വിരല്‍ ചൂണ്ടുന്നത്.ധാര്‍ഷ്ട്ര്യം നിരൂപക ലക്ഷണമാണെന്നും ക്ലിക്കുകളുണ്ടാക്കുകയോക്ലിക്കുകളില്‍ ഉള്‍പ്പെടുകയോ ചെയ്യാതെ ആസ്വാദന നിരൂപണങ്ങള്‍ സാധ്യമല്ല എന്നു ഞാന്‍ കരുതുന്നില്ലെന്നും (വര്‍ണ്ണരാജിയുടെ ആമുഖം) നിരൂപണത്തിലെ തന്റെ ഉറച്ച നിലപാട് അവര്‍ പ്രഖ്യാപിക്കുന്നുണ്ട്.

നിരൂപണത്തില്‍ താനാരേയും അധികം വിമര്‍ശിക്കാറില്ലെന്നും നന്മമാത്രമേ പറയൂ എന്നും ഇല്ലെങ്കില്‍ മൗനം പാലിക്കുമെന്നും ഇതാണ് തന്റെ പോളിസി എന്നും (അമ്മമരത്തിലെ കൂട്, ഓണപ്പതിപ്പ് 2008) ഡോ.ലീലാവതി തന്നെസമ്മതിക്കുന്നുണ്ട്. എന്നാല്‍ പഴയ നിരൂപകന്മാര്‍ മലയാള സാഹിത്യത്തിനു ചെയ്തസംഭാവനകള്‍ വിലയിരുത്തുമ്പോള്‍, അവര്‍ക്കു പറ്റിയ പ്രമാദങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ഒട്ടും മടി കാണിക്കുന്നില്ല. അന്ധമായ ഗുരുഭക്തിയൊന്നും അപ്പോള്‍ പ്രകടിപ്പിക്കുന്നില്ല. യൂറോപ്യന്‍ സാഹിത്യത്തിന്റെ വികാസപരിണാമങ്ങളുമായി മലയാള സാഹിത്യകാരന്മാരെ പരിചയപ്പെടുത്തിയത് കേസരിയാണെന്നും മലയാള സാഹിത്യത്തിന്റെ ഭാവിഭാഗധേയങ്ങള്‍ ദീര്‍ഘദര്‍ശനം ചെയ്യാന്‍ അദ്ദേഹത്തിനുണ്ടായിരുന്ന അത്ര കഴിവും നിരൂപക പഞ്ചകത്തില്‍ (കേസരി, മാരാര്‍, മുണ്ടശ്ശേരി, പോള്‍, കുറ്റിപ്പുഴ) മറ്റാര്‍ക്കും ഉണ്ടായിരുന്നില്ല എന്നുംഅഭിപ്രായപ്പെടുന്നു. പുരോഗമന സാഹിത്യ കൃതികള്‍ക്ക്കലാമൂല്യമുണ്ടാവേണ്ടതിന്റെ ആവശ്യകത കേസരി ഊന്നിപ്പറഞ്ഞിട്ടുണ്ട്. അവ പ്രചാരണം എന്ന ലക്ഷ്യത്തിലെത്തണമെങ്കില്‍ കലാസൗന്ദര്യം കൂടിയേ തീരു. സമുഹോല്‍ക്കര്‍ഷത്തിനു വേണ്ടി വിഷമാഹരിക്കുന്നവരായി പുരോഗമന സാഹിത്യകാരന്മാരെ വാഴ്ത്തുകയും ചങ്ങമ്പുഴയുടെ വിഷാദാത്മകതയില്‍ വിഷാഹരണത്തിന്റെ ഉദാത്തത ദര്‍ശിക്കുകയും ചെയ്തു. “അദ്ദേഹം തെളിച്ച വഴിയെ മലയാളം നീങ്ങി എന്നത് ഒരു ചരിത്ര വസ്തുതയാണ്” (സത്യം ശിവം സുന്ദരം‘, മലയാളനിരൂപമം പി.കെ.യ്ക്കു ശേഷം, പേജ് 83) എന്ന് കേസരിയുടെ മഹത്വത്തെ അംഗീകരിക്കുമ്പോള്‍ത്തന്നെ, ചിലപ്പോഴെല്ലാം സൗന്ദര്യമൂല്യത്തില്‍ അദ്ദേഹത്തിന്റെ കണ്ണ് വേണ്ടിടത്തോളം ചെല്ലാതിരുന്നിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹം മഹാകവിപ്പട്ടം നല്‍കിയവര്‍ പില്‍ക്കാലത്ത് ആരുമാവാന്‍ കെല്പുള്ളവര്‍ ആയിരുന്നില്ലെന്നും മറ്റും തെളിയിക്കപ്പെട്ടിട്ടുണ്ട് എന്ന്സത്യം കണ്ടെത്തുകയും ചെയ്യുന്നു.

