സമയത്തിലായിരിക്കും ഇവരിതൊക്കെ ചെയ്യുന്നതെന്ന സൂചനയും ഇവരെ കുറിച്ചുള്ള ചരിത്രത്തിൽ കാണും. നിലവിലുള്ള ലിംഗപദവിക്കകത്തു സ്ത്രീകളുടെ പാണ്ഡിത്യത്തെ കെട്ടിയിടുകയാണ് ഇത്തരം ആഖ്യാനങ്ങളും ചരിത്രവും ചെയ്യുന്നതെന്നു വ്യക്തം.  പുരുഷന്മാരായ നിരൂപകരോ ചരിത്രകാരന്മാരോ ആണിത്തരം ചരിത്രങ്ങൾ എഴുതുന്നതെന്നും വ്യക്തം.

          എന്നാൽ കുടുംബപരമായ ഉത്തരവാദിത്വങ്ങൾ ത്യജിച്ചും സാഹിത്യ നിർമിതിയിൽ ഏർപ്പെട്ടിരുന്ന നിരവധി സ്ത്രീകളുണ്ടെന്ന് ദേവിക (2011) ചൂണ്ടിക്കാണിക്കുന്നു. പതിനാലാമത്തെ വയസ്സിൽ ആദ്യ പുസ്തകം എഴുതുകയും അതൊരു സിലബസിൽ ഉൾപ്പെട്ടപ്പോൾ അത് പഠിക്കേണ്ടി വരികയും ചെയ്ത അനുവഭത്തിനുടമായ വെങ്ങാലിൽ കെ.ചിന്നമ്മാളു അമ്മ (വി.കെ.കൃഷ്ണമേനോന്റെ സഹോദരി)യുടെ ജീവിതം വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. ഗൃഹഭരണത്തിൽ താത്പര്യമില്ലാതെ വായനയിലും എഴുത്തിലും കഴിഞ്ഞ അവർ പല ഭാഷകൾ പഠിക്കുകയും ആ ഭാഷകളിലെല്ലാം പ്രബന്ധങ്ങളെഴുതുകയും ചെയ്തു. ഇത്തരത്തിൽ നോക്കിയാൽ പുരുഷാധിപത്യപരമായ ഗാർഹിക വ്യവഹാരങ്ങളെ രീതികളെ ചെറുത്ത്  ബുദ്ധിപരമായ പ്രവർത്തനങ്ങളിലേർപ്പെട്ട സ്ത്രീകളുടെ നീണ്ടൊരു പാരമ്പര്യത്തെ നമുക്കു കണ്ടെത്താൻ കഴിയുന്നതാണ്.  ഗാർഹിക / വൈവാഹിക ജീവിതം ഉപേക്ഷിച്ച് എഴുത്തിൽ മുഴുകിയ സരസ്വതിയമ്മ ഇക്കാലത്തെ മികച്ച മാതൃകയാണ്. ഇങ്ങനെ ജീവിച്ചവരെ വേണ്ടരീതിയിൽ ശ്രദ്ധിക്കുവാനോ പരിചരിക്കുവാനോ അക്കാലത്തെ പുരുഷ വായനസമുഹത്തിനു കഴിഞ്ഞില്ലെന്നതാണ് വാസ്തവം.

