എന്ന കവിത. ഹിംസാമാര്‍ഗ്ഗത്തിലൂടെ നടന്ന പരീക്ഷണങ്ങളിലൂടെ, ഹിംസയിലൂടെ ലഭിക്കുന്ന പുരോഗതി താല്‍ക്കാലികം മാത്രമാണെന്നും അന്തിമ വിശകലനത്തില്‍ അവ നേട്ടമല്ലെന്നും ചിന്തിക്കുന്ന ജനതയുടെ ഉല്‍ക്കണ്ഠയാണ് ഈ മൂന്നു കവിതകളിലും ധ്വനിപ്പിക്കുന്നത്. സാര്‍വ്വകാലികമായ മാനവാസ്തിത്വപ്രശ്‌നങ്ങളെ ധ്വനിസുന്ദരമായി  അവതരിപ്പിക്കാന്‍ കഴിഞ്ഞതാണ് കവിയുടെ നേട്ടം എന്ന് ഡോ.ലീലാവതി നിരീക്ഷിക്കുന്നു.

പി.കുഞ്ഞിരാമന്‍ നായരുടെ അമരത്വത്തിനു കാരണം ഇമേജുകളുടെ സമൃദ്ധിയും ഗാനലയസൗഭാഗ്യവുമാണെന്ന് അവര്‍ കണ്ടെത്തുന്നു. ബോധമനസ്സിന്റെ ചിട്ടപ്പെടുത്തലുകള്‍ക്കും വെട്ടിത്തിരുത്തലുകള്‍ക്കും വിധേയനാവാന്‍ കൂട്ടാക്കാത്ത ഭാവനാപ്രസരവും തീവ്രവൈകാരികതയുമാണല്ലോ റൊമാന്റിക് കവിതയുടെ മുഖമുദ്ര. പി.യില്‍ അതിന്റെ ഒടുങ്ങാത്ത നിലാത്തിരികത്തലാണുള്ളതെന്നും പൂവില്‍ നിറവും മണവും ലയിച്ചിരിക്കുന്നതു പോലെയാണ് പി.യുടെ കവിതകളിലെ കേരളീയതയെന്നും അവരഭിപ്രായപ്പെടുന്നു. മാര്‍ക്‌സിസം, മനഃശാസ്ത്രം, ആദിപ്രതീകം തുടങ്ങിയ വിജ്ഞാനങ്ങളൊക്കെ സമന്വയിപ്പിച്ചാണ്കളിയച്ഛന്‍ എന്ന കവിതയെ അപഗ്രഥിക്കുന്നത്. കൂട്ടായ യത്‌നത്തിന്റെ ഫലമായിട്ടാണ് സമൂഹം പുരോഗതി പ്രാപിക്കുന്നത്. തന്റേതായ കര്‍മ്മം ഓരോവ്യക്തിയും ചെയ്‌തേ മതിയാകൂ. വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും അഹന്തകള്‍ക്കും അവിടെ പ്രസക്തിയില്ല. തന്റേതായ കര്‍മ്മം ചെയ്യുന്നതിന്വ്യക്തിയെ പ്രേരിപ്പിക്കുന്നത് സമൂഹശക്തി തന്നെ. അതിനു പ്രതീകമാണ്കളിയച്ഛന്‘‍. സമുഹതാല്‍പ്പര്യത്തിന് എതിരായി നില്‍ക്കുന്ന വ്യക്തിക്ക് അനുശയവും കുമ്പസാരവും പരിഹാരകൃത്യവും ചെയ്യേണ്ടതുണ്ട്. അത്തരം വ്യക്തിയുടെ പ്രതീകമാണ് ആ കവിതയിലെ നടന്‍. സമുഹശക്തിയെ തള്ളിപ്പറഞ്ഞ അയാള്‍ നേര്‍വഴിക്കു വരുമ്പോഴുള്ള മനോലാഘവവും വരാന്‍ കഴിയാതിരിക്കുമ്പോഴുള്ള പരിതാപവുമാണ് ഈ കവിതയുടെ ധ്വനിയെന്ന് ഡോ.ലീലാവതി വിശദമാക്കിത്തരുന്നു. ആര്‍ത്തരമ്പിക്കുതിക്കുന്ന ആകാശഗംഗയായി പി.യുടെ കവിതയെ സങ്കല്‍പ്പിക്കുമ്പോഴും അന്യോന്യപ്പൊരുത്തമില്ലാത്ത ബിംബാവലികളുടെ പെരുപ്പത്തെപ്പറ്റി നിരൂപിക ദോഷം കാണാതിരിക്കുന്നില്ല. ആസൂത്രണം കൊണ്ടുള്ള പരിമിതിയുണ്ടായിരുന്നെങ്കില്‍ ബിംബങ്ങള്‍ കൂടുതല്‍ ഓജസ്സും ഊര്‍ജ്ജസ്വലത ഉള്ളവയാകുമായിരുന്നെന്നും കളിയച്ഛനില്‍ ഔചിത്യപൂര്‍ണ്ണമായ വിവേചനം ഉപയോഗിച്ചിട്ടുണ്ടെന്നും ഡോ.ലീലാവതി അഭിപ്രായപ്പെടുന്നു.