ജീവിച്ചിരുന്ന കാലത്ത് കൊണ്ടാടപ്പെട്ട നിരൂപകന്‍മാരായ കുട്ടികൃഷ്ണമാരാരും മുണ്ടശ്ശേരിയുമാണ് ഡോ.ലീലാവതിയുടെ വിമര്‍ശനത്തിന് ഏറ്റുവുമധികം ശരവ്യരായിട്ടുള്ളത്. നിരൂപണത്തെ സര്‍ഗ്ഗസാഹിത്യത്തിന്റെ പദവിയിലേക്കുയര്‍ത്തിയതും അതിലും മേലെ സാഹിത്യന്യായാസനത്തിലുപവിഷ്ടരായി തങ്ങള്‍ പ്രഖ്യാപിച്ച വിധികള്‍ക്ക് അപ്പീലില്ലെന്നു തോന്നിപ്പിച്ച് ജനഗണമനത്തെ ഭരിച്ചതും മാരാരും മുണ്ടശ്ശേരിയുമാണെന്ന് (സാഹിത്യനിരൂപണത്തിലെ ദിശാബോധംദിശാബോധം മലയാളത്തിലെ പ്രയുക്ത നിരൂപണത്തില്‍, പേജ് 57) അവരുടെ പ്രാഗത്ഭ്യത്തെ ഡോ.ലീലാവതി അംഗീകരിക്കുന്നു. പാത്രസ്വഭാവപഠനം, പ്രബന്ധധ്വനിദര്‍ശനം എന്നിവയിലൂടെ ഭാരതീയ സാഹിത്യത്തിന്റെ സമഗ്ര ചൈതന്യത്തെ ആവിഷ്‌ക്കരിക്കാനാണ് മാരാര്‍ നിരൂപണത്തില്‍ ശ്രദ്ധിച്ചത്. ഭാരത പര്യടനമാണ് മനഃശാസ്ത്രനിരൂപണത്തിലെ ആദ്യത്തെ ശ്രദ്ധേയമായ ഗ്രന്ഥം. “ആധുനിക മനഃശാസ്ത്രം പഠിച്ചിരുന്നെങ്കില്‍ ഭാരതഭൂമി കണ്ടവരില്‍ വെച്ച് ഏറ്റവും മഹാനായ സാഹിത്യ നിരൂപകനായിത്തീരുമായിരുന്നു അദ്ദേഹം എന്നു പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല എന്നാണെന്റെ വിശ്വാസം” (സത്യം ശിവം സുന്ദരംമലയാളനിരൂപണം പി.കെയ്ക്കു ശേഷം, പേജ് 8586). സിദ്ധാന്തങ്ങള്‍ പഠിക്കാതെ തന്നെ സിദ്ധിമാന്മാര്‍ മനോഗഹ്വരത്തിലേക്കിറങ്ങിച്ചെല്ലുന്നു. രതിസാമ്രാജ്യത്തില്‍ നിന്നു കിട്ടിയ മനഃശാസ്ത്രപരിചയവും തനതായ അന്തര്‍വീക്ഷണവും മേഘസന്ദേശം പോലുള്ള കൃതികളെ വ്യാഖ്യാനിക്കാന്‍ സഹായിച്ചു. യുങ്ങിന്റെ സമൂഹമനഃസങ്കല്പവും ആദിപ്രതീകങ്ങളെക്കുറിച്ചുള്ള ഉപദേശങ്ങളും ഗ്രഹിച്ചിരുന്നെങ്കില്‍ പ്രാചീന സാഹിത്യപഠനങ്ങള്‍ക്ക് മറ്റൊരു മാനം കൂടി കൈവരുമായിരുന്നു” (സത്യം ശിവം സുന്ദരം‘, സാഹിത്യനിരൂപണവും മനഃശാസ്ത്രവും, പേജ് 55) എന്ന് മാരാരുടെ നൈസര്‍ഗ്ഗീകമായ സിദ്ധിയെ നന്നായി മനസ്സിലാക്കുന്നുണ്ട് നിരൂപക. എന്നാല്‍ അദ്ദേഹത്തിനു പറ്റിയ പാളിച്ചകള്‍ കാണാതെ പോവുന്നുമില്ല. വാല്മീകി, വ്യാസന്‍, കാളിദാസന്‍ എന്നിവരുടെ രാജാങ്കണത്തില്‍ വിഹരിച്ചു ശീലിച്ച മാരാര്‍ക്ക് സമകാലിക സാഹിത്യത്തോട് അനുഭാവമുണ്ടായിരുന്നില്ല. മാരാരുടെ സാഹിത്യസിദ്ധാന്തങ്ങളില്‍ പ്രധാനമാണല്ലോ സാഹിത്യം വിദ്യയാണ് എന്ന വീക്ഷണം. സാഹിത്യത്തിന്റെ ധര്‍മ്മം രസിപ്പിക്കുക മാത്രമല്ല ഉദ്‌ബോധനവുമാണെന്നും