പൊയ്കയിൽ  അപ്പച്ചനും പി ആർ ഡി എസ്സും: ആർട്ട് ഗാലറി – അരവിന്ദ് രാജു

പൊയ്കയിൽ  അപ്പച്ചനും പി ആർ ഡി എസ്സും: ആർട്ട് ഗാലറി – അരവിന്ദ് രാജു

SHARE

പൊയ്കയിൽ  അപ്പച്ചന്റെയും പിആർഡിഎസ്സിന്റെയും ജീവിത -ചരിത്രമുഹൂർത്തങ്ങൾ  അടയാളപ്പെടുത്തിക്കൊണ്ട് അരവിന്ദ് രാജു വരച്ച ചിത്രങ്ങൾ. തിരുവനന്തപുരം ഫൈൻ ആർട്ട്സ് കോളേജിൽ നിന്നും ബി.എഫ്.എ ബിരുദം നേടിയ അരവിന്ദ് രാജു ശില്പകലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാസർകോട് സ്വദേശി.

ഗാലറി:

1. അടിമത്തം :

അടിമത്തം

———————————
2. അടിമത്തം:

അടിമത്തം

—————————
3. അനാഥക്കുട്ടികളും ചക്കിപ്പരുന്തും:
അടിമാനുഭവം ശിഥിലമാക്കപ്പെട്ട അപ്പനും അമ്മയും വിറ്റുപോയ അനാഥക്കുട്ടികളുടെ കഥാവിവരം അപ്പച്ചൻ പറഞ്ഞത്. സകലരാലും ഉപേക്ഷിക്കപ്പെട്ട് ദേശം വിട്ട് കാട്ടിലേക്ക് വന്ന കുട്ടികളാണ് ഈ അടിമകൾ. വനത്തിൽ പോടു വൃക്ഷത്തിൻ ചുവട്ടിലിരുന്ന് അവർ കരഞ്ഞു പ്രാർത്ഥിച്ചു എന്നാൽ വനദേവൻമാർ പ്രത്യക്ഷപ്പെട്ടില്ല ഏറ്റവും ഒടുവിൽ ഒരു ചക്കിപരുന്ത് അവരുടെ സമീപം വരികയും, അവരെ ആശ്വസിപ്പിച്ച് ”വാക്കും മൊഴിയും” നൽകുകയും ചെയ്യുന്നു.

അനാഥക്കുട്ടികളും ചക്കിപ്പരുന്തും: അടിമാനുഭവം ശിഥിലമാക്കപ്പെട്ട അപ്പനും അമ്മയും വിറ്റുപോയ അനാഥക്കുട്ടികളുടെ കഥാവിവരം അപ്പച്ചൻ പറഞ്ഞത്. സകലരാലും ഉപേക്ഷിക്കപ്പെട്ട് ദേശം വിട്ട് കാട്ടിലേക്ക് വന്ന കുട്ടികളാണ് ഈ അടിമകൾ. വനത്തിൽ പോടു വൃക്ഷത്തിൻ ചുവട്ടിലിരുന്ന് അവർ കരഞ്ഞു പ്രാർത്ഥിച്ചു എന്നാൽ വനദേവൻമാർ പ്രത്യക്ഷപ്പെട്ടില്ല ഏറ്റവും ഒടുവിൽ ഒരു ചക്കിപരുന്ത് അവരുടെ സമീപം വരികയും, അവരെ ആശ്വസിപ്പിച്ച് ”വാക്കും മൊഴിയും” നൽകുകയും ചെയ്യുന്നു.

————————–
4. ജനനം:
1879 ഫെബ്രുവരി 17-ന് വ്യാഴം പുലർച്ചെയാണ് ളേച്ചിയുടെയും മല്ലപ്പള്ളി പുതുപറമ്പിൽ കണ്ടന്റെയും മൂന്നാമത്തെ പുത്രനായി അപ്പച്ചന്റെ ജനനം.