മരണാനന്തരവും കവി ജീവിക്കുമെന്നുറപ്പുള്ളതുകൊണ്ടാണ് ചങ്ങമ്പുഴയെ മലയാളത്തിലെഓര്‍ഫ്യുസായി ഡോ.ലീലാവതി വിശേഷിപ്പിക്കുന്നത്. “ദുഃഖങ്ങള്‍ പലതരം ലോകത്തുള്ളിടത്തോളം കാലം കവിതയിലെ വിഷാദം ആസ്വാദകനില്‍ ലീനമായ അന്തര്‍ഭാവത്തെ ഉണര്‍ത്താന്‍ പര്യാപ്തമായിരിക്കും. പ്രവാചകന്റെ മേലങ്കികളൊന്നും വേണ്ട. ആ അര്‍ത്ഥത്തില്‍ ചങ്ങമ്പുഴ ചിരകാലം ജീവിക്കുമെന്നു പ്രവചിക്കാന്‍ വിഷാദത്തേയും ഭഗ്നപ്രണയ സൗന്ദര്യത്തേയും കാലനിരപേക്ഷമായി വാക്കുകളിലുയിര്‍പ്പിച്ച അനവധി വിശ്വസാഹിത്യകാരന്മാരുടെ സംഘത്തില്‍ ഒരു പീഠത്തിന് ചങ്ങമ്പുഴയും അവകാശി തന്നെ” (വര്‍ണ്ണരാജി‘, മലയാളത്തിലെഓര്‍ഫ്യൂസ്, പേജ് 156). ഏറ്റവും കൂടുതല്‍ വിമര്‍ശന ശരങ്ങള്‍ ഏറ്റു വാങ്ങിയ ചങ്ങമ്പുഴയുടെ മഹത്വം അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. വിഷാദത്തിന്റെയും പ്രണയത്തിന്റെയും പ്രണയ നൈരാശ്യത്തിന്റെയും അകര്‍മ്മത്തൃതയുടെയും കവിയാണെങ്കിലും, സമൂഹോന്മുഖമായ ഒരു തലം അദ്ദേഹത്തിന്റെ കവിതയ്ക്കുണ്ടായിരുന്നു എന്നും വിപ്ലവ പ്രസ്ഥാനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ അവഗണിക്കുന്നതു ശരിയല്ല എന്നും ഡോ.ലീലാവതി അഭിപ്രായപ്പെടുന്നു.വാഴക്കുലയുടെ അവസാനത്തിലുള്ള മലയപ്പുലയന്റെ ദൈന്യം ഒട്ടേറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിട്ടുണ്ടെങ്കിലും മാര്‍ക്‌സിസ്റ്റ് തത്വശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ അതിലെ വിപ്ലവത്തീജ്വാല അവര്‍ അനാവരണം ചെയ്തു കാണിക്കുന്നു. ഒരു കൃതി ആസ്വാദകനില്‍ അവശേഷിപ്പിക്കുന്ന ഭാവത്തെ മുന്‍നിര്‍ത്തിയാണ് ഫലചിന്ത ചെയ്യേണ്ടത്. കുടിയാന്റെ ദൈന്യത്തോടെ ആസ്വാദകന് ആത്മൈക്യമുണ്ടാകുമ്പോള്‍ ജന്മിത്ത വ്യവസ്ഥിതിയോട് രോഷവും പ്രതിഷേധവും തീര്‍ച്ചയായും അനുഭവപ്പെടും. കവിതയുടെ അവസാന ഭാഗത്ത് രസദോഷമുണ്ടായത് കവിതയ്ക്കു