടുന്നു.

സമകാലികജീവിതത്തോട് സംവദിക്കുകയും അതിന്റെ വൈരുദ്ധ്യങ്ങളോട് ശക്തമായി പ്രതികരിക്കുകയും ചെയ്തതുകൊണ്ട് കാലഘട്ടത്തിന്റെ മനഃസാക്ഷിയായിട്ടാണ്എന്‍.വി. കൃഷ്ണവാരിയരെ ഡോ. ലീലാവതി വിശേഷിപ്പിക്കുന്നത്. അന്ധവിശ്വാസം, ആസ്തിക്യബോധം, ആശുരശക്തി, സ്‌നേഹരാഹിത്യം, അധികാരമദം, സാഡിസ്റ്റു മനോഘടന – ഇവയ്‌ക്കെതിരെയുള്ള സമരമാണ് എന്‍.വി.യുടെ കവിതകള്‍. ഒരന്ധവിശ്വാസം ജനിക്കുന്നതെങ്ങനെയെന്ന് ധ്വാന്യാത്മകമായി അവതരിപ്പിക്കുന്ന പഴയപാട്ടില്‍മാര്‍ക്‌സിന്റേയും പ്രോയ്‌സിന്റേയും പ്രേരണാശക്തി കവിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് ലേഖക വ്യക്തമാക്കുന്നു. റൊമാന്റിസിസമെന്ന തുടുവെള്ളാമ്പല്‍പ്പൊയ്കയെ ആസ്വദിക്കുകയും ആരാധിക്കുകയും ചെയ്യുമ്പോഴും വേദനയോടെയാണെങ്കിലും തന്നിലെ റൊമാന്റിസിസത്തെ വറ്റിയ്ക്കുകയോ ചാമ്പലാക്കുകയോ ചെയ്തതിന് പ്രതീകമാണ് തീവണ്ടിയിലെ പാട്ട്എന്ന കവിതയിലെ കുറുവന്റെ ധര്‍മ്മസങ്കടവും ധീരമായ തീരുമാനവുമെന്ന് വിശദീകരിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട തീഷ്ണവികാരങ്ങള്‍ ഇരട്ടി ശക്തിയോടെ പ്രതികാരം ചെയ്യുമെന്ന ഫ്രോയ്‌ഡിയന്‍ മനഃശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ എഴുതിയ കവിതയാണ് അലക്‌സ് പുണ്യവാളനെന്നും ആനക്കാരനില്‍ മാര്‍ക്‌സിസവും മനഃശാസ്ത്രവും സമ്മേളിച്ചിട്ടുണ്ടെന്നും നിരൂപിക സ്ഥാപിക്കുന്ന സ്‌നേഹഭാവം വ്യക്തിയുടെ ജീവിതത്തെ ഊഷരമാക്കുന്നതും സമൂഹബോധഭാവം മനുഷ്യജീവിതത്തെ വ്യര്‍ത്ഥമാക്കുന്നതും  കള്ളദൈവങ്ങള്‍ എന്ന കവിതയെ മുന്‍നിര്‍ത്തി കവി വ്യക്തമാക്കുന്നുണ്ടെന്ന് ഡോ. ലീലാവതി കണ്ടെത്തുന്നു. സമൂഹഘടനയില്‍ സമൂലമായ മാറ്റമുണ്ടാവണമെന്നാഗ്രഹിക്കുന്ന പുരോഗമന സ്വഭാവത്തോടു കൂടിയ കവിയ്ക്കു മാത്രമേ സ്‌നേഹസങ്കല്പത്തെ ഇപ്രകാരത്തില്‍ ചിത്രീകരിക്കാനാവു.

ആധുനികകവികളുടെ കൂട്ടത്തിലല്ല, റൊമാന്റിക് കവിയുടെ പിന്‍ഗാമിയായിട്ടാണ് ഡോ.ലീലാവതി സുഗതകുമാരിയെ കാണുന്നത്. ദേശാകാലഭേദം കൂടാതെ അന്തര്‍വൃത്തിയായ ഭാവശീലത്തിന്റെ സന്തതസഹചാരിയായ അജ്ഞാത ഹേതുകവും അനാദ്യന്തവും സമൂഹനിരപേക്ഷവുമായ ദുഃഖമാണ് സുഗതകുമാരിയുടെ കവിതകളിലുള്ളത്. മഹാമാതെവെന്ന ആദിബിംബത്തേയും ആരാധനാഭാവത്തേയും ഒരുമിച്ചുണര്‍ത്തി ജ്വലിപ്പിക്കുന്ന കവിതയാണ് ഒ.എന്‍.വി.യുടെ ഭൂമിക്കൊരു ചരമഗീതംആസ്വാദകചേതസ്സിലേക്ക് മാതൃഹത്യാ പാപബോധത്തിന്റെ തീപ്പൊരി വര്‍ഷിക്കുന്ന ഈ കവിത വനത്തിനുവേണ്ടിയുള്ള രോദനം മാത്രമല്ല. നരവര്‍ഗ്ഗത്തിന്റെ അന്തിമമായ അവനത്തിനുവേണ്ടിയുള്ള രോദനം കൂടിയാണ്‘ (കവിതാധ്വനി‘ , ഭൂമിക്കൊരു ചരമഗീതം, പേജ് 157-158) എന്ന് നിരൂപിക കണ്ടെത്തുന്നു.