ജനനം: 1879 ഫെബ്രുവരി 17-ന് വ്യാഴം പുലർച്ചെയാണ് ളേച്ചിയുടെയും മല്ലപ്പള്ളി പുതുപറമ്പിൽ കണ്ടന്റെയും മൂന്നാമത്തെ പുത്രനായി അപ്പച്ചന്റെ ജനനം.

——————————
5. തേടി തിരക്കിയിറങ്ങി:

തേടി തിരക്കിയിറങ്ങി

————————————–
6. ശിഷ്യരോടൊപ്പം:

ശിഷ്യരോടൊപ്പം

————————————————
7. വാകത്താനം ലഹള:
1907 -ൽ ശത്രുക്കളാൽ നിരന്തരം വേട്ടയാടപ്പെട്ടുകൊണ്ടിരുന്ന അപ്പച്ചൻ, തന്റെ ബന്ധുവായ മുക്കാലിൽ ആതിച്ചൻ അബ്രഹാമിന്റെ വീട്ടിലേക്ക് എത്തുകയും, അവിടെ ഒരു യോഗം സംഘടിപ്പിക്കുകയും ചെയ്യ്തു.യോഗത്തിന്റെ മുഖ്യ അജണ്ട കീഴാള ജനതയുടെ ആത്മീയ പുരോഗതി എന്നതായിരുന്നു. ആ യോഗം ക്രൈസ്തവ ജന്മിമാരുടെ ഗുണ്ടകളുടെ ആക്രമണത്തെ തുടർന്ന് വലിയ സംഘർഷത്തിൽ കലാശിച്ചു.

വാകത്താനം ലഹള:1907 -ൽ ശത്രുക്കളാൽ നിരന്തരം വേട്ടയാടപ്പെട്ടുകൊണ്ടിരുന്ന അപ്പച്ചൻ, തന്റെ ബന്ധുവായ മുക്കാലിൽ ആതിച്ചൻ അബ്രഹാമിന്റെ വീട്ടിലേക്ക് എത്തുകയും, അവിടെ ഒരു യോഗം സംഘടിപ്പിക്കുകയും ചെയ്യ്തു.യോഗത്തിന്റെ മുഖ്യ അജണ്ട കീഴാള ജനതയുടെ ആത്മീയ പുരോഗതി എന്നതായിരുന്നു. ആ യോഗം ക്രൈസ്തവ ജന്മിമാരുടെ ഗുണ്ടകളുടെ ആക്രമണത്തെ തുടർന്ന് വലിയ സംഘർഷത്തിൽ കലാശിച്ചു.

———————————————————
8. അപ്പച്ചൻ എന്ന് തെറ്റിധരിപ്പിക്കുന്നു:
വാകത്താനം യോഗത്തിന്റെ ഏഴാം ദിവസം, യോഗം കഴിഞ്ഞ് അപ്പച്ചൻ തന്റെ വെള്ള ഉടുപ്പ് വലിയകാല കുഞ്ഞോരാന് നൽകിട്ട്, റാന്നി കുര്യച്ചൻ കൊടുത്ത കറുത്ത വസ്ത്രം ധരിച്ചു. വൈകുന്നേരത്തെ യോഗത്തിൽ കുഞ്ഞോരാൻ ആമുഖപ്രസംഗം നടത്തുകയും, അപ്പച്ചൻ വീടിന്റെ വരാന്തയിൽ ഭക്ഷണം കഴിക്കുകയും ആയിരുന്നു. തെക്കു നിന്നും വടക്കുനിന്നും വന്ന നാനൂറോളം പേർ അപ്പച്ചാനാണന്ന് ധരിച്ച് കുഞ്ഞോരാനെ തല്ലി. ജനങ്ങൾ തിരിച്ചടിച്ചു.

