(വര്‍ഗ്ഗീയഗുണ്ടകളെക്കാൾ കേരളപോലീസാണ് ചുംബനസമരത്തെ അടിച്ചു തുരത്താ ശ്രമിച്ചത്)

വറസ്റ്റും ചന്ദ്രനും ചൊവ്വയും സമുദ്രങ്ങളും കീഴടക്കിയമനുഷ്യബോധത്തിനും മേലേയ്ക്ക് മനുഷ്യന്‍ ചിലപ്പോള്‍ ഉയരുമ്പോഴാണ് ചുംബന സമരങ്ങളുണ്ടാകുന്നത്. ഇക്കണ്ട പ്രകൃതി നശീകരണ പരിപാടികളിലേയ്ക്ക് മനുഷ്യന്റെ ചിന്താപദ്ധതികളെയപ്പാടെ നയിച്ച ഭയമെന്ന വികാരത്തിനു നേരെയുള്ള പരിഹാസമാണിത്. ഭയം –  അതില്‍ നിന്നാണ്ആനന്ദത്തിലായിരിക്കുകയെന്ന കേവലധര്‍മ്മം മറന്ന് ഇന്‍ഷുറന്‍സ് പോളിസികളുടെ  പിന്‍ബലത്തിൽ ബലം നേടേണ്ടി വരുന്ന മനുഷ്യന്‍ മാനസികമായി സൃഷ്ടിക്കപ്പെടുന്നത്. അത് ഒരു രോഗാവസ്ഥയാണ്. ആ രോഗമാണ് സദാചാരത്തെ പ്രസവിക്കുന്നത്. എല്ലാവരും സദാ ഈ വിധം ചരിക്കൂഎന്ന് പറയാന്‍ നിങ്ങളാരെന്ന് സ്വയം ചോദിക്കേണ്ടിയിരിക്കുന്നു, ഓരോ സദാചാര ഗുണ്ടയും. ആസ്മയുള്ളവര്‍ക്ക് പൊടിപ്പേടിപ്പോലെയാണ് സ്വാതന്ത്ര്യത്തില്‍ ജീവിക്കുന്ന മനുഷ്യരെ കാണുമ്പോള്‍  ചിലര്‍ പേടിക്കുന്നത്. ചിലരുടെ ആവശ്യം മറ്റുചിലര്‍ക്ക് അനാവശ്യമായി പേടിയുണ്ടാക്കുന്നുവെന്നേയുള്ളു. ചുംബിക്കുന്നവരെ കാണുമ്പോള്‍ പോലും ഭയപ്പെടുന്ന പേടിത്തൂറികളെ, സമൂഹം സൃഷ്ടിച്ചതാണ്. അവര്‍ക്ക് രോഗം നല്‍കിയതും പടര്‍ത്തിയതും ചികിത്സ നല്‍കാതെ പോറ്റുന്നതും പലതരം അധോലോകങ്ങളാണ്. മതവും, രാഷ്ട്രീയവും, കച്ചവടവുമെല്ലാം ചേരുന്ന അധികാര രൂപങ്ങളുടെ പാര്‍ശ്വഫലമായ ചൊറിപ്പുണ്ണുകളാണത്. ആചൊറിപ്പുണ്ണുകളാണ് അധികാരത്തിന് കാവൽ നില്‍ക്കുന്നത്. അധികാരത്തിന് സ്വാതന്ത്ര്യത്തെ ഭയമാണ്. ചുംബിക്കുന്നത് സ്വാതന്ത്ര്യമാണ്. മനുഷ്യര്‍ തമ്മില്‍ തമ്മിൽ ചുംബിച്ച് ചുംബിച്ച് ഒടുവില്‍ ഇന്ത്യയും പാക്കിസ്ഥാനുംതമ്മിലും ഇസ്രയേലും പാലസ്ഥീനും തമ്മിലും ക്രിസ്ത്യാനിയും മുസ്ലീമും തമ്മിലും ചുംബിക്കുമെന്ന് അവര്‍ക്കറിയാം. ദരിദ്രര്‍ സമ്പന്നരേയും കറുത്തവര്‍ വെളുത്തവരേയും ചുംബിക്കും. പിന്നെ മറ്റുജീവജാലങ്ങളെ. ഇലയെ, കാറ്റിനെ, മഴയെ, നിലാവിനെ- എല്ലാവരും പരസ്പരം ചുംബിക്കും. അങ്ങനെ എല്ലാം പരസ്പരം ചുംബനത്തിലായിരിക്കെ പിന്നെ എന്തൂട്ട്, വേലി. വേലിയിട്ട് വിളവ് കാക്കുകയും. വേലിത്തര്‍ക്കത്തിന്റെ കപട ദേശീയതകളുയര്‍ത്തുകയും ചെയ്യുന്നവരുടെ കച്ചവടം പൂട്ടുകയേയുള്ളു. ചുംബനസമരവും നില്‍പ്പു സമരവും കൂടംകുളം സമരവും പ്ലാച്ചിമട സമരവുമടക്കം സമരങ്ങളായ സമരങ്ങളിലെല്ലാം ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഒരാവശ്യം – സ്വാതന്ത്ര്യം എന്ന മുറവിളി. അതിനെയാണ് ഭയക്കുന്നത്. കുറുവടികള്‍ക്ക്  തല്ലിയോടിക്കാന്‍ നോക്കുന്നത് ആ സ്വാതന്ത്ര്യത്തെയാണ്. പോലീസിനും സദാചാര ഗുണ്ടയ്ക്കും ഒരേ കനത്തില്‍ അടിച്ചോടിക്കാന്‍ പറ്റുന്നത് അതിനാലാണ്.

