ഭൗതിക രംഗത്തും ഒരേപോലെ സ്ത്രീപക്ഷപാതിയായതു കൊണ്ടാണ് സന്യാസിനിമാരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചത്. ചണ്ഡാല ഭിക്ഷുകിയില്‍ വര്‍ണ്ണപരവും ലിംഗപരവുമായ പുരുഷന്റെ അധീശത്വത്തെ തകര്‍ക്കുക കൂടിയാണ് അദ്ദേഹം ചെയ്തതെന്ന് ഡോ.ലീലാവതി കണ്ടെത്തുന്നു.

ആദിപ്രതീകം, മനഃശാസ്ത്രം, മാര്‍ക്‌സിസം തുടങ്ങിയ വിജ്ഞാനങ്ങളുടെ വെളിച്ചത്തിലാണ് ജി.ശങ്കരക്കുറുപ്പിന്റെ കവിതയെ ഡോ.ലീലാവതി സമീപിക്കുന്നത്. ഭാരതീയ സമൂഹബോധത്തിന്റെ മുഖ്യധര്‍മ്മായ ആസ്തികത ഓരോ കാലഘട്ടത്തിലും അതിനനുഗുണമായരൂപഭാവങ്ങളോടെ പുതിയ പുതിയ ആവിഷ്‌ക്കാരങ്ങള്‍ കൈക്കൊള്ളുന്നത് തികച്ചും സ്വാഭാവികമാണ്. ജിയുടെ ഒന്നാംഘട്ടത്തിലെ കവിതകളായ ഓടക്കുഴല്‍‘, ‘പങ്കഗീതം‘, ‘മേഘഗീതം‘, ‘സൂര്യകാന്തി‘, ‘അന്വേഷണംതുടങ്ങിയ കവിതകളിലൊക്കെ കവിയുടെ അനിമയുടെ നമനസത്ത പ്രതീകങ്ങളിലൂടെയാണ് ആവിഷ്‌കരിക്കപ്പെടുന്നത്.കവിയുടെ അനിമയുടെ മുഖ്യധര്‍മ്മങ്ങളായ രതി, വിനയം, ഭക്തി, ലജ്ജാ, ശോകംതുടങ്ങിയ ഭാവങ്ങള്‍ പുഷ്പം, സൂര്യകാന്തി, മേഘം മുതലായ പ്രതീകങ്ങളിലൂടെ ആവിഷ്‌ക്കരിക്കുമ്പോള്‍ കവിതയ്ക്കുണ്ടാകുന്ന സ്‌ത്രൈണ പരിവേഷത്തിന്റെ മുഗ്ദമനോഹാരിത നിരൂപിക എടുത്തു പറയുന്നു. ആസ്തിക്യത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള വിരഹോല്‍ക്കണ്ഠ തീവ്രമായി ആവിഷ്‌ക്കരിക്കുന്ന അന്വേഷണം‘, കാറ്റ് എന്ന അനിമാധര്‍മ്മത്തെ പ്രതിനധാനം ചെയ്യുന്ന ഉജ്വലമായ കവിതയാണ്.