ഫ്രെഞ്ചിയുടെ പരസ്യത്തിലേക്ക്. ആദ്യകാലത്ത് ഏറെ പ്രചാരമുണ്ടായിരുന്ന ഫ്രെഞ്ചിയുടെ പരസ്യം മറ്റൊരു തലത്തിലേക്കാണ് ശ്രദ്ധയെ കൊണ്ടുപോകുന്നത്. https://www.youtube.com/watch?v=PyFGSvkCLFk     
പരസ്പരം ഇഷ്ടമുള്ള സ്ത്രീയും പുരുഷനും കെട്ടിപ്പിടിച്ചു നില്‍ക്കുന്നു. പുരുഷന്‍എതിരാളിയായ മറ്റൊരു പുരുഷനെ ഇടിച്ചു തെറിപ്പിക്കുന്നു. ഈ ചിത്രത്തിൽ നിന്ന് ഇതിന്റെ കഥയിങ്ങനെ ഗ്രഹിക്കാം. മറ്റൊരാള്‍മോഹിക്കുന്ന തന്റെ കാമുകിയെ ആ ശത്രുവില്‍ സംരക്ഷിക്കുകയാണ് ഇവിടെ അയാള്‍ചെയ്യുന്നത്. ഭാര്യ/കാമുകിയെ ശത്രുവിൽ നിന്ന് രക്ഷിക്കുവാൻ സ്ത്രീക്കു സ്വയം കഴിയല്ലെന്നും പുരുഷനേ കഴിയുകയുള്ളുവെന്ന ആണത്തപാഠമാണ് ഇതിന്റെ അടിസ്ഥാനം. സ്ത്രീക്ക് സ്വയം രക്ഷിക്കാന്‍ആവില്ലെന്നും പുരുഷന്മാരായ അച്ഛന്‍/സഹോദരന്‍/ഭര്‍ത്താവ് എന്നിവരാകണം അവളെ സംരക്ഷിക്കേണ്ടതെന്നുമുള്ള പാഠം നമ്മുടെ സാമുഹ്യചിന്തകളുടെ ആധാരമാണെന്നുള്ളത് ഇവിടെ ചേര്‍ത്തു വയ്ക്കണം. സഹോദരിമാരുടെ മാനം കാക്കുന്ന ആങ്ങളമാരെക്കുറിച്ചുള്ള ചൊല്ലുകള്‍വടക്കന്‍പാട്ടുകൾ തൊട്ട് എത്ര വേണമെങ്കിലും ഉദ്ധരിക്കാന്‍ കഴിയും. ഫ്രെഞ്ചിയുടെ പരസ്യത്തില്‍ഒരു യുക്തി പ്രവര്‍ത്തിക്കുന്നുണ്ട്, സ്ത്രീയെ രക്ഷിക്കുന്ന പുരുഷന്‍മേൽ വസ്ത്രമായി ഒരു ഉടുപ്പു മാത്രമാണ് ധരിച്ചിരിക്കുന്നതെന്നും അരയ്ക്കു താഴെ ഫ്രെഞ്ചിയുടെ ജട്ടി മാത്രമാണ് ഇട്ടിരിക്കുന്നതെന്നുമാണ്. എന്തു കൊണ്ടാണു ഇയാള്‍ പാന്റോ മറ്റോ ധരിക്കാഞ്ഞതെന്നുള്ള ചോദ്യമുണ്ടാകാത്ത വിധത്തിലാണ് പരസ്യത്തിന്റെ അജണ്ട പ്രവര്‍ത്തിക്കുന്നത്. സ്ത്രീയെ കീഴടക്കാനും രക്ഷിക്കാനുമുള്ള ആണത്തം കാണിക്കേണ്ടതാണെന്നും ആ ആണത്തത്തിന്റെ കേന്ദ്രം ലിംഗമാണെന്നും ലിംഗത്തിനു ചേര്‍ന്ന വസ്ത്രമാണ് ഇതെന്നുമാണ് ആഖ്യാനം. കരുത്തുള്ള ലിംഗത്തിന്റെ വസ്ത്രമാണ് ഇത്തരം ജട്ടികളെന്നാണ് പരസ്യം ഊന്നല്‍. ആ ലിംഗവും വലിപ്പവും മുഴുപ്പമുള്ള ലിംഗംപ്രകടമായി കാണിക്കുകയെന്നതാണ് ജട്ടിയുടെ ചിത്രത്തിന്റെ ലക്ഷ്യം.