മാറ്റു കുറച്ചുവെങ്കിലും ഏറ്റവും നല്ല വിപ്ലവകവിതയായിത്തന്നെ അതൊക്കെയാവും കൊണ്ടാടപ്പെടുക എന്ന് നിരൂപികയ്ക്കുറപ്പുണ്ട്. ഏറെ പ്രചരിച്ച രമണനിലെ ദോഷവും അവര്‍ കാണാതെ പോവുന്നില്ല. നായികയുടെ മതപരിവര്‍ത്തനചിത്രണത്തില്‍ സംഭവിച്ച പരാജയമെന്ന ശില്പവൈകല്യവും അതിദീപ്തിയെന്ന രസദോഷവും അവര്‍ കാണാതെ പോവുന്നില്ല. രസാഭാവമല്ല രസദോഷമാണ് സംഭവിച്ചിരിക്കുന്നത്. നായികയുടെ മനഃപരിവര്‍ത്തന ചിത്രണത്തില്‍ സംഭവിച്ച പരാജയമെന്ന ശില്പവൈകല്യവും അതിദീപ്തിയെന്ന രസദോഷവും ഇല്ലായിരുന്നുവെങ്കില്‍ ദുരന്തം കുറെക്കൂടി ഹൃദയോന്മാഥിയായിത്തീരുമായിരുന്നു എന്നാണ് ഡോ.ലീലാവതിയുടെ അഭിപ്രായം. മനഃശാസ്ത്രത്തിന്റെ സഹായത്തോടെയാണ് ചങ്ങമ്പുഴയിലെ സാഡിസ്റ്റ് മസോക്കിസ്റ്റ് പ്രവണതകള്‍ നിരൂപിക കണ്ടെത്തുന്നത് (അമൃതമശ്‌നുതേചങ്ങമ്പുഴക്കവിതയിലെ ചില അന്തര്‍ധാരകള്‍). ഭാവകാവ്യങ്ങളിലും കഥാകവിതകളിലും ദുരന്തപ്രണയം വിഷയമായി സ്വീകരിക്കാന്‍ തന്നെ കാരണം ഈ പ്രവണതയാണ്. പീഡിതബോധവും പീഡാരതിയും മസോക്കിസ്റ്റ് മനോഘടനയുടെ സവിശേഷതകളാണ്. സാഡിസ്റ്റ് പ്രവണതകളേക്കാള്‍ മസോക്കിസ്റ്റ് പ്രവണതകളാണ് കൂടുതല്‍ ഹൃദയോന്മാഥിയായി കവി ചിത്രീകരിക്കുന്നത് (ആരാധകന്‍‘, മോഹിനി‘ ‘വത്സല‘). സമൂഹാബോധത്തിലുറങ്ങിക്കിടക്കുന്ന മസോക്കിസ്റ്റ് പ്രവണതകളെ ഉണര്‍ത്താന്‍ കഴിയുന്നതുകൊണ്ടാണ് ഈ കൃതികള്‍ക്ക് സാര്‍വ്വകാലിക സൗന്ദര്യവും ദേശകാലസീമിതമായ സൗന്ദര്യവുമുണ്ടാകുന്നത്. മനസ്വിനിയിലെ സ്‌ത്രൈണ ചേതനയ്ക്ക് കവിയുടെ അന്തരാത്മാവായ അനിമയുടെ മസോക്കിസ്റ്റ് പ്രവണതകള്‍ തന്നെയാണുള്ളതെന്ന് നിരൂപിക സ്ഥാപിക്കുന്നു. “കവി സ്വന്തം പ്രതിബംബമായ കഥാപാത്രങ്ങളെയാണ് സൃഷ്ടിക്കുന്നത്. ആണായാലും പെണ്ണായാലും അകത്തിരുന്നു ഭരിക്കുന്ന ചൈതന്യത്തിന് പ്രായേണ മനുഷ്യന്‍ വഴങ്ങുന്നു എന്നു ചൂണ്ടിക്കാണിക്കാവുന്നതേയുള്ളൂ. മനസ്വിനിയും