          സാഹിത്യത്തിന്റെ മേഖലയിലല്ല, മറിച്ച് മറ്റ് വൈജ്ഞാനിക മേഖലയിലും ഇക്കാലത്ത് നിരവധി സ്ത്രീകൾ പോകുന്നതായി കാണാം. സ്വാതന്ത്ര്യ സമരം നടക്കുന്ന മുപ്പതുകളിൽ ശാസ്ത്രം പഠിച്ച് അഖിലേന്ത്യാതലത്തിൽ ശ്രദ്ധേയയായ, ബൊട്ടാണിസ്റ്റ് ഇ.കെ.ജനാകിയമ്മാള്‍ ((തലശ്ശേരി, 1897-1984) എടുത്തു പറയേണ്ടുന്ന, വളരെ ചർച്ച ചെയ്യേണ്ട വ്യക്തിത്വമാണ്.  പഠിച്ച് അധ്യാപനജോലി കിട്ടിയിട്ടും കൂടുതൽ പഠിക്കാനായി വീണ്ടും പോവുകയും ഇന്ത്യൻ സയൻസിന്റെ പല മേഖലകളിലേക്കും സഞ്ചരിക്കുകയും ചയ്ത അവർ അക്കാലത്തൊരു പുരുഷനു മാത്രം കഴിയാവുന്ന മേഖലകളിൽ അസാമാന്യം നേട്ടം കൊയ്യുകയായിരുന്നു.  പെണ്ണിന് കുടുംബം ജൈവികമാണെന്ന ആശയാവലികളെല്ലാം ജാനകിക്കുമുന്നിൽ തകർന്നടിയുന്നു.  വിദ്യാഭ്യാസമെന്നത് ജോലിക്കുള്ള ഉപാധിയായിരുന്ന കാലത്താണ് ജോലികളഞ്ഞും ഗവേഷണത്തിന് അവർ പോകുന്നത്.  അൽപമെങ്കിലും പഠിച്ച സ്ത്രീകളെ വിവാഹം ചെയ്യുന്നതിന് പുരുഷന്മാർ തയ്യാറാകാതെയിരുന്ന കാലമായിന്നു അതെന്നും ഓർക്കണം.  അടങ്ങാത്ത വിജ്ഞാനദാഹത്തില്‍ ലിംഗബോധത്തെ തച്ചുടച്ച വ്യക്തിത്വമാണ് അവർ. അവരും അവിവാഹിതയായിരുന്നുവെന്ന വസ്തുത വളരെ പ്രധാനമാണ്.  വിവാഹിതയാകുന്നതോടെ സ്ത്രീയെ കുടുംബം കെട്ടിയിട്ടു നശിപ്പിക്കുന്നുവെന്ന വസ്തുതയെ ഇത് അടിവരയിടുന്നു.  ബുദ്ധിജീവി/പണ്ഡിത എന്ന വാക്കിന് തീർച്ചയായും അർഹ. പക്ഷേ അത്തരം വിശേഷണങ്ങൾ സ്ത്രീകളെ വിളിക്കുവാൻ ഇന്നും പലരും മടിക്കുന്നതു കാണാം.

