സാഹിത്യ സാംസ്‌ക്കാരിക രംഗത്തെ ചിന്തകൾ കഠിനമായി അപഹസിച്ചിരുന്നു.  സ്ത്രീകളിലെ പരിഷ്‌കാരമാണ് ഏറെ വിമർശിക്കപ്പെട്ടിരുന്നത്.  ഇതിന്റെയൊരു കേന്ദ്രമായിരുന്നു തിരുവനന്തപുരം.  സി വി രാമൻപിള്ളയുടെ  പ്രഹസനങ്ങൾ ഇത്തരത്തിൽ പരിഷ്‌കാരത്തെ വിമർശിക്കുന്ന, സ്ത്രീകളുടെ സ്വാതന്ത്ര്യവാദത്തെ അപഹസിക്കുന്നവയായിരുന്നു. ഹാസ്യസാഹിത്യകാരന്മാരിയിരുന്ന ഇ.വി.കൃഷ്‌ണപിള്ള, സഞ്ജയൻ എന്നിവരുടെ ഹാസത്തിന്റെ വിഷയം മിക്കപ്പോഴും സ്ത്രീകളുടെ പരിഷ്‌കാരം, സ്വാതന്ത്ര്യവാദം വിദ്യാഭ്യാസം മുതലായവയായിരുന്നു.  ഇത്തരം ചർച്ചകളുടെ പൊതുസ്വഭാവം അക്കാലത്തെ പ്രധാന ബുദ്ധിജീവിയായിരുന്ന സാഹിത്യപഞ്ചാനനൻ പി.കെ.നാരായണപിള്ള 1903ൽ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാണ്ടിക്കുന്നുണ്ട്. “…കഷ്ടം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനു തന്നെ എന്തെല്ലാം പ്രതിബന്ധങ്ങൾ  നമ്മുടെ ജനങ്ങൾ കണ്ടുപിടിച്ചിരിക്കുന്നു.  സ്ത്രീ വിദ്യാഭ്യാസത്തെ എതിർക്കുന്നവർ പരിഷ്‌കാര ബഹിഷ്‌കാരത്തിനു ബദ്ധകങ്കണന്മാരാണ്….ശിശു ശുശ്രൂഷണം കുട്ടികളുടെ വിദ്യാഭ്യാസം ഗൃഹഭരണം ഇത്യാദി പ്രധാനങ്ങളായ അനേക കാര്യങ്ങൾക്കു ആധാര സ്ഥാനങ്ങളായ സ്ത്രീ ജനങ്ങൾക്കു വിദ്യാഭ്യാസം വേണ്ടെന്നുള്ള വിധിക്കു വിദ്‌വാന്മാരുടെ വിവേകം കുറെ വിശേഷപ്പെട്ടതു തന്നെയാണ്…സ്ത്രീകളുടെ അജ്ഞാനമെന്നതത്രേ വാല്മീകിയുടെ കാലത്തു തുടങ്ങി ആധുനികകാലം വരെ സ്ത്രീകളെ കുറിച്ചുള്ള സകല ആക്ഷേപങ്ങൾക്കും കാരണമായിരിക്കുന്നത് “(1995, 196).  ഈ കുറിപ്പിൽ നിന്നു വ്യക്തമാണ് വിദ്യാഭ്യാസം , പരിഷ്‌കാരം എന്നിവയെ അന്നത്തെ പുരുഷ സമുഹം എങ്ങനെയാണ് കണ്ടിരുന്നതെന്ന്.  ഈ സംഘർഷങ്ങളിൽ അക്കാലത്ത് സ്‌കൂളിലും മറ്റും സ്ത്രീകളെ വിടാറില്ലായിരുന്നു.  അഥവാ പോയാൽ തന്നെ ആർത്തവത്തോടെ തീരുകയും ചെയ്യും.  എന്നാൽ ഇത്തരം വാദങ്ങളുടെ ഇടയിലൂടെ പഠിക്കണമെന്ന ചിന്ത സ്ത്രീകളിൽ ശക്തിപ്പെടുന്നതും കാണാം. അവരിൽ നല്ലൊരു പങ്കും കോളേജ് വിദ്യാഭ്യാസത്തിനും മറ്റും പോകുകയും ചെയ്തു.  പുതിയ കാലത്ത് സ്ത്രീകൾക്ക് വിദ്യാഭ്യാസം കൂടാതെ സാധ്യമല്ലെന്ന ചിന്ത അങ്ങനെ ശക്തിപ്പെട്ടു.  അത്തരമൊരു കാലത്തിന്റെ സംഘർഷങ്ങളിലൂടെ ജീവിതം തുടങ്ങി അക്കാദമിക്ക് രംഗത്ത് ശക്തമായ സാന്നിധ്യമായ വ്യക്തിയാണ് ഡോ.എം.ലീലാവതി.