സമത്വസുന്ദരമായ ജീവിതസംവിധാനത്തോട് മമമതുയണ്ടെങ്കിലും വിപ്ലവമാര്‍ഗ്ഗത്തോട് പൂര്‍ണ്ണമായും യോജിക്കാനാവാത്ത മദ്ധ്യവര്‍ഗ്ഗ കവികളുടെ ധര്‍മ്മസങ്കടം ജിയുടെ രണ്ടാം ഘട്ടത്തിലെ കവിതകളായ പൂജാപുഷ്പം‘, ‘ചെങ്കതിരുകള്‍‘, ‘നിമിഷം‘, ‘മുത്തുകള്‍‘, ‘വനഗായകന്‍ എന്നീ കവിതകളില്‍ അവര്‍ കണ്ടെത്തുന്നു. “വിശ്വപ്രകൃതിയുടെ അപരിമേയതയ്ക്കു മുന്‍പിലുള്ള മനുഷ്യന്റെവിസ്മയവും ഭക്തിയും വിഷയമായ വിശ്വദര്‍നം‘, ‘ശിവതാണ്ഡവംതുടങ്ങിയ കവിതകള്‍ക്കു മുമ്പില്‍ ഒരുപക്ഷേ ഉപനിഷത്തുക്കളുടെ നാട്ടില്‍ നിന്നുമാത്രമേ ഇരുപതാം നൂറ്റാണ്ടില്‍ നമനസത്തയുടെ ഈ നവ്യോദയം ഉണ്ടായെന്നു വരൂ.ആസ്തിക്യം അബോധത്തില്‍ ഉറങ്ങിക്കിടക്കുന്ന ഒരു ജനതയ്ക്കു മാത്രമേ ഇത് പുളകോഗ്ഗമകാരിയായിത്തീരു” (വര്‍ണ്ണാജി‘, മഹാനായ ദാര്‍ശനിക കവി, പേജ് 33) എന്ന് അവര്‍ നമ്രശിരസ്‌കരതയുമാവുന്നു. ഭാരതീയ ചേതനയില്‍ വിലയിച്ചു കിടക്കുന്ന വിരാട് രൂപ സങ്കല്പം എന്ന ആദിപ്രതീകത്തെ ഉന്നീഭുമാക്കി നമസത്തയെ ഉദ്ബുദ്ധമാക്കുന്ന കൃതിയാണ് ശിവതാണ്ഡവം‘. ഈ ആദിപ്രതീകം കൊണ്ടു തന്നെ സമൂഹാത്മാവെന്ന യുഗപുരുഷനേയും ഉന്മീലനം ചെയ്യുന്നുവെന്ന മറ്റൊരുമാനം കൂടി ഇതിനുള്ളതായി ഡോ.ലീലാവതി കണ്ടെത്തുന്നു. ഇതു ഭൂതകാലത്തിന്റെ മാത്രം കവിതയല്ല. ഭാവികാലത്തെക്കുറിച്ചുള്ള കവിയുടെ സ്വപ്നവും കൂടിയാണ്. കവിയുടെ അനിമ, പ്രതീകങ്ങളിലൂടെ അവതരിപ്പിക്കുന്ന ലിറിക്കുകളില്‍ സ്‌ത്രൈണമായ മാധുര്യ സൗമ്യതകളും ബഹിര്‍വൃത്ത്യാത്മകമായ ബോധമനോവ്യാപാരങ്ങള്‍ പ്രധാനമായ ലിറിക്കുകളില്‍, ഓജോഗാംഭീര്യങ്ങളുമാണ് കവിതയുടെ കടിഞ്ഞാണ്‍ പിടിക്കുന്നതെന്നും പൊതുവെ ജിയുടെ കവിത മധുരവും സൗമ്യവും ദീപ്തവുമാണെന്നും നിരൂപിക സമര്‍ത്ഥിക്കുന്നു.