ആധുനിക കവികളോട് അസ്പശ്യതയോ അകല്‍ച്ചയോ ഇല്ലെന്നു മാത്രമല്ല അവരുടെ അന്തരാത്മാവിനോട് താരതമ്യം പ്രാപിക്കാനുള്ള കഴിവും ഡോ. ലീലാവതിക്കുണ്ട് എന്നതിന് തെളിവാണ്അവരുടെ ആധുനിക കവിതാനിരൂപണങ്ങള്‍. സ്‌നേഹദര്‍ശനമാണ് കക്കാടിന്റെ കവിതയുടെ ആകെത്തുകയെന്നും തന്റെ നഷ്ടമൂല്യവിഷാദത്തിനും ഉദ്വിഗ്നതയ്ക്കും പരമോല്‍ക്കണ്ഠയ്ക്കും ഉചിതമായ ആവിഷ്‌ക്കരണ ശൈലിയ്ക്കു വേണ്ടിയുള്ള അന്വേഷണത്തില്‍ വിദേശ കവിതകളുമായി പരിചയപ്പെടുന്നുണ്ടെങ്കിലും സ്വന്തം തപസ്സുകൊണ്ട് സ്വര്‍ഗ്ഗീയ പാരമ്പര്യത്തിലേക്കു തന്നെയാണ് അദ്ദേഹം തിരിച്ചെത്തുന്നതെന്നും ഡോ. ലീലാവതി നിരീക്ഷിക്കുന്നു. മഹാഭാരതകഥകളോട് പ്രത്യക്ഷവും പരോക്ഷവുമായി ബന്ധപ്പെടുന്ന എം.എന്‍ പാലൂരിന്റെ മിക്ക കവിതകളും പാരമ്പര്യം ഊര്‍ജ്ജഖനിയായിട്ടാണ് അനുഭവപ്പെടുക. ആധുനിക കവികളില്‍ രൂപാന്തരപ്രാപ്തി പ്രതീകത്തെ ഏറ്റവും സമര്‍ത്ഥമായി ഉപയോഗിച്ച കവിയായി സച്ചിദാനന്ദനെ ഡോ. ലീലാവതി കണ്ടെത്തുന്നു.

സമൂഹചേതനയില്‍ തിളച്ചുമറയുന്ന നിഷേധം, പ്രതിഷേധം, രൗദ്രം, ജുഗുപ്‌സ തുടങ്ങിയ ഭാവങ്ങളെയാണ് ശക്തമായ ഭാഷയില്‍ കടമ്മനിട്ട ആവിഷ്‌ക്കരിക്കുന്നത്. കാള, കാളി, കാട്ടാളന്‍ തുടങ്ങിയ കാമാക്രോധങ്ങളുടെ കാവ്യബിംബങ്ങള്‍ കടമ്മനിട്ടയുടെ കവിതകളില്‍ കൊമ്പുകുലുക്കിയും വാളുലച്ചും മുടിയുലഞ്ഞ് നൃത്തമാടിയും നെഞ്ചത്തൊരു പന്തംകുത്തിയും പ്രത്യക്ഷപ്പെടുമ്പോള്‍ നിന്ദിതരും, പീഡിതരുമടങ്ങുന്ന സമൂഹമനസ്സിലെ കാമക്രോധങ്ങളും അതേ തീവ്രതയില്‍ത്തന്നെ ഉണരുന്നതു കൊണ്ടാണ് അദ്ദേഹത്തിന്റെ കവിതകള്‍ ആസ്വാദകര്‍ ഇഷ്ടപ്പെടുന്നതെന്ന് ഡോ. ലീലാവതി അഭിപ്രായപ്പെടുന്നു. മഹാപിതാവ്, മഹാമാതാവ്, നിത്യശിശു എന്നീ മൂന്നുതരം ആദിപ്രതീകങ്ങളാണ് അദ്ദേഹത്തിന്റെ കവിതകളിലുള്ളത്. കാട്ടാളന്‍, കിരാതവൃത്തം, പുരുഷസൂക്തം, മകനോട് എന്നീ കവിതകളില്‍ പിതൃബിംബവും, കോഴി, ശാന്ത, കുറത്തി മുതലായ കവിതകളില്‍ മാതൃബിംബവും അടിമവര്‍ഗ്ഗത്തിന്റെ ക്രോധാവിഷ്ടയായ ഉയിര്‍ത്തഴുന്നേല്‍പ്പ് ആവിഷ്‌ക്കരിക്കാന്‍ ഉപയോഗിക്കുമ്പോള്‍, കടിഞ്ഞൂല്‍പ്പൊട്ടന്‍, കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത്, ഒരു പശുക്കിടാവിന്റെ മരണം എന്നീ കൃതികളില്‍ നിത്യശിശുബിംബം, നിരാലംബരുടെ തിഷ്ണപടതയ്ക്ക് വിജയമുണ്ടെന്ന് സൂചിപ്പിക്കാനാണ് കവി സ്വീകരിക്കുന്നതെന്ന് നിരൂപിക വിശദമാക്കുന്നു. ആറ്റൂര്‍ രവിവര്‍മ്മയുടെ സംക്രമണം, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അമാവാസി, കെ.ജി.ശങ്കരപ്പിള്ളയുടെ ബംഗാള്‍, വിജയലക്ഷ്മിയുടെ കവിതകള്‍ ഇവയൊക്കെ ഡോ. ലീലാവതി പഠനവിധേയമാക്കുന്നുണ്ട്. കവിതകളെ അവര്‍ കയ്യിലെടുക്കുന്നത് പിച്ചിച്ചീന്തി അകം പരിശോധിക്കുന്ന വിധത്തിലല്ല; നേരെമറിച്ച് സുഗന്ധം ആസ്വദിക്കുന്നതു പോലെയാണ്.

