കളി പോലീസുകാരന്‍ പെട്ടെന്ന് തിരിച്ചു കളിച്ചു. ജനക്കൂട്ടത്തിനു നേരെതിരിഞ്ഞ് പോലീസുകാരന്‍ പെട്ടെന്ന് പറഞ്ഞു- നിങ്ങളാരെങ്കിലും ഓട്ടോയിൽകയറൂ… പെട്ടെന്ന് ജനക്കൂട്ടം വെടികൊണ്ടതുപോലെ ചിതറി.ചിതറിമാറുന്നവരില്‍ ഒരാളെ പിടിച്ചു നിര്‍ത്തി പോലീസുകാരൻ ഗര്‍ജ്ജിച്ചു-ടാ… ഇതില്‍ കയറാന്‍. അയാള്‍ കുതറി മാറി. ഇനി എന്നോടെങ്ങാനുംപറഞ്ഞാലോയെന്ന് ചിന്തിച്ച്ആദ്യം തന്നെ ഞാന്‍ അവിടം വിട്ടെന്ന് പ്രത്യേകംപറയണ്ടല്ലോ. പോലീസുകാരന്‍ ദേഷ്യത്തോടെ ഓട്ടോക്കാരനോട് അലറി- നിന്നോടല്ലേ പറഞ്ഞത്, വണ്ടിയെടുക്കെടാ… പോലീസുകാരന്റെ രൂപമാറ്റത്തില്‍ ഭയന്ന്ഓട്ടോക്കാരന്‍ അപകടത്തില്‍പ്പെട്ടയാളുമായി പെട്ടെന്ന് മുന്നോട്ട് ഓട്ടോയെടുത്തു. ഓട്ടോ അകന്നു പോയെന്നുറപ്പായി കഴിഞ്ഞപ്പോള്‍, ഞാൻ കയറേണ്ടതായിരുന്നു എന്ന ഒരു ചിന്ത ഉണ്ടായെന്നത് നേര്. ആ ചിന്തകൊണ്ട് ആ സംഭവത്തില്‍ എനിക്കുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഞാൻ പീലാത്തോസായി.ഓട്ടോ പോയിക്കഴിഞ്ഞപ്പോള്‍, ബസിന്റെ ഡ്രൈവര്‍ക്ക് നേരെ പോലീസുകാരൻ തിരിഞ്ഞു. അയാളുമായി ബസിനു നേരെ നടക്കുകയാണിപ്പോള്‍ പോലീസുകാരന്‍.ഡ്രൈവര്‍ക്ക് പിടിക്കപ്പെട്ട കുറ്റവാളിയുടെ മുഖഭാവമാണ്. നേരത്തെ അകന്നു പോയ ആള്‍ക്കൂട്ടം പായല്‍ പോലെ വീണ്ടുംഅടുത്തു. ഇനിയാണല്ലോ, ത്രില്ലടിപ്പിക്കുന്ന രംഗങ്ങള്‍ എന്ന് ജനത്തിനറിയാം. പോലീസുമുറ പ്രയോഗിച്ച് ആ ഡ്രൈവറെ ഭേദ്യം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.ആള്‍ക്കൂട്ടത്തിലിപ്പോൾ ഞാനുമുണ്ട്. ബസിനടുത്തേയ്ക്ക് എത്തിയപ്പോള്‍, ഇത്ര നേരമായിട്ടും ബസില്‍ നിന്ന് ഒന്നിറങ്ങുക പോലും ചെയ്തിട്ടില്ല യാത്രക്കാര്‍. എഴുന്നേറ്റാല്‍ സീറ്റു പോകുമോയെന്ന ഭയമാകണം.പോലീസുകാരനെ കണ്ടതും, സീറ്റില്‍ നിന്നുയര്‍ന്ന് തല പുറത്തേയ്ക്കിട്ട് ചില മദ്ധ്യവയസ്‌ക സാമൂഹ്യ പ്രതിബദ്ധത കാണിക്കാതിരുന്നില്ല – മരണപ്പാച്ചിലായിരുന്നു സാറേ ഇവന്മാര്. ഞങ്ങളു തന്നെ ശ്വാസം പിടിച്ചാ ഇതിനകത്തിരുന്നത്.അത് കേട്ടതും പോലീസുകാരന്‍, ഡ്രൈവറോട് ദേഷ്യപ്പെട്ടു നീയൊന്നും കാണിക്കുന്നത് അത്ര ശരിയല്ല കെട്ടോടാ…ഡ്രൈവറോട് വണ്ടിയെടുക്കാന്‍ പറഞ്ഞ് പോലീസുകാരനും കയറി. ബസ് മുന്നോട്ട് പോയി. ബ്ലോക്ക് മാറി.