അപ്പച്ചൻ എന്ന് തെറ്റിധരിപ്പിക്കുന്നു:
വാകത്താനം യോഗത്തിന്റെ ഏഴാം ദിവസം, യോഗം കഴിഞ്ഞ് അപ്പച്ചൻ തന്റെ വെള്ള ഉടുപ്പ് വലിയകാല കുഞ്ഞോരാന് നൽകിട്ട്, റാന്നി കുര്യച്ചൻ കൊടുത്ത കറുത്ത വസ്ത്രം ധരിച്ചു. വൈകുന്നേരത്തെ യോഗത്തിൽ കുഞ്ഞോരാൻ ആമുഖപ്രസംഗം നടത്തുകയും, അപ്പച്ചൻ വീടിന്റെ വരാന്തയിൽ ഭക്ഷണം കഴിക്കുകയും ആയിരുന്നു. തെക്കു നിന്നും വടക്കുനിന്നും വന്ന നാനൂറോളം പേർ അപ്പച്ചാനാണന്ന് ധരിച്ച് കുഞ്ഞോരാനെ തല്ലി. ജനങ്ങൾ തിരിച്ചടിച്ചു.

——————————————————–
9. സ്ത്രീവേഷം ധരിപ്പിക്കുന്നു:
ഈ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാൻ അപ്പച്ചനെ ആദിച്ചൻ എബ്രാഹാം മൂപ്പന്റെ നിലവറക്കുഴിയിൽ പെട്ടന്ന് തന്നെ ഒളിപ്പിച്ചു നിലവറക്കുപുറത്തു നാലു സ്ത്രീകൾ കൊയ്ത്തരിവാളുമായി കാവൽ നിന്നു. വീട്ടിലേക്ക് കയറി വന്ന റൗഡികളെ അരിവാളും, ചൂടുവെള്ളവുമായി ആഞ്ഞിലിമൂട്ടിൽ മാർത്ത, തുമ്പുങ്കൽ അമ്മയും നേരിട്ടു. ലഹള ശമിച്ചു കഴിഞ്ഞപ്പോൾ അപ്പച്ചനെ സ്ത്രീ വേഷം ധരിപ്പിച്ച് അമ്മമാരോടു കൂടി അവിടെ നിന്നും അവിടുന്ന് മാറ്റി മുക്കാലിയിൽ നിന്ന് കുറ്റിക്കാട്ട് നടപ്പുറം വഴി ചൂരനോലിക്കൽ മാമ്മൂട് വഴി മുതലപ്രയിൽ എത്തിച്ചു.

സ്ത്രീവേഷം ധരിപ്പിക്കുന്നു: ഈ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാൻ അപ്പച്ചനെ ആദിച്ചൻ എബ്രാഹാം മൂപ്പന്റെ നിലവറക്കുഴിയിൽ പെട്ടന്ന് തന്നെ ഒളിപ്പിച്ചു നിലവറക്കുപുറത്തു നാലു സ്ത്രീകൾ കൊയ്ത്തരിവാളുമായി കാവൽ നിന്നു. വീട്ടിലേക്ക് കയറി വന്ന റൗഡികളെ അരിവാളും, ചൂടുവെള്ളവുമായി ആഞ്ഞിലിമൂട്ടിൽ മാർത്ത, തുമ്പുങ്കൽ അമ്മയും നേരിട്ടു. ലഹള ശമിച്ചു കഴിഞ്ഞപ്പോൾ അപ്പച്ചനെ സ്ത്രീ വേഷം ധരിപ്പിച്ച് അമ്മമാരോടു കൂടി അവിടെ നിന്നും അവിടുന്ന് മാറ്റി മുക്കാലിയിൽ നിന്ന് കുറ്റിക്കാട്ട് നടപ്പുറം വഴി ചൂരനോലിക്കൽ മാമ്മൂട് വഴി മുതലപ്രയിൽ എത്തിച്ചു.