മലയപ്പുലയനും ഒരേ പിതാവിന്റെ പൈതൃകം ഏറ്റുവാങ്ങിയവരാണ്. അവരുടെ ബാഹ്യാകാരം എത്രമാത്രം അത്യന്തവിഭന്നമായാലും അന്തഃസത്തയുടെ മുഖച്ഛായയ്ക്കുള്ള അന്യോന്യസാദൃശ്യം തിരിച്ചറിയാതിരിക്കാനാണ് വിഷമം. സന്തതികളിലൂടെ പുനര്‍ജ്ജനിക്കുന്ന പിതാക്കളെപ്പോലെ ഈ കഥാപാത്രങ്ങളിലൂടെ കവി പുനര്‍ജ്ജനിച്ചിരിക്കുന്നു” (‘അമൃതമശ്‌നുതേ, ചങ്ങമ്പുഴക്കവിതയിലെ ചില അന്തര്‍ധാരകള്‍ പേജ് 162).

അമൃതമശ്‌നുതേഎന്ന ഗ്രന്ഥത്തില്‍ വൈലോപ്പിള്ളിയുടെ ആത്മകഥാപരമായ കവിതയായ സാവിത്രിയെ മനഃശാസ്ത്രപരമായിട്ടാണ് സമീപിക്കുന്നത്. കവിയുടെ അന്തശ്ചേതന – അനിമയെന്ന സ്‌ത്രൈണചേതനയാണ് സാവിത്രി. ബാല്യത്തില്‍ അച്ഛന്‍ പറഞ്ഞുകൊടുത്ത പുരാണകഥാപാത്രത്തിന്റെ ചൈതന്യം കവിയുടെ അന്തഃസത്തിയല്‍ ലയിച്ചു ചേര്‍ന്നതു കാരണം സാവിത്രിയുടെ രൂപഭാവങ്ങളിലൂടെ മാത്രം സ്ത്രീകളെ കാണുക എന്ന ഒരു അന്തഃപ്രേരണയ്ക്കു വശംവദനായതിന്റെ ഫലമായി പെണ്‍ജാതിയോടുതന്നെ കവിയ്ക്ക്അകല്‍ച്ചയുണ്ടായി. അച്ഛനെ ഉപേക്ഷിച്ച് അമ്മ മറ്റൊരാളെ വിവാഹം ചെയ്തതോടെ സ്ത്രീവര്‍ഗ്ഗത്തില്‍പ്പെട്ട ആരേയും സാവിത്രിയായി കാണാന്‍ കവിയ്ക്കു കഴിയാതെയായി. പിന്നീട് സാവിത്രീസത്തയും കാവ്യസത്തയും കവിയില്‍ ഒന്നായിത്തീരുകയും സപത്‌നിയെ സഹിക്കാത്ത ഒരുവളായി കവി മനസ്സില്‍ സാവിത്രി ഇടമുറപ്പിക്കുകയും ചെയ്തു. സിദ്ധാന്തത്തിന്റെ പിന്‍ബലമില്ലാതെത്തന്നെ രസിക്കാന്‍ കഴിയുന്നതും മനഃശാസ്ത്രത്തിന്റെ ഉപദര്‍ശനത്തോടെ അപഗ്രഥിക്കാന്‍ കഴിയുന്നതുമായ കവിതയായ സാവിത്രിയെ നിരൂപിക കാണുന്നു. ജലസേചനംഎന്ന കവിതയെ വ്യാഖ്യാനിക്കാന്‍ മാര്‍ക്‌സിസ്റ്റ് തത്വശാസ്ത്രമാണ്ഉപയോഗിക്കുന്നത്. സമൂഹത്തിന്റെ ഇച്ഛയ്ക്കു വഴങ്ങാതെ സ്വച്ഛന്ദവൃത്തി കൈക്കൊണ്ട വ്യക്തിയുടെ പ്രതീകമായ കാളിന്ദിയെ സമൂഹശക്തിയുടെ പ്രതീകമായ, സമൂഹനരനായ, ബലരാമന്‍ ഓര്‍മ്മിപ്പിക്കുന്നത്, അവളുടെ സിദ്ധികള്‍ നീറുന്ന ഉര്‍വ്വിയുടെ ജീവനമാണെന്നും അതുകൊണ്ടുപോയി സമുദ്രത്തില്‍ കലക്കാന്‍ അവള്‍ക്കധികാരമില്ലെന്നുമാണ്. വ്യക്തി, സമൂഹത്തിലെ അംഗമായതുകൊണ്ട് സമൂഹത്തിന്റെ ശ്രേയസ്സിനെ ലക്ഷ്യമാക്കിയുള്ളതാവണം അയാളുടെ കര്‍മ്മങ്ങള്‍.