ഈ പ്രശ്നവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ആളുകളാണ് ഇതെനിക്കയച്ചു തന്നത്. യഥാർത്ഥ ഭാവത്തിൽ ഒരിക്കലും ലിബറൽ അല്ലാതിരുന്ന നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രത്യേകിച്ച് സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഇപ്പോള്‍ കൂടുതൽ സങ്കുചിതമനോഭാവം പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നതിനാൽ അവ പേരുകൾ രഹസ്യമായി വെക്കാൻ ആഗ്രഹിക്കുന്നു. അന്വേഷണവിധേയമാക്കേണ്ടതും അവസാനിപ്പിക്കേണ്ടതുമായ ഗുരുതരമായ ഒരു അനീതിയിലേക്കാണു ഈ കത്ത് വിരൽ ചൂണ്ടുന്നത്. കുറച്ചു വർഷങ്ങൾക്ക് മുൻപ്യോഗ്യതയുടെ കുറവുകൾ കൊണ്ടും  ഒരു സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനത്തിന്റെ  ലാഭക്കൊതിയും  ക്രൂരമായ അനാസ്ഥയും കൊണ്ടും മറ്റൊരു ദളിത്‌ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ തനിയാവർത്തനമാണു ഇവിടെ പ്രസ്താവിച്ച ദളിത് വിദ്യാർത്ഥിനിയുടെ ആത്മഹത്യ. ഇവിടെ പക്ഷെ, പതിവുപോലെ പഴിചാരാനാവുക സാങ്കേതികവിദ്യാഭ്യാസരംഗത്തെ സ്വാശ്രയമേഖലയുടെ ലാഭക്കൊതിയെയല്ല.
– ജെ ദേവിക

ചെയർമാൻ
പട്ടികജാതി ദേശീയ കമ്മിഷൻ
5-ആം നില, ലോക് നായക് ഭവൻ, ഖാൻ മാർക്കറ്റ്,
ന്യൂ ഡെൽഹി-110003

വിഷയം: തിരുവനന്തപുരം IIST യിലെ പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ്

സര്‍/മാഡം

കേരളത്തില്‍ തിരുവനന്തപുരത്തു പ്രവർത്തിക്കുന്നIndian Institute of Space Science and Technology (IIST) എന്ന സ്ഥാപനത്തിലെ പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട ഗൌരവമായ ഒരു പ്രശ്നത്തിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നതിന് വേണ്ടിയാണ് ഈ കത്തെഴുതുന്നത്. ഇന്ത്യന്‍ ബഹിരാകാശ വകുപ്പിന്റെ കീഴിലുള്ള, സ്വയംഭരണാധികാരമുള്ള ഒരു കല്പിത സർവ്വകലാശാലയാണ് (Deemed University) ഐ.ഐ.എസ്.ടി (IIST).

പ്രസ്തുത സ്ഥാപനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കോഴ്സ് ആണ് ബി.ടെക് ബിരുദകോഴ്സ്. ഈ കോഴ്സിലേക്കുള്ള പ്രവേശനം നടത്തുന്നത് ജോയിന്റ് എൻട്രൻസ് എക്സാം (Joint Entrance Exam-JEE) വഴിയാണ്. എൻട്രൻസ് പരീക്ഷ വഴി ഈ കോഴ്സിനു പ്രവേശനം ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും  മുഴുവൻ സ്കോളർഷിപ്പ് ലഭിക്കുന്നത് കൂടാതെ  7.5/10 CGPA (Cumulative Grade Point Average) യോട് കൂടി വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ISRO (Indian Space Research Organization)യില്‍ സയന്റിസ്റ്റ്/എഞ്ചിനീയര്‍ – SCഎന്ന തസ്തികയിലേക്ക് നേരിട്ട് നിയമനം ലഭിക്കുവാനുള്ള യോഗ്യത ലഭിക്കുകയും ചെയ്യും. CGPA 7.5 ആയി കോഴ്സ് കാലഘട്ടത്തില്‍ ഉടനീളം നിലനിർത്തുന്ന വിദ്യാർത്ഥികൾക്ക്  മാത്രമേ തുടർച്ചയായി സ്കോളർഷിപ്പ് ലഭിക്കുവാൻ അർഹതയുള്ളൂ.