2

സ്ത്രീയുടെ ഇടം വീടാണെന്ന ചിന്തയുടെ ആവിഷ്‌ക്കാരമായാണ് അവളുടെ വിജ്ഞാനത്തെയും പരിഗണിച്ചിരുന്നത്.  പെൺബുദ്ധി പിൻബുദ്ധിയെന്ന ചൊല്ല് സ്ത്രീയുടെയായതെല്ലാം നിലവാരമില്ലാത്തതോ വിലകുറഞ്ഞതോ ആണെന്ന് ആവർത്തിച്ചുറപ്പിക്കുന്നു.  പ്രതിഭ അഥവാ ബുദ്ധി പുരുഷനേ ഉള്ളൂവെന്നും അതുകൊണ്ടാണ് കലാമേളകളിൽ കലാപ്രതിഭാ പട്ടം ആൺകുട്ടിക്കും കലാതിലകപട്ടം പെൺകുട്ടികൾക്കും നൽകുന്നത്.  വീട്ടുജോലി നോക്കുന്നതിന് ബുദ്ധി ആവശ്യമില്ലെന്നും അതിന് ശുശ്രൂഷാമനോഭാവവും സേവന ചിന്തയും മതിയെന്നും കരുതുന്ന പുരുഷ ചിന്ത ആദ്യകാലത്തെ സ്ത്രീകളുടെ ബൗദ്ധിക / സാഹിത്യ രചനാ പ്രവർത്തനങ്ങളെ അംഗീകരിച്ചിരുന്നില്ല.  സാഹിത്യരചന എല്ലാവരുടേതുമായി അച്ചടിയിലൂടെ പ്രചരിക്കപ്പെടുന്ന ആധുനികതയുടെ കാലത്ത് സ്ത്രീകളും സാഹിത്യ രചനയിൽ സജീവമായി ഇടപെടുന്നുണ്ട്.  അടുക്കളപണിക്കിടയിലും കുഞ്ഞിനെ പരിചരിക്കുന്നതിനുമിടയിൽ സമയം കണ്ടെത്തി സാഹിത്യ രചനയിൽ ഏർപ്പെട്ട ലളിതാംബിക അന്തർജനത്തിന്റെ ജീവിതം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.  അക്കാലത്തെ സ്ത്രീയുടെ ബൗദ്ധിക ജീവിതത്തെ കൃത്യമായി അടയാളപ്പെടത്തുന്നുതുമാണ്.  എന്നാൽ അങ്ങനെയുള്ള പ്രവർത്തനം പോലും അംഗീകരിക്കുന്നതിൽ വിമുഖമായിരുന്നു അക്കാലെത്തെ ചിന്താമണ്ഡലം എന്നതാണ് കാണുന്നത്.  സ്ത്രീകൾക്ക് ചിന്തിക്കാനും ഭാവന ചെയ്യാനും ശേഷിയില്ലെന്നും സ്ത്രീകളുടെ പേരിൽ വരുന്ന ലേഖനങ്ങളും കഥകളും അവരുടെ ഭർത്താക്കന്മാർ എഴുതി നൽകുന്നതാണെന്ന ചിന്ത അക്കാലത്ത് വളരെ ശക്തമായിരുന്നു.  പണ്ഡിതരായ ഭർത്താക്കന്മാരുടെ ഭാര്യമാരാണ് അക്കാലത്ത് പ്രധാനമായും എഴുതിയിരുന്നത് എന്നതാണ് ഇതിനു  കരാണമായി പറഞ്ഞിരുന്നത്.  ലളിതാംബിക അന്തർജനത്തിന്റെ ഇത് ആശാസ്യമാണോ എന്ന കഥ ഈ പ്രശ്‌നമാണ് അവതരിപ്പിക്കുന്നത്.  ഭർത്താക്കന്മാർ എഴുതി നൽകാതെ തന്നെ ഭാര്യമാർക്ക് ചിന്തിക്കാനും പ്രവർത്തിക്കാനും എഴുതാനും ശേഷിയുണ്ടെന്ന് അർത്ഥശങ്കയക്കിടയില്ലാത്തവിധം അവർ വ്യക്തമാക്കുന്നു. മല്ലാരി പ്രിയയായ ഭാമ സമരം ചെയ്തില്ലയോ? തേർതെളിച്ചില്ലേ പണ്ടു സുഭദ്ര?  പാരിതു ഭരിക്കുന്നില്ലേ വിക്‌ടോറിയ?  മല്ലാക്ഷീ മണികൾക്കു പാടവതമിവയക്കെല്ലാം ഭവിച്ചിടുകിൽ ചൊല്ലേറും കവിതയ്ക്കുമാത്രമിവരാളല്ലെന്നു വന്നീടുമോ? എന്ന തോട്ടയക്കാട്ട് ഇക്കാവമ്മയുടെ കിടിലൻ ചോദ്യത്തിൽ അക്കാലത്തെ ഈ പ്രശ്‌നവും അതിനുള്ള ഉത്തരവും കൃത്യമാകുന്നു. വളരെ ആഘാതമേൽപ്പിച്ച ഒന്നാണ് ഈ നാടകവും ശ്ലോകവും അതുമായി ബന്ധപ്പെട്ട സംവാദങ്ങളും. കേരള സമുഹത്തിലെ ആധുനികതയിലെ ലിംഗപരതയുടെ ഒരുമുഖമാണ് ഇത്.