ഉദ്‌ബോധനമില്ലെങ്കില്‍ രസിപ്പിക്കല്‍ കൊണ്ടുകാര്യമില്ലെന്നുമുള്ള സിദ്ധാന്തം വെച്ചു കൊണ്ട്, ധര്‍മ്മോപേതമില്ലെന്നും, ആത്മോന്നമനത്തിനത് ഉതകുകയില്ലെന്നും തനിയ്ക്കു തോന്നിയതിനെയെല്ലാം അദ്ദേഹം തച്ചു തകര്‍ത്തു. ചങ്ങമ്പുഴയുടെ ലോലഭാവങ്ങളെല്ലാം ക്ഷുദ്രഹൃദയദൗര്‍ബല്യങ്ങളുടെ കൂട്ടത്തില്‍ പെടുത്താനേ മാരാര്‍ക്കു കഴിഞ്ഞുള്ളൂ. ചങ്ങമ്പുഴയെ മലയാളത്തിലെ യുഗവിധാതാവായി കാണാന്‍ കഴിഞ്ഞില്ല. ക്രോധസായമം ചെയ്യാനുള്ള ഉപദേശമാണ് വൈലോപ്പിള്ളിയുടെ മാമ്പഴംഎന്ന കൃതിയുടെ മൂല്യം എന്നദ്ദേഹം കണ്ടെത്തി. പുരോഗമന സാഹിത്യത്തോട് ഹൃദയ സംവാദമുണ്ടാകാതിരുന്നതും, ഒരുറുപ്പിക വരുമാനക്കാരന് പത്തുറുപ്പിക വരുമാനക്കാരനോട് തോന്നുന്ന അസഹിഷ്ണുതയെന്ന് പുരോഗമന സാഹിത്യത്തെ ലഘുപ്പെടുത്തിയതും മാരാരുടെ നിരൂപണത്തിലെ അപൂര്‍ണ്ണതയാണെന്ന് ഡോ.ലീലാവതി കുറ്റപ്പെടുത്തുന്നു. “വ്യക്തിവിവേകസംസ്‌കാരസിദ്ധമായ നിശിത യുക്തിവാദശൈലി ചൂഷകനായ മുതലാളിക്കു വേണ്ടി സ്വയമറിയാതെ പ്രവര്‍ത്തിച്ചു പോകുന്ന തൊഴിലാളി നേതാവെന്ന പോലെ അദ്ദേഹം എതിര്‍ചേരിക്ക് ഉപയോഗപ്പെടത്തക്കവണ്ണം കൈകാര്യം ചെയ്തു” (സത്യം ശിവംസുന്ദരം‘, വിഗ്രഹാരാധന, വിഗ്രഹഭഞ്ജനം, പേജ് 113). സ്വന്തം ഔചിത്യബോധം നിര്‍ദ്ദേശിക്കുന്ന വഴിയിലൂടെ മാത്രമേ കാളിദാസന്റെ ഔചിത്യബോധം സഞ്ചരിക്കുകയുള്ളൂ എന്ന ഉത്തമ വിശ്വാസത്തോടെ കാളിദാസ കൃതികളില്‍ പല ശ്ലോകങ്ങളേയും പ്രക്ഷിപ്തമായി തള്ളിയതിനേയും ഭാരതപര്യടനത്തില്‍ തന്റെ നൂതനാഭിപ്രായങ്ങള്‍ക്കു ബലം നല്‍കാന്‍ വ്യാസന്‍, മാര്‍ക്കണ്‌ഡേയന്‍ മുതലായ മഹര്‍ഷിമാരുടെ സത്യവാങ്മൂലമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചതിനേയും ഡോ.ലീലാവതി വിമര്‍ശിക്കുന്നു. “സ്വപ്രാമാണ്യവിശ്വാസമാണ് നിരൂപണത്തിലെ ഏറ്റവും വലിയ സജ്ജീകരണമെന്നും കടുംപിടിത്തം നിരൂപണത്തിനു ഭൂഷണമാണെന്നും വിനയം വിദ്വാനു ഭൂഷണമെല്ലെന്നും മറ്റുമുള്ള ധാരണകള്‍ താലോലിക്കാന്‍ പിന്‍തലമുറക്കാരില്‍ ചിലര്‍ക്ക് പ്രേരണ നല്‍കിയത് അദ്ദേഹത്തിന്റെ വിചിന്തനമാതൃകകളാണ്” (സാഹിത്യ നിരൂപണത്തിലെ ദിശാബോധം, ദിശാബോധം മലയാളത്തിലെ പ്രയുക്ത നിരൂപമത്തില്‍, പേജ് 57) എന്നിങ്ങനെ മാരാരുടെ വിമര്‍ശന രീതിയെ രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്താന്‍ വരെ നിരൂപക തയ്യാറാവുന്നു.