ഗാന്ധി റോഡ് പഴയതു പോലെയായി. ജംങ്ഷനടുത്ത്ബിബീസിനോട് ചേര്‍ന്ന് ഒരു പെട്ടിക്കടയുണ്ട്. അവിടെ സിഗററ്റ് കിട്ടും.രണ്ടെണ്ണം വിട്ടതിന്റെ കിക്ക് എനിക്കിപ്പോഴാണ് കിട്ടിയത്. ആ പെട്ടിക്കടയില്‍ നിന്ന് സിഗററ്റ് വാങ്ങി, ജംങ്ഷനില്‍ പോലീസുകാരനില്ലാത്തതിന്റെ സ്വാതന്ത്ര്യത്തോടെ സിഗററ്റ് വലിച്ച് പുകയൂതി കുറച്ചു സമയം നിന്നു. സാധാരണ ഈ ജംങ്ഷനില്‍ എപ്പോഴും പോലീസാണ്. അതിനാല്‍ഇവിടെ നിന്ന് സിഗററ്റ് വലിക്കുക അസാധ്യമാണ്. അപകടത്തില്‍പ്പെട്ട ബസ്സിൽ കയറി പോലീസുകാരന്‍ എങ്ങോട്ടോ പോയതു കൊണ്ടു മാത്രം കിട്ടിയ ആ അസുലഭാവസരം ഞാന്‍ പാഴാക്കിയില്ല. ഞാന്‍ മാത്രമല്ല, മൂന്നാലുപേര്‍ വേറെയുമുണ്ടായിരുന്നു.സിഗററ്റ് വലിയും കഴിഞ്ഞ് ഞാന്‍ തിരിച്ചു നടക്കുമ്പോൾ, കാലു ചതഞ്ഞത് എന്റെയായിരുന്നെങ്കിലോ എന്ന് ഒന്നു ചിന്തിച്ചു. അയാളുടെ കാല് മുറിച്ചു കളയേണ്ടി വരുമെന്നാണ് അവിടെ കൂടിയ ജനം പറഞ്ഞത്. ഞാനങ്ങിനെ ഒറ്റയ്ക്ക്ഓട്ടോയില്‍ കയറി ആശുപത്രിയിൽ എത്തുന്നു. ഓട്ടോക്കാരന്‍ എന്നെ ഇറക്കി കടന്നു കളയുന്നു. അപ്പോഴേയ്ക്കും വേദനയും ചോരയും വന്നു തുടങ്ങിയിട്ടുണ്ടാകും. ഞാന്‍ വീട്ടിൽ വിളിച്ച് മായയോട് പറയും. അവള്‍സംഭവംഅറിഞ്ഞ് ഭയക്കും. കരയും. വേഗം വേഷം മാറി ആശുപത്രിയിലേയ്‌ക്കെത്തും.എന്റെ കയ്യിലാണെങ്കിൽ 300 രൂപയേയുള്ളൂ. അവള്‍ പെട്ടെന്നുള്ള ധൃതിക്ക്കാശെടുക്കാതെ വരുമോ…? ഭാവന അത്രയായപ്പോ,  ഞാനെന്നോട് തന്നെ പറഞ്ഞു – മൈര് വേറെ നല്ലതൊന്നുംചിന്തിക്കാനില്ലേ…

സൗത്ത് സ്റ്റോപ്പിനടുത്തായി ആ ബസ് ഒതുക്കിയിട്ടിട്ടുണ്ട്. എനിക്കും അവിടെനിന്നാണ് തേവരയ്ക്ക് ബസ്കയറേണ്ടത്. പോലീസുകാരന്‍ അകത്ത് കയറി ഡ്രൈവറോട് എന്തൊക്കയോ വിവരങ്ങള്‍ ചോദിച്ച് കുറിച്ചെടുക്കന്നുണ്ട്. എന്നിട്ട്, പുറത്തേയ്ക്കിറങ്ങി ബസിന്റെ നമ്പരും മറ്റും കുറിച്ചെടുത്തു. പിന്നെ, പുറത്തേയ്ക്കിറങ്ങി ബസെടുത്തോളാന്‍ പറഞ്ഞു. ടിക്കറ്റ് കാശ് നഷ്ടപ്പെടുത്താന്‍ മനസില്ലാത്തതിനാൽ അപകടം നടന്ന്അരമണിക്കൂറിലേറെയായിട്ടും