——————————————————–
10. വെട്ടിയാട് ലഹള:
ചങ്ങനാശ്ശേരിക്കടുത്ത് വെട്ടിയാട് എന്ന സ്ഥലത്ത് യോഗം നടത്തിക്കൊണ്ടിരിക്കുമ്പോൾ ഒരു പറ്റം ആളുകൾ അവിടെയെത്തി ബഹളമുണ്ടാക്കി, ആക്രമണം തുടങ്ങി. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർക്ക് പരിക്കുപറ്റി. ജനങ്ങൾ തിരിച്ചടിച്ചു. മുതലപ്ര കുഞ്ഞേലി എന്ന സ്ത്രീ ലഹളയിൽ അടിയേറ്റു മരിച്ചു. അപ്പച്ചനെ അനുയായികൾ സ്ഥലത്തു നിന്നും രക്ഷപ്പെടുത്തി.

 

വെട്ടിയാട് ലഹള: ചങ്ങനാശ്ശേരിക്കടുത്ത് വെട്ടിയാട് എന്ന സ്ഥലത്ത് യോഗം നടത്തിക്കൊണ്ടിരിക്കുമ്പോൾ ഒരു പറ്റം ആളുകൾ അവിടെയെത്തി ബഹളമുണ്ടാക്കി, ആക്രമണം തുടങ്ങി. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർക്ക് പരിക്കുപറ്റി. ജനങ്ങൾ തിരിച്ചടിച്ചു. മുതലപ്ര കുഞ്ഞേലി എന്ന സ്ത്രീ ലഹളയിൽ അടിയേറ്റു മരിച്ചു. അപ്പച്ചനെ അനുയായികൾ സ്ഥലത്തു നിന്നും രക്ഷപ്പെടുത്തി.

—————————————————–
11. രക്ഷയുടെ പ്രത്യക്ഷതയും അപ്രത്യക്ഷതയും:
രക്ഷ എന്നത് സാമൂഹ്യശാസ്ത്രപരമായ അർത്ഥത്തിലുള്ള ഒരു പ്രയോഗമല്ല, ക്രൈസ്തവികവും ബ്രാഹ്മണിക്കലുമായ രക്ഷാ – മോക്ഷ സങ്കൽപ്പത്തിൽ നിന്നും വ്യത്യസ്തമായ ഒരു സിദ്ധാന്തമാണത്. മരണത്തിന് ശേഷമുള്ള ഒരു വ്യക്തിയുടെ രക്ഷയല്ല അവിടെ പ്രധാനം. ജീവിച്ചിരിക്കുമ്പോൾ തന്നെയുള്ള രക്ഷാബോധ്യങ്ങളാണ്. മനുഷ്യൻ എന്നത് കേവലം വ്യക്തിയല്ല മറിച്ച് അത് ഒരു ചരിത്രമനുഷ്യനാണ്. ദാർശനികമായ അർത്ഥത്തിലാണ് ഈ ചരിത്ര സിദ്ധാന്തം.

രക്ഷയുടെ പ്രത്യക്ഷതയും അപ്രത്യക്ഷതയും: രക്ഷ എന്നത് സാമൂഹ്യശാസ്ത്രപരമായ അർത്ഥത്തിലുള്ള ഒരു പ്രയോഗമല്ല, ക്രൈസ്തവികവും ബ്രാഹ്മണിക്കലുമായ രക്ഷാ – മോക്ഷ സങ്കൽപ്പത്തിൽ നിന്നും വ്യത്യസ്തമായ ഒരു സിദ്ധാന്തമാണത്. മരണത്തിന് ശേഷമുള്ള ഒരു വ്യക്തിയുടെ രക്ഷയല്ല അവിടെ പ്രധാനം. ജീവിച്ചിരിക്കുമ്പോൾ തന്നെയുള്ള രക്ഷാബോധ്യങ്ങളാണ്. മനുഷ്യൻ എന്നത് കേവലം വ്യക്തിയല്ല മറിച്ച് അത് ഒരു ചരിത്രമനുഷ്യനാണ്. ദാർശനികമായ അർത്ഥത്തിലാണ് ഈ ചരിത്ര സിദ്ധാന്തം.