മലയാളത്തില്‍ സാമൂഹിക ശാസ്ത്രാനുസൃത സമീപനം വികസിപ്പിക്കുകയും പുരോഗമനസാഹിത്യകാരന്മാര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുകയും രാഷ്ട്രമീമാംസാതത്വങ്ങള്‍ യാന്ത്രികമായി സാഹിത്യസമീക്ഷയില്‍ വര്‍ണ്ണക്കണ്ണട ഉപയോഗിച്ച ശുദ്ധരാഷ്ട്രീയ നിരൂപകരില്‍ നിന്ന് വ്യത്യസ്തമായി സാഹിത്യത്തിന്റെ സൗന്ദര്യസത്തെയെ മറക്കാതിരിക്കുകയും ചെയ്ത നിരൂപകനാണ് മുണ്ടശ്ശേരിയെന്ന് ഡോ.ലീലാവതി നിരീക്ഷിക്കുന്നു. മലയാള നിരൂപണത്തില്‍ സമഗ്ര വീക്ഷണത്തിന്‍റെ രീതി വളര്‍ത്തിക്കൊണ്ടുവന്നതും അദ്ദേഹമാണ്. എന്നാല്‍ സൂക്ഷ്മാവലോകനമില്ലായ്മ കൊണ്ടുണ്ടായ പാളിച്ചകള്‍ നിരൂപികവിശദീകരിക്കുന്നുണ്ട്. കുമാരനാശാനെ വിപ്ലവത്തിന്റെ ശുക്രനക്ഷത്രം മാത്രമായികാണുന്നത് അപൂര്‍ണ്ണവും വികലവുമായ കാഴ്ചപ്പാടാണെന്നും തറ്റുടുത്തു നടന്ന വെണ്മണി ശൃംഗാരത്തെ വള്ളത്തോള്‍ സാരിയുടുപ്പിച്ചു വിട്ടുവെന്ന പ്രയോഗം കേള്‍ക്കാന്‍ രസമുള്ളതാണെങ്കിലും അതിലെ ആശയം തിരുത്തപ്പെടുമെന്നുംഡോ.ലീലാവതി അഭിപ്രായപ്പെടുന്നു. ജീവിത ചിത്രണം, നാടകീയത എന്നീ സങ്കല്‍പ്പങ്ങളില്‍ മുണ്ടശ്ശേരിക്ക് ഇടര്‍ച്ചകളുണ്ടായത് നിരൂപക ചൂണ്ടിക്കാണിക്കുന്നു. ജീവിത ചിത്രണത്തിന് മനുഷ്യജീവിതത്തിലെ സംഭവങ്ങളുടെവര്‍ണ്ണനയെന്ന് അര്‍ത്ഥം കൊടുത്തപ്പോള്‍ ഗീതീകാവ്യങ്ങള്‍ ഉത്തമകാവ്യങ്ങള്‍ക്കു പുറത്തായി നാടകീയതയ്ക്ക് കവിതയിലുള്ള സ്ഥാനംനിശ്ചയിക്കാന്‍ കഥകളോ സംഭവങ്ങളോ സംഘട്ടനങ്ങളോ ആവശ്യമാണെന്നുസമര്‍ത്ഥിക്കാന്‍ തുടങ്ങിയപ്പോഴും ഇതേ പ്രശ്‌നമുണ്ടായി. നാടകീയതയ്ക്ക്പ്രത്യക്ഷപത്വം എന്നര്‍ത്ഥം കൂടി പോവില്ലായിരുന്നു. മുണ്ടശ്ശേരിയുടെ നിരൂപണരീതി പാപ്പാന്‍ സമീപനമാണെന്ന് ഡോ.ലീലാവതി കുറ്റപ്പെടുത്തുന്നുണ്ട്.