പ്രണയം,
അതെന്നെ ഓരോ ദിനവും ഋതുമതിയാക്കുന്നു
യൌവ്വനത്തിന്റെ അത്മഹർഷങ്ങളിൽ
ഗ്രീഷ്മത്തെ എതിരേൽക്കുന്നു
വിശുദ്ദമായ കൈകളിൽ
ചുംബനത്തിന്റെ ചൂട് പതിപ്പിക്കുകയും
വലയമണിയിക്കുകയും ചെയ്യുന്നു
എന്തെന്നാൽ
പ്രണയം,
അതെന്നെയിപ്പഴും പിച്ചുകയും മാന്തുകയും ചെയ്യുന്നു
ശുഷ്കനേരങ്ങളിൽ
ഭ്രാന്തിയെപ്പോലെ മോങ്ങിപ്പിക്കുകയും
ഹൃദയത്തെ പറിച്ചെടുക്കുകയും ചെയ്യുന്നു.
ആകയാൽ
പ്രണയം,
അതെന്നെയെന്നും മരണദിനത്തിലേക്കടിപ്പിക്കുന്നു
വിറയ്ക്കുന്ന ശിശിരത്തിൽ
തണുപ്പിന്റെ പുതപ്പണിയിപ്പിക്കുകയും
ശവമാല്യങ്ങളണിയിക്കുകയും ചെയ്യുന്നു

Comments

comments