          ഇത്തരത്തിൽ നോക്കിയാൽ മറ്റൊരു പ്രശ്‌നം ഇവിടെ ഉണ്ടാകുന്നുണ്ട്. സ്ത്രീകളായ എഴുത്തുകാരെ വിശേഷിപ്പിക്കാൻ അവരുടെ ചരിത്രം എഴുതിയത് വിദൂഷികൾ എന്ന പദം ഉപയോഗിച്ചാണ്. അതേസമയം പുരുഷന്മാരെ പണ്ഡിതരെന്നോ ബുദ്ധിജീവികളെന്നോ വിശേഷിപ്പിച്ചിരുന്നു. പണ്ഡിതൻ എന്നതിന് വളരെയെളുപ്പം പണ്ഡിത എന്ന സ്ത്രീലിംഗം സാധ്യമായിരുന്നിട്ടും എന്തുകൊണ്ടാണ് വിദൂഷി എന്ന പദം ഉപയോഗിച്ചതെന്ന പ്രശ്‌നം മേൽപറഞ്ഞ ലിംഗപദവിയുമായി ബന്ധപ്പെട്ടതാണെന്നു പറയേണ്ടി വരും.  പുരുഷന്റെ ബുദ്ധിജീവിതമല്ല സ്ത്രീയുടെതെന്നും പുരുഷന്റെ ബുദ്ധിയേക്കാൾ തരംതാണതാണ് സ്ത്രീകളുടേതെന്നു സൂചിപ്പിക്കാനുള്ള വ്യഗ്രതയാണ് വേറിട്ട ഈ വ്യവഹാരത്തിനു പിന്നിലെന്നു കരുതേണ്ടി വരും.  മികച്ച നിലയിൽ എഴുതി എന്ന് പറയുമ്പോഴും പുരുഷന്മാരുടെ കൃതികളുടെ അത്രയും നിലവാരത്തിൽ ഇവയെ പരിഗണക്കാത്തതും വെറുതേ പറഞ്ഞു പോകുന്ന വിവരണരീതികളും സ്ത്രീകളുടെ ബുദ്ധിജീവിതത്തിനെ പുരുഷതുല്യമായിട്ടല്ല കണ്ടിരുന്നതെന്ന പ്രശ്‌നമാണ് ഉന്നയിക്കുന്നത്.  അടുക്കള ജീവിയായിരുന്ന സ്ത്രീയെ അരങ്ങത്തേക്കു കൊണ്ടു വന്നു എന്നു പറയുമ്പോഴും സ്ത്രീയെയും പുരുഷനെയും വേറിട്ട ഗുണങ്ങളുള്ളവരാണെന്ന നിലയിൽ പരിചരിക്കുന്ന യുക്തിയായിരുന്നു കേരളനവോത്ഥാനം ആദ്യം മുതലേ സ്വീകരിച്ചിരുന്നത്.  അതിനെ തിരുത്തുന്ന ഒരു ശ്രമം സ്ത്രീകളായ അക്കാലത്തെ ബുദ്ധിജീവികൾ ഉന്നയിച്ചിരുന്നുവെങ്കിലും നവോത്ഥാനത്തിന്റെ പുരുഷ സ്വഭാവത്താൽ അതിന് വേണ്ടത്ര ശ്രദ്ധ കിട്ടുകയുണ്ടായില്ല. ഗാർഹികതയുമായി ബന്ധപ്പെടുത്തി സ്‌ത്രൈണതയെ നിർവചിച്ച വ്യവഹാരങ്ങളെ ശക്തിയുക്തം ഈ സ്ത്രീ ചിന്തകൾ കലഹിച്ചിരുന്നു.  ഇത്തരത്തിലുള്ള ചില തമസ്‌കരണങ്ങളുടെ ആകെത്തുകയാണ് ചില പ്രയോഗങ്ങളിൽ സ്ത്രീ പാണ്ഡിത്യത്തെ കെട്ടിയിട്ടത്.  ഇതാണ് ചോദ്യം ചെയ്യപ്പേടേണ്ടത്.  അതിന്റെ അടയാളമായി നമുക്ക് ഡോ.എം.ലീലാവതിയെ വായിക്കാം.