പാപ്പാന്റെ ശക്തി ആനയോക്കാള്‍ ശക്തനാണ് താന്‍ എന്ന ആത്മവിശ്വാസമുണ്ടാകല്‍ തന്നെ ഫലപ്രദമാകുകയുള്ളൂ. ആനയെ പാപ്പാനെന്നപോലെ സാഹിത്യകാരനെ ഭരിക്കാനും നയിക്കാനും അയാളെക്കൊണ്ടു തടിപിടിപ്പിക്കാനും വേണ്ടി നിയുക്തനായിട്ടുള്ളവനല്ല സാഹിത്യ നിരൂപകന്‍ എന്നതിനാല്‍ പാപ്പാന്‍കോംപ്ലക്‌സും കൊണ്ട് സാഹിത്യനിരുപണത്തിലേക്കു പ്രവേശിക്കുന്നത്പരിഹാസ്യമാണ്. അതു ചെയ്യുന്നതു മുണ്ടശ്ശേരിയാണെങ്കിലും സ്ഥിതിവ്യത്യസ്തമല്ല എന്നു മാത്രമല്ല നിരൂപകന് പാപ്പാന്റെ റോള്‍ എപ്പോഴും ഉതകുകയില്ല. എന്തെന്നാല്‍ ആനയ്ക്കു യഥാര്‍തഥത്തിലുള്ള ശക്തി അതിന് ഇല്ല എന്ന് സ്ഥാപിക്കുക കൂടിയാണ് പാപ്പാന്റെ ധര്‍മ്മം” (സത്യം ശിവം സുന്ദരം‘, മലയാള നിരൂപണം പി.കെയ്ക്കു ശേഷം, പേജ് 9192) എന്നും കൂടികൂട്ടിച്ചേര്‍ക്കാനും അവര്‍ മടിക്കുന്നില്ല. Astigmatism എന്നൊരു വീക്ഷണവൈകല്യമുള്ളവര്‍ക്ക് വസ്തുക്കള്‍ നിജസ്ഥിതിയിലല്ല പ്രത്യക്ഷീഭവിക്കുന്നതെന്നും പുരോഗമന സാഹിത്യത്തിലേയ്ക്കു  പ്രവേശിക്കുമ്പോള്‍ മാരാര്‍ക്കും സമകാലികരായ ചില കവികളുടെ കൃതികളിലേക്കുപ്രവേശിക്കുമ്പോള്‍ മുണ്ടശ്ശേരിക്കും ഉണ്ടായിരുന്നത് ഇത്തരമൊരു വീക്ഷണവൈകല്യമാണെന്നും ഡോ.ലീലാവതി അഭിപ്രായപ്പെടുന്നു.

സാഹിത്യത്തിലെ പുരോഗമന സ്വഭാവം കാണാനും അറിയാനും കഴിഞ്ഞിരുന്ന എം.പി.പോളിന് സുശിക്ഷിതമായ സാഹിത്യാഭിരുചിയുള്ളതായി നിരൂപിക നിരീക്ഷിച്ചിട്ടുണ്ട്. കല മനുഷ്യര്‍ക്കും ജീവിതത്തിനും വേണ്ടിയുള്ളതാണെന്നും സാമൂഹ്യ ജീവിതത്തില്‍ വിപ്ലവമുണ്ടാക്കാന്‍ സാഹിത്യത്തിനു കഴിയുമെന്നും സാഹിത്യത്തിന്റെ മൗലികധര്‍മ്മം തന്നെ അതാണെന്നും എം.പി.പോള്‍ വിശ്വസിച്ചു. കാവ്യോചിത ഭാഷ, കാവ്യോചിത ജീവിതം എന്നിവയെക്കുറിച്ചുള്ള അഭിജാതവര്‍ഗ്ഗ സങ്കല്പങ്ങളെ തിരുത്താനും അദ്ദേഹത്തിനു കഴിഞ്ഞു. സാഹിത്യകാരന്റെ

Comments

comments