രിക്കലും ഞാൻ

മരണം ആഗ്രഹിക്കുന്നില്ല

നിങ്ങളുടെ മരണം

എന്നെ സന്തോഷിപ്പിക്കുകയുമില്ല.

 

ഇപ്പോൾ നാം

ഭയത്തിനടിപ്പെടുകയും

ക്ഷമിക്കാൻ കഴിയാതിരിക്കുകയും

ചെയ്യുന്നതിനാൽ

ഇപ്പോൾ ആരും മരിക്കാൻ

ആഗ്രഹിക്കാത്തതിനാൽ

ആർക്കും ജയിക്കാൻ കഴിയാത്തതിനാലും

വരൂ, വിദ്വേഷവും

മരണവുമല്ലാത്ത

എല്ലാ കാര്യങ്ങളും

നമുക്ക് ഉദ്ബോധനം ചെയ്യാം

വരൂ, റോസാദളങ്ങളുമായി

നമുക്ക് യുദ്ധം ചെയ്യാം.


നാസിഹ് അബു അഫാഷ് (സിറിയ)

പ്രശസ്ത കവിയും ചിത്രകാരനും സംഗീതജ്ഞനുമായ നാസിഹ് അബു അഫാഷ് 1946 ൽ പടിഞ്ഞാറൻ സിറിയയിലെ മാർമറീറ്റയിലാണ് ജനിച്ചത്.

അധ്യാപകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം ദീർഘകാലം പ്രശസ്ത അറബിക്ക് സാഹിത്യ മാസികയായ അൽ-മാദയുടെ ചീഫ് എഡിറ്ററായിരുന്നു.

പതിമൂന്ന് കാവ്യ പുസ്തകങ്ങളുടെ കർത്താവായ ഇദ്ദേഹത്തിൻ്റെ കവിതകൾ ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Comments

comments