3

          വിദ്യാഭ്യാസത്തെക്കുറിച്ചും പുതിയ സ്ത്രീ ജീവിതത്തെക്കുറിച്ചുമെല്ലാം നവോത്ഥാന സംവാദങ്ങൾ രൂപപ്പെടുന്ന 1920കളിൽ ഫ്യൂഡലിസം  കൊടികുത്തിവാണ തൃശ്ശൂർ ജില്ലയിലെ കോട്ടപ്പടിയിൽ ജനിച്ച ലീലാവതി അക്കാലത്തിന്റെ സാംസ്‌കാരിക സംഘർഷങ്ങൾ നന്നായി ഏറ്റുവാങ്ങിയ വ്യക്തിത്വമാണ്.  ഫ്യൂഡലിസത്തിന്റെ തമ്പുരാൻ വാഴ്ചകൾക്കെതിരേ ശക്തമായി പ്രതികരിച്ച സ്ത്രീയായിരുന്നു അവരുടെ അമ്മ മുണ്ടനാട്ട് നങ്ങയ്യ.  അക്കാലത്തെ ഹൈസ്‌കൂൾ വിദ്യാഭ്യാസം നേടിയ അമ്മയെ തുടർന്ന് പഠിക്കാനനുവദിക്കാഞ്ഞത് അവിടുത്തെ കോവിലകത്തെ തമ്പുരാന്റെ ഏതിർപ്പു മൂലമായിരുന്നു.  ആ തമ്പുരാൻ ഒരിക്കൽ ബ്ലൗസിട്ടതിന് അമ്മയോട് ഊരണമെന്നു പറഞ്ഞപ്പോൾ അതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോന്ന് അമ്മ പ്രതികാരം ചെയ്തു. അത്തരമനുഭവങ്ങളിലൂടെ വളർന്ന അമ്മയുട ശീലങ്ങളിലൂടെയാണ് ലീലാവതിയുടെ സ്വത്വരൂപീകരണം നടക്കുന്നത്.  തന്റെ മകളെ വളരെ പഠിപ്പിക്കണമെന്ന് അമ്മ  ആഗ്രഹിച്ചു.  അച്ഛൻ എതിർത്തപ്പോഴും അമ്മയാണ് പണമെല്ലാ പഠിക്കാനായി നൽകിയത്.  കൊച്ചു രാജ്യത്ത് ഹൈസ്‌കൂൾ പഠനത്തിൽ ഉയർന്ന മാർക്ക് നേടി ലീലാവതി പാസായി.  തുടർന്ന് കോളേജിലും മികച്ച വിജയത്തോടെ പാസായി.  ശാസ്ത്രത്തോടായിരുന്നു കമ്പമെങ്കിലും സാഹിത്യത്തിലേക്കു വന്നു.  പഠനം കഴിഞ്ഞപ്പോൾ തന്നെ കോളേജിൽ ജോലിയുമായി.  അപ്പോഴും പഠനവും വായനയും തുടർന്നു കൊണ്ടേയിരുന്നു.  പഠനത്തിൽ മാത്രം ശ്രദ്ധിച്ചിരുന്ന ആൺകുട്ടികളോട് താത്പര്യമില്ലാതിരുന്ന ആളായിരുന്നു അവർ.  പ്രണയത്തിലോ മറ്റോ അവരുടെ ശ്രദ്ധ പോയില്ല.  തന്റെ ജോലിയും സഹോദരങ്ങളെ പഠിപ്പിക്കലും വീട്ടുജോലിയുമായി അവർ കഴിഞ്ഞു.  വളരെ ചെറുപ്പത്തിലേ നിരവധി ഉത്തരവാദിത്വങ്ങൾ അവർക്കേറ്റെടുക്കേണ്ടി വന്നു. അതിനിടയിലാണ് ശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്ന സി.പി.മേനോനെ വിവാഹം ചെയ്തത്.  സാമ്പ്രദായികമായ കുടുംബജീവിതമായിരുന്നു അവരുടേത്.  ഇതിനിടയിൽ മലയാള നിരൂപണത്തിൽ അവർ വളരെ എഴുതാൻ തുടങ്ങി.  സ്ത്രീകളൊട്ടും കടന്നു വരാത്ത ബുദ്ധിജീവി മേഖലയായിരുന്നു അത്.

          വളരെ പെട്ടെന്നു തന്നെ അവരുടെ ലേഖനങ്ങളും പുസ്തകങ്ങളും ശ്രദ്ധിക്കപ്പടാൻ തുടങ്ങി.  ഏതെങ്കിലും സൈദ്ധാന്തിക കാഴ്ചപ്പാടിൽ നിന്നോ പ്രത്യയശാസ്ത്ര ബോധത്തിൽ നിന്നോ ആയിരുന്നില്ല അവരുടെ എഴുത്തുകൾ. മറിച്ച് കഥ കവിത നിരൂപണം എന്നിങ്ങനെ ഏതു മേഖലയെക്കുറിച്ചും അവർ പഠിച്ചെഴുതിക്കൊണ്ടിരുന്നു.  അവരുടെ പുസ്തകങ്ങൾ നൂറിനടുത്തു വരും. സാഹിത്യം പഠിക്കുന്ന ഒരാളെ

Comments

comments