——————————————————–
12. കുളത്തൂർ യോഗം:
പൊയ്കയിൽ അപ്പച്ചന്റ അദ്ധ്യാത്മിക യോഗങ്ങളിലും, പ്രസംഗങ്ങളിലും ഏറ്റവും പ്രധാനപ്പെട്ടതാണ് കുളത്തൂർ നടത്തിയ രക്ഷാനിർണ്ണയം. പ്രത്യക്ഷ രക്ഷ ദൈവസഭയുടെ സുപ്രധാന ആത്മീയ വിഷയങ്ങൾ ഈ രക്ഷാ നിർണ്ണയ യോഗത്തിലാണ് സംസാരിച്ചത്. രക്ഷ എന്നത് ഒരു ആത്മീയ വിഷയമാണ്. രക്ഷയും മോക്ഷവും കാലഘട്ടത്തിന്റെ ആവശ്യമാണോ എങ്കിൽ ആർക്കാണ് ആവശ്യം എന്ന ചോദ്യം ആണ് അപ്പച്ചൻ ചോദിച്ചത്.

കുളത്തൂർ യോഗം: പൊയ്കയിൽ അപ്പച്ചന്റ അദ്ധ്യാത്മിക യോഗങ്ങളിലും, പ്രസംഗങ്ങളിലും ഏറ്റവും പ്രധാനപ്പെട്ടതാണ് കുളത്തൂർ നടത്തിയ രക്ഷാനിർണ്ണയം. പ്രത്യക്ഷ രക്ഷ ദൈവസഭയുടെ സുപ്രധാന ആത്മീയ വിഷയങ്ങൾ ഈ രക്ഷാ നിർണ്ണയ യോഗത്തിലാണ് സംസാരിച്ചത്. രക്ഷ എന്നത് ഒരു ആത്മീയ വിഷയമാണ്. രക്ഷയും മോക്ഷവും കാലഘട്ടത്തിന്റെ ആവശ്യമാണോ എങ്കിൽ ആർക്കാണ് ആവശ്യം എന്ന ചോദ്യം ആണ് അപ്പച്ചൻ ചോദിച്ചത്.

———————————————————–
13. കുളകുറ്റിയമ്മ:

കുളകുറ്റിയമ്മ: പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ നടത്തിപ്പിൽ സ്ത്രീ പ്രാതിനിധ്യം ഉണ്ടായിരുന്നു. കുഴിയടി മറിയ, കുളകുറ്റി അമ്മ തുടങ്ങിയ ഉപദേഷ്ടാക്കളായ അമ്മമാര്‍ യോഗങ്ങള്‍ നടത്തിയിരുന്നു.

————————————————————–
14. ചിറ്റടി തോട്ടം:
പരാശ്രയ ബോധത്തിൽ നിന്നും സ്വാശ്രയത്തിലേക്ക് ഒരു ജനത രൂപപ്പെടുന്നതിന്റെ ചരിത്രം തുടങ്ങുന്നത് സഭയിലൂടെയാണ്. അത്തരത്തിൽ 200 ഏക്കറിലധികം സ്ഥലം സഭ വില കൊടുത്ത് വാങ്ങുകയുണ്ടായി. അമരപുരത്ത് 55 ഏക്കർ 36 സെന്റ് സ്ഥലം വാങ്ങിയതിന്റെ കടം വീട്ടുന്നതിനായി മുണ്ടക്കയത്തിനടുത്തുള്ള ചിറ്റടി തോട്ടത്തിലും ശ്രാമ്പി എസ്റ്റേറ്റിലും പ്രത്യക്ഷ രക്ഷാ ദൈവസഭയിൽപ്പെട്ടവർ ഊഴിയവേല ചെയ്യുകയുണ്ടായി. 1917-കളോട് ചേർന്നുള്ള ഇക്കാലത്ത് ജനത പകൽ സമയം ജോലിയും രാത്രി, അപ്പച്ചന്റ യോഗങ്ങളിൽ പങ്കെടുകക്കയും ചെയ്യ്തിരുന്നു.