മറ്റെല്ലാ സർക്കാർ സ്ഥാപനങ്ങളെയും പോലെ, IIST യും അംഗീകൃത സംവരണ മാനദണ്ഡങ്ങളനുസരിച്ച് വിദ്യാർത്ഥികളുടെ പ്രവേശനം നടത്തുന്നു (ISRO യിലെ ഉദ്യോഗങ്ങൾക്കു സംവരണം ഇല്ലെങ്കില്‍ പോലും). എന്നാൽ വിശദീകരിക്കാന്‍ കഴിയാത്തവണ്ണം, സ്കോളർഷിപ്പ് തുടരുന്നതിന് ആവശ്യമായ കുറഞ്ഞ യോഗ്യത ജനറല്‍ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കും  പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കും ഒരേപോലെ 7.5 തന്നെയായി നിലനിർത്തിയിരിക്കുന്നു.

പ്രവേശനത്തിന് ആവശ്യമായ JEE യോഗ്യതാമാർക്ക് പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ജനറവിഭാഗത്തിലെ വിദ്യാർത്ഥികളെക്കാൾ വളരെ കുറവായിരിക്കെ പ്രവേശനം ലഭിച്ച ഇതേ വിദ്യാർത്ഥികൾ സ്കോളർഷിപ്പിന്റെ തുടർച്ചയ്ക്ക് അനിവാര്യമായ ഉയർന്ന CGPA കരസ്ഥമാക്കുവാന്‍ വേണ്ടി അതിയായി ക്ലേശിക്കേണ്ടി വരുന്നു. അതിനാൽ, ഈ ഉയർന്ന CGPA നേടാന്‍ കഴിയാത്തതിന്റെ ഫലമായി രണ്ടാം വർഷം മുതല്‍ ട്യൂഷഫീസിനും മറ്റു ചെലവുകൾക്കുമായി പണം കണ്ടെത്താൻ പട്ടികജാതി/പട്ടികവർഗ്ഗവിദ്യാർത്ഥികൾ നിർബന്ധിതരാകുകയാണു.

ജനറവിഭാഗത്തിലെ ഏതാണ്ട് എല്ലാ വിദ്യാർത്ഥികളും ഫീസിനത്തിൽ ഒന്നിനും (ട്യൂഷൻ, വാടക, താമസച്ചിലവുകൾ മുതലായ വകയിൽ) ഒരു തുകയും അടയ്ക്കാതിരിക്കുകയും എന്നാല്‍ ഒട്ടുമിക്ക പട്ടികജാതി/പട്ടികവർഗ്ഗ  വിദ്യാർത്ഥികളും സകലതിനും ഫീസ്ടയ്ക്കേണ്ടി വരികയും ചെയ്യുന്ന അസാധാരണമായ സാഹചര്യമാണ് ഇപ്പോനിലവിലുള്ളത്! ഈ വിദ്യാർത്ഥികൾക്ക്, ഇത്തരത്തിലുള്ള യുക്തിരഹിതമായ നിബന്ധനകൾ നടപ്പിലില്ലാത്ത  IIT കള്‍ അടക്കമുള്ള മറ്റേതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ പോയി സ്കോളർഷിപ്പോടു കൂടി പഠിക്കാമായിരുന്നു. ISRO ഉദ്യോഗം എന്ന പ്രലോഭനത്തിആകൃഷ്ടരായി ഒരു ചതിയില്‍ പെട്ട അവസ്ഥയിലാണ് ഇപ്പോ ഈ വിദ്യാർത്ഥികൾ.

സ്ഥാപനത്തില്‍ നിന്ന് നേരിട്ട്  ലഭിക്കുന്ന സ്കോളർഷിപ്പ് തുടർന്ന് നേടാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ബാഹ്യ ഏജൻസികളിൽ നിന്നും ലഭിക്കുന്ന സ്കോളർഷിപ്പിനു അപേക്ഷിക്കാനും അനുമതി നിഷേധിച്ചത് ഈ വിദ്യാർത്ഥികളുടെ സ്ഥിതി കൂടുതളാക്കിയിരിക്കുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ ഒരുപാട് വിദ്യാർത്ഥികൾ അത്തരം സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാ വേണ്ടി സ്ഥാപനത്തെ സമീപിച്ചപ്പോഴൊക്കെ യാതൊരു ദയയുമില്ലാതെ അവ നിരസിക്കപ്പെടുകയാണുണ്ടായത്.