ബാലാമണിയമ്മയുടെ കവിതാലോകങ്ങള്‍എന്നൊരു പുസ്തകം തന്നെ രചിച്ചിട്ടുണ്ട് ഡോ.ലീലാവതി. മാതൃത്വഭാവത്തിന്റെ മാധുര്യ സംതൃപ്തികള്‍ ബാലാമണിയമ്മയുടെ കവിതകളില്‍ ഇത്രമാത്രം ഹൃദയസ്പര്‍ശിയായത് അവയില്‍ നിറഞ്ഞു തുളുമ്പുന്ന ആത്മാര്‍ത്ഥത കൊണ്ടാണെന്നും ഒരു മിസ്റ്റിക്കിന്റെ തത്വാന്വേഷണവും ഈശ്വരചൈതന്യ സാക്ഷാല്‍ക്കാരത്തിനുളള അദമ്യമായആഗ്രഹവും നിറഞ്ഞു നില്‍ക്കുന്നവയാണ് ബാലകവിതകളായിട്ടുള്ള ഭാവഗീതങ്ങളെന്നും അവരഭിപ്രായപ്പെടുന്നു. അന്തര്‍വൃത്യാത്മകമായ ഭാവശീലത്തില്‍ നിന്ന് ഉയിര്‍കൊണ്ടവയാണ് മഴുവിന്റെ കഥ‘, ‘വിശ്വാമിത്രന്‍‘, ‘വിഭീഷണന്‍ മുതലായ കവിതകള്‍. കേരളോല്‍പ്പതിയെക്കുറിച്ചുള്ള പഴംകഥയെ ഒരു വ്യക്തിയുടെ അന്തരാത്മാവില്‍ നടന്ന സംഘര്‍ഷത്തിന്റെ ചരിത്രത്തോടു മനഃശാസ്ത്രപരമായി ബന്ധപ്പെടുത്തുകയും ഹിംസയെന്ന കര്‍മ്മപദ്ധതിയെ താത്വികമായും ധാര്‍മ്മികമായും മനഃശാസ്ത്രപരമായും അപഗ്രഥിക്കുകയും ചെയ്യുന്ന കൃതിയാണ് മഴുവിന്റെ കഥ‘. “ആത്മപരിശോധന ചെയ്യുന്ന പരശുരാമനിലൂടെ ഹിംസയുടെ അനിവാര്യമായ ആകര്‍ഷണവും ആത്മാര്‍ത്ഥനവും ഉജ്വലമായും ഉദാത്തമായും ആവിഷ്‌ക്കരിക്കുന്ന ഈ കൃതി മനുഷ്യസ്‌നേഹപൂര്‍ണ്ണമായ ഒരു ദാര്‍ശനികപ്രതിഭയുടെ ശാശ്വത സ്മരാകമത്രേ” (വര്‍ണ്ണരാജി‘, ബാലാമണിയമ്മയുടെ കവിത, പേജ് 86) എന്നാണ് ഡോ.ലീലാവതി വിലയിരുത്തുന്നത്. അഞ്ചാംപത്തി പ്രവര്‍ത്തനത്തിന്റെ ആദിപ്രതീകമായിട്ടല്ലാതെ മനോവിജ്ഞാനീയത്തിന്റെ വെളിച്ചത്തില്‍ ജന്മവാസനയുടെ ഒരു ഇര എന്ന നിലക്ക് വിഭീഷണനെ കാണുന്ന കവിതയാണ് വിഭീഷണന്‍‘. ചോര ചിന്തുന്നതിനോടുള്ള വെറുപ്പു കൊണ്ട് നാടുവിട്ട്, ശത്രുക്കള്‍ക്ക് വംശരഹസ്യങ്ങള്‍ കൈമാറി, സ്വര്‍ഗ്ഗത്തിന്റെ ചോര ചിന്താന്‍ കാരണമായിത്തീര്‍ന്നവര്‍ ഒടുവിലനുഭവിക്കേണ്ടി വരുന്ന ആത്മസംഘര്‍ഷമാണ് ഈകവിതയിലെ വിഷയം. തപശ്ശക്തി തെറ്റായ വഴിക്കുപയോഗിച്ചതില്‍ പശ്ചാത്താപവിവശനായ വിശ്വാമിത്രനിലൂടെ തങ്ങള്‍ തേടുന്ന സര്‍ഗ്ഗ പ്രഭാവത്തെ സംഹാരപ്രവര്‍ത്തനമാക്കാതിരിക്കാന്‍ വിശ്വാമിത്രന്റെ പിന്‍ഗാമിക്കു കഴിയുകയില്ലല്ലോ എന്ന കവിയുടെ ഉല്‍ക്കണ്ഠയാണ് വിശ്വാമിത്രന്‍

Comments

comments