ഒരു കവിയുടേയും കവിതയുടേയും ലക്ഷ്യങ്ങളും അതുതന്നെ. വ്യക്തിയുടെ ദുഃസ്വാതന്ത്ര്യവാഞ്ചയും സമൂഹത്തിന്റെ അഭിലാഷവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മദം ശമിച്ച് അഹന്ത തകര്‍ന്ന് നിയന്ത്രിതമാര്‍ഗ്ഗത്തിലൂടെ ഒഴുകുന്ന സര്‍ഗ്ഗാത്മക ചൈതന്യത്തോടു കൂടിയ വ്യക്തിയുടെയും, ആ വിജയം സാക്ഷാല്‍ക്കരിച്ച സമൂഹത്തിന്റെയും കഥയാണ് ജലസേചനംഎന്നു ഡോ. ലീലാവതി നിരീക്ഷിക്കുന്നു (അമൃതമശ്‌നുതേ, ജലസേചനം, പേജ് 110). മാര്‍ക്‌സിയന്‍ തത്വശാസ്ത്രത്തിന്റെയും മനഃശാസ്ത്രപദ്ധതികളുടെയും സമന്വയത്തിലൂടെയാണ്സഹ്യന്റെ മകന്‍‘, ‘വളര്‍ത്തുമകള്‍ എന്നീ കവിതകളെ അപഗ്രഥനം ചെയ്യുന്നത്. മാര്‍ക്‌സിയന്‍ സാമൂഹ്യശാസ്ത്രബോധവും യുങിയന്‍ വര്‍ഗ്ഗസ്മൃതി സിദ്ധാന്തവും മനോജ്ഞമായി സമ്മേളിച്ച കവിതയാണ് ഓണപ്പാട്ടുകാര്‍‘. മാമ്പഴത്തിന്റെ വിമര്‍ശകരോട് അതിന്റെ ഹൃദയദ്രവീകരണശക്തിയെപ്പറ്റി ഡോ. ലീലാവതി ഇപ്രകാരംപറയുന്നു. “വാത്സല്യ സഹചാരിയായ ആര്‍ദ്രതയും അനിവാര്യവും അപരിഹാര്യവുമായ ഒരു തീരാനഷ്ടത്തില്‍ നിന്നുയിര്‍കൊള്ളുന്ന അഗാധ ദുഃഖവും കൂടിച്ചേര്‍ന്നാല്‍ ഉളവാകുന്ന തീവ്രശക്തി മനുഷ്യമനസ്സിലെ അനന്തവിധ ഭാവസംയോഗങ്ങളിലേതിനേയും അധഃകരിക്കാന്‍ പോരുന്നവയായേക്കും. മാമ്പഴത്തിന്റെ ഭാവൗജ്വല്യത്തിനു നിദാനമിതാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഉത്തമകവിത ജനിക്കുന്നതും ജീവിക്കുന്നതും മസ്തിഷ്‌കത്തിന്റെ വിചാരകേന്ദ്രങ്ങളിലല്ല; വികാരകേന്ദ്രങ്ങളില്‍ തന്നെയാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുംമാമ്പഴംപോലുള്ള കവിതകള്‍” (വര്‍ണ്ണരാജി‘, വൈലോപ്പിള്ളിക്കവിത, പേജ് 