ചിറ്റടി തോട്ടം: പരാശ്രയ ബോധത്തിൽ നിന്നും സ്വാശ്രയത്തിലേക്ക് ഒരു ജനത രൂപപ്പെടുന്നതിന്റെ ചരിത്രം തുടങ്ങുന്നത് സഭയിലൂടെയാണ്. അത്തരത്തിൽ 200 ഏക്കറിലധികം സ്ഥലം സഭ വില കൊടുത്ത് വാങ്ങുകയുണ്ടായി. അമരപുരത്ത് 55 ഏക്കർ 36 സെന്റ് സ്ഥലം വാങ്ങിയതിന്റെ കടം വീട്ടുന്നതിനായി മുണ്ടക്കയത്തിനടുത്തുള്ള ചിറ്റടി തോട്ടത്തിലും ശ്രാമ്പി എസ്റ്റേറ്റിലും പ്രത്യക്ഷ രക്ഷാ ദൈവസഭയിൽപ്പെട്ടവർ ഊഴിയവേല ചെയ്യുകയുണ്ടായി. 1917-കളോട് ചേർന്നുള്ള ഇക്കാലത്ത് ജനത പകൽ സമയം ജോലിയും രാത്രി, അപ്പച്ചന്റ യോഗങ്ങളിൽ പങ്കെടുകക്കയും ചെയ്യ്തിരുന്നു.

————————————————————-
15. ബർണ്ണബാസ്:
എരുമേലിക്കടുത്ത് ഒരു യോഗവും കഴിഞ്ഞ് മടങ്ങുന്ന അപ്പച്ചനും കൂട്ടർക്കും വലിയ ആക്രമണം നേരിടേണ്ടി വന്നു. അക്രമത്തിൽ നിന്നും അപ്പച്ചനെ സംരക്ഷിച്ച ബർണ്ണബോസ് പിന്നീട് ഒരു അംഗരക്ഷകനെന്ന നിലയിലും ശിഷ്യനെന്ന നിലയിലും ഗുരുദേവന്റെ ശരീരകാലമത്രയും ബർണ്ണബോസ് അപ്പച്ചന്റെയോപ്പം ഉണ്ടായിരുന്നു.

ബർണ്ണബാസ്: എരുമേലിക്കടുത്ത് ഒരു യോഗവും കഴിഞ്ഞ് മടങ്ങുന്ന അപ്പച്ചനും കൂട്ടർക്കും വലിയ ആക്രമണം നേരിടേണ്ടി വന്നു. അക്രമത്തിൽ നിന്നും അപ്പച്ചനെ സംരക്ഷിച്ച ബർണ്ണബോസ് പിന്നീട് ഒരു അംഗരക്ഷകനെന്ന നിലയിലും ശിഷ്യനെന്ന നിലയിലും ഗുരുദേവന്റെ ശരീരകാലമത്രയും ബർണ്ണബോസ് അപ്പച്ചന്റെയോപ്പം ഉണ്ടായിരുന്നു.

——————————————————–
16. ശരീരമാറ്റം: 

ശരീരമാറ്റം: പൊയ്കയിൽ അപ്പച്ചന്റെ ദേഹവിയോഗം

——————————————
17. തങ്കവിലാസം:
PRDS ആസ്ഥാനമായ ഇരവിപേരൂര്‍ ശ്രീകുമാര്‍നഗറിലുള്ള തങ്കവിലാസം ബംഗ്ലാവ്.

തങ്കവിലാസം: PRDS ആസ്ഥാനമായ ഇരവിപേരൂര്‍ ശ്രീകുമാർനഗറിലുള്ള തങ്കവിലാസം ബംഗ്ലാവ്.

——————————————————–

18. വിശുദ്ധമണ്ഡപം:

വിശുദ്ധമണ്ഡപം: PRDS ആസ്ഥാനമായ ഇരവിപേരൂര്‍ ശ്രീകുമാർനഗറിലുള്ള  ശ്രീകുമാരഗുരുദേവ മണ്ഡപം.

————————————————-
ഗാലറിയായി  ഇവിടെ കാണുക:

Comments

comments