ചുംബനസമരം: മറൈന്‍ ഡ്രൈവ്

ആവര്‍ത്തിക്കട്ടെ, ഇനി മുതല്‍ ആഹ്വാനം എന്നത് കേവലം രാഷ്ട്രീയപ്പാര്‍ട്ടികളുടെ മാത്രം കുത്തകയല്ല. മീഡിയ എന്നാല്‍ ഇക്കാലമത്രയും കണ്ടതുമല്ല എന്നതിന് ഉദാഹരണമായ രണ്ടു പേരിതാ മുന്നില്‍. ഇഞ്ചക്കാട് ബാലചന്ദ്രന്‍ എന്ന പാട്ടെഴുത്തുകാരനും രശ്മി സതീഷ് എന്ന ഗായികയും. ഉറുമി, ചാപ്പ കുരിശ്, മാറ്റിനി, ബാച്ച്‌ലേഴ്‌സ് പാര്‍ട്ടി തുടങ്ങി നിരവധി  സിനിമകളില്‍ പാടിയ ഗായികയാണ് രശ്മി. 22 ഫീമെയില്‍കോട്ടയത്തിലെ ഗര്‍ഭിണിയായ ജയില്‍പ്പുള്ളിയായി രശ്മിയെ കണ്ടതാണ്. കാലങ്ങളായി പാട്ടെഴുതുന്നയാളാണ് ബാലേട്ടന്‍. അശ്വാരുഢന്‍ എന്ന സിനിമയിലെ അഴകാലില… എന്നു തുടങ്ങുന്ന ഗാനം രചിച്ചതും ബാലേട്ടനാണ്. ഈ രണ്ടുപേരും ഇന്ന് മലയാളിയുടെ സ്മാര്‍ട്ട്  ഫോണില്‍ കയറിക്കൂടിയത് ഒരു ഗാനത്തിലൂടെയാണ്. ഇക്കിളി വരികളോ, പഴത്തൊലി തമാശയോ അല്ല ആ ഗാനം. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ ?

മലിനമായ ജലാശയം അതി മലിനമായൊരു ഭൂമിയും എന്നു തുടങ്ങുന്നതാണ് ആ ഗാനം. ആ വരികളും രശ്മിയുടെ സ്വരവും മലയാളിയുടെ ബോധമണ്ഡലത്തില്‍ വലിയ വിസ്‌ഫോടനമായി. ഫോര്‍ട്ടു കൊച്ചിയിലെ നില്‍പ്പു സമര ഐക്യദാര്‍ഢ്യ  വേദിയില്‍ സി.കെ ജാനു അരികില്‍ നില്‍ക്കെ രശ്മി അത് പാടിയത് ചരിത്ര ബോധത്തോടെയാണ്. വയനാട്ടില്‍ പഠിക്കുകയും ആദിമനിവാസികള്‍ക്കൊപ്പം ജീവിക്കുകയും അവരുടെ ജീവന്മരണ പ്രശ്‌നങ്ങൾ നേരിട്ടറിയുകയും ചെയ്ത രശ്മിയില്‍ നിന്നും പുറത്തേയ്ക്ക് വന്നത് കാടിന്റെ ശബ്ദമായിരുന്നു. ആ വനരോദനമാണ്, വൈറലായത്. അത് നില്‍പ്പുസമരത്തിന്റെ കാഹളഗാനമായി.

22 വര്‍ഷം മുന്‍പെഴുതിയ ലളിതമായ ആ  വരികള്‍ പറയുന്നത് കാടു കയ്യേറിയ നാടിനെപറ്റിയാണ്. വാസം സാധ്യമല്ലാത്ത ഭൂമി സൃഷ്ടിച്ചവര്‍ക്കെതിരായ രോഷത്തോടെയാണ് യൗവ്വനം ആ ഗാനത്തെ വാട്ട്‌സപ്പിലൂടെ ഷെയര്‍ചെയ്ത് പടര്‍ത്തിയത്. ആ ഗാനത്തിലൂടെ നില്‍പ്പു സമരത്തേയും മനസിലായി. ആ ഗാനം വൈറലായ ദിവസങ്ങളിലാണ് സദാചാര ഗുണ്ടകള്‍ കോഴിക്കോട്, ചുംബിക്കാനുള്ള മറയുണ്ടാക്കിയിരിക്കുന്നുവെന്ന കുറ്റം ചുമത്തി കോഫിഷോപ്പ് അടിച്ചുതകര്‍ത്തത്. പിറ്റേന്ന്, കേരളത്തിലെ യൗവ്വനം ചുംബനസമരം ആഹ്വാനം ചെയ്തു. ഫേസ്ബുക്കിലായിരുന്നു ആഹ്വാനം. സംഘാടകരില്ല,

Comments

comments