ഇതിന്റെ മറ്റൊരു തലമാണ് ജോക്കിയുടെ പരസ്യം കാണിക്കുന്നത്. https://www.youtube.com/watch?v=cU_k6mz5WjQ      കുളികഴിഞ്ഞെത്തുന്ന പുരുഷനെ കാമുകി/ഭാര്യ ശ്രദ്ധിക്കുന്നില്ല. അവനെ തള്ളി നീക്കാന്‍ശ്രമിക്കുന്നു. അതിനു കാരണമായി അവന്റെ മേശവലിപ്പിലെ അവന്റെ അടിവസ്ത്രങ്ങള്‍കാണിക്കുന്നു. അതെല്ലാം ശരിയായ വിധത്തിലുള്ള അടിവസ്ത്രങ്ങളല്ലെന്നാണ് സൂചന. അവള്‍ ജോക്കിയുടെ പാക്കറ്റുകള്‍വയ്ക്കുന്നു. കുറേ നെരം അവളെ സ്നേഹിക്കാന്‍ശ്രമിച്ചിട്ടും നടക്കാത്ത കാമുകന്‍ഒടുവിൽ ജോക്കിയുടെ ജട്ടിയിട്ട് അത് കാണിക്കും വിധം പാന്റും ധരിച്ചു ആണത്തമുള്ളവനായി പ്രവേശിക്കുന്നതോടെ അവള്‍ അവന്റെ കരവലയത്തിൽ ഒതുങ്ങുന്നു. പ്രണയവും ലൈംഗികതയും പുതിയ കാഴ്ചപ്പാടില്‍ നിര്‍വചിക്കുന്നതാണിവിടെ കാണുന്നത്. സ്ത്രീ പുരുഷനെ പ്രേണയിക്കണമെങ്കില്‍ ലൈംഗികതയ്ക്കു വഴങ്ങണമെങ്കില്‍ പുതിയ കാലത്തിന്റെ പൗരുഷത്തെ നല്കുന്ന ചിഹ്നങ്ങള്‍ ഉണ്ടായിരിക്കണം. പുതിയ കാലത്തിന്റെ ആണത്തത്തെ നിര്‍വചിക്കുന്നത് ബഹുരാഷ്ട്രകുത്തകകളുടെ വസ്ത്രസങ്കല്പങ്ങളാണ്. ഇതില്‍പ്രധാനമാണ് അടിവസ്ത്രങ്ങള്‍. അടിവസ്ത്രം പുതിയത് ധരിച്ചാല്‍കാമം/പ്രേമം ഉണ്ടാകുമെന്ന സൂചന സാമ്പ്രദായികമായ പുരുഷ ലൈംഗികതയുടെ പ്രഖ്യാപനമാണ്. പുരുഷന്‍കീഴടക്കുന്ന ആണത്തത്തിലേക്കു വളരണമെന്നാണ് ഇവിടുത്തെ സൂചന. അല്ലെങ്കില്‍ പെണ്ണ് പ്രേമിക്കുന്നില്ല. പെണ്ണിനെ സുഖിപ്പിക്കുന്ന, സംരക്ഷിക്കുന്ന അക്രമോത്സുകമായ കരുത്തിന്റെ അടയാളമായി ആണിനെ മാറ്റിത്തീര്‍ക്കണമെന്നാണ് ഈ പരസ്യവും സംസാരിക്കുന്നത്. അതിന്റെ കേന്ദ്രം അവന്റെ ലിംഗമാണ്. ആ ലിംഗത്തെ കരുത്തിന്റെയും ബലപ്രയോഗത്തിന്റെയും ചിഹ്നമായി രൂപീകരിക്കുന്നത് ഈ ജട്ടികളാണെന്നാണ് പരസ്യത്തിന്റെ പാഠം.

Comments

comments