സ്ഥാപനത്തിന്റെ നിർദ്ദയമായ നയങ്ങള്‍ മൂലം, പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർത്ഥികൾ വൈകാരികവും സാമ്പത്തികവുമായ നിരവധി പ്രശ്നങ്ങള്‍ അനുഭവിക്കുകയാണ്. അടുത്ത കാലത്ത്, ഒരു വിഷയത്തില്‍ പരാജയപ്പെട്ടത് കാരണം അടുത്ത സെമസ്റ്റർ മുത മുഴുവഫീസും അടയ്ക്കേണ്ടി വരും എന്ന സ്ഥിതി സംജാതമായപ്പോ ഒരു ഒന്നാം വർഷ വിദ്യാർത്ഥിനി ആത്മഹത്യ  ചെയ്യുകയുണ്ടായി. സ്കോളർഷിപ്പോടുകൂടി പഠനം ആരംഭിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ച് യുക്തിരഹിതമായി ഏർപ്പെടുത്തിയിരിക്കുന്ന ഇത്തരം ഒരു ഉയർന്ന മാനദണ്ഡം മറികടക്കാനാകാതെ വരുന്നതിനാൽ പൊടുന്നനെ ഒരു ദിവസം അത് നിഷേധിക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥ അതികഠിനമാണു. അത്തരം ഒരു സാഹചര്യത്തെ നേരിടാന്‍ വേണ്ടത്ര കെല്പില്ലാത്തവരാണു അവരിൽ മിക്കവരും എന്നതിനാൽ അവർക്കെല്ലാം തന്നെ ആവശ്യമായ പണം കണ്ടെത്താന്‍ വളരെയധികം ക്ലേശിക്കേണ്ടി വരുന്നു.

സ്ഥാപനത്തില്‍ നിന്നും നേരിട്ടേക്കാവുന്ന പ്രതികാരനടപടികഭയന്നാണ്  IIST-യിലെ പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർത്ഥികൾ ഈ വിഷയം പട്ടികജാതി/പട്ടികവർഗ്ഗ കമ്മീഷപോലെയുള്ള സ്ഥാപനങ്ങളില്‍ പരാതിപ്പെടാ മടിക്കുന്നത്. സ്കോളർഷിപ്പ്, ജോലി തുടങ്ങി ഒരുപാട് കാര്യങ്ങളെ മോശമായി ബാധിക്കുമെന്നതിനാല്‍ ഈ വിദ്യാർത്ഥികൾ പീഡകരമായ ഒരു അന്തരീക്ഷത്തില്‍ നിശബ്ദം പഠനം തുടരാന്‍ നിർബന്ധിതരാവുകയാണ്.

കമ്മീഷന്‍ ഈ വിഷയത്തിഅടിയന്തരമായി ശ്രദ്ധ ചെലുത്തുമെന്നും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സ്ഥാപനത്തിലെ തികച്ചും തെറ്റായ നടപടികള്‍ നിർത്തി വെച്ചുകൊണ്ട് മാത്രമല്ല, സ്ഥാപനത്തിന്റെ തെറ്റായ നടപടികള്‍ കാരണം മുൻവർഷങ്ങളില്‍ ഫീസ്‌ അടക്കേണ്ടി വന്ന വിദ്യാർത്ഥികൾക്ക് മുൻകാലപ്രാബല്യത്തോടെ ർഹമായ നഷ്ടപരിഹാരം നൽകിക്കൊണ്ടും കൂടി നീതി നടപ്പാക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

നന്ദി
വിശ്വസ്തതയോടെ

ഉത്കണ്ഠാകുലനായ ഒരു പൗരൻ

 

IIST വെബ്സൈറ്റ്:  http://www.iist.ac.in/

സ്കോളർഷിപ്പ് സംബന്ധിച്ച്:
  http://www.iist.ac.in/admissions/scholarships-financial-assistance

kafila.org-ൽ പ്രസിദ്ധീകരിച്ച ഈ കത്തിന്റെ ഇംഗ്ലീഷ് പതിപ്പ് :-http://kafila.org/2015/06/22/merit-kills-an-open-letter-to-the-national-commission-for-scheduled-castes-from-kerala/

വിവർത്തനം: മുഹമ്മദ് ജുനീം

Comments

comments