          ഉള്ളൂർ ഭാഷാ സാഹിത്യവും കേരളീയ വനിതകളും എന്നൊരു പ്രബന്ധം ഇക്കാലത്ത് (1907) എഴുതുന്നുണ്ട് (വിജ്ഞാനദീപിക ഒന്നാം ഭാഗം). ഗ്രന്ഥ നിർമാണം പുരുഷന്റെ പ്രത്യേക സ്വത്താണെന്നു ലോകത്തിലെ സാഹിത്യ ചരിത്രം ഗ്രഹിച്ചിട്ടുള്ളവർ ആരും വാദിക്കുമെന്നു തോന്നുന്നില്ല എന്നു തുടങ്ങുന്ന ആ ലേഖനം അക്കാലത്ത് സാഹിത്യരചനയിൽ ഏർപ്പെട്ടിരുന്ന നിരവധി സ്ത്രീകളുടെ ജീവിതം ഖനിച്ചെടുക്കുന്നു.  മകയിരം തിരുനാൾ തമ്പുരാട്ടി, ഉമാദേവിത്തമ്പുരാട്ടി, റാണി ലക്ഷ്മീഭായി, കുട്ടിക്കുഞ്ഞു തങ്കച്ചി, തോട്ടക്കാട്ടു ഇക്കാവമ്മ, കരുവേലി ഗൗരിക്കുട്ടിയമ്മ, തുടങ്ങി സാഹിത്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നിരവധി സ്ത്രീകളെ അദ്ദേഹം വിവരിക്കുന്നു. ഈ എഴുത്തുകൾ വളരെ പരിമിതമാണെന്നും ബംഗാളി, പാർസീ സ്ത്രീകളെയും താരതമ്യപ്പെടുത്തുമ്പോൾ കൈരളി സ്ത്രീകൾക്കു അഹമ്മതിക്കു അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.  അതിൽ തുടക്കത്തിലേ ഉദ്ധരിച്ചിരിക്കുന്നത് തോട്ടക്കാട്ട് ഇക്കാവമ്മയുടെ മേൽ പറഞ്ഞ ശ്ലോകമാണ്.  ഇത്തരത്തിൽ എഴുത്തിൽ ഏർപ്പെടുന്ന സ്ത്രീകളെക്കുറിച്ച് അക്കാലത്ത് പരാമർശങ്ങൾ ഉണ്ടാകുന്നുണ്ട്.  ഇങ്ങനെയുള്ളവരെ സൂചിപ്പിക്കാനായി രൂപം കൊണ്ടതാണ് വിദൂഷികൾ എന്നു വ്യവഹാരം. അവരിലെ പലരെയും കുറിച്ച് ഇക്കാലത്ത് ജീവചരിത്രങ്ങൾ രചിക്കപ്പെടുന്നതു കാണാം. ഇത്തരത്തിൽ വിദുഷികളെന്നു വിളിക്കപ്പെടുന്നവരെല്ലാം ഉന്നതകുല/ജാതി ജാതരും പണ്ഡിതരായ പുരുഷന്മാരുടെ ഭാര്യമാരോ സഹോദരിമാരോ ആയിരുന്നുവെന്ന് ഇത്തരം ചരിത്രങ്ങളിൽ ഉറപ്പിക്കപ്പെടുന്നതു കാണാം. കീഴാളരായ സ്ത്രീകളുടെ ചരിത്രം ആരും തന്നെ ആഖ്യാനിക്കുന്നില്ല. ഒപ്പം അവരുടെ സ്‌ത്രൈണപരമായ ജീവിതത്തിന്റെ സഹജമായ ഇടമായ വീടും ഗൃഹഭരണം ഭർതൃശുശ്രൂഷ തുടങ്ങിയവയുമായി ബന്ധിപ്പിച്ചുമാകാം അവരെ ആഖ്യാനിക്കുന്നത്. ഉള്ളൂരിന്റെ സാഹിത്യചരിത്രത്തിൽ സ്ത്രീകളെ ഇത്തരത്തിലാണ് ചിത്രീകരിക്കുന്നതെന്ന് ഗീത വിമർശിക്കുന്നത് പ്രധാനമാണ്. അതായത് സ്ത്രീകളുടെ വൈദൂഷ്യത്തെ അംഗീകരിക്കുമ്പോഴും അവരുടെ സഹജമായ സ്‌ത്രൈണതയെ – അവരുടെ സൗന്ദര്യം, ശരീരവും ശാരീരവും പ്രസവാദികാര്യങ്ങൾ – നിരന്തരമോർമ്മിപ്പിക്കുകയും ചെയ്യുന്നു. വീടു നോക്കിയ ശേഷമുള്ള

Comments

comments