സമത്വസമുന്ദരമായ ജീവിതസംവിധാനത്തോട് ഉല്‍ക്കടയമായ മമത വദ്ധ്യവര്‍ഗ്ഗ കവികള്‍ക്കെല്ലാമുണ്ട്. ആര്‍ഷഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന് ഗാന്ധിജിയുടെ ശാന്തിവാദവും മാര്‍ക്‌സിയന്റെ സമത്വദര്‍ശനവും ഇണങ്ങിച്ചേരും. ആ സമത്വദര്‍ശനം ആരുടെ ഭാവനയെയാണ് ആകര്‍ഷിച്ചിട്ടില്ലാത്തത്! എന്ന് ജി.ബാലാമണിയമ്മ, ഇടശ്ശേരി, എന്‍.വി. വൈലോപ്പിള്ളി തുടങ്ങിയ കവികളെ അടിസ്ഥാനമാക്കിക്കൊണ്ട് ഡോ. ലീലാവതി അഭിപ്രായപ്പെടുന്നുണ്ട്. ഇവരുടെ ചേരിയില്‍ത്തന്നെയാണ് നിരൂപികയും നില്‍ക്കുന്നത്. മനുഷ്യന്റെ ചേരിയില്‍. ഈ മനുഷ്യത്വപരമായ സമീപനമാണ് ഡോ. ലീലാവതിക്കുള്ളതെന്ന് ബാലാമണിയമ്മയുടെവേലക്കാരി‘, പോറ്റമ്മ എന്ന രണ്ടു കവിതകളുടെ ആസ്വാദനം വനിതാമാസികയില്‍ പ്രസിദ്ധീകരിച്ചത് (ഗൃഹലക്ഷ്മി, ജൂണ്‍ 1980) വ്യക്തമാക്കുന്നു. വനിതാ മാസിക വായിക്കുന്ന കൊച്ചമ്മമാര്‍ക്ക് മനസ്സിലുണ്ടാവാനാണ് അവഗണിക്കപ്പെടുന്ന ഈ വിഭാഗത്തെക്കുറിച്ച് ഡോ. ലീലാവതി ലേഖനം എഴുതിയത്.

ഡോ. ലീലാവതിയുടെ നിരൂപണത്തെ ഇപ്രകാരം സംക്ഷേപിക്കാം (1) സത്യം കണ്ടെത്താനുള്ള ശ്രമമാണ് നിരൂപണത്തിലൂടെ  (2) നിരൂപകഷള്‍ക്കത്തിന്റെ പിന്‍മുറക്കാരിയാണ് അവര്‍ (3) അടിസ്ഥാനപരമായി പൗരസ്ത്യമാര്‍ഗ്ഗത്തോടാണ് താല്‍പ്പര്യം പ്രകടിപ്പിക്കുന്നത് (4) പൗരസ്ത്യമാര്‍ഗ്ഗത്തോട് പാശ്ചാത്യമാര്‍ഗ്ഗങ്ങളെ സമന്വയിപ്പിക്കുന്നു (5) യുങിന്റെ മനഃശാസ്ത്രതത്വങ്ങളോടാണ് കൂടുതല്‍ താല്‍പ്പര്യം.

Comments

comments