ബസില്‍ നിന്നിറങ്ങാത്തയാത്രക്കാര്‍ക്ക്ആശ്വാസമായി. ആ ബസില്‍ കയറാൻ ഓടിയെത്തിയവരോട്, ബസിനുള്ളില്‍ നിന്ന്തലയിട്ട ചെറുപ്പക്കാരൻ പറഞ്ഞു. വണ്ടി പോലീസ് സ്‌റ്റേഷനിലേയ്ക്കാണ്. പോലീസ് സ്‌റ്റേഷനുള്ളത് തേവര ജംങ്ഷനിലാണ്. എനിക്കും ഇറങ്ങേണ്ടത് അവിടെയാണ്. പിന്നെ, സ്റ്റേഷനിലേയ്ക്ക് പോകുന്ന ബസില്‍ കയറുന്നതും ഒരുത്രില്ലാണല്ലോ. ഞാന്‍ ചാടിക്കയറി. അകത്ത് യാത്രക്കാര്‍ തമ്മിൽ അപകടത്തെ പറ്റി സംസാരിക്കുകയാണ്. വലത്തെവിന്‍ഡോ സൈഡിൽ ഇരിക്കുന്നയാൾ പറഞ്ഞു- അയാളുടെ ശ്രദ്ധക്കുറവു കാരണമാണെന്നേയ്. മറ്റൊരാളുടെ കണ്ടെത്തല്‍ അതൊന്നുമായിരുന്നില്ല അയാൾഫോണില്‍ സംസാരിച്ചാ റോഡ് ക്രോസ് ചെയ്തത്.ഞാന്‍ ടിക്കറ്റിനുള്ള ആറു രൂപയെടുത്ത് കയ്യിൽ പിടിച്ചു. സംഭവം അറിഞ്ഞ്എവിടെ നിന്നോ പെട്ടെന്നെത്തിയ തന്റെ സുഹൃത്തുക്കളോട്സംഭവംവിശദീകരിച്ചാണ് ഡ്രൈവര്‍ ബസോടിക്കുന്നത്. ടിക്കറ്റെടുക്കാന്‍ ആരും വരാത്തതിനാല്‍, ഞാൻ ഡ്രൈവർ ക്യാബിനിലേയ്ക്ക് നോക്കി. ക്യാബിനുള്ളില്‍ ഡ്രൈവറും കൂട്ടുകാരും തമ്മില്‍ പൊരിഞ്ഞ സംസാരമാണ്. ഞാനപ്പോഴാണ് ഓര്‍ത്തത്. ഈ ബസില്‍ കണ്ടക്ടര്‍മാരില്ല. ക്യാഷ്ബാഗും ടിക്കറ്റുമായി അപകടംനടന്നയുടന്‍ അവർ ഓടിക്കളഞ്ഞതാണ്. എനിക്ക് ഉള്ളില്‍ ഒരു അറിയാച്ചിരി വന്നു. അപ്പോള്‍ എന്റെ ഈ യാത്ര സൗജന്യമാണ്. തേവരയിലേയ്‌ക്കെത്താൻ ദൂരം ഇനിയുമുണ്ട്. അതിനിടയില്‍ കണ്ടക്ടർ വരില്ല എന്ന് ഞാന്‍ എന്നോടു തന്നെ പന്തയം വെച്ചു. നാലഞ്ച് സ്റ്റോപ്പുകള്‍ കൂടിയുള്ളതിനാൽ കളിക്ക് രസം കൂടുതലായിരുന്നു. ഞാന്‍ ഡ്രൈവർ ക്യാബിനുള്ളിലെ ഓരോ നീക്കവും ശ്രദ്ധിച്ചു. ഇപ്പോബസിൽ സഞ്ചരിക്കുന്ന ഞാനൊഴികെയുള്ള എല്ലാവരും ടിക്കറ്റെടുത്തവരാകണം. കാരണം, അവരെല്ലാം അപകടത്തിനു മുന്‍പേ ബസിൽ കയറിയവരാണല്ലോ. അവരോട് ടിക്കറ്റിന്റെ ചാര്‍ജ് ഈടാക്കിയതു കൊണ്ട് ഓട്ടം പൂര്‍ത്തിയാക്കിയേ മതിയാകൂ. അല്ലെങ്കില്‍ ടിക്കറ്റ് ചാര്‍ജ് തിരിച്ചുകൊടുക്കണം. കാശ് തിരിച്ചു കൊടുക്കണമെന്നുണ്ടെങ്കില്‍ കണ്ടക്ടർ വേണമല്ലോ. കണ്ടക്ടര്‍മാർ രണ്ടും മുങ്ങിയ സ്ഥിതിക്ക് ഈ ബസിൽ യാത്രചെയ്യാന്‍ ഏറ്റവും ദൂരേയ്ക്ക് ടിക്കറ്റെടുത്തയാൾ ഇറങ്ങുന്ന സ്‌റ്റോപ്പ് വരെയെങ്കിലും ഇവര്‍ക്ക് ബസോടിക്കേണ്ടി വരും. ഞാനും ടിക്കറ്റെടുത്തതാണ്എന്നു കരുതുക മാത്രമേ അവരെ സംബന്ധിച്ച് നിവര്‍ത്തിയുള്ളൂ. ഞാന്‍ ടിക്കറ്റെടുത്തയാളെ പോലെ ആധികാരികമായി കമ്പിയിൽ ചാരി നിന്നു.കയ്യിലിരുന്ന ആറ് രൂപ വേഗം പോക്കറ്റിലേയ്ക്കിട്ട് ആധികാരികതകൂട്ടി.ഫോണെടുത്ത് ഞാന്‍ കയറിയ ബസ് അപകടത്തിലായെന്ന് ഒരു ചങ്ങാതിയെ വിളിച്ച്പറഞ്ഞ് ആധികാരികത ഉറപ്പിച്ചു.പെട്ടെന്നൊരാള്‍ ബഹളമുണ്ടാക്കി. സംസാരിച്ച് ഡ്രൈവ് ചെയ്യുന്നതായിരുന്നു അയാളുടെ പ്രശ്‌നം. ഡ്രൈവര്‍ സംസാരം പെട്ടെന്ന് നിര്‍ത്തുകയും, അയാളുടെ കൂട്ടുകാരന്‍ ക്യാബിനിൽ നിന്നിറങ്ങി യാത്രക്കാര്‍ക്കടുത്തേയ്ക്ക് പോരുകയും ചെയ്തു. ഇനി അയാളെങ്ങാനും ടിക്കറ്റ് ചോദിക്കുമോയെന്ന് ഞാനൊന്ന്പതറി. ആ പതര്‍ച്ച മറക്കാൻ, അയാളോട് ഞാൻ കുശലാന്വേഷണമായി- അല്ല സ്‌റ്റേഷൻ വരെയേ വണ്ടിയുള്ളോ… അതിനപ്പുറം പോകേണ്ടവര്‍ എന്തു ചെയ്യും? ഓട്ടം പൂര്‍ത്തിയാക്കിയ ശേഷം ബസ്സ് കൊണ്ടുവന്ന് സ്റ്റേഷനില്‍ ഹാജരാക്കിയാൽ മതിയെന്നാണ് പോലീസുകാരന്‍ പറഞ്ഞതെന്ന് അയാൾ എന്നോട് പറഞ്ഞു. അത് ശരിയാണെന്ന മട്ടില്‍ ഞാൻ പറഞ്ഞു- അല്ലേപ്പിന്നെ ടിക്കറ്റെടുത്തവര് പെരുവഴിയിലാവില്ലേ…? തേവര ജംങ്ഷനില്‍ ഞാൻ മാത്രമേ ഇറങ്ങാനുണ്ടായിരുന്നുള്ളു. ആളിറങ്ങാനുണ്ട് എന്നുറക്കെ പറഞ്ഞ് ബസ് നിര്‍ത്തി അവകാശത്തോടെ ഞാനിറങ്ങി.

ഏറെ പറയണ്ടല്ലോ, എന്നോടുള്ള പന്തയത്തില്‍ ഞാൻ തന്നെ ജയിച്ചിരുന്നു.

പന്തയക്കൂലിയായി ലഭിച്ച ആറ് വെള്ളിനാണയങ്ങള്‍ എന്റെ പോക്കറ്റിൽ കിടന്ന്കലപില കൂട്ടുന്നത് ഒരു ചെറുചിരിയോടെ മാത്രമേ എനിക്ക് കേള്‍ക്കാൻ സാധിച്ചുള്ളൂ. അങ്ങനെ, ജീവിതത്തില്‍ ഞാൻ ആറ് വെള്ളി നാണയങ്ങള്‍ കൂടി സമ്പാദിച്ചിരിക്കുന്നു കണ്‍ഗ്രാജുലേഷൻ മിസ്റ്റർ ലാസ ഷൈന്‍!

Comments

comments