194). ഡോ. ലീലാവതിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവിതകളിലൊന്ന് കുടിയൊഴിക്കലായതുകൊണ്ടാവാം മൃതസഞ്ജീവനി‘, അക്കിത്തത്തിന്റെ ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസംതുടങ്ങിയ പല കവിതകളുമായും അതിനെ താരതമ്യപ്പെടുത്തുന്നത്. വിപ്ലവത്തിന്റെ പ്രാധാന്യം കണ്ടറിയുകയും അതിന്റെ സര്‍ഗ്ഗാത്മകവും സംഹാരാത്മകവുമായ രണ്ടു വശങ്ങളെക്കുറിച്ച് ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കവിയായി വൈലോപ്പിള്ളിയെ വിശേഷിപ്പിക്കുന്നു. വിപ്ലവകാരികളോട് പൊരുത്തപ്പെടാനുള്ള ആശയും പൊരുത്തപ്പെട്ടേയ്ക്കുമെന്ന പ്രതീക്ഷയും ഒരു വശത്ത്, പൊരുത്തപ്പെടാനിടയില്ലെന്ന ആശങ്ക മറുവശത്ത് – ഇവക്കിടയിലൂള്ള ഊഞ്ഞാലാട്ടമാണ് വൈലോപ്പിള്ളിയുടെ കാവ്യതേനയുടെ സവിശേഷത എന്നവര്‍ കണ്ടെത്തുന്നു. ഏഴു ഖണ്ഡങ്ങളായി തിരിച്ച കുടിയൊഴിക്കല്‍ ഏഴു വര്‍ണ്ണപാളികളുള മായാത്ത മഴവില്ലായിട്ടാണ് നിരൂപിക കാണുന്നത്. കാവ്യാവസാനത്തിലെ കെട്ട ഞങ്ങള്‍ തന്‍ കേവല സ്വപ്നക്കെട്ടെടത്തു കയറുകനിങ്ങള്‍‘ – ഹിംസയുടെ മാര്‍ഗ്ഗത്തിലൂടെയാണ് വിജയിക്കുന്നതെങ്കിലും വിപ്ലവംവന്നു കഴിഞ്ഞാല്‍ പിന്നെ ഹിംസയുപേക്ഷിക്കണമെന്നും ലക്ഷ്യത്തെ പ്രാപിക്കുന്നത് വിദ്വേഷമാര്‍ഗ്ഗത്തിലൂടെയായാലും, പിന്നെ മുന്നേറുന്നത് സ്‌നേഹമാര്‍ഗ്ഗത്തിലൂടെയാവണമെന്നുമാണ് കവി ധ്വനിപ്പിക്കുന്നത് എന്ന് ലേഖിക വിശദമാക്കുന്നു. അതിനു സാദ്ധ്യമാവുമോ സാദ്ധ്യമാവില്ലേ, ഈ ദാര്‍ശനിക വ്യഥയും ദാര്‍ശനിക പ്രത്യാശയും കവിതയ്ക്ക് ഗൗരവം നല്‍കുന്നു.മാനുഷ്യകത്തിന്റെ ഒരു ദശാസന്ധിയില്‍ മനനശീലര്‍ക്കുണ്ടാകുന്ന പരമോല്‍ക്കണ്ഠയുടെ നിറവു കൊണ്ട് ഇതു കനപ്പെട്ടതായിരിക്കുന്നു. മനനശീലരെ ഇത്രയേരെ വ്യഥിതരാക്കുകയും, അവരുടെ മനസ്സിനെ ഇത്രയേറെ മഥനം ചെയ്യുകയും, ചെയ്ത ഒരു കൃതി

Comments

comments